തിരുവനന്തപുരം: കൃത്യസമയത്ത് ജോലിക്കെത്താത്ത സെക്രട്ടറിയേറ്റിലെ ജീവനക്കാർക്ക് മണികെട്ടി ബയോമെട്രിക്ക് പഞ്ചിംഗ്. പുതുവർഷത്തിൽ പുതിയ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ കൃത്യസമയത്ത് ജോലിക്കെത്തിയത് 3050 പേർ. രാവിലെ 10.15നകം ഇത്രയും പേർ പഞ്ച് ചെയ്ത് ജോലിയിൽ പ്രവേശിച്ചു. എന്നാൽ ആകെയുള്ള 4,497 ജീവനക്കാരിൽ 946 പേര് വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 501 പേര് ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ ഡിസംബര്‍ 28ന് കൃത്യ സമയത്ത് ഹാജര്‍ രേഖപ്പെടുത്തിയത് 1047 പേരായിരുന്നു. 2150 പേര് വൈകിയാണ് അന്ന് പഞ്ച് ചെയ്തത്. ജീവനക്കാര്‍ കൃത്യസമയത്തെത്തുന്നില്ല, ഫയല്‍ നീങ്ങുന്നില്ല, എന്നീ ആക്ഷേപങ്ങള്‍ ഉയർന്നതോടെയാണ് സെക്രട്ടേറിയറ്റിൽ ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന സോഫ്ട്വെയറുമായി ഇതിനെ ബന്ധപ്പെടുത്തുകയും ചെയ്തു. ഇതോടെ തുടർച്ചയായി ജോലിക്ക് താമസിച്ച് എത്തുന്നവർക്കും ജോലി സ്ഥലത്തുനിന്നും നേരത്തെ പോകുന്നവർക്കും ശമ്പളത്തിൽ പിടിവീഴും. 2008 മുതൽ സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് ഏർപ്പെ ടുത്തിയെങ്കിലും…
Read MoreCategory: Loud Speaker
മുത്തലാഖ് ബിൽ രാജ്യസഭയിൽ; എല്ലാ കണ്ണുകളും കോണ്‍ഗ്രസിലേക്ക്; രാജ്യസഭയിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷം പാസാക്കിയാലേ ബിൽ നിയമമാകൂ
ന്യൂഡൽഹി: മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുസ്ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബിൽ ഇന്ന് രാജ്യസഭയിൽ. പ്രതിപക്ഷത്തിന് മേൽക്കൈയുള്ള രാജ്യസഭയിൽ എല്ലാ കണ്ണുകളും കോണ്‍ഗ്രസിനെയാണ് ഉറ്റുനോക്കുന്നത്. രാജ്യസഭയിൽ കൂടി പാസാക്കാനായാലേ ബിൽ നിയമമാകൂ. രാജ്യസഭയിൽ സർക്കാരിനു ഭൂരിപക്ഷം ഇല്ലെങ്കിലും കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിക്കുന്നതിനാൽ ബിൽ അവിടെ പാസാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തുന്നതു ക്രിമിനൽ കുറ്റമാക്കിയുള്ള ബില്ലിൽ സൂക്ഷ്മ പരിശോധന ആവശ്യമാണെന്നും ബിൽ പരിശോധിക്കുന്നത് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നുമാണു കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ആവശ്യപ്പെട്ടത്. വിവാഹവും വിവാഹ മോചനവും സിവിൽ വിഷയ മാണെന്നും അതിൽ ക്രിമിനൽ നടപടി ഉൾപ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും ഇക്കൂട്ടർ വാദിച്ചു. എന്നാൽ ഈ ആവശ്യങ്ങൾ തള്ളിയാണ് ബിൽ പാസാക്കിയത്. ഇതേ ആവശ്യങ്ങൾ കോണ്‍ഗ്രസ് രാജ്യസഭയിലും ഉന്നയിച്ചേക്കും. അണ്ണാ…
