കള്ളപ്പണ വിരുദ്ധ കരിദിനം..! നവംബർ എട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രിന് കള്ള​പ്പ​ണ​വി​രു​ദ്ധ ദി​നം; പ്രതിക്ഷപാർട്ടികൾക്ക് കരിദിനവും; നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ആ​ശ​യം കോൺഗ്രസിന് മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് അ​രു​ൺ ജ​യ്റ്റി​ലി 

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച ന​വം​ബ​ർ എ​ട്ട് ക​ള്ള​പ്പ​ണ വി​രു​ദ്ധ ദി​വ​സ​മാ​യി ആ​ച​രി​ക്കാ​ൻ കേന്ദ്രസ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്നു. കേ​ന്ദ്ര​ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റി​ലി​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ‌ ന​വം​ബ​ർ എ​ട്ട് ക​രി​ദ​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി. കോ​ൺ​ഗ്ര​സ്, മ​മ​ത​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഇ​ട​ത് പാ​ർ​ട്ടി​ക​ൾ തു​ട​ങ്ങി പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളെ​ല്ലാം ചേ​ർ​ന്നാ​ണ് ക​രി​ദി​നം ആ​ച​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന് നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ആ​ശ​യം ഇ​നി​യും മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്ന് അ​രു​ൺ ജ​യ്റ്റി​ലി പ​റ​ഞ്ഞു. നേ​ര​ത്തെ ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ലി​നു സാ​ധി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് സാ​ധ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്നു. ഇ​പ്പോ​ൾ നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന പ​ണ​മെ​ല്ലാം നി​യ​മ​പ​ര​മാ​യാ​ണ്. അ​തി​നാ​ൽ ത​ന്നെ നി​കു​തി​യും ന​ൽ​കേ​ണ്ടി​വ​രും ജ​യ്റ്റി​ലി പ​റ​ഞ്ഞു.

Read More

പൊതുമാനദണ്ഡം വേണം..! പുതിയ കെപിസിസി പട്ടിക സംബന്ധിച്ചും തർക്കങ്ങൾ; ഹൈക്കമാഡിന് സുധീരൻ പരാതി നൽകി

തിരുവനന്തപുരം: കെപിസിസി പട്ടികയ്ക്കെതിരെ വീണ്ടും വി.എം. സുധീരൻ. പുതുക്കിയ കെപിസിസി പട്ടികയ്ക്കെ തിരെ ഹൈക്കമാഡിന് സുധീരൻ പരാതി നൽകി. ഗ്രൂപ്പുകളുടെ വീതം വയ്പാണ് ഭാരവാഹിപ്പട്ടികയെന്നും കെപിസിസി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പൊതുമാനദണ്ഡം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർദേശപ്രകാരം സംസ്ഥാന നേതൃത്വം നൽകിയ പുതിയ കെപിസിസി പട്ടിക സംബന്ധിച്ചും തർക്കം രൂക്ഷമായി. എംപിമാരായ കെ.വി.തോമസും ശശി തരൂരും പുതിയ പട്ടികയിൽ അതൃപ്തി അറിയിച്ചിരുന്നു. അതിനിടെ, പുതുക്കിയ പട്ടിക സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിയും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും തമ്മിൽ ചർച്ച നടത്തി.

Read More

ചിന്തയുടെ വിചിത്ര ചിന്തനങ്ങള്‍ വീണ്ടും, ചാനല്‍ പരിപാടിയില്‍ വെള്ളം കുടിച്ചപ്പോള്‍ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ്, നാണക്കേടുണ്ടാക്കുന്നുവെന്ന് പാര്‍ട്ടിക്കാര്‍

