മൂന്നു കുട്ടികളുടെ അമ്മ രണ്ടു കുട്ടികളുള്ള കാമുകനൊപ്പം ഒളിച്ചോടി; സംഭവത്തിൽ യുവതിയുടെ ഭർത്താവിന്‍റെ പരാതിയിൽ കേസെടുത്തു; താ​ൻ സ്വ​ന്തം ഇഷ്ടപ്രകാരണ് ഇറങ്ങിപ്പോന്നതെന്ന് യുവതി

വ​ണ്ണ​പ്പു​റം: കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ 32 കാ​രി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ആ​ല​ക്കോ​ട് സ്വ​ദേ​ശി​യും മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യാ​ണ് കാ​ളി​യാ​ർ സ്വ​ദേ​ശി​യും വി​വാ​ഹി​ത​നു​മാ​യ 40 കാ​ര​നൊ​പ്പം നാ​ടു​വി​ട്ട​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വ​ത്തി​ൽ കാ​ളി​യാ​ർ പോ​ലീ​സി​ന് പ​രാ​തി ല​ഭി​ക്കു​ന്ന​ത്. യു​വ​തി​യെ പ​ന്നി​മ​റ്റ​ത്തെ ഒ​രു വീ​ട്ടി​ൽ  നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തേ​സ​മ​യം കാ​ളി​യാ​ർ സ്വ​ദേ​ശി സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു. യു​വ​തി​യെ ഇ​വി​ടെ ഏ​ൽ​പ്പി​ച്ച ശേ​ഷം ഇ​യാ​ൾ മാ​റി നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. ഇ​രു​വ​രും ബ​ന്ധു​ക്ക​ളും കൂ​ടി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി താ​ൻ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് കാ​ളി​യാ​ർ സ്വ​ദേ​ശി​ക്കൊ​പ്പം പോ​യ​തെ​ന്ന് മൊ​ഴി ന​ൽ​കി. ഇ​തോ​ടെ  കോ​ട​തി ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് 75 പ്ര​കാ​രം യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് നാ​ട് വി​ട്ട​തി​നാ​ണ് റി​മാ​ൻ​ഡ്. മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും 10 വ​യ​സി​ൽ താ​ഴെ​യാ​ണ് പ്രാ​യ​മെ​ന്നും…

Read More

പ​ൾ​സ​ർ സു​നി​യെ ദി​ലീ​പി​ന് പ​രി​ച​യ​പ്പെ​ടു​ത്തിയത് മുകേഷോ‍‍? പാ​ർ​ട്ടി പ്രതിരോധത്തി ലായെന്ന് ഒരു വിഭാഗം സിപിഎമ്മുകാർ; മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും സമരത്ത്; തനിക്ക് കൂടുതലൊന്നും പറയാനില്ലെന്ന് മുകേഷ് രാഷ്ട്രദീപികയോട്

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി ആ​ക്ര​മി​ച്ച കേ​സി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​യി​ൽ മുകേഷിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു.  കൊ​ല്ല​ത്തെ പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഈ ആരോപണം ഉന്നയിച്ച് പ്രതിഷേധങ്ങൾ തുടങ്ങിക്കഴിഞ്ഞു. ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ കൊ​ടു​ത്ത 2013 കാ​ല​യ​ള​വിനോടനുബന്ധിച്ച്  പ​ൾ​സ​ർ സു​നി മു​കേ​ഷി​ന്‍റെ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും പ​ൾ​സ​ർ സു​നി​യെ ദി​ലീ​പി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ടു​ത്ത​ത് മു​കേ​ഷാ​ണെ​ന്നുമാണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​തി​ക​ര​ണം ചോ​ദി​ക്കാനായി മുകേഷിനെ രാഷ്ട്രദീപികയിൽ നിന്ന് വിളിച്ച പ്പോൾ ക​ഴി​ഞ്ഞ ദി​വ​സം താ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നാ​ണ് മു​കേ​ഷ് പ്ര​തി​ക​രി​ച്ച​ത്. സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് മു​കേ​ഷ് കാ​ര​ണം പാ​ർ​ട്ടി പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ന്നു​വെ​ന്ന അ​ഭി​പ്രാ​യം സം​സ്ഥാ​ന നേ​താ​ക്ക​ളെ​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ​യും ധ​രി​പ്പി​ച്ചി​രു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​മ്മ ജ​ന​റ​ൽ ബോ​ഡി​യോ​ഗ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ക​യ​ർ​ത്ത് സം​സാ​രി​ച്ച സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്നെ സി​പി​എം കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി…