Read Moreടൈംസ് അപ്പ്’; ലൈംഗികാതിക്രമങ്ങൾക്ക് എതിരെ പോരാട്ടത്തിനൊരുങ്ങി ഹോളിവുഡ് നടിമാർ; തൊഴിലിടങ്ങളിൽ ലൈംഗീക അതിക്രമം നേരിടുന്നവരെ ലിംഗഭേദമില്ലാതെ സഹായിക്കും
ന്യൂയോർക്ക്: ചലച്ചിത്രലോകത്തെയടക്കം നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ പോരാടാൻ കാന്പയിനുമായി ഹോളിവുഡ് നടിമാർ. “ടൈംസ് അപ്പ്’ എന്ന പേരിട്ട കാമ്പെയിന് പിന്തുണയുമായി മുന്നൂലധികം നടിമാരും എഴുത്തുകാരും സംവിധായകരുമാണ് രംഗത്തുള്ളത്. ലൈംഗിക അതിക്രമങ്ങൾക്ക് എതിരെയുള്ള നിയമ പോരാട്ടത്തിന് പണം സമാഹരിക്കലാണ് കാമ്പെയിനിന്റെ ലക്ഷ്യം. തൊഴിലിടങ്ങളിൽ ലൈംഗീക അതിക്രമം നേരിടുന്നവരെ ലിംഗഭേദമില്ലാതെ സഹായിക്കാനാണ് തീരുമാനം. 15 മില്യൺ ഡോളർ ലക്ഷ്യമിട്ട് ആരംഭിച്ച കാമ്പെയിനിലൂടെ ഇതുവരെ 13 മില്യൺ ഡോളർ സമാഹരിച്ചു. നതാലി പോർട്ട്മാൻ, റീസെ വിതെർസ്പൂൺ, കെറ്റ് ബ്ലാൻഷെറ്റ്, ഇവ ലോംഗോറിയ തുടങ്ങിയ പ്രമുഖർ കാമ്പെയിന് പിന്തുണയുമായി രംഗത്തെത്തുണ്ട്. നേരത്തെ, ചലച്ചിത്രലോകത്തെയടക്കം പല സ്ത്രീകളും തങ്ങൾ നേരിട്ട ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും സഭ്യമല്ലാത്ത പെരുമാറ്റങ്ങളെയും തുറന്നു പറയുവാനും അത് അനുഭവിച്ചവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനായും തുടങ്ങിവച്ച മീ റ്റൂ കാന്പയിൻ ലോക ശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ, നടൻ…
Read Moreകേരളത്തിന്റെ സ്വന്തം നിലന്പൂർ തേക്ക് ! ഭൗമസൂചിക പദവിയുമായി നിലന്പൂർ തേക്ക് പുതുവത്സരത്തിൽ ലോകത്തിന്റെ നെറുകയിലേക്ക്
തൃശൂർ: കേരളത്തിന്റെ സ്വന്തം നിലന്പൂർ തേക്ക് ഭൗമ സൂചികാപദവിയോടെ പുതുവത്സരത്തിൽ ലോകത്തിന്റെ നെറുകയിലേക്ക്. ചെന്നൈയിലെ ജിഐ രജിസ്ട്രിയാണ് അംഗീകാരം നൽകിയത്. തേക്കിനു ഭൗമസൂചിക പദവി ലഭിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് കഴിഞ്ഞദിവസം കാർഷിക സർവകലാശാലയിൽ ലഭിച്ചതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. മറയൂർ ശർക്കരയ്ക്കു ഭൗമ സൂചികാപദവി നേടുന്നതിനു ശ്രമങ്ങൾ നടക്കുന്നതിനിടെയാണു നിലന്പൂർ തേക്കിലൂടെ മലയാളക്കരയുടെ നേട്ടം. നിലന്പൂർ തേക്കിന്റെ പൈതൃകവും പാരന്പര്യവും സംരക്ഷിക്കാൻ സർവകലാശാലാ നേതൃത്വത്തിൽ 2013 ഒക്ടോബറിൽ സംഘടിപ്പിച്ച ശിൽപ്പശാലയിലാണു ഭൂപ്രദേശസൂചിക പദവിക്കു ശ്രമം തുടങ്ങിയത്. ഭൗമസൂചികയ്ക്കുള്ള അപേക്ഷ 2016 ഡിസംബറിലാണു നൽകിയത്. നിലന്പൂർ പാരന്പര്യ തേക്ക് സംരക്ഷണസമിതിയുടെ പേരിൽ കാർഷികസർവകലാശാലാ ബൗദ്ധിക സ്വത്തവകാശ സെല്ലാണു ഇതിനായി അപേക്ഷിച്ചത്. നിലന്പൂർ തേക്കിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞതും നിലന്പൂരിലെ തേക്കു തോട്ടത്തിന് അടിസ്ഥാനമിട്ടതും ബ്രിട്ടീഷുകാരാണ്. തേക്കിന്റെ മെക്ക എന്നറിയപ്പെട്ട നിലന്പൂരിൽനിന്നു ലക്ഷക്കണക്കിനു തേക്കിൻതടികൾ ലണ്ടൻ ഉൾപ്പെടെ വിദേശ നഗരങ്ങളിലേക്കെത്തിച്ചിട്ടുണ്ട്. തേക്കു…
