കഥ മാറി! ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വളർത്തച്ഛൻ അറസ്റ്റിൽ; വെസ്‌ലി ആദ്യമൊഴി മാറ്റി; ജാമ്യത്തിൽഇറങ്ങാന്‌ 6.5 കോടി

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ മ​ല​യാ​ളി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു വ​യ​സു​ള്ള വ​ള​ർ​ത്തു​മ​ക​ൾ ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​ർ​ത്ത​ച്ഛ​ൻ വെ​സ്‌ലി മാ​ത്യു​വി​നെ പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. ഷെ​റി​ൻ മാ​ത്യൂ​സി​ന്‍റേ​തെ​ന്നു ക​രു​തു​ന്ന മൃ​ത​ദേ​ഹം റി​ച്ച്മ​ണ്ട് സി​റ്റി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ടു​ത്തി​രു​ന്നു. ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം ത​ന്നെ​യാ​ണി​തെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ കു​ട്ടി​യെ പ​രി​ക്കേ​ൽ​പ്പി​ച്ചു എ​ന്ന കു​റ്റ​ത്തി​നാ​ണ് ഇ​പ്പോ​ൾ വെ​സ്‌​ലി​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. കു​റ്റം തെ​ളി​ഞ്ഞാ​ൻ വെ‌​സ്‌​ലി​ക്ക് 99 വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ക്കാം. ജാ​മ്യം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ആറരക്കോടി രൂ​പ​യോ​ളം ബോ​ണ്ട് ന​ൽ​ക​ണം. മൃ​ത​ദേ​ഹം മ​റ്റാ​രു​ടേ​തു​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ഞ്ഞ് എ​ങ്ങ​നെ മ​രി​ച്ചു​വെ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സ് വി​ശ​ദീ​ക​ര​ണം ന​ല്കി​യി​ട്ടി​ല്ല. ഷെ​റി​നെ ഏ​ഴി​ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണു കാ​ണാ​താ​യ​ത്. പാ​ലു കു​ടി​ക്കാ​ൻ വി​സ​മ്മ​തി​ച്ച കു​ഞ്ഞി​നെ വീ​ടി​നു പു​റ​ത്തെ മ​ര​ച്ചു​വ​ട്ടി​ൽ നി​ർ​ത്തി​യെ​ന്നും 15 മി​നി​ട്ടി​നു​ശേ​ഷം ചെ​ന്നു…

Read More

ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ പായ്ക്ക് അപ്പ് ദൃശ്യങ്ങള്‍

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന ചിത്രം. കാര്‍വാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിലുള്ള സന്തോഷം അണിയറ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്ന വിഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ഉള്ള ഒരു റോഡ് മൂവിയാണ് കാര്‍വാന്‍.ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലുണ്ട്. നായികമാര്‍ മിഥില പാല്ക്കര്‍, കൃതി ഖര്‍ബന്ദ എന്നിവരാണ്. ആകര്‍ഷ് ഖുരാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റുകളായ ‘യേ ജവാനി ഹേ ദിവാനി’, ‘ടു സ്റ്റേറ്റ്സ്’ എന്നിവയുടെ സംഭാഷണ രചയിതാവാണ് ആകര്‍ഷ്. ചിത്രത്തിന്റെ കുറച്ച് ഭാഗം കൊച്ചിയില്‍ ചിത്രീകരിച്ചിരുന്നു. സിനിമ പാക്ക് അപ്പ് ആകുന്നതില്‍ അതീവ ദുഖമുണ്ട് എന്ന് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ മിഥില പറഞ്ഞിരുന്നു. ദുല്‍ഖര്‍, ഇര്‍ഫാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ നിന്നും താന്‍ ഏറെ കാര്യങ്ങള്‍ പഠിച്ചു എന്നും അവര്‍ക്കൊപ്പം ചിലവഴിച്ച സമയം വളരെ സന്തോഷകരമായിരുന്നു…

Read More

ഓപ്പറേഷൻ ലിറ്റിൽ സ്റ്റാർ! കുടിച്ചുകുഴഞ്ഞ് സ്കൂൾബസിൽ; 50 ഡ്രൈവർമാരെ പിടിച്ചിറക്കി; കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന

കൊ​ച്ചി: സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. ഓ​പ്പ​റേ​ഷ​ൻ ലി​റ്റി​ൽ സ്റ്റാ​ർ എ​ന്ന പേ​രി​ൽ എ​റ​ണാ​കു​ളം റേ​ഞ്ചി​ന് കീ​ഴി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​ത​ട​ക്കം അ​ന്പ​തോ​ളം ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ൽ. ഇ​ന്ന് രാ​വി​ലെ ആ​റ് മു​ത​ൽ ഒ​ൻ​പ​തു​വ​രെ കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. എ​റ​ണാ​കു​ളം റൂ​റ​ൽ പോ​ലീ​സി​നും കൊ​ച്ചി സി​റ്റി പോ​ലീ​സി​നും കീ​ഴി​ലാ​യി ഇ​രു​പ​തോ​ളം ഡ്രൈ​വ​ർ​മാ​ർ പി​ടി​യി​ലാ​യ​പ്പോ​ൾ കോ​ട്ട​യ​ത്ത് 12 പേ​രും ആ​ല​പ്പു​ഴ​യി​ൽ 10 പേ​രും ഇ​ടു​ക്കി​യി​ൽ എ​ട്ടു​പേ​രും പി​ടി​യി​ലാ​യി. സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന എ​ല്ലാ​ത്ത​രം വാ​ഹ​ന​ങ്ങ​ളും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചു. വി​വി​ധ സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ചി​രു​ന്നോ എ​ന്ന​തി​നു പു​റ​മെ വാ​ഹ​ന​ങ്ങ​ളു​ടെ അ​വ​സ്ഥ, കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചാ​ണോ എ​ത്തി​ക്കു​ന്ന​ത് എ​ന്നീ കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ഡ്രൈ​വ​ർ​മാ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ…

Read More

അപായ ചങ്ങല പ്രവര്‍ത്തിച്ചില്ല! മാനഭംഗ ശ്രമത്തില്‍നിന്നു രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനില്‍നിന്നു ചാടിയ പെണ്‍കുട്ടിക്കു ഗുരുതര പരിക്ക്; തലയില്‍ ഇരുപത് തുന്നലുകള്‍

മും​ബൈ: മാ​ന​ഭം​ഗ ശ്ര​മ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ഓ​ടു​ന്ന ട്രെ​യി​നി​ന്‍റെ വ​നി​താ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു ചാ​ടി​യ പെ​ണ്‍​കു​ട്ടി​ക്കു ഗു​രു​ത​ര പ​രി​ക്ക്. ഞാ​യ​റാ​ഴ്ച മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സി​ൽ​നി​ന്നു ക​ല്യാ​ണി​ലേ​ക്കു പോ​കു​ന്ന ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത പ​തി​നാ​ലു​കാ​രി​ക്കാ​ണ് ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ട്രെ​യി​നി​ൽ ക​യ​റു​ന്പോ​ൾ ലേ​ഡീ​സ് ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ പെ​ണ്‍​കു​ട്ടി മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ട്രെ​യി​ൻ പു​റ​പ്പെ​ട്ട​പ്പോ​ൾ ഒ​രു യു​വാ​വ് ബോ​ഗി​യി​ൽ ക​യ​റി. ഇ​യാ​ളോ​ട് ഇ​റ​ങ്ങി​പ്പോ​കാ​ൻ പെ​ണ്‍​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ൾ ഇ​റ​ങ്ങി​യി​ല്ല. ഇ​തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി അ​പാ​യ ച​ങ്ങ​ല വ​ലി​ച്ചു. പ​ക്ഷേ ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രു​ന്നി​ല്ല. ഇ​തോ​ടെ യു​വാ​വ് ത​ന്‍റെ അ​ടു​ത്തേ​ക്കു ന​ട​ന്നു​വ​ന്നു. ഭ​യ​ച​കി​ത​യാ​യ പെ​ണ്‍​കു​ട്ടി ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നെ​ന്നു പെ​ണ്‍​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ട​ൻ​ത​ന്നെ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ കാ​ലി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ത​ല​യി​ൽ 20 തു​ന്ന​ലു​ക​ളാ​ണു​ള്ള​ത്. പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ്…