ചിന്ത ജെറോം എന്നാല്‍ ഇന്ന് മലയാളികള്‍ക്ക് ചിരിക്കാനൊരു കാരണമാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ റിലാക്‌സേഷല്‍ ട്രോളുകള്‍ രണ്ടു കൈയുംനീട്ടി സ്വീകരിച്ച ചിന്ത ജെറോം എന്ന സിപിഎം നേതാവ് ഇപ്പോള്‍ പറഞ്ഞ വാക്കുകള്‍ വിഴുങ്ങുകയാണ്. താന്‍ ജിമുക്കി കമ്മലിനെ വിമര്‍ശിച്ചിട്ടില്ലെന്നും ആ പാട്ട് താനേറെ ആസ്വദിക്കാറുണ്ടെന്നുമാണ് അവരുടെ പുതിയ നിലപാട്. സ്ത്രീകളെ കളിയാക്കുന്നതില്‍ നാണക്കേടില്ലേയെന്ന ചോദ്യമുയര്‍ത്തി സൈബര്‍ സഖാക്കളും ചിന്തയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു ചാനല്‍ പരിപാടിക്കിടെയാണ് ചിന്ത നിലപാട് മാറ്റിയത്. താന്‍ പറയാത്ത കാര്യങ്ങള്‍ അടര്‍ത്തി മാറ്റി നാണംകെടുത്തുകയാണ് ആളുകള്‍ ചെയ്യുന്നതെന്നാണ് അവരുടെ പക്ഷം. യുവാക്കളെ സംസ്‌കാരത്തില്‍ നിന്നും വഴി തെറ്റിക്കുന്നതും ദുര്‍ബലരാക്കുന്നതുമായ പലവിധ കാരണങ്ങള്‍ പറഞ്ഞ് അതിലൊന്നായി ജിമിക്കിക്കമ്മല്‍ പാട്ടിനെ ഉദാഹരിക്കുകയായിരുന്നു ചിന്ത ചെയ്തത് എന്ന് ചാനല്‍ അവതാരകന്‍ പറയുന്നു. അങ്ങനെ വരുമ്പോള്‍ ഈ പാട്ട് ആസ്വദിക്കുന്നത് തെറ്റ് എന്നല്ലേ അര്‍ഥം എന്നും ചോദ്യം. ഇതിന്…

Read More

മെസിയെ കൊലപ്പെടുത്തുമെന്ന് ഐഎസിന്റെ ഭീഷണി, റഷ്യ ലോകകപ്പ് തകര്‍ക്കും, ഭീകരര്‍ സൂപ്പര്‍ താരത്തെ ലക്ഷ്യമിട്ടെന്ന ഞെട്ടലില്‍ ആരാധകര്‍

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പിന് ഭീഷണിയുമായി ഭീകരസംഘടനയായ ഐ.എസ്. ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ രക്തമൊലിക്കുന്ന ചിത്രം പുറത്ത് വിട്ടാണ് ഭീകരര്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഐ.എസിന്റെ തടവില്‍ കഴിയുന്ന തരത്തിലുള്ള മെസിയുടെ ചിത്രം മോര്‍ഫ് ചെയ്ത് തയ്യാറാക്കിയാണ് ഭീഷണി. കണ്ണില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നതായാണ് മെസിയുടെ ചിത്രം. തടവറയ്ക്കുള്ളില്‍ നില്‍ക്കുന്ന തരത്തിലാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. മുമ്പ് ഫ്രാന്‍സ്-ജര്‍മനി സൗഹൃദ ഫുട്ബോള്‍ മത്സര വേദിയില്‍ ബോംബ് സ്ഫോടനമുണ്ടായപ്പോള്‍ ഉത്തരവാദിത്വമേറ്റെടുത്ത് ഐ.എസ് രംഗത്തെത്തിയിരുന്നു. 2016 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനും ഭീകരരുടെ ഭീഷണിയുണ്ടായിരുന്നു. പിന്നീട് 2017 ലെ വനിതാ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനും ഈ ഭീഷണി ആവര്‍ത്തി്ച്ചെങ്കിലും അപായമൊന്നും ഉണ്ടായില്ല.