Read Moreഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ രതീഷിന്റെ ലീലാവിലാസം; ചോദ്യം ചെയ്ത വീട്ടമ്മയെ മര്‍ദിച്ചു; സംഭവം കൊച്ചിയില്‍
കൊച്ചി: വീട്ടമ്മയെ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശി രതീഷാണ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി ഒന്‍പതോടെ പത്മ തീയേറ്ററിന് സമീപത്തെ റെസ്റ്ററന്റിലാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടമ്മയെ രതീഷ് ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്ത വീട്ടമ്മയെ ഇയാൾ പൊടുന്നനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവം നടക്കുന്പോൾ ഇയാൾ മദ്യ ലഹരിയിലായിരുന്നു. പുതുവർഷം ആഘോഷിക്കാൻ മക്കളോടൊത്ത് റെസ്റ്ററന്റിൽ എത്തിയതായിരുന്നു വീട്ടമ്മ.
Read Moreഎംജിആറിനും അമ്മയ്ക്കു പകരക്കാരില്ല! അമ്മയുടെ വിശ്വസ്തരായ വോട്ടർമാരെ മറിക്കാൻ ആർക്കും കഴിയില്ല; രജനീകാന്തിനെ തള്ളി ദിനകരൻ
ചെന്നൈ: നടൻ രജനികാന്തിന്റെ തമിഴ് രാഷ്ട്രീയ പ്രവേശനത്തെ തള്ളി അണ്ണാ ഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരൻ. തമിഴ്നാട്ടിൽ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാൻ ആർക്കും കഴിയില്ലെന്ന് ശനിയാഴ്ച ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ ദിനകരൻ പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതിനു മുന്‍പാണ് ദിനകരൻ രജനിയെ തള്ളി രംഗത്തെത്തിയത്. ജനങ്ങൾ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയ്ക്ക് പകരകാരനാവാൻ ആർക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടർമാരെ മറിക്കാൻ ആർക്കും കഴിയില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാൻ സാധിക്കും. പക്ഷേ, ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു- ദിനകരൻ പ്രതികരിച്ചു. ചെന്നൈയിൽ ആരാധക സംഗമത്തിന്റെ സമാപനത്തിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. സ്വന്തം പാർട്ടി രൂപീകരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ച രജനി, തമിഴ്നാട് രാഷ്ട്രീയ ജീർണിച്ച അവസ്ഥയിലാണെന്നും ഈ സാന്പ്രദായിക സംവിധാനങ്ങളെ മാറ്റിമറിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും…
Read Moreഒപ്പം ഞാനും ഉണ്ടാകും! രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച രജനീകാന്തിന് അഭിനന്ദനവുമായി കമല്ഹാസന്; അഭിനന്ദനം ട്വിറ്ററില്‍
