അടിമാലി: ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച ഹോമിയോ ഡോക്ടറെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിടയിൽ രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച് വിവരം വെളിപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. അടിമാലി ഇരുട്ടുകാനം സ്വദേശിയായ കല്ലാനിക്കൽ റോയിയാണ് അടിമാലി പോലീസിന്റെ പിടിയിലായത്. ഇയാൾ അടിമാലിയിൽ നടത്തിവന്നിരുന്ന എസ് എൻ ഹോമിയോ ഡിസ്പെൻസറി എന്ന സ്ഥാപനത്തിൽ നടുവേദനക്ക് ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. നടുവേദനയെ തുടർന്ന് പെണ്‍കുട്ടി ഏതാനും ദിവസങ്ങളായി റോയിയുടെ ചികത്സയിലായിരുന്നു.മുന്‍പെല്ലാം പെണ്‍കുട്ടി അമ്മയോടൊപ്പമായിരുന്നു ചികത്സക്കെത്തിയിരുന്നത്.സംഭവ ദിവസം അനുജത്തിയോടൊപ്പമാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടിയെ തനിയെ മുറിയിലേക്ക് വിളിപ്പിച്ച റോയി പെണ്‍കുട്ടി മുറിയിൽ കയറിയ ഉടൻ വാതിൽ അടച്ചു. തുടർന്ന് ചികത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ അടുത്തിരുന്ന റോയി ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും കടന്നാക്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഐപിസി 376-ാം വകുപ്പ് പ്രകാരം പീഡനത്തിന് റോയിക്കെതിരെ കേസെടുത്തിരിക്കുന്നത്.പോലീസ് ഇയാളെ…
Read MoreCategory: Loud Speaker
ഉഴവൂര്‍ വിജയന്! രാഷ്ട്രീയ കേരളത്തിന്റെ ചിരിപ്പടക്കം; രാഷ്ട്രീയ എതിരാളികളെ നര്‍മത്തില്‍ പൊതിഞ്ഞ വാക്കുകളുമായി നേരിടുന്ന നേതാവ്; ജനപ്രിയ നേതാവാക്കി മാറ്റിയത് നര്‍മരസം തുളുമ്പുന്ന പ്രസംഗങ്ങള്‍
കോട്ടയം: രാഷ്ട്രീയ എതിരാളികളെ നര്‍മത്തില്‍ പൊതിഞ്ഞ വാക്കുകളുമായി നേരിടുന്ന നേതാവാണ് ഉഴവൂര്‍ വിജയന്. രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള ഈ നർമരസം തുളുന്പുന്ന പ്രസംഗങ്ങളാണ് അദ്ദേഹത്തെ ജനപ്രിയ നേതാവാക്കി മാറ്റിയത്. എതിരാളികളുടെ മര്‍മം തൊടുന്ന നര്‍മത്തിന്റെ കരുത്തില്‍ പിന്നീട് ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി ഉഴവൂര്‍ വിജയന്. തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ പ്രചാരണ യോഗങ്ങളിലെല്ലാം പ്രവര്‍ത്തകരെ നിര്‍ത്താതെ ചിരിപ്പിച്ചിരുന്ന കേരള രാഷ്ട്രീയത്തില്‍ കേള്‍വിക്കാര്‍ ഏറെയുണ്ടായിരുന്നു. എൻസിപി സംഘടിപ്പിച്ച ‘ഉണർത്തുയാത്രയിൽ’ കാസർഗോട്ട് പ്രസംഗത്തിലൂടെ യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ചു മുന്നേറിയ ഉഴവൂർ വിജയന്റെ ഒരു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ‘ഫോട്ടോ എടുക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വെപ്പു പല്ല് സ്ഥാപിച്ചിരുന്നു. സർക്കാരിനെതിരെ പല്ലു താഴേക്കു തെറിച്ചു. അല്ലെങ്കിൽ തന്നെ സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിർത്തും സംസാരിക്കുമ്പോൾ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ഉഴവൂർ വിജയൻ അന്ന് നർമരൂപത്തിൽ…
Read Moreഇത് ഇന്നു നടന്ന സംഭവമല്ല. ഒരു സംഭവം കിട്ടിയപ്പോൾ അമ്മയെ ക്രൂശിക്കുകയാണ്..! നികുതി വെട്ടിച്ചെങ്കിൽ പിഴ അടയ്ക്കും: ഇന്നസെന്റ്
അങ്കമാലി: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ടു നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ പിഴ അടയ്ക്കുമെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് എംപി. അങ്കമാലിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയിൽ ഇതുസംബന്ധിച്ച് കേസ് നടക്കുകയാണ്. നികുതി വെട്ടിപ്പ് ആരോപണത്തെ നിയമപരമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്നു നടന്ന സംഭവമല്ല. ഒരു സംഭവം കിട്ടിയപ്പോൾ അമ്മയെ ക്രൂശിക്കുകയാണ്. എല്ലാവരും ഇല്ല, ഒന്നുരണ്ടുപേർ മാത്രമാണ് ക്രൂശിക്കുന്നതെന്നും അത് ആരൊക്കെയാണെന്നു നിങ്ങൾക്ക് അറിയാമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഇന്നസെന്റ് പറഞ്ഞു.
