പ്രേക്ഷക മനസില്‍ കൂടുകെട്ടിയ ‘പറവ’യിലെ ഇച്ചാപ്പിയും ഹസീബും സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ ചെങ്കോടിയെന്തിയപ്പോള് കണ്ട് നിന്നവര്‍ക്ക് അത്ഭുതം. സമ്മേളനത്തോനുബന്ധിച്ച് നടന്ന പ്രകടനത്തിലും ഇരുവരും പങ്കെടുത്തു. ചെങ്കൊടി പിടിച്ച പ്രകടനത്തില്‍ അണിചേര്‍ന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഇച്ചാപ്പിയായി വേഷമിട്ട അമല്‍ഷായും ഹസീബായി വേഷമിട്ട ഗോവിന്ദ പൈയും തന്നെയാണ് ‘പറവ’യിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പ്ലസ് ടു കൊമേഴ്സ് വിദ്യാര്‍ത്ഥിയാണ് അമല്‍ഷാ. ഗോവിന്ദ് പത്തിലും പഠിക്കുന്നു. താര പ്രഭ ഇല്ലാതെ എത്തിയ ഈ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. സൗബിന് സാഹിര്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ‘പറവ’ അന്‍വര്‍ റഷീദാണ് നിര്‍മ്മിച്ചത്.
Read MoreCategory: Loud Speaker
പിണറായി മുറുകില്ല, ചാണ്ടി അയയും ! കൈയേറ്റം സ്ഥിരീകരിച്ചു കളക്ടറുടെ റിപ്പോർട്ട് ; രാജി വൈകും
ആലപ്പുഴ: കൈയേറ്റവും നിയമലംഘനവും ചൂണ്ടിക്കാട്ടി കളക്ടറുടെ റിപ്പോർട്ടു കൂടി എത്തിയതോടെ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ നില പരുങ്ങലിലായെങ്കിലും രാജി ഉടനുണ്ടായേക്കില്ലെന്ന് സൂചന. കോടതി വിധി വരട്ടേയെന്ന സമീപനം സർക്കാരെടുക്കാൻ സാധ്യതയുള്ളതിനാൽ രാജിയും വൈകിയേക്കും. കോടതിയിൽ കേസ് ഉള്ളതിനാൽ അതിൽ തീരുമാനമായിട്ടുമതി അന്തിമ തീരുമാനമെന്ന നിലയ്ക്കാണ് സർക്കാർ മുന്നേറുന്നത്. എന്നിരുന്നാലും നടപടി അനിവാര്യമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുന്നുവെന്നതും വിസ്മരിക്കാനാകില്ല. രാജി വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുകയാണ്. ഈ ആവശ്യമുന്നയിച്ച് കൂടുതൽ സമരപരിപാടികളിലേക്ക് പ്രതിപക്ഷ കക്ഷികളും ബിജെപിയും രംഗത്തെത്തിയേക്കും.മന്ത്രിക്കെതിരായി റിപ്പോർട്ടിൽ കാര്യമായ പരാമർശമില്ലെന്നും മാർത്താണ്ഡം കായലുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിധിയിലാണെന്നും ഉള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രത്യക്ഷത്തിൽ മന്ത്രിക്കു രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് മന്ത്രിയുടെ ഓഫീസെന്നുമാണ് സൂചന. കോടതിവിധി വന്നിട്ടുമതി ബാക്കി കാര്യങ്ങളെന്ന സമീപനമായിരിക്കും ഇവർ തുടരുക. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സംരക്ഷണമെന്ന പിടിവള്ളിയിൽ മന്ത്രി…
Read Moreജിഷ്ണു കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ; കേരള പോലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് മഹിജ
