കണ്ണൂർ: കണ്ണൂരിലെ നഴ്സുമാരുടെ സമരം നേരിടാനുള്ള കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധവുമായി നഴ്സിംഗ് വിദ്യാർഥികൾ. പരിയാരം സഹകരണ നഴ്സിംഗ് കോളജിലെ 20 വിദ്യാർഥികളാണ് ജോലിക്ക് എത്താതെ പ്രതിഷേധിക്കുന്നത്. കളക്ടറുടെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു. നഴ്സുമാർ സമരത്തിലായതിനാൽ ജില്ലയിലെ നഴ്സിംഗ് കോളജുകളിലെ ഒന്നാംവർഷക്കാർ ഒഴികെയുള്ള വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കളക്ടർ നിർദേശം നല്കിയിരിക്കുന്നത്. യാത്രച്ചെലവിനും ഭക്ഷണത്തിനുമായി ഒരു വിദ്യാർഥിക്ക് ദിവസം 150 രൂപ വീതം നൽകണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്.
Read MoreCategory: Loud Speaker
മലയാളം ക്രിമിനലിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റ്! ദിലീപിനെ “മലയാളം ക്രിമിനൽ’ എന്നു വിശേഷിപ്പിച്ച് ഗൂഗിൾ; സംഭവം വാർത്തയായതിനു പിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായി
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ മലയാളം ക്രിമിനൽ എന്നു വിശേഷിപ്പിച്ച് ഗൂഗിൾ. ദിലീപിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റായ ദിലീപ് ഓണ്‍ലൈനിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ക്രിമിനലിന്‍റെ ഒൗദ്യോഗിക വെബ്സൈറ്റ് എന്നായിരുന്നു വിശേഷണം. ഇത് വാർത്തയായതിനു പിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്. നേരത്തേ, ജനങ്ങൾക്കിടയിലെ ദിലീപിന്‍റെ പ്രതിഛായ തിരിച്ചു പിടിക്കുന്നതിന് പിആർ ഏജൻസികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ആലുവ സബ് ജയിലിലാണ് ദിലീപിപ്പോൾ. ദിലീപിന്‍റെ അഭിഭാഷകർ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
Read Moreകണക്കെടുപ്പ് നാലുമണിക്കും, അത്താഴം നല്‍കുന്നത് അഞ്ചുമണിക്കും! ജയിലിലെത്താൻ താമസിച്ചു; ദിലീപിന് രാത്രിയിൽ ആട്ടിറച്ചി കൂട്ടിയുള്ള അത്താഴം ലഭിച്ചില്ല
ആലുവ: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ശനിയാഴ്ച രാത്രിയിൽ ഭക്ഷണം ലഭിച്ചില്ല. വൈകുന്നേരം 5.35 നാണ് ദിലാപിനെ സബ് ജയിലിൽ എത്തിച്ചത്. ജയിലിൽ വൈകിട്ട് അഞ്ചുമണിക്കാണ് അത്താഴം നൽകുന്നത്. ഭക്ഷണത്തിനായുള്ള കണക്കെടുപ്പ് നാലുമണിക്കാണ് നടത്തുന്നത്. ആ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് ദിലീപിന് അത്താഴം ലഭിക്കാഞ്ഞത്. തടവുകാർക്ക് ആട്ടിറച്ചി വിളന്പുന്ന ദിവസമായിരുന്നു ശനിയാഴ്ച. നേരത്തേ കിടന്നിരുന്ന രണ്ടാം നന്പർ സെല്ലിൽ തന്നെയാണ് ദിലീപ് കിടക്കുന്നത്. ദിലീപിന്‍റെ ജാമ്യഹർജി അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അന്വേഷസംഘം ദിലീപിനെ വീണ്ടും പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. അതേസമയം, ദിലീപിന്‍റെ അഭിഭാഷകർ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
Read Moreകോടതിയില്‍ കൂറുമാറിയാലോ? നാദിര്‍ഷായുടെ കാര്യത്തിലും പോലീസിനു വിശ്വാസമില്ല; നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷി വേണ്ടെന്നു പോലീസ് ഉന്നതതല തീരുമാനം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വേണ്ടെന്നു പോലീസ് ഉന്നതതല തീരുമാനം. പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കാനുള്ള തീരുമാനമാണ് പോലീസ് വേണ്ടെന്നു വച്ചത്. ഇന്നലെ സംഘാംഗങ്ങൾ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. ഏറെ ശ്രദ്ധയാകർഷിച്ച കേസിൽ മാപ്പുസാക്ഷി കൂറുമാറിയാൽ കോടതിയിൽ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു സുപ്രധാന തീരുമാനം. ദിലീപിന്‍റെ മാനേജർ അപ്പുണ്ണി, സുഹൃത്തും സംവിധായകനുമായ നാദിർഷാ, നടിയുടെ വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാർട്ടിൻ എന്നിവരെയാണു മാപ്പുസാക്ഷിയാക്കാൻ പരിഗണിച്ചിരുന്നത്. അറസ്റ്റ് ചെയ്യാനും പിന്നീടു മാപ്പു സാക്ഷിയാക്കാനും ഉദ്ദേശിച്ചിരുന്ന അപ്പുണ്ണി ഇപ്പോൾ ഒളിവിലാണ്. നാദിർഷായുടെ കാര്യത്തിലും പോലീസിനു വിശ്വാസമില്ല. മൂന്നു ദിവസം ദിലിപീനെ പോലീസ് കസ്റ്റഡിയിൽ ചോദ്യംചെയ്തിട്ടും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. നിലവിലുള്ള തെളിവുകൾ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്ന തരത്തിലേക്കു മാറ്റാനാണു പോലീസ് തീരുമാനമെന്നാണു സൂചന. പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കുന്നതിനെ ഐജി ദിനേന്ദ്രകശ്യപും തുടക്കത്തിൽ അനുകൂലിച്ചിരുന്നില്ല. ദിലീപിന്‍റെ രഹസ്യനന്പറിൽനിന്നു…
Read Moreഎന്‍റെ സാറേ…! ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഭാര്യയുടെ സൗന്ദര്യം വാഴ്ത്തിയ ട്രംപ് വെട്ടിൽ; അമേരിക്കയിലും പൊങ്കാല
വാഷിംഗ്ടണ്: ഫ്രാൻസ് സന്ദർശനത്തിനിടെ പ്രസിഡന്റ് ഇമാനുവേൽ മാക്രോണിന്റെ ഭാര്യ ബ്രിജീത്തയുടെ ശരീരസൗന്ദര്യം പുകഴ്ത്തിപ്പറയുന്ന അമേരിക്കൻ പ്രസിഡന്റ് ഡേണൾഡ് ട്രംപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മാക്രോണിന്റെ ഭാര്യയെ നോക്കി നിങ്ങളുടെ ശരീരത്തിന് മികച്ച അഴകളവുകളാണല്ലോ എന്നു ട്രംപ് അഭിപ്രായപ്പെട്ടത് കാമറ ഒപ്പിയെടുത്തു. ഫ്രഞ്ച് സർക്കാരിന്‍റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രിജീത്തയോടു പറഞ്ഞ കമന്റ് തന്നെ ട്രംപ് മാക്രോണിനോടും പറയുന്നുണ്ട്. അതിനുശേഷം മടങ്ങുംമുന്പ് ട്രംപ് ബ്രിജിത്തയെനോക്കി പറഞ്ഞു- മനോഹരം! ട്രംപിന്റെ അഭിപ്രായത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം രൂക്ഷമാണ്. ട്രംപിന്റെ അഭിപ്രായം ലൈംഗികച്ചുവയുള്ളതാണെന്നു പലരും കമന്റ് ചെയ്തിരിക്കുന്നു.
Read Moreപക്ഷേ കൈവിട്ടുപോയല്ലേ ..! അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്ന് പോലീസ്; അന്വേഷണ സംഘത്തെ വെട്ടിച്ച് അപ്പുണ്ണി സംസ്ഥാനം വിട്ടതായി സൂചന
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയുടെ അറസ്റ്റ് അനിവാര്യമെന്നു പോലീസ്. ഒളിവിൽ കഴിയുന്ന അപ്പുണ്ണിക്കായി പോലീസ് തിരച്ചിൽ ഉൗർജിതമാക്കിയിരുന്നു. അപ്പുണ്ണി സംസ്ഥാനം വിട്ടതായും സൂചന. ഇതിന്‍റെ അടിസ്ഥാനത്തിൽ അപ്പുണ്ണിയെ കസ്റ്റഡിൽ എടുക്കാൻ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു. അപ്പുണ്ണി പൾസർ സുനിയുമായി നേരിട്ട് കൂടിക്കാഴ്ച്ചകൾ നടത്തിയതിനും ഫോണ്‍ സംഭാഷണം നടത്തിയതിനും പോലീസിനു തെളിവുകൾ ലഭിച്ചിരുന്നു. പൾസർ സുനിക്കു പണം നൽകി ഒത്തുതീർപ്പിനു അപ്പുണ്ണി ശ്രമിച്ചെന്നും പോലീസിനു വിവരങ്ങൾ ലഭിച്ചിരുന്നു. അപ്പുണ്ണിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് അന്വേഷണ സംഘത്തെ വെട്ടിച്ച് അപ്പുണ്ണി മുങ്ങിയത്. കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടും അപ്പുണ്ണി ഹാജരായില്ല.
Read Moreനഴ്സുമാരുടെ സമരം തുടരുന്നു; സ്വകാര്യ ആശുപത്രികൾ രോഗികളെ പറഞ്ഞുവിടുന്നു; രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കണമെന്ന് ആശുപത്രി
കോഴിക്കോട്: നഴ്സുമാർ നടത്തുന്ന സമരത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ പറഞ്ഞുവിടുന്നു. ഡെങ്കിപ്പനി ബാധിച്ചവരെ ഉൾപ്പെടെയാണ് ഒഴിപ്പിക്കുന്നത്. രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ നടപടിയെ തുടർന്ന് സർക്കാർ ആശുപത്രികളിൽ കൂടുതൽ സൗകര്യം ഒരുക്കാൻ ഡിഎംഒ നിർദേശം നൽകി. പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നഴ്സുമാർ സമരം നടത്തുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാരിന്‍റെ വാദം കൂടി പരിഗണിച്ചാണ് സമരം വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയത്.
