ശബരിമലയിലെ സ്ത്രീ​പ്ര​വേ​ശ​നം: ഭരണഘടനാ ബെഞ്ചിന് വി​ട്ടു; സ്ത്രീ​ക​ൾ​ക്കു പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കേ​സ് സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ട്ടു. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂന്നംഗ ബെ​ഞ്ചാ​ണ് ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​ന​ത്തി​ന്‍റെ സാ​ധു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് രൂ​പീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തി​രി​ക്കു​ന്ന​തി​നു ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യു​ണ്ടോ, ക്ഷേ​ത്ര പ്ര​വേ​ശ​ന ച​ട്ട​ങ്ങ​ളി​ൽ ഇ​തി​ന് അ​നു​വ​ദി​ക്കു​ന്നു​ണ്ടോ, സ്ത്രീ​ക​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന​ത് ലിം​ഗ വി​വേ​ച​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ടോ, മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മു​ണ്ടാ​കു​ന്നു​ണ്ടോ എ​ന്നി​ങ്ങ​നെ​യു​ള്ള അ​ഞ്ചു വി​ഷ​യ​ങ്ങ​ളാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്ന​ത്. കേ​സി​ൽ എ​ന്നു വാ​ദം കേ​ൾ​ക്കു​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ല്ലാ വി​ഭാ​ഗം സ്ത്രീ​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ യം​ഗ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ക. കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ഗം കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു. പ​ത്തി​നും അ​ന്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ്…

Read More

നെടുമങ്ങാട് പെട്രോളിന് പകരം വാഹനങ്ങളില്‍ പച്ചവെള്ളം!

തിരുവനന്തപുരം നെടുമങ്ങാട് പതിനൊന്നാം കല്ലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പമ്പില്‍ പെട്രോളിന് പകരം അടിച്ചത് പച്ചവെള്ളം. രാവിലെ ഇവിടെ നിന്ന് പെട്രോള്‍ അടിച്ച വാഹനങ്ങള്‍ എല്ലാം വഴിയിലായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെട്രോളിന് പകരം പച്ചവെള്ളമാണ് ഇന്ധന ടാങ്കില്‍ ഉള്ളതെന്ന് മനസിലായത്. പ്രതിഷേധവുമായി ബൈക്ക് യാത്രക്കാര്‍ എത്തിയതോടെ സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു പമ്പ് അധികൃതരുടെ നീക്കം. പരാതിയുമായി എത്തിയ നിരവധി ബൈക്ക് യാത്രക്കാര്‍ക്ക് പണം നല്‍കി ഇവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ മടക്കി അയച്ചു. ന്നാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സംഘടിച്ച് എത്തിയതോടെ സംഭവം കൈവിട്ടുപോയി. ഓട്ടോഡ്രൈവര്‍മാര്‍ കുപ്പികളില്‍ പെട്രോള്‍ വാങ്ങി പരിശോധിച്ചപ്പോള്‍ പച്ചവെള്ളം തന്നെയാണ് ലഭിച്ചത്. ഇതോടെ കബളിപ്പിക്കപ്പെട്ട കൂടുതല്‍ ആളുകളെത്തുകയും പമ്പ് ജീവനക്കാരുമായി വാക്കേറ്റവുമായി. ഇതിനിടെ നടത്തിപ്പുകാര്‍ സംഭവം അറിഞ്ഞെത്തി ആദ്യം നിഷേധിച്ചെങ്കിലും വിഷയം വഷളാകുമെന്നു കണ്ടതോടെ പ്രശ്ന പരിഹാരത്തിന് എന്തുവേണണെങ്കിലും ചെയ്യാമെന്നും പറഞ്ഞു. എന്നാല്‍…

Read More

ഭി​ക്ഷാ​ട​നം നടത്തിയ റഷ്യക്കാരൻ തട്ടിപ്പോ‍? പണം നൽകി അയച്ചിട്ടും ഇതുവരെ എംബസിയിലെത്തിയില്ല; ഇ​ന്ത്യ​യി​ലെ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ റ​ഷ്യ​യി​ൽ​നി​ന്ന് എ​ത്തി​യ​താ​ണ്