Read More

ബി​ഗ് ബോ​സി​ന്‍റെ ത​മി​ഴ് പ​തി​പ്പ്: ക​മ​ൽ​ഹാ​സ​നെ​തി​രെ പ​രാ​തി​യു​മാ​യി ഹി​ന്ദു സം​ഘ​ട​ന; ബി​ഗ് ബോ​സ് ഷോ ഭാ​ര​ത സം​സ്കാ​ര​ത്തെ അ​പ​മാ​നി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പരാതി

ചെ​ന്നൈ: ന​ട​ൻ ക​മ​ൽ​ഹാ​സ​നെ​തി​രെ എ​തി​ർ​പ്പു​മാ​യി തീ​വ്ര​ഹി​ന്ദു​സം​ഘ​ട​ന ഹി​ന്ദു മ​ക്ക​ൾ ക​ഴ്ച്ചി രം​ഗ​ത്ത്. ബി​ഗ് ബോ​സ് ത​മി​ഴ് പ​തി​പ്പ് അ​വ​ത​ര​ണ​ത്തി​ന് ക​മ​ലി​നെ​തി​രെ ഹി​ന്ദു മ​ക്ക​ൾ ക​ഴ്ച്ചി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. റി​യാ​ലി​റ്റി ഷോ​യാ​യ ബി​ഗ് ബോ​സ് ഭാ​ര​ത സം​സ്കാ​ര​ത്തെ അ​പ​മാ​നി​ക്കു​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചെ​ന്നൈ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബി​ഗ് ബോ​സി​ന്‍റെ ത​മി​ഴ് പ​തി​പ്പ് ടി​വി​യി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത് റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​വ​താ​ര​ക​നാ​യ ക​മ​ൽ​ഹാ​സ​നേ​യും മ​റ്റു മ​ത്സ​രാ​ർ​ഥി​ക​ളേ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. റി​യാ​ലി​റ്റി ഷോ ​അ​ശ്ലീ​ല​മാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നു​കാ​ട്ടി ഹി​ന്ദു മ​ക്ക​ൾ ക​ഴ്ച്ചി നേ​ര​ത്തേ​യും ക​മ​ൽ​ഹാ​സ​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ജൂ​ണ്‍ 25ന് ​വി​ജ​യ് ടി​വി​യി​ൽ ആ​രം​ഭി​ച്ച ബി​ഗ് ബോ​സി​ന്‍റെ ത​മി​ഴ് പ​തി​പ്പ് ക​മ​ൽ​ഹാ​സ​ന്‍റെ ടി​വി അ​ര​ങ്ങേ​റ്റ​മാ​യി​രു​ന്നു. സ​ൽ​മാ​ൻ ഖാ​നാ​യി​രു​ന്നു ഹി​ന്ദി​യി​ലെ ബി​ഗ് ബോ​സി​ന്‍റെ അ​വ​താ​ര​ക​ൻ.