Read More

കൊല്ലുമെന്ന് ഭീഷണിയും! പെണ്‍കുട്ടി മൗനം പാലിച്ചത് ലൈംഗികബന്ധത്തിനുള്ള സമ്മതമായി കണക്കാക്കണമെന്ന് പ്രതി; ഇരയുടെ മൗനം മാനഭംഗത്തിനുള്ള സമ്മതമല്ലെന്നു കോടതി; സംഭവം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഇ​ര​യു​ടെ മൗ​നം മാ​ന​ഭം​ഗ​ത്തി​നോ ലൈം​ഗി​ക ബ​ന്ധ​ത്തി​നോ ഉ​ള്ള സ​മ്മ​ത​മ​ല്ലെ​ന്നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ ആ​റ് മാ​സ​ത്തി​ലേ​റെ തു​ട​ർ​ച്ച​യാ​യി മാ​ന​ഭം​ഗം ചെ​യ്ത കേ​സി​ൽ പ​ത്ത് വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ച​തു ശ​രി​വ​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക നി​രീ​ക്ഷ​ണം. ഇ​ര മൗ​നം പാ​ലി​ച്ച​ത് ലൈം​ഗി​കബ​ന്ധ​ത്തി​നു​ള്ള സ​മ്മ​ത​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി ഡൽഹി സ്വദേശി മുന്ന വാ​ദി​ച്ച​ത്. ഇ​തു ത​ള്ളി​ക്ക​ള​ഞ്ഞ ജ​സ്റ്റീ​സ് സം​ഗീ​ത ദിം​ഗ്ര സെ​ഹ്ഗാ​ൾ, ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു കൊ​ണ്ടാ​ണ് മൗ​നം പാ​ലി​ച്ച​തെ​ന്ന ഇ​ര​യു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ച്ചു. സ​മ്മ​ത​മി​ല്ലാ​തെ ന​ട​ത്തു​ന്ന ലൈം​ഗി​ക ബ​ന്ധം മാ​ന​ഭം​ഗ​ക്കു​റ്റ​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ര​ണ്ടാ​ന​മ്മ​യു​ടെ പീ​ഡ​ന​ത്തി​ൽ വീ​ടു​വി​ട്ട് ജോ​ലി​തേ​ടി ഡ​ൽ​ഹി​യിലെ​ത്തി​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ ഒ​രു വൃ​ദ്ധ​നാ​ണ് മു​ന്ന​യു​ടെ അ​ടു​ത്തെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് പാ​നി​പ്പ​ത്തി​ലെ ഫ്ളാ​റ്റി​ൽ താ​മ​സി​പ്പി​ച്ച പെ​ണ്‍കു​ട്ടി​യെ ര​ണ്ട​ര മാ​സ​ത്തോ​ളം തു​ട​ർ​ച്ച​യാ​യി മാ​ന​ഭം​ഗം ചെ​യ്തെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഫ്ളാ​റ്റി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ ല​ഹ​രി മ​രു​ന്നു​ക​ളും ന​ൽ​കി​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചാ​ൽ കൊ​ല്ലു​മെ​ന്ന്…

Read More

വീണ്ടും ഐഎസ് ക്രൂരത! 128 സിവിലിയന്മാരെ വെടിവച്ചും കുത്തിയും കൊലപ്പെടുത്തി; സിറിയന്‍ സൈന്യത്തിന്റെ ഏജന്റുമാരെന്നാരോപിച്ചായിരുന്നു കൂട്ടക്കൊല