Read Moreഗർഭം അലസുന്നതിനുള്ള മരുന്ന് നല്‍കിയിട്ടും..! പത്താം ക്ലാസുകാരി സ്കൂൾ ശുചിമുറിയിൽ പ്രസവിച്ചു; പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിച്ചുവന്ന 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: ഡൽഹിയിൽ പത്താം ക്ലാസുകാരി സ്കൂൾ ശുചിമുറിയിൽ പ്രസവിച്ചു. നോർത്ത് ഡൽഹി മുഖർജി നഗറിലെ സർക്കാർ സ്കൂളിലായിരുന്നു സംഭവം. പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിച്ചുവന്ന 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു 15 കാരിയായ വിദ്യാർഥിനി പ്രസവിച്ചത്. സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അധ്യാപകരുടെ അറിവോടെ ശുചിമുറിയിൽപോയത്. എന്നാൽ ഇവിടെയെത്തിയ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ അധ്യാപകർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അയൽക്കാരനായ 51 കാരൻ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പെൺകുട്ടി അറിയിച്ചു. അഞ്ചു തവണയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാൻ ഇയാൾ കുട്ടിക്ക് പണം നൽകുകയും ചെയ്തു. ബിഹാർ സ്വദേശിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രതി ജോലി തേടിയാണ് ഡൽഹിയിൽ എത്തിയത്. പെൺകുട്ടി വയറുവേദനയുണ്ടെന്ന് പറഞ്ഞതിനെ…
Read Moreഎല്ലാം ശരിയാക്കും! സ്ത്രീത്വത്തിനു നേരെ കൈനീണ്ടാൽ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടും: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങൾ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്കെതിരായ ഏത് അതിക്രമവും സർക്കാർ കർക്കശമായി നേരിടും. നിയമത്തിനു മുന്നിലെത്തിച്ച് അവർ അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ ഇടപെടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു. എം.വിന്‍സെന്റ് എംഎൽഎക്കെതിരെ പരാതി ലഭിച്ചയുടന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതായി അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം മുന്നോട്ടുപോകുകയാണ്. അന്വേഷണത്തിന്റെ ഭാഗമായാണ് എം.വിന്‍സെന്റിനെ അറസ്റ്റുചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Read Moreബുള്ളറ്റ് സജി! പള്‍സര്‍ സുനിയുടെ കൂട്ടാളി; സുനി പണയപ്പെടുത്തിയ വാഹനം തിരിച്ചെടുക്കാന്‍ ബുള്ളറ്റ് സജിക്ക് കൊടുത്തത് തൊണ്ണൂറായിരം; പണം കൈമാറിയത് ദിലീപിന്റെ ഇടപ്പള്ളിയിലെ പുട്ടുകടയില്‍ വച്ച്
കോട്ടയം: പാലായിൽ നിന്ന് കോട്ടയത്തേക്കു വന്ന ആഭരണ വ്യാപാരിയെ പൾസർ സുനിയും കൂട്ടരും കൊള്ളയടിച്ച കേസിൽ ബുള്ളറ്റ് സജിയെ പാലാ സിഐ അറസ്റ്റു ചെയ്തു.കവർച്ച ചെയ്ത നാലു ലക്ഷം രൂപയിൽ തൊണ്ണൂറായിരം രൂപ കൈപ്പറ്റിയെന്ന കേസിലാണ് തൃശൂർ മഴുവഞ്ചേരി എരനല്ലൂർ അരിയംപുറത്ത് സജിത് എന്ന ബുള്ളറ്റ് സജി (28)യെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. പാലായിലെ ജ്വല്ലറികളിൽ സ്വർണാഭരണങ്ങൾ കൊടുത്തു കിട്ടിയ നാലു ലക്ഷം രൂപയുമായി 2014 മേയ് ആറിന് പാലായിൽ നിന്നും കോട്ടയത്തേക്ക് ബസിൽ യാത്ര ചെയ്ത യശ്പാൽസിംഗിന്റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് കുപ്രസിദ്ധ കുറ്റവാളിയായ അലോട്ടി എന്നു വിളിക്കുന്ന ജയ്സ്മോനും പൾസർ സുനിയും ചേർന്ന് പണം തട്ടിയെടുക്കുകയായിരുന്നു. അന്നു തന്നെ ഈ പണവുമായി ഇവർ ബുള്ളറ്റ് സജിയെ കാണാൻ തൃശൂരിലേക്ക് പോയി. പൾസർ സുനിയുടെ ടവേര വാഹനം ബുള്ളറ്റ്…
Read Moreപരസ്പര വിരുദ്ധ മൊഴികള്‍! ആ മൊഴി പോലീസ് വിശ്വസിക്കുന്നില്ല; പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയായ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പ്രതീഷിനെ ഉടൻ ചോദ്യം ചെയ്യുമെന്നും എന്നാൽ സമയം തീരുമാനിച്ചിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ നൽകിയതിനെത്തുടർന്നാണു പ്രതീഷ് ചാക്കോയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണു വിവരം. കഴിഞ്ഞ ദിവസമാണു പ്രതീഷിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണ്‍ കേസിലെ മുഖ്യപ്രതിയായ പൾസർ സുനി തനിക്കു കൈമാറിയെന്നും ഇതു നശിപ്പിച്ചതായും പ്രതീഷ് മൊഴി നൽകിയിരുന്നതായാണു പുറത്തുവന്നിരുന്ന വിവരങ്ങൾ. എന്നാൽ ഈ മൊഴി പൂർണമായി വിശ്വസിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. കേസിലെ മുഖ്യതെളിവായ ഫോണ്‍ നശിപ്പിച്ചെന്ന തരത്തിൽ മൊഴി നൽകിയത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നതായാണു സൂചന. അന്വേഷണം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായാണോ ഇത്തരത്തിൽ മൊഴി…
