തളിപ്പറമ്പ്: വ്യാജലോട്ടറി തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യപ്രതിയെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ധര്‍മശാലയില്‍ വെച്ച് അറസ്റ്റ് ചെയ്തു. മാങ്ങാട് കല്യാശേരിയിലെ എടക്കാടന്‍ രജീഷ് രാജനെ (28) യാണ് ഇന്നലെ വൈകുന്നേരം പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ 18 ന് പിടിയിലായ മൂന്നംഗ സംഘത്തിലെ പി.സുനിലിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തേതുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് രജീഷിനെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയായിരുന്നു. തളിപ്പറമ്പില്‍ വെച്ച് മൂന്നംഗസംഘം അറസ്റ്റിലായ വിവരമറിഞ്ഞ് രജീഷ് ഒളിവിലായിരുന്നു. ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ കൂടിയായ രജീഷിനെ തന്ത്രപരമായാണ് അന്വേഷണ സംഘം വലയിലാക്കിയത്. കണ്ണൂരിലെ പ്രമുഖ ലോട്ടറി ഏജന്‍സിയുടെ മുഖ്യദല്ലാളാണ് രജീഷെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പില്‍ അറസ്റ്റിലായ സംഘത്തില്‍ നിന്നും എല്ലാ ആഴ്ചയും ഇടപാടുകൾ തീര്‍ത്ത് പണം വാങ്ങി കണ്ണൂരിലെ ഏജന്‍സിക്ക് എത്തിച്ചിരുന്നത് രജീഷായിരുന്നുവെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. സംസ്ഥാനം മുഴുവനും…
Read MoreCategory: Loud Speaker
പറഞ്ഞുവിടുന്നത് എളുപ്പമാകില്ല! ട്രംപിന്റെ പുതിയ വീസ നയം പ്രാബല്യത്തില്‍ വരാന്‍ കാലതാമസമെടുക്കും; ഗൂഗിള്‍ അടക്കമുള്ള അന്താരാഷ്ട്ര കമ്പനികള്‍ ശക്തമായ പ്രതിഷേധത്തില്‍
ന്യൂയോർക്ക്: അമേരിക്കയിൽ എച്ച് 1 ബി വീസയിൽ എത്തിയവർ പെർമനന്റ് റെസിഡൻസി(ഗ്രീൻ കാർഡ്)ക്കായി അപേക്ഷിച്ചതിന്റെ പേരിൽ തുടരുന്നവരെ തിരിച്ചയയ്ക്കാനുള്ള ട്രംപിന്റെ നിർദേശം പ്രാബല്യത്തിൽ വരാൻ കാലതാമസമെടു ക്കുമെന്ന് റിപ്പോർട്ട്. ട്രംപിന്റെ പുതിയ നിർദേശത്തിൽ ഇന്ത്യക്കാർ ആശങ്കയിലായിരുന്നു. പുതിയ നിർദേശം പ്രബല്യത്തിലായാൽ ടെക്കി മേഖലയിൽനിന്ന് മാത്രം മലയാളികളടക്കം അഞ്ചുലക്ഷത്തോളം ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. നിലവിലെ നിയമം അനുസരിച്ച് മൂന്നുവർഷത്തെ കാലാവധിയുള്ള എച്ച് 1 ബി വീസ ഉള്ളവർക്ക് മൂന്നുവർഷത്തെ എക്സ്റ്റൻഷൻ കൂടി അനുവദിക്കാറുണ്ട്. ഇങ്ങനെ ആറുവർഷം പൂർത്തിയാകുന്പോൾ, എച്ച് 1 ബി വീസ ഉടമ ഗ്രീൻ കാർഡിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ആ അപേക്ഷയിലുള്ള നടപടികൾ പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ തുടരാൻ അനുമതിയും ലഭിക്കാറുണ്ടായിരുന്നു. തദ്ദേശീയർക്ക് കൂടുതൽ അവസരമൊരുക്കുക എന്നതിനായി ട്രംപ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവെച്ച ‘ബൈ അമേരിക്കൻ, ഹയർ അമേരിക്കൻ’ എന്ന നയത്തിന്റെ തുടർച്ചയാണ് പുതിയ നിർദേശവും. എച്ച് 1 ബി…
Read Moreഎറണാകുളം പീസ് സ്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു
മതനിരപേക്ഷമല്ലാത്ത സിലബസ് പഠിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്ന എറണാകുളത്തെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പൂട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു. ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് നടപടി. കോഴിക്കോട് കേന്ദ്രമായ പീസ് ഫൗണ്ടേഷനു കീഴില്‍ പത്തിലധികം സ്കൂളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. പീസ് ഫൗണ്ടേഷന്റെ മറ്റു സ്കൂളുകള്‍ക്കും നടപടി ബാധകമാകുമോയെന്ന കാര്യത്തില്‍ അടുത്ത ദിവസമേ വ്യക്തത വരൂ. എറണാകുളം ചക്കരപ്പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പൂട്ടി വിദ്യാര്‍ഥികളെ സമീപത്തെ മറ്റു സ്കൂളുകളില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇസ്ലാമിക തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത് എന്നാണ് പരാതി. മാനേജിങ് ഡയറക്ടര്‍&്വംഷ; എം.എം. അക്ബറെ വിദേശത്തുനിന്ന് എത്തിക്കാനുള്ള നടപടികളിലാണ് പോലീസ് ഇപ്പോഴും. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് പോലീസ് കേസ് എടുത്തത്. കടപ്പാട് മാതൃഭൂമി ന്യൂസ്
Read Moreലൈംഗിക പീഡനക്കേസില്‍ ഗായകന് അറസ്റ്റില്‍; തന്റെ ചിത്രം ഉപയോഗിച്ച പ്രമുഖ വാര്‍ത്ത ചാനലിനെതിരെ ശ്രീനിവാസ്
ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത തെലുങ്ക് ഗസല്‍ ഗായകന് കേസിരാജു ശ്രീനിവാസിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രമുഖ പത്രം കൊടുത്ത ചിത്രം കര്‍ണാടിക് സംഗീതഞ്ജന്‍ ശ്രീനിവാസിന്റെ ചിത്രം. ശ്രീനിവാസ് എന്ന പേരില്‍ പ്രശസ്തനായ ഗസല്‍ ഗായകന് ആയതു കൊണ്ടാണ് ആളുമാറി മാധ്യമം പോസ്റ്റ് ചെയ്തത്. ഈ വിഷയത്തില്‍ മാധ്യമത്തിനെതിരെ ഫേസ് ബുക്കില്‍ ശ്രീനിവാസ് പ്രതികരിച്ചു. വിമര്‍ശനത്തെ തുടര്‍ന്ന് മാധ്യമം ആ വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. റേഡിയോ ജോക്കിയായ യുവതി ഡിസംബര്‍ 29 ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ‘ഗസല്‍ ശ്രീനിവാസ്’ എന്ന പേരിലും അറിയപ്പെടുന്ന ഗായകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെലുങ്ക് ഗസലുകളിലൂടെ ജനപ്രീയനായ ശ്രീനിവാസ് കഴിഞ്ഞ 9 മാസമായി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
Read Moreസിപിഎമ്മുമായി യുദ്ധത്തിനില്ല, സമരം വയലിനു വേണ്ടി! പുറത്താക്കിയത് സമരത്തിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗം; വയല്‍ക്കിളി സമരനായകന് രാഷ്ട്രദീപികയോട്
തളിപ്പറമ്പ്: വയല്സംരക്ഷിക്കുക എന്ന ഏക അജണ്ട വിട്ട് സിപിഎമ്മുമായി യുദ്ധം ചെയ്യാന്‍ തങ്ങളില്ലെന്ന് വയല്‍ക്കിളി സമരനായകന് സുരേഷ് കീഴാറ്റൂര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. സമരത്തിന്റെ ഗതി തിരിച്ചുവിടാന്‍ ശ്രമിക്കുന്ന പുത്തന്‍ വികസനക്കാരുടെ ഗൂഢതന്ത്രങ്ങളില്‍ വീഴാന്‍ തങ്ങളെ കിട്ടില്ലെന്നും, ഗാന്ധിയന്‍ രീതിയിലുള്ള സഹനസമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വയല്‍ക്കിളി സമരത്തിനു മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന 11 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ നടപടികളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് കീഴാറ്റൂര്‍. പരിസ്ഥിതിയെ തകര്‍ക്കാത്ത, ഒരു വികസന സാധ്യത നടപ്പിലാക്കാനാണ് ഇടതുപക്ഷവും സിപിഎമ്മും ഊന്നല്‍ കൊടുക്കുന്നത്. ആ സാധ്യത ചൂണ്ടിക്കാട്ടി അതിന് വേണ്ടി പോരാടുന്നതിന് മാത്രമാണ് സിപിഎം പ്രവര്‍ത്തകര്‍ വയല്‍ക്കിളികളോടൊപ്പം നിന്നത്. അതിന്റെ പേരില്‍ പുറത്താക്കിയത് വിചിത്ര നടപടിയായെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സമരം സപിഎമ്മിന് എതിരായിട്ടല്ലെന്നും നാലര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പൈതൃക വയല്‍ സംരക്ഷിക്കാനാണെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമരം വഴിതിരിച്ചുവിടാനുള്ള…