നാദാപുരം: ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കേരള പോലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും മഹിജ പറഞ്ഞു. ജിഷ്ണു പ്രണോയ്, ഷഹീർ ഷൗക്കത്തലി കേസുകളിൽ കൃഷ്ണദാസ് അടക്കമുള്ള പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പോലീസ് അന്വേഷണത്തിൽ തുടക്കം മുതലുള്ള വീഴ്ച തുറന്നുകാട്ടി കക്ഷിചേരാനാണ് മഹിജ അഭിഭാഷകർക്ക് നിർദേശം നൽകിയത്. മാനേജ്മെന്റിലെ ഉന്നതർ അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നു മഹിജ കരുതുന്നു. ഡിവൈഎസ്പിയും സിഐയും സംഭവസ്ഥലം സന്ദർശിക്കാൻ വൈകിയെന്നതും ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി സീൽചെയ്യാൻ അന്വേഷണ സംഘം തയാറാകാതിരുന്നതുമടക്കം കേരള പോലീസിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് മഹിജ ഹർജിയിൽ…
Read Moreബിജെപിയിൽ ചേരാൻ ഒരു കോടി വാഗ്ദാനം: വെളിപ്പെടുത്തലുമായി പട്ടേൽ പ്രക്ഷോഭ നേതാവ്
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേൽ സംവരണ പ്രക്ഷോഭ നേതാവ് ഹർദിക് പട്ടേലിന്റെ രണ്ട് അനുയായികൾ ബിജെപി പാളയത്തിലെത്തിയതിനു പിന്നാലെ, ബിജെപിയെ പ്രതിക്കൂട്ടിലാക്കി മറ്റൊരു പട്ടേൽ പ്രക്ഷോഭ നേതാവിന്റെ വെളിപ്പെടുത്തൽ. പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ഒരു കോടി വാഗ്ദാനം ചെയ്തതതായാണ് പട്ടീദാര്‍ ആന്ദോളന് സമിതി പാര്‍ട്ടി കണ്‍വീനറായ നരേന്ദ്ര പട്ടേല്‍ വെളിപ്പെടുത്തിയത്. ഞായറാഴ്ച ബിജെപിയിൽ ചേർന്ന നരേന്ദ്ര പട്ടേൽ അർധരാത്രിയിൽ വാർത്താസമ്മേളനം വിളിച്ചുചേർത്ത ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അഡ്വാന്‍സായി 10 ലക്ഷം ലഭിച്ചെന്നും ബാക്കി തുക ബിജെപിയിൽ ചേർന്ന ശേഷം നല്കുമെന്നു തനിക്ക് ഉറപ്പു നല്‍കിയതായും നരേന്ദ്ര പട്ടേൽ പറഞ്ഞു. വാർത്താസമ്മേളനത്തിനിടെ അദ്ദേഹം നോട്ടുകെട്ടുകളും ഉയർത്തിക്കാട്ടി. തനിക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറിയ വരുണ്‍ പട്ടേല്‍ വഴിയാണ് ബിജെപി പണം വാഗ്ദാനം നല്‍കിയതെന്നും നരേന്ദ്ര പട്ടേല്‍ പറഞ്ഞു. ഗാന്ധിനഗറിലെ ഓഫീസിൽ വച്ചാണ് പണം കൈമാറിയത്. ബാക്കി തുക തിങ്കളാഴ്ച നടക്കുന്ന പാർട്ടി പരിപാടിയിൽ…
Read Moreടൈറ്റാനിക് ദുരന്തത്തിൽ മരിച്ചയാളുടെ കത്ത് ഒരു കോടിയിലധികം രൂപയ്ക്ക് ലേലത്തിൽ വിറ്റു; ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്സാണ്ടർ ഒസ്കർ ഹോൾവേഴ്സൺ തന്റെ അമ്മയ്ക്ക് എഴുതിയ കത്താണിത്
ലണ്ടൻ: ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽ മരിച്ചയാളുടെ കത്ത് ഒരു കോടിയിലധികം രൂപയ്ക്ക് ലേലത്തിൽ വിറ്റു. ഫസ്റ്റ് ക്ലാസ് യാത്രക്കാരനായ അലക്സാണ്ടർ ഒസ്കർ ഹോൾവേഴ്സൺ തന്റെ അമ്മയ്ക്ക് എഴുതിയ കത്ത് 1,08,04,110 രൂപയ്ക്കാണ് (166,000 ഡോളർ) ലേലത്തിൽ വിറ്റത്. കപ്പൽ ദുരന്തത്തിന്റെ അവശേഷിപ്പുകളിൽ ഏറ്റവും ഉയർന്ന തുകക്ക് വിറ്റു പോയതും ഈ കത്താണ്. 1912 ഏപ്രിൽ 13ന് എഴുതിയ കത്തിൽ രാജകീയ കപ്പലിനെയും കപ്പലിലെ ഭക്ഷണത്തെയും സംഗീതത്തെയും കുറിച്ചാണ് പറയുന്നത്. അക്കാലത്തെ ധനികനായ അമേരിക്കൻ വ്യാപാരി ജോൺ ജേക്കബ് ഓസ്റ്റർ അടക്കമുള്ള യാത്രികർക്കെപ്പമുള്ള അനുഭവങ്ങളും കത്തിൽ വിവരിക്കുന്നു. വിചാരിച്ച പോലെ പോകുകയാണെങ്കിൽ ബുധനാഴ്ച രാവിലെ ന്യൂയോർക്കിലെത്തുമെന്ന് പറയുന്നുണ്ട്. 1912 ഏപ്രിൽ 14ന് മഞ്ഞുമലയിൽ ഇടിച്ചാണ് ടൈറ്റാനിക് തകർന്നത്. കപ്പൽ ദുരന്തത്തിൽ 1500ൽ അധികം പേർ മരിച്ചിരുന്നു. ഹോഴ്സണിന്റെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കത്ത് കുടുംബാംഗങ്ങളായ ഹെൻട്രി അൽഡ്രിഡ്ജും മകനുമാണ്…