ഡ​​​​​മാ​​​​​സ്ക​​​​​സ്: സി​​​​​റി​​​​​യ​​​​​യി​​​​​ൽ ഹോം​​​​​സ് പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ അ​​​​​ൽ​​​​​ക്വ​​​​​ര്യാ​​​​​റ്റി​​​​​ൻ പ​​​​​ട്ട​​​​​ണ​​​​​ത്തി​​​​​ൽ 128 സി​​​​​വി​​​​​ലി​​​​​യ​​​​​ന്മാ​​​​​രെ ഐ​​​​​എ​​​​​സ് വെ​​​​​ടി​​​​​വ​​​​​ച്ചും കു​​​​​ത്തി​​​​​യും കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​. കഴി ഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിലാണ് ഇത്രയും പേരെ വകവരുത്തി യതെന്ന് സി​​​​​റി​​​​​യ​​​​​ൻ ഒ​​​​​ബ്സ​​​​​ർ​​​​​വേ​​​​​റ്റ​​​​​റി മേ​​​​​ധാ​​​​​വി റ​​​​​മി അ​​​​​ബ്ദ​​​​​ൽ റ​​​​​ഹ്‌​​​​​മാ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു. സി​​​​​റി​​​​​യ​​​​​ൻ സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു കൂ​​​​​ട്ട​​​​​ക്കൊ​​​​​ല. അ​​​​​ൽ​​​​​ക്വ​​​​​ര്യാ​​​​​റ്റി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണം ശ​​​​​നി​​​​​യാ​​​​​ഴ്ച​​​​​യാ​​​​​ണ് ഐ​​​​​എ​​​​​സി​​​​​ൽ നി​​​​​ന്ന് സി​​​​​റി​​​​​യ​​​​​ൻ സൈ​​​​​ന്യം കൈ​​​​​യ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സൈ​​​​​നി​​​​​ക​​​​​ർ പ​​​​​ട്ട​​​​​ണ​​​​​ത്തി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​പ്പോ​​​​​ൾ തെ​​​​​രു​​​​​വീ​​​​​ഥി​​​​​ക​​​​​ളി​​​​​ൽ സി​​​​​വി​​​​​ലി​​​​​യ​​​​​ന്മാ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ കാ​​​​​ണ​​​​​പ്പെ​​​​​ട്ടു. പ​​​​​ട്ട​​​​​ണത്തിൽനിന്ന് പിന്മാ റുന്നതിനു മു​​​​​ന്പു​​​​​ള്ള ദിവസങ്ങളി​​​​​ലാ​​​​​ണ് സി​​​​​വി​​​​​ലി​​​​​യ​​​​​ന്മാ​​​​​രെ കൂ​​​​​ട്ട​​​​​ക്കൊ​​​​​ല ചെ​​​​​യ്ത​​​​​ത്. 2015ലാ​​​​​ണ് അ​​​​​ൽ​​​​​ക്വ​​​​​ര്യാ​​​​​റ്റി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണം ആ​​​​​ദ്യം ഐ​​​​​എ​​​​​സി​​​​​ന്‍റെ കൈ​​​​​യി​​​​​ൽ വ​​​​​ന്ന​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം റ​​​​​ഷ്യ​​​​​ൻ സേ​​​​​ന​​​​​യു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ സി​​​​​റി​​​​​യ​​​​​ൻ സൈ​​​​​ന്യം ഇ​​​​​വ​​​​​രെ തു​​​​​ര​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും വൈ​​​​​കാ​​​​​തെ വീ​​​​​ണ്ടും ഇ​​​​​വ​​​​​ർ അ​​​​​ൽ​​​​​ക്വ​​​​​ര്യാ​​​​​റ്റി​​​​​ൻ കൈ​​​​​യ​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Read More

ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന്..! ബിജെപി നേതാവിനെ വിമര്‍ശിച്ചു; നടന്‍ വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി റെയ്ഡ്‌

ചെ​ന്നൈ: മെ​ർ​സ​ൽ സി​നി​മാ വി​വാ​ദ​ത്തി​ൽ ബി​ജെ​പി നേ​താ​വി​നെ വി​മ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ ത​മി​ഴ് ന​ട​ൻ വി​ശാ​ലി​ന്‍റെ ഓ​ഫീ​സി​ൽ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ റെ​യ്ഡ്. വി​ശാ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ശാ​ൽ ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി എ​ന്ന നി​ർ​മാ​ണ ക​ന്പ​നി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി​യ​ത്. വി​ശാ​ൽ ല​ക്ഷ​ങ്ങ​ളു​ടെ നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡെ​ന്നാ​ണ് ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ വാ​ദം. വ​ട​പ​ള​നി​യി​ലെ ഓ​ഫീ​സി​ൽ റെ​യ്ഡ് ന​ട​ത്തി​യ സം​ഘ​ത്തി​ൽ നാ​ലു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ രേ​ഖ​ക​ളി​ൽ ക്ര​മ​ക്കേ​ടു​ണ്ടോ എ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാറാ​യി​ല്ല. അ​തേ​സ​മ​യം, വി​ശാ​ൽ ജി​എ​സ്ടി സം​ബ​ന്ധി​ച്ച രേ​ഖ​ക​ളെ​ല്ലാം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​മ​ർ​പ്പി​ച്ച​താ​യി ത​മി​ഴ് ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. നേ​ര​ത്തെ, റി​ലീ​സ് ചെ​യ്ത വി​ജ​യ് ചി​ത്രം മെ​ർ​സ​ൽ താ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ലാ​ണ് ക​ണ്ട​തെ​ന്ന ബി​ജെ​പി ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച്.​രാ​ജ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ വി​ശാ​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് നി​യ​മ…

