മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ.കെ.ടി റബീഉള്ളയുടെ വസതിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ ഏഴു പ്രതികളുടെ അറസ്റ്റു രേഖപ്പെടുത്തി. മൈനോറിറ്റി മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്ലം ഗുരുക്കൾ, അസ്്ലം ഗുരുക്കളുടെ ഗണ്മാൻ കേശവമൂർത്തി, രമേശ്, സുനിൽകുമാർ, റിയാസ്, അർഷാദ്, ഉസ്്മാൻ എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റു ചെയ്തത്. പിടിയിലായവർ ബാംഗ്ളൂർ, മംഗലാപുരം, കാസർഗോഡ് സ്വദേശികളാണ്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും പോലീസ് അറിയിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടിൽ വിശ്രമത്തിലുള്ള ഡോ.റബീഉള്ളയെ കാണാൻ എത്തിയവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ആറുമണിയോടെ മൂന്നു വാഹനങ്ങളിലായാണ് സംഘം ഈസ്റ്റ് കോഡൂരിലെത്തിയത്. റബീഉള്ളയെ കാണമെന്നു ആവശ്യപ്പെട്ട ഇവരോടു ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാർ, അദ്ദേഹം വിശ്രമത്തിലാണെന്നും ഇപ്പോൾ കാണാനാകില്ലെന്നും പറഞ്ഞതോടെ…
Read MoreCategory: Loud Speaker
ദീര്‍ഘകാലമായി മയക്കുമരുന്നിന് അടിമ! നടി കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍
ഹൈദരാബാദ്: തെന്നിന്ത്യൻ നടി കാജൽ അഗർവാളിന്റെ മാനേജർ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ. കാജലിന്റെ മാനേജർ റോണിയെയാണ് ഹൈദരാബാദ് എക്സൈസ് ആൻഡ് പ്രൊഹിബിഷൻ അധികൃതർ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഹൈദരബാദിലെ വീട്ടിൽ റെയ്ഡ് നടത്തിയശേഷമായിരുന്നു അറസ്റ്റ്. റെയ്ഡിൽ കഞ്ചാവ് പൊതികൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. റോണി ദീർഘകാലമായി മയക്കുമരുന്നിന് അടിമയാണെന്നു പോലീസ് സംശയിക്കുന്നു. ലാവണ്യ ത്രിപതി, റഷി ഖന്ന തുടങ്ങിയവരുടെയും മാനേജരായി റോണി പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ, മയക്കുമരുന്നു കേസുമായി ബന്ധപെട്ട് 6 അഭിനേതാക്കളടക്കം 12 തെലുങ്ക് സിനിമ പ്രവർത്തകർക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. സംവിധായകൻ പുരി ജഗന്നാഥ്, നടൻ രവി തേജ, പി.നവദീപ്, തരുണ്‍കുമാർ, എ.തനിഷ്, പി സുബ്ബരാജ്, നടി ചാർമി കൗർ, നടി മുമൈത് ഖാൻ, ഛായാഗ്രാഹകൻ ശ്യാം കെ.നായിഡു, ഗായകൻ ആനന്ദ് കൃഷ്ണ നന്ദു, കലാസംവിധായകൻ ചിന്ന എൻ.ധർമറാവു എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.
Read Moreകോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ല! ദിലീപിനെ ഇന്ന് ഉച്ചയോടെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കും
കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ ഇന്ന് ഉച്ചയോടെ വീഡിയോ കോണ്‍ഫറൻസിംഗ് വഴി കോടതിയിൽ ഹാജരാക്കും. കോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് വീഡിയോ കോണ്‍ഫറൻസ് വഴി ഹാജരാക്കുന്നത്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. വീഡിയോ കോൺഫറൻസിനുള്ള സംവിധാനം ഒരുക്കിയെന്നു പോലീസ് അറിയിച്ചു. ദിലീപിന് അനുകൂല തരംഗം കോടതി പരിസരത്ത് ഒഴിവാക്കുകയെന്നതും ഇതിലൂടെ പോലീസ് ലക്ഷ്യമിടുന്നു.
