എം.സുരേഷ്ബാബു തിരുവനന്തപുരം: ആരോപണങ്ങൾ തെളിയിക്കട്ടെ, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസ് വന്നാൽ രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടുമെന്ന് ആര്യാടൻ മുഹമ്മദ് രാഷ്ട്രദീപികയോട് പറഞ്ഞു. സരിതയുടെ കന്പനിക്കൊ സരിതയ്ക്കൊ യാതൊരു സഹായവും താനോ തന്റെ വകുപ്പോ ചെയ്ത് കൊടുത്തിട്ടില്ല. അങ്ങനെ എന്തെങ്കിലും തന്റെ വകുപ്പിൽ നിന്നു ചെയ്തു കൊടുത്തിട്ടുണ്ടെന്ന് തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വേങ്ങര ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ ശിപാർശകൾ എന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈക്കൊണ്ട നടപടികൾ രാഷ്ട്രീയപ്രേരിതമാണ്. സരിത എസ് നായരുടെ ആരോപണങ്ങൾക്ക് യാതൊരുവിധ തെളിവുകളുമില്ല. സരിതയ്ക്ക് വേണ്ടി ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ല. പൊതുഖജനാവിന് ഒരു നഷ്ടവും വരുത്തിയിട്ടില്ലെന്നും ആര്യാടൻ മുഹമ്മദ് വ്യക്തമാക്കി. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൻമേൽ…
Read MoreCategory: Loud Speaker
കോളജ് അധ്യാപകർക്ക് ദീപാവലി ബമ്പർ.! ശമ്പളത്തിൽ അരലക്ഷം രൂപവരെ വർധന; സംസ്ഥാന സർക്കാർ ജീവനക്കാർ കുറച്ചു കാത്തിരിക്കേണ്ടിവരുമെന്ന് മന്ത്രി
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകർക്ക് കേന്ദ്രത്തിന്റെ ഗംഭീര ദീപാവലി സമ്മാനം. ഏഴാം ശമ്പള കമ്മീഷൻ ശിപാർശ ചെയ്ത ശമ്പളവർധനയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ അധ്യാപകരുടെ ശമ്പളത്തിൽ 22 മുതൽ 28 ശതമാനം വരെ വർധനയുണ്ടാകും. 10,000 മുതൽ 50,000 രൂപവരെ വർധനയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഫണ്ട് ലഭിക്കുന്ന എല്ലാ കല്പിത സര്‍വകലാശാലകൾക്കും 43 കേന്ദ്ര സർവകലാശാലകൾക്കും ഏഴാം ശമ്പള കമ്മീഷന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു. ശമ്പള കമ്മീഷൻ നൽകിയ ശിപാർശ 34 ഭേദഗതികളോടെയാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. 2016 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പളം ലഭിക്കുന്നത്. 329 സംസ്ഥാന സർവകലാശാലകളും 12,912 കോളജുകളുമുൾപ്പെടെ 7.51 ലക്ഷം അധ്യാപകരാണ് ഏഴാം ശമ്പള കമ്മീഷന്റെ ഗുണഭോക്താക്കൾ. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുമെങ്കിലും സംസ്ഥാന സർക്കാർ ജീവനക്കാർ…
Read Moreസോളാറിൽ പൊള്ളിയ നേതാക്കൾ കോടതിയിലേക്ക്; റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും; നേതാക്കൾക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാൻ കെ പിസിസി രാഷ്ട്രീയ കാര്യസമിതി ചേരും