ചെ​ന്നൈ: ഇ​ന്ത്യ​യി​ലെ​ത്തി എ​ടി​എം കാ​ർ​ഡ് ബ്ലോ​ക്കാ​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ടു​ങ്ങി​പ്പോ​യ റ​ഷ്യ​ൻ യു​വാ​വ് ഇ​തു​വ​രെ ചെ​ന്നൈ​യി​ലെ എം​ബ​സി​യി​ലെ​ത്തി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യി​ലെ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ റ​ഷ്യ​യി​ൽ​നി​ന്ന് എ​ത്തി​യ​താ​ണ്. ഇ​വാ​ഞ്ചെ​ലി​ൻ എ​ന്ന യു​വാ​വ്. ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​വാ​ഞ്ചെ​ലി​ന്‍റെ എ​ടി​എം കാ​ർ​ഡ് ബ്ലോ​ക്കാ​യി. എ​ടി​എം കാ​ർ​ഡി​ന്‍റെ പി​ൻ ബ്ലോ​ക്കാ​യ​തോ​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന ഈ ​യു​വാ​വ് വേ​റെ നി​വൃ​ത്തി​യി​ല്ലാ​തെ ഒ​രു അ​ന്പ​ല​ത്തി​ന്‍റെ മു​ന്പി​ലി​രു​ന്ന് ഭി​ക്ഷ യാ​ചി​ക്കാ​ൻ തു​ട​ങ്ങി. കാ​ഞ്ചീ​പു​ര​ത്തു​ള്ള കു​മ​ര​കോ​ട്ടം ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ക​വാ​ട​ത്തി​ലി​രു​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭി​ക്ഷാ​ട​നം. പു​റ​ത്തൊ​രു ബാ​ഗും തൂ​ക്കി കൈ​യി​ൽ തൊ​പ്പി​യു​മാ​യി പ​ണം യാ​ചി​ക്കു​ന്ന ഈ ​വി​ദേ​ശ ഭി​ക്ഷ​ക്കാ​ര​നെ​പ്പ​റ്റി ഇ​വി​ടെ​യെ​ത്തി​യ ഭ​ക്ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ ശേ​ഷം ഇ​വാ​ഞ്ചെ​ലി​ന് ചെ​ന്നൈ​വ​രെ പോ​കാ​നു​ള്ള പ​ണം ന​ൽ​കി. ഇ​വി​ടെ​യു​ള്ള റ​ഷ്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ് ഇ​വാ​ഞ്ചെ​ലി​ന് ന​ല്കി​യ നി​ർ​ദേ​ശം. എ​ന്നാ​ൽ ഇ​ന്ന​ലെ ​എ​ത്തേ​ണ്ട യു​വാ​വ് ഇ​തു​വ​രെ എം​ബ​സി​യി​ലെ​ത്തി​യി​ല്ല. പ​ത്ര​ങ്ങ​ളി​ൽ​ക്കൂ​ടി ക​ണ്ട വി​വ​രം മാ​ത്ര​മേ…

Read More

പെന്‍റഗന്‍റെ കൊടുംഭീകരരുടെ പട്ടികയിലുള്ള വൈ​റ്റ് വി​ഡോ കൊല്ലപ്പെട്ടു‍? 2013 ല്‍ സാലി ഐഎസില്‍ ചേരാന്‍ സിറിയയില്‍ എത്തിയത് 11 വയസുള്ള മകനുമായി