Read Moreകൂട്ടുകാരുടെ കളിയാക്കലിനെ തുടര്‍ന്ന് വീട്ടില്‍ ഒപ്പം താമസിക്കുന്ന അമ്മയുടെ കാമുകനെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കൂട്ടുകാരുടെ കളിയാക്കലിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്ന അമ്മയുടെ കാമുകനെ യുവാവ് കഴുത്തു ഞെരിച്ച് കൊന്നു.ഡല്‍ഹിയിലാണ് സംഭവം. മദന്‍ മോഹന്‍ എന്ന 61 കാരനാണ് മരിച്ചത്.പ്രേംനാഥ് അറസ്റ്റിലായി. ശനിയാഴ്ച രാത്രി യുവാവ് തന്റെ കൂട്ടുകാരനേയും കൂട്ടി കൃത്യം നടത്തുകയായിരുന്നു. സര്‍ക്കാരുദ്യോഗസ്ഥനായ മദന്മോഹന് ഭാര്യ മരിച്ച ശേഷം വീട്ടുവേലക്കാരിയ്ക്കൊപ്പം അവരുടെ വീട്ടിലായിരുന്നു താമസം. ഇവരുടെ ഭര്‍ത്താവ് നേരത്തെ തന്നെ അപകടത്തില്‍ മരിച്ചിരുന്നു. മാതാവിനൊപ്പം മദന്മോഹന് താമസിക്കുന്നതിനെ കുറിച്ച് പ്രേംനാഥിന്റെ സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു.മാതാവിന്റെ കാമുകനോട് ഇയാള്‍ക്ക് വെറുപ്പായി. പ്രേംനാഥ് വല്ലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ.മദന്മോഹന് വീട്ടില്‍ തനിച്ചായപ്പോള്‍ ഇയാളെ കൊല്ലാന്‍ യുവാവ് പദ്ധതിയിടുകയായിരുന്നു.കൃത്യത്തിന് ശേഷം വീട്ടില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെടുന്നത് അയല്‍ക്കാര്‍ കണ്ടു.പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തും പ്രതിയ്ക്കൊപ്പം പിടിയിലായി.കേസില്‍ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പുകളും പുരോഗമിക്കുകയാണ്.
Read Moreതെറ്റായ പരസ്യം നൽകുന്നചാനലുകൾക്കു മുന്നറിയിപ്പുമായി കേന്ദ്രം; ആയുർവേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി തുടങ്ങിയവയുടെ പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനെതിരേയാണു മുന്നറിയിപ്പ്.
ന്യൂഡൽഹി: തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന പരസ്യങ്ങൾ കാണിക്കുന്നതി നെതിരേ ടിവി ചാനലുകൾക്കു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആയുർവേദ, സിദ്ധ, യൂനാനി, ഹോമിയോപ്പതി തുടങ്ങിയവയുടെയും ലഹരി പദാർഥങ്ങളുടെയും പരസ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനെതിരേയാണു സർക്കാരിന്റെ മുന്നറിയിപ്പ്. ഉൽപ്പന്നങ്ങൾക്കു കൃത്യമായ ലൈസൻസ് ഉണ്ടെന്ന് ചാനലുകൾ ഉറപ്പു വരുത്തണമെന്നും അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു. ആയുഷ് മന്ത്രാലയത്തിന്റെ പരാതിയെ തുടർന്നാണു വാർത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി.
Read Moreമെഡിക്കൽ കോളജ് കോഴ വിവാദം അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും; തടസമില്ലെന്ന് സിബിഐ കേന്ദ്ര സർക്കാരിനെ അറിയിച്ചതായാണ് സൂചന
ന്യൂഡൽഹി: മെഡിക്കൽ കോളജിന്റെ അംഗീകാരത്തിനായി കേരളത്തിലെ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന സംഭവത്തിലുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. കേസ് ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് സിബിഐ കേന്ദ്ര സർക്കാരിനെ അറിയിച്ചതായാണ് സൂചന. മെഡിക്കൽ കൗണ്‍സിലുമായി ബന്ധപ്പെട്ടുണ്ടായ പല കേസുകളും നേരത്തെ സിബിഐ അന്വേഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ കേസും ഏറ്റെടുക്കുന്ന കാര്യം സിബിഐ ആലോചിക്കുന്നത്. എന്നാൽ, സിബിഐ അന്വേഷണം നടത്തണോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. അല്ലെങ്കിൽ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഉത്തരവിടേണ്ടി വരും.