Read More18.5 കിലോഗ്രാം സ്വർണമെവിടെ ? 10 വര്‍ഷം കഴിഞ്ഞിട്ടും ഉത്തരമില്ല! തലശേരി മര്‍ജാന്‍ ഗോള്‍ഡിലെ 20 കോടിയുടെ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ഭീഷണി
നവാസ് മേത്തര്‍ തലശേരി: പത്തുവര്‍ഷം മുമ്പ് തലശേരി നഗരം കേന്ദ്രീകരിച്ച് നടന്ന മര്‍ജാന്‍ ഗോള്‍ഡ് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ഭീഷണി. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടവരോട് കിട്ടുന്ന തുക വാങ്ങി ഒത്തുതീര്‍പ്പിന് തയാറാകണമെന്നും അല്ലെങ്കിൽ ഭവിഷത്ത് നേരിടേയണ്ടി വരുമെന്നാണ് ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 20 കോടി രൂപയുടെ തട്ടിപ്പാണ് തലശേരി കേന്ദ്രീകരിച്ച് നടന്നത്. ഇതേ തുടര്‍ന്ന് അടച്ചുപൂട്ടിയ ജ്വല്ലറിക്കുള്ളിലുണ്ടായിരുന്ന പതിനെട്ടര കിലോ സ്വര്‍ണം എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മകളുടെ വിവാഹത്തിന് സ്വരൂപിച്ചിരുന്ന തുക നഷ്ടപ്പെട്ട മദ്രസ അധ്യാപകൻ ഉള്‍പ്പെടെ നിരവധി പേരാണ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നത്. പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചപ്പോള്‍ നല്കിയ രസീതുമായി നിരവധി പേരാണ് ഇപ്പോഴും പ്രശ്നത്തിന് പരിഹാരം തേടി അലയുന്നത്.കോടതിയെ സമീപിച്ച പലര്‍ക്കും ജപ്തി ഉത്തരവ് ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെങ്കിലും അതും നടപ്പിലായിട്ടില്ല. കേസിന്റെ…
Read Moreഇമ്മിണി ബല്ല്യ ബട്ടൺ! വലതും ശക്തവുമായ അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടനാണ് തന്റേതെന്ന് ഉന്നിന് ട്രംപിന്റെ മറുപടി
ന്യൂയോർക്ക്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടണ്‍ എപ്പോഴും എന്റെ മേശപ്പുറത്തുണ്ടെന്ന ട്വീറ്റിന് അമേരിക്കൽ പ്രസിഡന്റ് ട്രംപിന്റെ മറുപടി. നിങ്ങളെക്കാളും വലുതും ശക്തിയേറിയതുമായ ബട്ടനാണ് എന്റെ പക്കലുള്ളതെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടണ്‍ എപ്പോഴും അദേഹത്തിന്റെ കൈയിൽ ഉണ്ടായിരിക്കും. പക്ഷെ അദേഹത്തിന്റേതിനെക്കാൾ വലതും ശക്തവുമായ അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടനാണ് എൻേതെന്ന് അദ്ദേഹത്തോട് ആരെങ്കിലും അറിയിക്കാനായിരുന്നു ട്രംപിന്റെ ട്വീറ്റ്. അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടണ്‍ എപ്പോഴും എന്റെ മേശപ്പുറത്തുണ്ട്. അമേരിക്ക മുഴുവൻ ഞങ്ങളുടെ ആണവായുധ പരിധിയിലാണ്. എനിക്കോ എന്റെ രാജ്യത്തിനോ എതിരേ യുദ്ധം ആരംഭിക്കാൻ അമേരിക്കയ്ക്കു കഴിയില്ല എന്നായിരുന്നു ടെലിവിഷൻ സന്ദേശത്തിൽ കിം മുന്നറിയിപ്പു നൽകിയത്. 2017ൽ മൂന്നു വട്ടം യുഎൻ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഡിസംബറിൽ കൊണ്ടുവന്ന ഉപരോധം ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതി 90 ശതമാനവും ഇല്ലാതാക്കുന്നതാണ്. പോയ വർഷം നിരവധി മിസൈൽ പരീക്ഷണങ്ങളാണ്…
Read Moreമഹാരാഷ്ട്രയിൽ ദളിത്-മറാത്ത വ്യാപക സംഘർഷം; ബുധനാഴ്ച ബന്ദ്; അക്രമികൾ നൂറിലധികം വാഹനങ്ങൾ തകർത്തു; ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