Read More

പിച്ചില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ്, റണ്‍സൊഴുക്കാമെന്ന് വീമ്പിളക്കിയ ക്യൂറേറ്റര്‍ പുറത്ത്

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം നടക്കുന്ന പൂനെ പിച്ചിന്റെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുര്‍ന്നു ക്യൂറേറ്റര്‍ പാണ്ടുരംഗ് സാല്‍ഗാവോന്‍കറിനെ ബിസിസിഐ സസ്‌പെന്‍ഡു ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകിരക്കുമെന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചിരുന്നു. വാതുവയ്പ്പുകാരുടെ ഇടനിലക്കാരന്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകന്‍ സമീപിച്ചപ്പോഴാണ് ബിസിസിഐയുടെ ക്യൂറേറ്റര്‍ വിവരങ്ങള്‍ നല്‍കിയത്. മത്സരത്തിന്റെ തലേന്നാണ് വാതുവയ്പ്പുകാരുടെ ഇടനിലക്കാരന്‍ എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകന്‍ ക്യൂറേറ്ററെ സമീപിച്ചത്. മത്സരത്തിന് മുന്‍പ് വാതുവയ്ക്കാന്‍ പിച്ചിന്റെ സ്വഭാവം മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞപ്പോള്‍ വിവരങ്ങളെല്ലാം ക്യൂറേറ്റര്‍ നല്‍കുകയായിരുന്നു.  

Read More

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് ഏ​ഴു മു​ത​ൽ 26 വ​രെ;  രാവിലെയോ ഉച്ചയ്ക്കോ എന്ന കാര്യത്തിൽ തീരുമാനമായില്ല;  ക്രി​സ്മ​സ് പ​രീ​ക്ഷ ഡി​സം​ബ​ർ 13 ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: 2017-18 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് ഏ​ഴു മു​ത​ൽ 26 വ​രെ പ​രീ​ക്ഷ ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മാ​യ​ത്. രാ​വി​ലെ പ​രീ​ക്ഷ ന​ട​ത്ത​ണ​മോ ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ത്ത​ണോ എ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണു സൂ​ച​ന. ക്രി​സ്മ​സ് പ​രീ​ക്ഷ ഡി​സം​ബ​ർ 13 മു​ത​ൽ 22 വ​രെ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യ​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

Read More

ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്കൂളുകള്‍ക്ക് സര്‍ക്കുലർ; പൊതുവിദ്യാഭ്യാസ ഡയറക്ടറിന്‍റേതാണ് സര്‍ക്കുലറും നിര്‍ദേശവും

കോഴിക്കോട്: ബിജെപി സ്ഥാപകനേതാവായ ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലറും നിര്‍ദേശവും നല്‍കിയത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതം ആസ്പദമാക്കി രചനാമല്‍സരങ്ങള്‍ നടത്തണമെന്നും നിർദേശമുണ്ട്.

Read More

ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ അവര്‍ക്ക് അഹങ്കാരമേറെ; വെളിപ്പെടുത്തലുമായി കലാഭവന്‍ ഷാജോണ്‍

കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ആര്‍ജവമുള്ള നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രിയിലൂടെ എത്തി സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ഷാജോണ്‍ ഇപ്പോള്‍ തമിഴില്‍ രജനീകാന്തിനൊപ്പവും അഭിനയിച്ചു കഴിഞ്ഞു. ശങ്കര്‍ ചിത്രം യന്തിരന്‍ 2-വിലാണ് ഷാജോണ്‍ ശ്രദ്ധേയ കഥാപാത്രമായി എത്തുന്നത്. രജനീകാന്തിന്റെ വിനയം മലയാളത്തിലുള്ള താരങ്ങള്‍ കണ്ടുപഠിക്കണമെന്നും, അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമാണെന്നും ഷാജോണ്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തിലെ പരിചയ സമ്പത്തുള്ള നടന്മാര്‍ രജനീകാന്തിന്റെ വിനയം കണ്ടുപഠിക്കണം എന്നല്ല താന്‍ പറഞ്ഞതെന്നും ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചാല്‍ ലോകം തന്നെ കീഴടക്കി എന്ന് തോന്നുന്ന ചില നടന്‍മാരെ ഉദ്ദേശിച്ചാണ് രജനീകാന്തിന്റെ വിനയത്തെക്കുറിച്ച് പരാമര്‍ശിച്ചതെന്നും കലാഭവന്‍ ഷാജോണ്‍ അഭിപ്രാപ്പെട്ടു. മമ്മൂട്ടിയും മോഹന്‍ലാലിനെയും പോലെയുള്ളവര്‍ രജനീകാന്തില്‍ നിന്ന് ഒന്നും കണ്ടു പഠിക്കേണ്ടതായിട്ടില്ല. എല്ലാ ഗുണങ്ങളും ഒത്തു ചേര്‍ന്ന ആര്‍ട്ടിസ്റ്റുകള്‍ ആണ് അവരെന്നും ഷാജോണ്‍ പറയുന്നു.