ചെന്നൈ: രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച തമിഴ് നടൻ രജനീകാന്തിനെ അഭിനന്ദിച്ച് നടൻ കമൽഹാസൻ. രജനീകാന്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെയും രാഷ്ട്രീയ പ്രവേശത്തെയും അഭിനന്ദിച്ച കമൽ, അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ട്വിറ്ററിലായിരുന്നു കമലിന്റെ അഭിനന്ദനം. ചെന്നൈയിൽ ആരാധക സംഗമത്തിന്റെ സമാപനത്തിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. സ്വന്തം പാർട്ടി രൂപീകരിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ച രജനി, തമിഴ്നാട് രാഷ്ട്രീയ ജീർണിച്ച അവസ്ഥയിലാണെന്നും ഈ സാന്പ്രദായിക സംവിധാനങ്ങളെ മാറ്റിമറിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തുറന്നടിച്ചു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒട്ടേറെ ഉൗഹാപോഹങ്ങളിൽ ഡിസംബർ 31 ന് വ്യക്തത വരുത്തുമെന്ന് രജനി നേരത്തെ വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ നിര്യാണത്തോടെ, പലവഴിയായി ചിതറിയ തമിഴ് രാഷ്ട്രീയത്തിൽ രജനീകാന്തിന്റെ പ്രഖ്യാപനം ഏറെ നിർണായകമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്. രജനിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് നടൻ കമൽഹാസനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Read Moreഉപരാഷ്ട്രപതിയെയും പരസ്യക്കാർ ചതിച്ചു! പരസ്യം കണ്ടു തടി കുറയ്ക്കാനുള്ള മരുന്നിന് പണം നൽകി അക്കിടി പറ്റിയ കഥ തുറന്നു പറഞ്ഞ് ഉപരാഷ്ട്രപതി
ന്യൂഡൽഹി: പരസ്യം കണ്ടു തടി കുറയ്ക്കാനുള്ള മരുന്നിന് പണം നൽകി അക്കിടി പറ്റിയ കഥ തുറന്നു പറഞ്ഞ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് രാജ്യസഭയിൽ സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടയിലാണ് അബദ്ധം പറ്റിയ കാര്യം വെളിപ്പെടുത്തിയത്. ഉപരാഷ്ട്രപതിയായതിനു ശേഷമാണ് ഒരു ദിവസം ആ പരസ്യം ശ്രദ്ധയിൽപ്പെട്ടത്. 28 ദിവസത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഗുളികയുടെ പരസ്യമായിരുന്നു അത്. 1230 രൂപ നൽകണമെന്നായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്. പലരോടും അതിനെക്കുറിച്ച് അന്വേഷിച്ചു. വീണ്ടും ആ പരസ്യം കണ്ടു. ഒന്നു പരീക്ഷിക്കാമെന്നു കരുതി. പരസ്യത്തിൽ ആവശ്യപ്പെട്ടതുപോലെ 1230 രൂപ നൽകി. എന്നാൽ, ഗുളികയ്ക്കു പകരം ഒഴിഞ്ഞ പെട്ടിയാണ് കിട്ടിയത്. ഒപ്പം വീണ്ടും 1000 രൂപ അടച്ചാൽ ഗുളികകൾ ലഭിക്കുമെന്ന അറിയിപ്പും. ഇക്കാര്യം താൻ ഉപഭോക്തൃ മന്ത്രാലയത്തെ കൊണ്ട് അന്വേഷിപ്പിച്ചു. അപ്പോഴാണ് അത് അമേരിക്കയിൽ നിന്നുള്ള പരസ്യമാണെന്ന് അറിഞ്ഞത്. മറ്റു…