തിരുവനന്തപുരം: യുഡിഎഫിനെ പിടിച്ചുകുലുക്കിയ സോളാർ തട്ടിപ്പു കേസിൽ കോടതിയെ സമീപിക്കാനൊരുങ്ങി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾ. റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് നേതാക്കൾ ആലോചിക്കുന്നത്. റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായും മനസിലാക്കിയാൽ മാത്രമേ നിയമപരമായി മുന്നോട്ടുപോകാൻ സാധിക്കു. അതിനാൽ തന്നെയാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ ആരോപണവിധേയരായ നേതാക്കൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഉടൻതന്നെ കെപിസിസി രാഷ്ട്രീയ കാര്യസമിതി ചേരുന്നുണ്ട്. നേതാക്കൾക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ആലോചനകൾക്കായാണ് രാഷ്ട്രീയ കാര്യസമിതി ചേരുന്നത്. കേസിൽ നടപടി വേഗത്തിലാക്കാൻ സർക്കാരും ഒരുങ്ങുകയാണ്. അന്വേഷണ സംഘം വിപുലീകരിച്ച് ഉടൻതന്നെ ഉത്തരവ് ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര നേതാക്കളെ കാണും. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയേയും ചെന്നിത്തല കാണും. ഗുജറാത്തിൽനിന്നും ഡൽഹിയിൽ ഇന്ന് മടങ്ങിയെത്തുന്ന രാഹുലിനെ കാണാനുള്ള സമയം തേടിയിട്ടുണ്ട്. ഉമ്മൻ ചാണ്ടി നേരിട്ടു പണം…
Read Moreകളി കാര്യമായി; വിവാഹദിനത്തില്‍ കൂട്ടുകാര്‍ വരന്റെ ദേഹത്ത് പടക്കം കെട്ടിവെച്ച് പൊട്ടിച്ചു; വന്‍ ഗുരുതരാവസ്ഥയില്‍
വിവാഹദിനത്തില്‍ വധു-വരന്മാരുടെ കൂട്ടുകാരില്‍ നിന്നും ചെറിയ ചില പണികള്‍ പ്രതീക്ഷിക്കാം. പണ്ട് മലബാര്‍ മേഖലയില്‍ മാത്രം പ്രചാരത്തിലുണ്ടായ കല്ല്യാണ സൊറ ഇപ്പോള്‍ മിക്ക ഇടങ്ങളിലുമുണ്ട്. വിവാഹദിനം അവിസ്മരണീയമാക്കാന്‍ ഒപ്പിക്കുന്ന ചെറിയ ചില രസങ്ങള്‍ നല്ലതാണ്. എന്നാല്‍ അതിരുകടക്കുന്നതാണ് പ്രശ്നമാകുക. ഇവിടെ സംഭവിച്ചത് അതുതന്നെയാണ്. വിവാഹദിനത്തില്‍ വരന്റെ ദേഹത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് പടക്കം കെട്ടിവെച്ച് പൊട്ടിച്ചു. പിന്നിലാണ് പടക്കംകെട്ടിവച്ചത്. പടക്കം പൊട്ടിയതോടെ ശരീരത്തില്‍ പൊള്ളലേറ്റു. ഇതോടെ ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയിലായിലാണ് സംഭവം.
Read Moreഎല്ലാത്തിനും നന്ദിയുണ്ട് സാറേ..! സോളാർ കേസിൽ നീതി കിട്ടിയതിൽ നന്ദിയുണ്ടെന്ന് സരിത
തിരുവനന്തപുരം: സോളാർ കേസിൽ നീതി കിട്ടിയതിൽ നന്ദിയെന്ന് സരിത എസ്. നായർ. കേസ് വൈകിയെങ്കിലും തനിക്കു നീതി കിട്ടി. മാനഭംഗക്കേസിൽ നടപടി സ്വീകരിച്ചതിലും നന്ദിയുണ്ടെന്നും സരിത പറഞ്ഞു
Read Moreആനക്കൊന്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാടൻ തോക്കുമായി ഓട്ടോ ഡ്രൈവർ പിടിയിൽ ; കൂടെയുളള ആൾ കത്തി വീശി രക്ഷപ്പെട്ടു, അഞ്ചുപേർ ഒളിവിൽ
കണമല : 20 ലക്ഷം രൂപ കച്ചവടം ഉറപ്പിച്ച് രണ്ട് ആനക്കൊന്പുകൾ വിൽക്കാൻ ഓട്ടോ ഡ്രൈവറും സംഘവും കൊണ്ടുവന്നത് വേഷം മാറിയെത്തിയ വനപാലകന്റെ അടുക്കൽ. മറഞ്ഞിരുന്ന വനപാലക സംഘം ഇവരെ പിടികൂടാൻ ഓടിയെത്തിയപ്പോൾ വിൽപ്പന സംഘത്തിലെ പ്രധാനി കൈവശമുണ്ടായിരുന്ന പിച്ചാത്തി ഉദ്യോഗസ്ഥർക്ക് നേരെ വീശി ഓടി രക്ഷപ്പെട്ടു. ആനക്കൊന്പുകളും നാടൻ ഒറ്റക്കുഴൽ തോക്കും പിടികൂടി. ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മറ്റ് അഞ്ചു പേർക്കായി തെരച്ചിലാരംഭിച്ചു. ഇന്നലെ എരുമേലിയിൽ വലിയന്പലത്തിന് സമീപം ദേവസ്വം പാർക്കിംഗ് ഗ്രൗണ്ടിലാണ് ആനക്കൊന്പ് വിൽപ്പന സംഘം വനപാലകരുടെ വലയിലായത്. മുക്കൂട്ടുതറ ടൗണിലെ ഓട്ടോ ഡ്രൈവറും ബിഎംഎസ് യൂണിറ്റ് കണ്‍വീനറുമായ ആശപ്പൻ എന്ന് വിളിക്കപ്പെടുന്ന കുറ്റിയിൽ വീട്ടിൽ മഹേഷ് (32) ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന തോക്ക് നിർമാതാവ് ഇടകടത്തി സ്വദേശി മടുക്കക്കാലായിൽ രാജൻ ആണ് പിച്ചാത്തി കാട്ടി ഓടി രക്ഷപ്പെട്ടത്. സംഘത്തിലെ മറ്റുളളവരിൽ…