Read More

ശബരിമലയിൽ അബ്രാഹ്മണരെ മേൽശാന്തിയാക്കണം: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു; കോട്ടയം സ്വദേശി സമർപ്പിച്ച ഹർജിയിലാണ് നടപടി

കൊച്ചി: ശബരിമല മേൽശാന്തിയായി അബ്രാഹ്മണരെയും നിയമിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷകൻ കെ.ബി.പ്രദീപാണ് അമിക്കസ് ക്യൂറി. ശബരിമല മേൽശാന്തിമാരായി അബ്രാഹ്മണരെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. വിഷയത്തിൽ വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഹർജിയിൽ തീരുമാനമുണ്ടാകുന്നത് വരെ ഇടക്കാല ഉത്തരവ് വേണമെന്ന ഹർജിക്കാരന്‍റെ ആവശ്യം കോടതി തള്ളി. ഈ വർഷത്തെ മേൽശാന്തി നിയമനം കഴിഞ്ഞുവെന്നാണ് ഹർജിയിൽ സർക്കാർ കോടതിയെ ബോധിപ്പിച്ചത്.

Read More

ഡല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികള്‍ ഹരിപ്പാട് സ്വദേശിയായ യുവാവും, യുവാവിന്റെ പിതൃസഹോദരന്റെ ഭാര്യയും: ഇരുവരുടേയും വഴിവിട്ടബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മരണം

മലയാളികളായ യുവതി യുവാക്കള്‍ ഡല്‍ഹിയില്‍ മരിച്ച സംഭവത്തില്‍ ഇരുവരുരേയും തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഹോട്ടലിലാണു മലയാളികളായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലില്‍ കെ സുരേഷ് (കിഷോര്‍-29) പിതൃസഹോദരന്‍ കിരണിന്റെ ഭാര്യ സുമ (32) എന്നിവരാണു മരിച്ചത്. സുരേഷ് ഇലക്ട്രിക്കല്‍ എഞ്ചിനിയറായി ഗോവയില്‍ ജോലി നോക്കുകയായിരുന്നു. സിവില്‍ എഞ്ചിനിയറായ കിരണും ബിഎസ്സി നഴ്സിംഗ് കഴിഞ്ഞു ട്യൂട്ടറായി ജോലി ചെയ്യുന്ന സുമയും വര്‍ഷങ്ങളായി ഡല്‍ഹി രമേശ് നഗറിലായിരുന്നു താമസം. ദീപാവലി ദിവസം സുരേഷ് കിരണിന്റെ വീട്ടില്‍ എത്തിരുന്നു. കഴിഞ്ഞ ഓണത്തിനു കിരണിന്റെ കുടുംബം നാട്ടില്‍ വന്നു മടങ്ങിയതു മുതല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു. ദീപാവലി ദിവസം ഈ ബന്ധത്തെ ചൊല്ലി ഭര്‍ത്താവുമായി സുമ വഴക്കിട്ടിരുന്നു. തുടര്‍ന്നു 19 നു സുമയേയും സുരേഷിനേയും കാണാതാകുകയായിരുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതിയും…

Read More