Read Moreജോഷി ചതിച്ചു! ഭാര്യയുമായി അവിഹിതം; യുവാവ് സഹപ്രവര്‍ത്തകനെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു; മൃതദേഹം കണ്ടെത്തിയത് ഏഴു ദിവസങ്ങള്‍ക്കു ശേഷം
ന്യൂഡൽഹി: ഡൽഹിയിൽ യുവാവ് സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നുകാരനായ ബദാൽ മണ്ഡൽ അറസ്റ്റിലായി. സൗത്ത് ഡൽഹിയിലെ മെഹ്റോളിയിലായിരുന്നു സംഭവം. വിപിൻ ജോഷിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. മണ്ഡലിന്റെ ഭാര്യയുമായി വിപിൻ ജോഷിക്ക് ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്. മണ്ഡലും വിപിനും റസ്റ്ററന്റിലെ ജീവനക്കാരാണ്. കഴിഞ്ഞ ഒമ്പതാം തീയതിമുതൽ വിപിൻ ജോഷിയെ കാണാനില്ലായിരുന്നു. ഏഴു ദിവസങ്ങൾക്കു ശേഷം മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 18 ാം തീയതി ഒഡീഷയിലെ റൂർക്കലയിൽനിന്നും മണ്ഡൽ അറസ്റ്റിലാകുകയും ചെയ്തു. ഭാര്യയുമായി ബന്ധമുണ്ടെന്നു മനസിലായതോടെയാണ് ജോഷിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് മണ്ഡൽ പോലീസിനോട് പറഞ്ഞു. റസ്റ്ററന്റിൽനിന്നും സ്വന്തമാക്കിയ കത്തി ഉപയോഗിച്ചാണ് ജോഷിയെ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം മണ്ഡൽ കോൽക്കത്തയിലെ ബന്ധുവിന്റെ അടുത്തേക്കുമുങ്ങി. എന്നാൽ പോലീസ് ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്ന് ഇവിടെയെത്തി. പോലീസ് എത്തുന്നതറിഞ്ഞ് മണ്ഡൽ ഇവിടെനിന്നും കടന്നുകളഞ്ഞു. ഒടുവിൽ റൂർക്കലയിൽനിന്നും ഇയാളെ…
Read Moreപശു തീര്‍ഥാടന കേന്ദ്രം സ്ഥാപിക്കണം! പശു സംരക്ഷണത്തിന് ഉത്തരാഖണ്ഡില്‍ പ്രത്യേക പോലീസ് സേന; പശുവിനെ കൊല്ലുന്നതിനെതിരെ സമരം ചെയ്ത് ജീവന് വെടിഞ്ഞ ഹിന്ദുക്കളുടെ നാടാണിതെന്നും ആര്‍എസ്എസ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ പശു സംരക്ഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ രൂപീകരിക്കുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് പശു സംരക്ഷണത്തിന് പോലീസുകാരെ നിയോഗിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. കുമാവ്, ഗാർവാൾ ഡിവിഷനുകളിലാണ് പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നത്. സംഘത്തിൽ 11 പോലീസുകാരെയാണ് നിയമിക്കുന്നത്. ഹരിദ്വാറിലെ കത്താര്‍പൂര്‍ ഗ്രാമം പശു തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കണമെന്ന് നേരത്തെ ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കൾ റാവത്തിനെ സന്ദർശിക്കുകയും ചെയ്തു. പശുവിനെ കൊല്ലുന്നതിനെതിരെ സമരം ചെയ്ത് ജീവന് വെടിഞ്ഞ ഹിന്ദുക്കളുടെ നാടാണിതെന്നും ഇവരുടെ സ്മരണയ്ക്കായി പശു തീർഥാടന കേന്ദ്രം സ്ഥാപിക്കണമെന്നുമാണ് ആര്‍എസ്എസ് ആവശ്യം. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് കത്തര്‍പൂര്‍ ഗ്രാമം. ഇവിടെ പശു സംരക്ഷണ സ്മാരകം നിലവിലുണ്ട്. 1918-ല്‍ നടന്ന സമരത്തിന്റെ ഓര്‍മ്മയില്‍ വര്‍ഷംതോറും ഇവിടെ പരിപാടികള്‍ നടന്നു വരുന്നു. സമരത്തില്‍ കൊല്ലപ്പെട്ടവരെ സ്വാതന്ത്ര്യ…