Read Moreഅന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽഭീതിപരത്തുന്ന വാട്സ്ആപ് സന്ദേശങ്ങൾ പ്രചരിപ്പിച്ച സംഭവം: സൈബർ സെൽ അന്വേഷണം ആരംഭിച്ചെന്ന് തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം
എം.സുരേഷ്ബാബു തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഭീതി പരത്തുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം. സൈബർ സെല്ലും സൈബർ ഡോമും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്ട്സ് ആപ്പ് നന്പരുകളിൽ ലഭിച്ച സന്ദേശങ്ങൾ കൂടുതൽ തൊഴിലാളികളിലേക്ക് അവർ തന്നെ പരസ്പരം പ്രചരിപ്പിച്ചുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നതെന്ന് മനോജ് ഏബ്രഹാം പറഞ്ഞു. അന്വേഷണത്തോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ ആശങ്ക അകറ്റാനുള്ള നടപടികളും കൈക്കൊണ്ട് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് പുറത്ത് നിന്നാണ് ഭീതിജനിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങൾ ലഭിച്ചതെന്നാണ് തൊഴിലാളികളുമായി നടത്തിയ ആശയവിനിമയത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് പോലീസിന്റെ ഭാഗത്ത് നിന്നും എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശങ്ങളുടെ ഉറവിടത്തെക്കുറിച്ച് വിശദമായ…
Read Moreപൊറുതി മുട്ടിച്ചാൽ വിമോചന സമരവും: കോടിയേരിക്ക് കുമ്മനത്തിന്റെ തുറന്ന കത്ത്; കുമ്മനം രാജശേഖരന്റെ കത്തിന്റെ പൂർണരൂപം വായിക്കാം…
തിരുവനന്തപുരം: പൊറുതിമുട്ടിച്ചാൽ വിമോചന സമരത്തിനിറങ്ങുന്നത് തെറ്റല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിജെപി വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഒരു വിമോചന സമരത്തിലേക്കാണ് പോകുന്നതെന്ന കോടിയേരിയുടെ പ്രസ്താവന ഭീതിയിൽ നിന്നുടലെടുത്തതാണെന്നും കുമ്മനം പറഞ്ഞു. ബിജെപിയുടെ യാത്ര മതസൗഹാർദ്ദം തകർക്കാനും ജാതിവേർതിരിവുണ്ടാക്കാനുമാണെന്ന സിപിഎം ആരോപണം തികച്ചും അസത്യമാണ്. ജനരക്ഷാ യാത്രിയിൽ ജാതി-മത വേർതിരിവുണ്ടാക്കുന്ന ഒരു വാക്കുപോലും ഒരിടത്തും പറയുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. സിപിഎം നടത്തുന്ന അക്രമത്തെ ചൂണ്ടിക്കാട്ടുന്നതും നിയമസഭ പോലും ആശങ്ക പ്രകടിപ്പിച്ച തീവ്രവാദ ഭീഷണി ചൂണ്ടിക്കാട്ടുന്നതും എങ്ങനെ മതവിദ്വേഷമാകുമെന്നും കുമ്മനം ചോദിക്കുന്നു. കുമ്മനം രാജശേഖരന്റെ കത്തിന്റെ പൂർണരൂപം മാന്യസുഹൃത്തേ, ദീർഘകാലത്തെ രാഷ്ട്രീയ പാരന്പര്യവും ഭരണപരിചയവുമുള്ള ആളാണല്ലോ അങ്ങ്. രാഷ്ട്രീയ പ്രചരണത്തിനും ബോധവൽക്കരണത്തിനും നിരവധി മാർഗങ്ങളെ അവലംബിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങൾ കേരളത്തിനുണ്ട്. അതിലൊന്നാണ് നേതാക്കൾ…