Read Moreനല്ല ഉറക്കം കിട്ടാന്‍ മീന്‍ കഴിച്ചാല്‍ മതി! കുട്ടികളുടെ ഐക്യു ലെവല്‍, മാനസിക കഴിവുകള്‍, പഠനത്തിലെ ശ്രദ്ധ എന്നിവ ഉയര്‍ത്താന്‍ മത്സ്യം സഹായിക്കും
ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുട്ടികൾക്കു മത്സ്യം നല്‍കുന്നത് അവരുടെ ഐക്യു ലെവൽ, മാനസിക കഴിവുകൾ, പഠനത്തിലെ ശ്രദ്ധ എന്നിവ ഉയർത്താൻ സഹായിക്കും. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് പുതിയ കണ്ടെത്തലിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മീൻ കഴിക്കുന്ന കുട്ടികളുടെ ഐക്യു, മത്സ്യം കഴിക്കാത്തതോ വല്ലപ്പോഴും കഴിക്കുന്നതോ ആയ കുട്ടികളുടേതിനേക്കാളും നാലു പോയിന്റ് കൂടുതലാണ്. കൂടുതൽ മത്സ്യം കഴിക്കുന്ന കുട്ടികൾക്ക് നല്ല ഉറക്കം ലഭിക്കുമെന്നു മാത്രമല്ല ഉറക്കത്തിനു ഭംഗം വരികയില്ലെന്നും പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ ഈ റിപ്പോർട്ടിൽ പറയുന്നു. മത്സ്യങ്ങളിലെ ഒമേഗ-3 ഫാറ്റി ആസിഡ് ബുദ്ധിശക്തി വർധിപ്പിക്കുമെന്ന് നേരത്തേയുള്ള പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. നല്ല ഉറക്കം നല്‍കാനും ഒമേഗ-3 ഫാറ്റി ആസിഡുകൾക്കു കഴിയുമെന്നതാണ് ഏറ്റവും പുതിയ കണ്ടെത്തൽ.
Read Moreകേട്ടാലറയ്ക്കുന്ന തെറികള്‍, പൊട്ടിക്കരഞ്ഞ് വനിതാ ഡോക്ടര്‍! തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വനിതാഡോക്ടര്ക്കു മദ്യപിച്ചെത്തിയ രോഗികളുടെ അസഭ്യവര്‍ഷം; അതും രാത്രി 12 മണിക്ക്
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രാത്രിഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർക്കു മദ്യപാനികളായ രോഗികളുടെ വക അസഭ്യവർഷം. കേട്ടാലറയ്ക്കുന്ന തെറിവാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ വനിതാ ഡോക്ടർക്കുനേരെ ഇന്നലെ രാവിലെ വീണ്ടും ഭീഷണിയുണ്ടായി. യുവ വനിതാ ഡോക്ടർമാരുടെ പരാതിയെതുടർന്ന് മെഡിക്കൽ കോളജ് പോലിസ് അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി മങ്ങാട് സ്വദേശികളായ യുവാക്കളാണ് കേസിലെ പ്രതികൾ. വ്യാഴാഴ്ച രാത്രി മദ്യപിച്ച് കുഴഞ്ഞുവീണ് രണ്ടുപേർക്കു പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഇരുവരും മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തി. എന്നാൽ, ഒപി ടിക്കറ്റ് എടുക്കാൻ പറഞ്ഞ വനിതാ ഡോക്ടർമാരോട് വളരെ മോശമായ ഭാഷയിലാണ് ഇവർ സംസാരിച്ചത്. രാത്രി 12 മണിക്കാണ് സംഭവം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സെക്യൂരിറ്റിക്കാർ പ്രശ്നത്തിൽ ഇടപെട്ടപ്പോൾ അവരെയും സംഘം അസഭ്യം വിളിച്ചുപറഞ്ഞു. തുടർന്നു പോലിസ് സ്ഥലത്ത് എത്തിയെങ്കിലും മദ്യം കഴിച്ചതുകൊണ്ടുള്ള പ്രശ്നമായതിനാൽ യുവാക്കളുടെ പേരിൽ നടപടി വേണ്ടെന്ന നിലപാടാണ്…
Read More