പെ​ന്‍റ​ഗ​ണ്‍: പെന്‍റഗന്‍റെ കൊടും ഭീകരരുടെ പട്ടികയിലുള്ള ബ്രിട്ടീഷ് വംശജ സാ​ലി ജോ​ണ്‍​സ് എ​ന്ന വൈ​റ്റ് വി​ഡോ യു​എ​സ് സി​റി​യ​യി​ൽ ന​ട​ത്തി​യ ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ജൂ​ണി​ൽ സി​റി​യ​യു​ടെ​യും ഇ​റാ​ക്കി​ന്‍റെ​യും അ​തി​ർ​ത്തി​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മൂ​ന്നൂ​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​വ​രു​ടെ പേ​ര് ലോ​ക​ത്തി​ലെ കൊ​ടും​ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ണ്ട്. ഇ​വ​രു​ടെ ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ​ല​ഭി​ച്ചി​ട്ടി​ല്ല​ാത്ത​തി​നാ​ൽ ഡി​എ​ൻ​എ ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​തി​നാ​ൽ മ​ര​ണം നൂ​റു​ശ​ത​മാ​നം ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സിഐ​എ പ​റ​ഞ്ഞു. റോക് ഗായിക കൂടി‍യായ സാലി 2013ൽ ​ഐ​എ​സി​ന്‍റെ ഹാ​ക്ക​ർ വി​ഭാ​ഗ​ത്തി​ലെ ജൂ​നൈ​ദ് ഹൂ​സൈ​നെ വി​വാ​ഹം ചെ​യ്താ​ണ് 11 വ​യ​സു​ള്ള മ​ക​നൊപ്പം സി​റി​യ​യി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ സാ​ലി കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് പ​റ​ഞ്ഞ സിഐഎ ഉ​ദ്യോ​ഗ​സ്ഥ​ർ​ ഇ​വ​രു​ടെ മ​ക​ന്് എ​ന്തു​പ​റ്റി​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 2015ൽ ​ജൂ​നൈ​ദ് ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണ് സാ​ലി, വൈ​റ്റ് വി​ഡോ എ​ന്ന് അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്. ഹു​സൈ​ൻ അ​ൽ…

Read More

എനിക്ക് ഡ്രൈവിംഗ് അറിയാം ചേട്ടാ, വിവാഹത്തിന് മുന്നേ കല്യാണം മുടങ്ങിയത് വധുവിന്റെ ഈ വാക്കുകളില്‍

വിവാഹത്തിന് മിനിട്ടുകള്‍ മാത്രം ശേഷിക്കെ സൗദി യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. തനിക്ക് ഡ്രൈവിംഗ് അറിയാമെന്ന യുവതിയുടെ വാക്കുകളാണ് വിവാഹം നടക്കാതിരിക്കാന്‍ കാരണം. വിവാഹത്തിന് ശേഷം ഡ്രൈവ് ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള വധുവിന്റെ പിതാവിന്റെ അഭ്യര്‍ത്ഥനയാണ് വരനെ ചൊടിപ്പിച്ചത്. 2018 ജൂണില്‍ സൗദിയില്‍ സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് പിന്‍വലിക്കുമ്പോള്‍ മകള്‍ക്ക് ലൈസന്‍സും കാറും എടുത്ത് നല്‍കണമെന്ന് പിതാവ് വരനോട് പറഞ്ഞു. തുടര്‍ന്ന് വരന്‍ പെട്ടെന്ന് വേദി വിടുകയായിരുന്നു. ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. പിന്നാലെ ഇയാളുടെ കുടുംബവും വേദി വിടുകയായിരുന്നു. വധുവിന് 40000 സൗദി റിയാല്‍ സ്ത്രീധനം നല്‍കാനും വിവാഹത്തിന് ശേഷവും ജോലി തുടരാനും വരന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വധുവിന്റെ വാഹനം ഓടിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഇയാളെ ഞെട്ടിച്ചുകളഞ്ഞുവത്രേ. ബന്ധുക്കള്‍ ഇയാളെ അനുനയിപ്പിക്കാന്‍ ആവും വിധം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടുത്തിടെയാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈവിംഗ് വിലക്ക്…

Read More

എനിക്ക് നിന്നെ കാണണം’ , പുലര്‍ച്ചെ കാമുകിയെ കാണാനായി ഇറങ്ങി തിരിച്ച യുവ ഐടി ഉദ്യോഗസ്ഥനെ കുത്തേറ്റ് മരിച്ച നിലയില്‍