Read Moreഇത്തവണ കുടുങ്ങുമോ? മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യും; കൂടുതൽ താരങ്ങൾ അന്വേഷണ പരിധിയിലെന്ന് പോലീസ്
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അറിയാൻ സംവിധായകൻ നാദിർഷയെ വീണ്ടും ചോദ്യം ചെയ്യും. നാദിർഷയുടേയും ദിലീപിന്‍റെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ താരങ്ങളെ ചോദ്യം ചെയ്തേക്കുമെന്നും പോലീസ് ഉന്നതവൃത്തങ്ങൾ അറിയിച്ചു. ദിലീപും നടിയുമായി ഉണ്ടായ തർക്കങ്ങളിൽ ഇടപെട്ടവരെയാണ് ചോദ്യം ചെയ്യുക. 2013ലെ അമ്മ ഷോയുടെ റിഹേഴ്സലിനിടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.
Read More15 വർഷത്തെ പോരാട്ടം വിജയം! കൊക്കകോള കന്പനിക്കു താഴുവീണു; പ്ലാച്ചിമടയിൽ ആഹ്ലാദ പ്രകടനം; പ്ലാച്ചിമട ട്രൈബ്യൂണൽ ബില്ലിൽ പ്രതീക്ഷയോടെ…
സി.അനിൽകുമാർ പാലക്കാട്: ജലാവകാശത്തിനുവേണ്ടി അഹോരാത്രം പോരാടുകയും പ്രതിസന്ധികളെ തരണം ചെയ്യുകയും ചെയ്ത പ്ലാച്ചിമടക്കാർക്ക് ഒടുവിൽ നീതിയുടെ രണ്ടാംവിജയം. കോള കന്പനി പ്ലാച്ചിമടയിൽ ഇനി തുറന്നു പ്രവർത്തിക്കാനില്ലെന്ന് കോളകന്പനി അഭിഭാഷകൻ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചതോടെയാണ് ഒരുനാട് സമരപരന്പരകൾക്കൊടുവിൽ വിജയത്തിന്റെ തിരുമധുരം നുണഞ്ഞത്. ലോകത്തിലാദ്യമായി ജലചൂഷണത്തിനെതിരെ പോരാടി വിജയം കണ്ട നാടായാണ് പാലക്കാട്ടെ പ്ലാച്ചിമട അറിയപ്പെടുന്നത്. പ്രത്യേകിച്ചും ആഗോള ജലചൂഷകൻമാരായ കൊക്കകോളയെ പടിക്കു പുറത്താക്കിക്കൊണ്ട്. പക്ഷേ, നിയമപോരാട്ടങ്ങളും സമരതീക്ഷ്ണതകളും കന്പനിയും നാട്ടുകാരും സമാന്തരമായി തുടർന്നുപോന്നിരുന്നു. ഇതിനൊടുവിലാണ് 15 വർഷത്തെ പോരാട്ടത്തിനു ഫലപ്രാപ്തികുറിച്ച് കോള കന്പനി പിൻവാങ്ങുന്നത്. ഇനി പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ കൊക്കകോള കന്പനി പ്രവർത്തിക്കില്ല. അതേസമയം, പോരാട്ടങ്ങളുടെ സാക്ഷ്യപത്രമായി കന്പനിക്കു മുന്നിലുള്ള സമരക്കാരുടെ പന്തൽ അന്തിമവിജയത്തിന്റെ കീരീടമായി നിലനിൽക്കുകയും ചെയ്യും. പ്ലാച്ചിമട പഞ്ചായത്തിലെ 40 ഏക്കർസ്ഥലത്ത് കൊക്കകോള കന്പനി പ്രവർത്തനം ആരംഭിച്ചത് 2000ത്തിലാണ്. അന്നുമുതൽ ഇന്നുവരെ പ്ലാച്ചിമട ജലചൂഷണത്തിന്റെ…
Read Moreപ്രകൃതിവിരുദ്ധ പീഡനത്തിന് സമ്മതിച്ചില്ല; എട്ടാം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊന്നു; കൃത്യത്തിനുശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി; സംഭവം കോഴിക്കോട്
കോഴിക്കോട്: പ്രകൃതിവിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിന്റെ പേരിൽ കുന്നമംഗലത്ത് വിദ്യാർഥിയെ കുത്തിക്കൊന്നു.മടവൂർ മക്കാം സിഎം സെന്റർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അബ്ദുൾ മജീദ്(13) ആണ് കൊല്ലപ്പെട്ടത്. കാസർഗോഡ് മൂലാടക്കം സ്വദേശി ഷംസുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്കൂളിനു സമീപത്തായാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അക്രമിയെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. ഇയാളെ കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിനുശേഷം ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധ പീഡനം എതിർത്തതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് കുന്നമംഗലം പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read More