Read Moreപ്രണയദുരന്തം! പ്രണയം നിരസിച്ചതിന് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി; ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു
കോയന്പത്തൂർ: പ്രണയം നിരസിച്ചതിന് അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച വിദഗ്ധ ചികിത്സയ്ക്കായി കോയന്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെയാണ് പത്തനംതിട്ട കടമനിട്ട കല്ലേലിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചത്. രണ്ടു ദിവസമായി കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ നില ഒരിക്കൽ പോലും മെച്ചപ്പെട്ടില്ല. ശരീരത്തിൽ 85 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള ചികിത്സകൾ തുടങ്ങാനിരിക്കേയാണ് രാവിലെ സ്ഥിതി ഗുരുതരമായി മരണം സംഭവിച്ചത്. മരണവിവരം അറിഞ്ഞതോടെ പത്തനംതിട്ടയിൽ നിന്നുള്ള പോലീസ് സംഘം കോയന്പത്തൂരിലേക്ക് തിരിച്ചു. ഇവർ എത്തിയതിന് ശേഷം ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താവും നാട്ടിലേക്ക് കൊണ്ടുവരിക. പെണ്‍കുട്ടിക്ക് ഒപ്പം രണ്ടു ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. ഇന്റർനാഷണൽ ഫൗണ്ടേഷൻ ഓഫ്…
Read Moreഎനിക്കും ചിലതു പറയാനുണ്ട്, കോടതി നടപടി പൂര്‍ത്തീകരിക്കട്ടെ, ദിലീപിനെ അറസ്റ്റു ചെയ്തത് മണ്ടത്തരമല്ല, ജനപ്രിയനെ തള്ളി വിനായകനും രംഗത്ത്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ തള്ളി നടന് വിനായകനും. ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ലെന്ന് നടന് വിനായകന്. ഇനി അങ്ങനെയാണെങ്കില്‍ സങ്കടകരമാണ്. തനിക്കും പലതും പറയാനുണ്ട്. പക്ഷെ, കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തീകരിക്കട്ടേ എന്നും വിനായകന് പറഞ്ഞു. സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അല്‍പ്പംകൂടി കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലക്ടറുടെ അധ്യക്ഷതയില്‍ നടന്ന 65–ാമത് നെഹ്റു ട്രോഫിയുടെ ലോഗോ പ്രകാശം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു വിനായകന്.
Read Moreതെളിവില്ലല്ലോ..! ചെമ്പനോട വില്ലേജ് ഓഫീസിലെ കർഷക ആത്മഹത്യ; സംഭവത്തിൽ ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയാണെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ട്
കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയാണെന്നതിന് തെളിവില്ലെന്ന് റിപ്പോർട്ട്. റവന്യൂ അഡീഷണൽ സെക്രട്ടറി പി.എച്ച്. കുര്യൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇങ്ങനെ പരാമർശിച്ചിട്ടുള്ളത്. ജോയിയുടെ കരം സ്വീകരിക്കുന്നത് സംബന്ധിച്ച പ്രശ്നം പരിഹരിക്കുന്നതിൽ തഹസീൽദാർക്കും വില്ലേജ് ഓഫീസർക്കും വീഴ്ചപറ്റി. കർഷകനോട് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവില്ലെന്നും കഴിഞ്ഞദിവസം റവന്യൂമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കർഷകൻ ജോയി ജീവനൊടുക്കിയ കേസിൽ പ്രേരണാക്കുറ്റം ചുമത്തിയാണ് വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിനെ അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫിസർ സണ്ണിയെയും സിലീഷീനെയും റവന്യൂവകുപ്പ് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് വിശദമായ അന്വേഷണത്തിനായി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ പി.എച്ച്.കുര്യനെ ചുമതലപ്പെടുത്തിയത്. സംഭവത്തിന് ഉദ്യോഗസ്ഥൻ നേരിട്ട് ഉത്തരവാദിയല്ല. കൈക്കൂലി ആവശ്യപ്പെട്ടതിനോ വാങ്ങിയതിനോ തെളിവില്ല. എന്നാൽ ജോയിയുടെ ഭൂമിക്ക് കരമടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. തഹസീൽദാരുടെ മുന്നിലുണ്ടായിരുന്ന പ്രശ്നം പരിഹരിക്കാൻ വില്ലേജ് ഓഫീസറുടെ…
Read More