മുംബൈ: മഹാരാഷ്ട്രയിൽ ദളിത്-മാറാത്ത വിഭാഗങ്ങൾ തമ്മിൽ വ്യാപക സംഘർഷം. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഇരു വിഭാഗവും ഏറ്റുമുട്ടി. സംഘര്‍ഷത്തെത്തുടര്‍ന്ന് ഔറംഗബാദില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്രമികൾ നൂറിലധികം വാഹനങ്ങൾ തകർത്തു. സംസ്ഥാനത്ത് നാളെ ബന്ദ് ആചരിക്കുമെന്ന് ദളിത് സംഘടനകൾ അറിയിച്ചു. കോരെഗാവ് യുദ്ധവാർഷികാചരണവുമായി ബന്ധപ്പെട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ഇതേത്തുടർന്നു സംസ്ഥാനത്ത് റോഡ്, റെയിൽവേ ഗതാഗതം താറുമാറായി. മുംബൈയിലെ സ്കൂളുകളും കോളജുകളും താല്‍ക്കാലികമായി അടച്ചു. നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിരോധനാജഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. സംഘർഷം വ്യാപിക്കാതിരിക്കാൻ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
Read Moreനടന് ബാബുരാജിനെ വെട്ടിയ ആളുടെ മകന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ദൂരൂഹ സംഭവം പുതുവര്‍ഷ രാവില്‍, കൂട്ടുകാരും നിരീക്ഷണത്തില്‍
ഇടുക്കി അടിമാലിയില്‍ നടന് ബാബുരാജിനെ വെട്ടിയ കേസില്‍ പ്രതിയായ വ്യക്തിയുടെ മകനെ ഇലവീഴാപൂഞ്ചിറയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകന് നിതിന്‍ മാത്യു (29) ആണ് മരിച്ചത്. നിതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പുതുവര്ത്ത രാവിലാണ് ഇലവീഴാപൂഞ്ചിറയില്‍ നിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങി മരണമാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് മറ്റു സാധ്യതകളും തേടുന്നുണ്ട്. മൃതദേഹത്തില്‍ കണ്ട പരിക്കുകളും മൂക്കില്‍ നിന്നുള്ള രക്ത പ്രവാഹവുമായിരുന്നു വീട്ടുകാരുടെ ഇത്തരത്തിലുള്ള സംശയത്തിന് മുഖ്യ കാരണം. മേലുകാവ് എസ് ഐ കെ റ്റി സന്ദീപിനോട് വീട്ടുകാര്‍ തങ്ങളുടെ സംശയങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജ്ജനാണ് മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. കൂട്ടുകാര്‍ക്കൊപ്പമാണ് നിതിന്‍ ഇലവീഴാപൂഞ്ചിറയില്‍ എത്തിയത്.
Read Moreപോലീസ് അതിക്രമം; ട്രാൻസ്ജെൻഡേഴ്സിന്റെ മൊഴി വ്യാജം; അനാശാസ്യത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നഗരത്തിൽ രണ്ട് ഭിന്നലിംഗക്കാർക്ക് പോലീസിന്റെ മർദനമേറ്റ സംഭവത്തിൽ ഭിന്നലിംഗക്കാർ നൽകിയ മൊഴി വ്യാജമെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. നഗരത്തിൽ നടന്ന സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിലെ സംഘനൃത്തത്തിന്റെ പരിശീലനം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവെ പി.എം.താജ് റോഡിൽ വച്ച് രണ്ട് പോലീസുകാർ അകാരണമായി തല്ലിച്ചതച്ചെന്നായിരുന്നു സുസ്മിത, മമത ജാസ്മിൻ എന്നീ ഭിന്നലിംഗക്കാരുടെ പരാതി. എന്നാൽ സംഘനൃത്തത്തിന്റെ പരിശീലനം നടന്ന അതേസമയത്ത് കോട്ടപ്പറന്പ് ആശുപത്രിക്കടുത്ത ഇടവഴി കേന്ദ്രീകരിച്ച് ഇവരിലൊരാൾ ഓറൽ സെക്സ് നടത്തുന്നത് പോലീസ് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.പരിശീലനം നടന്ന സമയത്ത് പതിനഞ്ച് മിനിറ്റിനകം അഞ്ചു പുരുഷന്മാരുമായി ഇടപഴകുന്നതും പണം വാങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇത്തരം നിരവധി വിഡിയോ ക്ലിപ്പിംഗുകൾ സോഷ്യൽ മീഡിയയിലും, യൂട്യൂബിലും പ്രചരിക്കുന്നുണ്ട്. ഓറൽ സെക്സ് നടത്തുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. ഭിന്നലിംഗക്കാരുടെ വിളയാട്ടം നഗരത്തിൽ വർധിച്ചുവരുന്നത് കണക്കിലെടുത്ത് ശക്തമായ…
Read More