Read Moreകണ്ണിന് ദോഷമായി എൽഇഡി ബൾബുകൾ: മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി; മനുഷ്യാവകാശ പ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിലാണ് നടപടി
തിരുവനന്തപുരം: എൽഇഡി വിളക്കുകൾ കണ്ണുകൾക്ക് ദോഷമുണ്ടാക്കുന്നു എന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന്റെ വിശദീകരണം തേടി. തദ്ദേശ സ്വയംഭരണവകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം വിശദീകരണം ഫയൽ ചെയ്യണമെന്ന് കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. റോഡരികിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന എൽഇഡി വിളക്കുകൾ കണ്ണുകൾക്ക് ദോഷമുണ്ടാക്കുന്നെന്നാണ് പരാതി. വഴിവിളക്കുകൾക്കൊപ്പം കടകൾക്ക് മുന്പിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ബോർഡുകളും കണ്ണുകൾക്ക് ഹാനികരമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.
Read Moreകൂടുതൽ നീറ്റാക്കാൻ..! മെഡിക്കൽ പ്രവേശനത്തിനായുള്ള ഏകീകൃത പരീക്ഷയായ നീറ്റ് എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ ലഭ്യമാക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനായുള്ള ഏകീകൃത പരീക്ഷയായ നീറ്റിൽ അടുത്ത വർഷം മുതൽ എല്ലാ ഭാഷയിലും ഒരേ ചോദ്യപേപ്പർ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇംഗ്ലീഷിൽ തയാറാക്കുന്ന ചോദ്യപേപ്പറിന്റെ തർജമയായിരിക്കും മറ്റ് ഭാഷകളിൽ ലഭ്യമാക്കുകയെന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. ഈ വർഷം നടത്തിയ നീറ്റ് പരീക്ഷയിൽ ഇംഗ്ലീഷ്, ഹിന്ദി ചോദ്യപേപ്പറുകളെക്കാൾ പ്രയാസകരമായ ചോദ്യങ്ങളാണ് പ്രാദേശിക ഭാഷകളിലുണ്ടാക്കിയതെന്ന സംഭവം വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
Read Moreഅറവുശാലയിൽ യുവതി കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ; കടയിൽ ആളില്ലെന്ന് പറഞ്ഞ് നിസാമുദ്ദീൻ ഇവരെ കടയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പോലീസ്; സംഭവം മലപ്പുറത്ത്
മലപ്പുറം: അറവുശാലയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഇറച്ചി വ്യാപാരി പി. നിസാമുദീന്റെ ഭാര്യ കോഴിക്കോട് നരിക്കുനി കുട്ടംപൂർ സ്വദേശിനി റഹീന(30)ആണ് കൊല്ലപ്പെട്ടത്. മലപ്പുറം പരപ്പനങ്ങാടി അഞ്ചുപുരയിലെ ഇറച്ചി വ്യാപാര കേന്ദ്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. പുലർച്ചെ, കടയിൽ ആളില്ലെന്ന് പറഞ്ഞ് നിസാമുദ്ദീൻ ഇവരെ കടയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാലു മണിയോടെ തൊഴിലാളികൾ എത്തിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിസാമുദ്ദീൻ ഒളിവിലാണെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Read Moreതെങ്ങ് ചതിച്ചു! പ്രഭാത സവാരിക്കിറങ്ങിയ മുന്‍ ദൂരദര്ശന് അവതാരക തെങ്ങ് തലയില്‍ വീണു മരിച്ചു; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)
മുംബൈ: മുൻ ദൂരദർശൻ അവതാരക തെങ്ങ് തലയിൽ വീണു മരിച്ചു. മുംബൈ സ്വദേശിനിയായ കഞ്ചൻ നാഥാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ കഞ്ചന്റെ ശരീരത്തിലേക്കു തെങ്ങ് പതിക്കുകയായിരുന്നു. വീടിനു സമീപത്തായിരുന്നു അപകടം. അപകടമുണ്ടായ ഉടൻതന്നെ ആളുകൾ ഓടിക്കൂടിയെങ്കിലും കഞ്ചന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനാണ് അപകടത്തിനു കാരണമെന്നും അപകടമുണ്ടാക്കിയ തെങ്ങ് വെട്ടാൻ മുന്‍പ് അനുമതി തേടിയിരുന്നെങ്കിലും കോർപറേഷൻ അനുമതി നൽകിയില്ലെന്നും കഞ്ചന്റെ ബന്ധുക്കൾ ആരോപിച്ചു.
Read More