Read More

രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാവില്ല! സിനിമാ തീയറ്ററുകളിൽ പ്രദർശനത്തിനു മുന്പായി ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ സിനിമാ തീയറ്ററുകളിൽ പ്രദർശനത്തിനു മുന്പായി ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. രാജ്യസ്നേഹം അടിച്ചേൽപ്പിക്കാനാവില്ല. ജനം തീയറ്ററിൽ പോകുന്നത് വിനോദത്തിനാണെന്നും കഴിഞ്ഞ വർഷം ഉത്തരവ് പുറപ്പെടുവിച്ച ഇടക്കാല ബെഞ്ച് പരാമർശം നടത്തി. ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടത് കേന്ദ്ര സർക്കാരാണെന്നാണ് ചീഫ് ജസ്റ്റീസ് ദീപ്ക് മിശ്ര അധ്യക്ഷനായ ബെഞ്ചിലെ ജെ. ചന്ദ്രചൂഢ് പരാമർശം നടത്തിയത്. തീയറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും വഴി ജനങ്ങളിൽ രാജ്യസ്നേഹവും ദേശീയബോധവും ഉണർത്താൻ കഴിയുമെന്നായിരുന്നു കഴിഞ്ഞ വർഷം സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയ ഗാനത്തിന്‍റെ സമയത്ത് സിനിമാ സ്ക്രീനിൽ ദേശീയ പതാക പ്രദർശിപ്പിക്കണം. ഈ സമയത്ത് പ്രേക്ഷകർ തിയറ്ററിൽ എഴുന്നേറ്റു നിൽക്കണമെന്നുമാണ് സുപ്രീം കോടതി നിർദേശിച്ചിരുന്നത്.

Read More

ആരും സഹായിച്ചില്ല! നാട്ടുകാര്‍ നോക്കിനില്‍ക്കെ വഴിവക്കില്‍ സ്ത്രീയെ പീഡിപ്പിച്ചു; സംഭവം പുറംലോകമറിയുന്നത് ദൃശ്യങ്ങള്‍ ദേശീയ ചാനല്‍ പുറത്തുവിട്ടതോടെ

ഹൈ​ദ​രാ​ബാ​ദ്: നാ​ട്ടു​കാ​ർ നോ​ക്കി​നി​ൽ​ക്കെ വ​ഴി​വ​ക്കി​ൽ സ്ത്രീ ​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു ഞാ​യ​റാ​ഴ്ച​യാ​ണു സം​ഭ​വം. സ്ത്രീ​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഒ​രു ദേ​ശീ​യ ചാ​ന​ൽ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. വി​ശാ​ഖ​പ​ട്ട​ണം റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പം മ​ര​ച്ചു​വ​ട്ടി​ലി​രു​ന്ന മാനസിക വൈകല്യമുള്ള സ്ത്രീ​യെ​യാ​ണ് പ​ര​സ്യ​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. ഒ​രു ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് അ​ക്ര​മി​യെ അ​റ​സ്റ്റ് ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സ്ത്രീ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഗ​ഞ്ചി ശി​വ എ​ന്ന യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ലാ​ണ് സ്ത്രീ​യെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. വ​ഴി​വ​ക്കി​ൽ സ്ത്രീ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന സ​മ​യ​ത്ത് നി​ര​വ​ധി​പേ​ർ ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​രും സ്ത്രീ​യെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ചാ​ന​ൽ പു​റ​ത്തു​വി​ട്ട വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യും.

Read More

അച്ഛന്റെ വേദന! മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതു ചോദ്യം ചെയ്തു; പെണ്‍കുട്ടിയുടെ അച്ഛനെ മൂന്നംഗസംഘം ചുട്ടുകൊന്നു

ഭോ​പ്പാ​ൽ: മ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തു ചോ​ദ്യം ചെ​യ്ത പി​താ​വി​നെ മൂ​ന്നം​ഗ​സം​ഘം ചു​ട്ടു​കൊ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​മോ ജി​ല്ല​യി​ലെ ഹ​ട്ട​യി​ലാ​ണു സം​ഭ​വം. ന​ർ​മ​ദ സാ​ഹു എ​ന്ന നാ​ൽ​പ്പ​ത്തി​നാ​ലു​കാ​ര​നാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ത​ന്‍റെ മ​ക​ളെ അ​യ​ൽ​വാ​സി​ക​ളാ​യ ചെ​റു​പ്പ​ക്കാ​ർ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്താ​നും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​നും ശ്ര​മി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് സാ​ഹു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ രോ​ഷം​പൂ​ണ്ട ചെ​റു​പ്പ​ക്കാ​​ർ സാ​ഹു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഇ​യാ​ളു​ടെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചെ​റു​പ്പ​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ന​ർ​മ​ദ​യെ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. സ​ച്ചി​ൻ, രാ​ജ്കു​മാ​ർ, രാം​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, മ​രി​ച്ച ന​ർ​മ​ദ സാ​ഹു​വി​ന്‍റെ മ​ക​ൾ, ത​നി​ക്കു​നേ​രേ മാ​ന​ഭം​ഗ​ശ്ര​മ​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച​താ​യി ദാ​മോ ജി​ല്ലാ സൂ​പ്ര​ണ്ട​ന്‍റ് വി​വേ​ക്…

Read More