Read Moreമാനവീയം വീഥിയില്‍ തെരുവു ചലച്ചിത്രമേള 27 മുതല്‍! ഹ്രസ്വചിത്രങ്ങള്‍ക്കൊപ്പം ഡബ്സ്മാഷ് മത്സരവും; അപേക്ഷ അയയ്ക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 15
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായി മാറിയ മാനവീയം വീഥിയില്‍ തെരുവു ചലച്ചിത്രമേളയ്ക്കു തിരശീല ഉയരുന്നു. ചലച്ചിത്രമേളകളില്‍ എത്തിപ്പെടാന്‍ കഴിയാതെ പോകുന്ന സിനിമകള്‍ക്കും കാണികള്‍ക്കുമായി നിഴലാട്ടം പ്രവര്‍ത്തകരാണ് മേള സംഘടിപ്പിക്കുന്നത്. 20 മിനിറ്റിനു താഴെ ദൈര്‍ഘ്യമുള്ള 30 ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയ്ക്ക് ഈ മാസം 27നു തുടക്കമാകും. ഐഎഫ്എഫ്കെ, ഐഡിഎസ്എഫ്എഫ്കെ തുടങ്ങി പല ചലച്ചിത്ര മേളകള്‍ക്കും തലസ്ഥാനം വേദിയാകുന്നുണ്ടെങ്കിലും അവിടേക്കെത്തിപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെ കുറവാണ്. അതിനൊരു മാറ്റം സൃഷ്ടിക്കാനാണു തെരുവു ചലച്ചിത്ര മേളയിലൂടെ നിഴലാട്ടം അംഗങ്ങള്‍ ലക്ഷ്യമിടുന്നതെന്നു മേളയുടെ ക്രിയേറ്റീവ് ഹെഡ് രതീഷ് രോഹിണി പറഞ്ഞു. ഭീമമായ വാടകയും നികുതിയും താങ്ങാനാകാത്ത, കഴിവുള്ള ഒരുപാട് കലാകാരന്മാര് നമുക്കു ചുറ്റുമുണ്ട്. അങ്ങനെയുള്ളവര്‍ക്കായുള്ള ജനകീയ വേദി ഒരുക്കാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്. ശീതികരിച്ച മുറിക്കുള്ളിലേക്കു കലയെ ഒതുക്കാതെ അവയെ തുറസായ ഇടങ്ങളിലേക്കു പറിച്ചു നടുകയാണ് നിഴലാട്ടം. തെരുവുകളെങ്കിലും സ്വതന്ത്രമാകട്ടെ എന്ന ഹാഷ്…
Read Moreവീണ്ടും നരനായാട്ട്! നാല് പിഞ്ചുകുഞ്ഞുങ്ങളെ തെരുവുനായ കടിച്ചുകീറി; തീരദേശത്ത് പ്രതിഷേധം; പരിഹാരം ഉണ്ടാക്കാമെന്ന് അധികൃതർ
വിഴിഞ്ഞം: നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരെ തെരുവ് നായ്ക്കൾ കടിച്ചു കീറിയ സംഭവത്തിൽ വിഴിഞ്ഞം കടയ്ക്കുളത്ത് പ്രതിഷേധം. മത്സ്യത്തൊ ഴി ലാ ളി ക ൾ തിങ്ങിപ്പാർക്കുന്ന മേഖല ഭീതിയുടെ നിഴലിലായി.മീൻ പിടിത്തം പോലും ഉപേക്ഷിച്ച് പലരും ഇന്നലെ രാത്രി പുറത്തിറങ്ങിയില്ലെന്നും നാട്ടുകാർ പറയുന്നു. നായ്ക്കളുടെ ആക്രമത്തിൽ പരിക്കേറ്റ രണ്ട് പേർ ഒഴികെ എല്ലാവരും ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയതായി വാർഡ് കൗൺസിലർ അറിയിച്ചു. നഗരസഭ അധികൃതർ ഇന്ന് മുതൽ വന്ധ്യം കരണത്തിനായി പട്ടികളെ പിടികൂടിത്തുടങ്ങും. ഇന്നലെ വൈകുന്നേരമെത്തിയ പട്ടിപിടിത്തക്കാർ കുറച്ച് എണ്ണത്തെ പിടികൂടിയെങ്കിലും രാത്രിയോടെ നിർത്തിവച്ച് മടങ്ങിയതും പ്രതിഷേധത്തിനിടയാക്കി. ജനപ്രതിനിധികൾ ഇടപെട്ട് ഇന്നോടെ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് ജനം ശാന്തമായത്. നേരത്തെയും മേഖലയിൽ പട്ടികൾ ആൾക്കാരെ കടിച്ചിരുന്നെങ്കിലും ഇത്രയും കൂട്ടമായ ആക്രമണമാണ് ഒരു പ്രദേശത്തെ പേടിയുടെ മുൾമുനയിൽ നിർത്തിയത്. മാസങ്ങൾക്ക് മുൻപ് പുല്ലുവിളക്കടപ്പുറത്ത് നായ്ക്കളുടെ കടിയേറ്റ്…
Read More