Read Moreആരാണ് ആ യുവതി? ഡല്‍ഹിയില്‍ മലയാളി യുവാവും യുവതിയും മരിച്ച നിലയില്‍; ഹോട്ടല്‍ മുറിയില്‍നിന്നും മലയാളത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലെ ഹോട്ടലില്‍ മലയാളി യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പള്ളിപ്പാട് സ്വദേശി കെ. സുരേഷ് (29) എന്നയാളും യുവതിയുമാണ് മരിച്ചത്. യുവതിയുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല. വിഷം കഴിച്ചാണ് ഇരുവരും ജീവനൊടുക്കിയത്. ഹോട്ടല്‍ മുറിയില്‍നിന്നും മലയാളത്തിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇരുവരുടെയും തലയിലൂടെ ഇൻസുലേഷൻ ടേപ്പ് ചുറ്റിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു.
Read Moreനാട്ടുകാര്‍ കാഴ്ചക്കാരായി! നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ കുടുക്കിയത് ദൃശ്യങ്ങള്‍; യുവാവിനെ പിന്തിരിപ്പിക്കാനോ, അക്രമം തടയാനോ കണ്ടുനിന്നവര്‍ ശ്രമിച്ചില്ല
മുംബൈ: മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുംബൈ നെഹ്റു നഗറിലാണ് സംഭവം നടന്നത്. റോഡിലൂടെ നടന്നുവന്ന യുവാവ് പെൺകുട്ടിയെ കയറിപിടിക്കുകയും, ആക്രമിക്കുകയുമായിരുന്നു. പെൺകുട്ടി ഉച്ചത്തിൽനിലവിളിച്ചെങ്കിലും യുവാവിനെ പിന്തിരിപ്പിക്കാനോ, അക്രമം തടയാനോ ചുറ്റുമുള്ളവർ ശ്രമിച്ചില്ല. മുഖത്തടിയേറ്റ പെൺകുട്ടി നിലത്തുവീണതോടൊണ് യുവാവ് അക്രമം അവസാനിപ്പിച്ചത്. ദൃശ്യങ്ങൾ തെളിവായി ശേഖരിച്ച് പോലീസ് കേസെടുക്കുകയായിരുന്നു.
Read Moreദിവസവാടക മൂവായിരം രൂപ! പഞ്ചായത്തിന്റെ അനുമതിയില്ല; നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനായി സ്ഥലം വിട്ടു നല്‍കിയതിനെച്ചൊല്ലി തര്‍ക്കം
പെര്‍ള : പൈവളിഗെ പഞ്ചായത്തിലെ ബോളങ്കളയിൽ സിനിമാ ഷൂട്ടിംഗിനായി പഞ്ചായത്ത് സ്ഥലംവിട്ടുനൽകിയതിനെച്ചൊല്ലി തർക്കം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് കഴിഞ്ഞ മാസം 20 മുതൽ ഇവിടെ ആരംഭിച്ചിരുന്നു. ഷൂട്ടിംഗ് നടക്കുന്ന പ്രദേശത്തിന്റെ മുക്കാൽ ഭാഗവും പഞ്ചായത്തിന്റെയും ബാക്കി ഭാഗം സ്വകാര്യവ്യക്തികളുടെയും അധീനതയിലാണ്. ഷൂട്ടിംഗ് അനുമതിക്കായി നിർമാതാക്കൾ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും അനുമതി നൽകിയിട്ടില്ലെന്ന് പഞ്ചായത്ത് അസി.സെക്രട്ടറി പറഞ്ഞു. അപേക്ഷ 26ന് ചേരുന്ന ഭരണസമിതി യോഗത്തിൽ പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ചിത്രീകരണത്തിനായി സിനിമ പ്രവർത്തകരിൽ നിന്നും ദിവസേന 3000 രൂപ നിരക്കിൽ സ്വകാര്യവ്യക്തികൾ വാടക വാങ്ങുന്നതാണ് തർക്കത്തിനിടയാക്കിയത്.
Read More