യുവ സോഫ്റ്റ് വെയര്‍ എഞ്ചിയറെ വെട്ടികൊന്ന നിലയില്‍ കണ്ടെത്തി. പ്രണോയ് മിശ്രയാണ് കൊല്ലപ്പെട്ടത്. തന്റെ കാമുകിയ കാണാന്‍ പോകുന്ന വഴിയിലാണ് പ്രണയ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഞായറാഴ്ച തന്റെ സുഹൃത്തായ ബാള്‍ബിരിന്റെ വീട്ടില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. സൗത്ത് ബംഗളൂരുവിലെ ചോക്കളേറ്റ് ഫാക്ടറിക്ക് സമീപമാണ് സംഭവം. പാര്‍ട്ടിക്ക് ശേഷം സുഹൃത്ത് പ്രണയിന്റെ അദ്ദേഹത്തിന്റെ വാടക വീട്ടില്‍ കൊണ്ടുചെന്ന് വിടുകയും ചെയ്തിരുന്നു. പിന്നീട് പ്രണയി തന്റെ കാമുകിയെ വിളിച്ച് അല്‍പ്പ സമയത്തിനകം നമുക്ക് കാണാമെന്ന് പറഞ്ഞു. കാമുകിയെ കാണാന്‍ പോകുന്ന വഴി, ചോക്ലേറ്റ് ഹാക്ടറിക്ക് അടുത്ത് എത്തിയപ്പോള്‍ രണ്ട് ബൈക്കുകളില്‍ വന്ന അക്രമി സംഘം പ്രണയിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മഡിവാള പോലീസ് പറയുന്നു. കഴുത്തിന് തുരുതുരാ വെട്ടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രണയിനെ അക്രമിസംഘം ഓടിച്ചിട്ട് പിടിച്ച് വെട്ടിയെന്നും പോലീസ് പറയുന്നു. പ്രണയ്…

Read More

ഒടുവില്‍ കുറ്റസമ്മതം നടത്തി, അല്ലേ..! കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം; ബ്രി​ഗേ​ഡി​യ​റു​ടെ സീ​നി​യോ​രി​റ്റി വെ​ട്ടി​ച്ചു​രു​ക്കി

ന്യൂ​ഡ​ൽ​ഹി: കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ ബ്രി​ഗേ​ഡി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി. സൈ​നി​ക കോ​ട​തി ബ്രി​ഗേ​ഡി​യ​റു​ടെ നാ​ലു​വ​ർ​ഷ​ത്തെ സീ​നി​യോ​രി​റ്റി വെ​ട്ടി​ച്ചു​രു​ക്കി. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ന​ഗു​രി​യി​ലെ ജ​ന​റ​ൽ കോ​ർ​ട്ട് മാ​ർ​ഷ​ലാ​ണ് ബ്രി​ഗേ​ഡി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട​ത്. ബ്രി​ഗേ​ഡി​യ​ർ റാ​ങ്കി​ലു​ള്ള ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ചാ​ര​ണ​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സി​ക്കിം ഡി​വി​ഷ​നി​ലെ ബ്രി​ഗേ​ഡി​യ​റാ​ണ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് സൈ​നി​ക കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ബ്രി​ഗേ​ഡി​യ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​ണ് ചെ​റി​യ ശി​ക്ഷ ല​ഭി​ക്കാ​നി​ട​യാ​യ​തെ​ന്ന് സൈനിക വൃത്തങ്ങൾ പ​റ​യു​ന്നു. സ​മാ​ന​ കേ​സി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് അ​ഞ്ചു വ​ർ​ഷം​വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു.

Read More

പുതു ദമ്പതികളുടെ ബെഡ്‌റൂം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍, ചെയ്തത് വീട്ടുടമയുടെ മകന്‍!

വീട്ടുടമയുടെ മകന്‍ ദമ്പതികളുടെ ബെഡ് റൂമില്‍ ക്യാമറ വെച്ച് കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി, വീഡിയോ വെബ് സൈറ്റിലിട്ടു. ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ കിടപ്പറ ദൃശ്യമാണ് ക്യാമറയില്‍ പകര്‍ത്തി വെബ് സൈറ്റിലിട്ടത്. കെ ആര്‍ പുരത്തെ ശ്രീരാമ ലേ ഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന യുവതിയുടേയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവിന്റേയും കിടപ്പറ ദൃശ്യങ്ങളാണ് വീട്ടുടമയുടെ മകന്‍ ക്യാമറയില്‍ പകര്‍ത്തിയത്. സംഭവത്തില്‍ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവിന് വന്ന അജ്ഞാത ഫോണ്‍കോളാണ് പരാതിക്ക് ഇടനല്‍കിയത്. തുടര്‍ന്ന് സപ്തംബര്‍ 29 ന് ദമ്പതികള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. മുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചത് ആരാണെന്നതിനെ കുറിച്ച് നടന്ന അന്വേഷണത്തില്‍ വീട്ടുടമയുടെ മകന്റെ കൈയ്യില്‍ മുറിയുടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടെന്ന കാര്യം അറിയാന്‍ കഴിഞ്ഞു. ഇതുപയോഗിച്ച് ദമ്പതികള്‍ ഇല്ലാത്ത…

Read More

സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി​ക​ൾ  വീ​ണ്ടും സ​മ​രമു​ഖ​ത്തേ​ക്ക്;  ന​വം​ബ​ർ ഒ​ന്നി​ന് 24  മണിക്കൂർ ക​ട​യ​ട​പ്പ് സ​മ​രം ; സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണയും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി​ക​ൾ വീ​ണ്ടും സ​മ​ര മു​ഖ​ത്തേ​ക്ക്. ജി​എ​സ്ടി​യി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, വാ​ട​ക-​കു​ടി​യാ​ൻ നി​യ​മം പ​രി​ഷ്ക​രി​ക്കു​ക, റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ക​ൾ ഒ​ഴു​പ്പി​ക്കു​ന്പോ​ൾ ജോ​ലി ന​ഷ്ട​മാ​കു​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പ് വ​രു​ത്തു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ ഒ​ന്നി​ന് ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 24 മ​ണി​ക്കൂ​ർ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ത്താ​നാ​ണ് കോ​ഴി​ക്കോ​ട് ചേ​ർ​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്. അ​ന്നേ​ദി​വ​സം സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി ഈ​മാ​സം 28-ന് ​ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കും. ബ്രി​ട്ടാ​ണി​യ ക​ന്പ​നി​ക്കെ​തി​രേ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. നോ​ട്ട്നി​രോ​ധ​ന​വും ജിസ്ടി​യും മൂ​ലം ക​ച്ച​വ​ടം പ​കു​തി​യാ​യി കു​റ​ഞ്ഞ​താ​യും യോ​ഗം വി​ല​യി​രു​ത്തി. നി​ല​വി​ൽ ജിഎസ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ൾ എ​ത്ര​യും വേ​ഗം…

Read More

ആരോപണങ്ങൾ തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്കട്ടെ; ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ആര്യാടൻ

എം.​സു​രേ​ഷ്ബാ​ബു തി​രു​വ​ന​ന്ത​പു​രം: ആ​രോ​പ​ണ​ങ്ങ​ൾ തെ​ളി​യി​ക്ക​ട്ടെ, ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്. സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ് വ​ന്നാ​ൽ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും അ​തി​നെ നേ​രി​ടു​മെ​ന്ന് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് രാ​ഷ്‌ട്രദീ​പി​ക​യോ​ട് പ​റ​ഞ്ഞു. സ​രി​ത​യു​ടെ ക​ന്പ​നി​ക്കൊ സ​രി​ത​യ്ക്കൊ യാ​തൊ​രു സ​ഹാ​യ​വും താ​നോ ത​ന്‍റെ വ​കു​പ്പോ ചെ​യ്ത് കൊ​ടു​ത്തി​ട്ടി​ല്ല. അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും ത​ന്‍റെ വ​കു​പ്പി​ൽ നി​ന്നു ചെ​യ്തു കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് തെ​ളി​യി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ തെ​ളി​യി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന​ലെ വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ത​ന്നെ സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ ശിപാ​ർ​ശ​ക​ൾ എ​ന്ന് പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ൾ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. സ​രി​ത എ​സ് നാ​യ​രു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ തെ​ളി​വു​ക​ളു​മി​ല്ല. സ​രി​ത​യ്ക്ക് വേ​ണ്ടി ഒ​രു സ​ഹാ​യ​വും ചെ​യ്ത് ന​ൽ​കി​യി​ട്ടി​ല്ല. പൊ​തു​ഖ​ജ​നാ​വി​ന് ഒ​രു ന​ഷ്ട​വും വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി. സോ​ളാ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ…

Read More