Read More

പ​ൾ​സ​ർ സു​നി​യു​ടെ “​മാ​ഡം’ വെ​റും ഭാ​വ​നാ​സൃ​ഷ്ടി​; അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ പ​ൾ​സ​ർ സു​നി മ​ന​പൂ​ർ​വം ചെ​യ്തത്; സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ​ൾ​സ​ർ സു​നി പ​രാ​മ​ർ​ശി​ച്ചി​രു​ന്ന “മാ​ഡം’ വെ​റും ഭാ​വ​നാ​സൃ​ഷ്ടി​യെ​ന്നു പോ​ലീ​സ്. അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ പ​ൾ​സ​ർ സു​നി മ​ന​പൂ​ർ​വം ചെ​യ്ത​താ​ണ് ഇ​തെ​ന്നും ദി​ലീ​പ് മാ​ത്ര​മാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​ഭി​ഭാ​ഷ​ക​നാ​യ ഫെ​നി ബാ​ല​കൃ​ഷ്ണ​നോ​ട് മാ​ഡ​ത്തെ സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​തി​ലും പോ​ലീ​സി​ന് തെ​ളി​വ് ല​ഭി​ച്ചി​ട്ടി​ല്ല. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പെ​ൻ ഡ്രൈ​വി​ലാ​ക്കി മാ​ഡ​ത്തി​ന് ന​ൽ​കി​യെ​ന്നാ​ണ് സു​നി​യു​ടെ മൊ​ഴി. കാ​ക്ക​നാ​ട്ടെ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്പോ​ൾ ദി​ലീ​പി​നെ വി​ളി​ച്ച സു​നി പെ​ൻ​ഡ്രൈ​വ് ക​ട​യി​ലെ ബ​ന്ധു​വി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ജ​യി​ലി​ലെ ഫോ​ണ്‍​വി​ളി​ക​ൾ ടാ​പ്പ് ചെ​യ്തി​രു​ന്ന പോ​ലീ​സ് ഇ​തി​ന് പി​ന്നാ​ലെ ല​ക്ഷ്യ​യി​ൽ റെ​യ്ഡ് ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ ഭാ​ര്യ കാ​വ്യ മാ​ധ​വ​ൻ, ഭാ​ര്യാ​മാ​താ​വ് ശ്യാ​മ​ള എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യി​ലേ​ക്ക് പോ​യി​ല്ല. ദി​ലീ​പി​നൊ​പ്പം ഭാ​ര്യാ​മാ​താ​വും ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യെ​ന്നും ഇ​തു…

Read More

ശശികലയ്ക്ക് ജയിലിൽ രാജകീയ പരിചരണമെന്ന് റിപ്പോർട്ട്; ജയിലിൽ ഇവർക്കു മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായാണ് റിപ്പോർട്ട്

ബംഗളൂരു: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് ലഭിക്കുന്നത് വിഐപി പരിഗണനയെന്ന് റിപ്പോർട്ട്. ശശികലയെ പാർപ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ഇവർക്കു മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായാണ് റിപ്പോർട്ട്. ജയിൽ ഡിഐജി രൂപ മൗഡ്ഗിൽ ആഭ്യന്തരവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കാൻ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതർക്ക് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ രഹസ്യ സന്ദർശനം നടത്തിയാണ് ഡിഐജി രൂപ റിപ്പോർട്ട് തയാറാക്കിയത്. അതേസമയം ഡിഐജിയുടെ ആരോപണങ്ങളെ ജയിൽ മേധാവി എച്ച്.എൻ. സത്യനാരായണ റാവു തളളി. റിപ്പോർട്ടിൽ പറയുന്നത് കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Read More

പുറത്തെത്തിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത! ദിലീപിന്‍റെ ജാമ്യാപേക്ഷ പോലീസ് കോടതിയിൽ എതിർക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപ് സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷ കോടതിയിൽ പോലീസ് പൂർണമായും എതിർക്കും. ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ തെളിവു കണ്ടെത്താനുണ്ടെന്നും ദിലീപ് പുറത്തെത്തിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കും. അതേസമയം, നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രദീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രദീഷ് ചാക്കോയെ പ്രതി ചേർക്കാൻ പോലീസ് നീക്കം തുടങ്ങിയതിനെ തുടർന്ന് പ്രദീഷ് ചാക്കോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More

കാവ്യ കുടുങ്ങുമോ? ഇനി കുടുങ്ങേണ്ടത് “മാഡം’; കുടുങ്ങിയാൽ കേസിൽ ദിലീപിന് കൂടുതൽ കുരുക്കൊരുക്കാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്നാലെ മാഡവും കുടുങ്ങിയേക്കുമെന്ന് സൂചന. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ പൾസർ സുനി കൈമാറിയെന്ന് സംശയിക്കുന്ന മാഡം കുടുങ്ങിയാൽ കേസിൽ ദിലീപിന് കൂടുതൽ കുരുക്കൊരുക്കാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സംഭവം നടന്ന രാത്രി ദേശീയ പാതയിൽ വച്ച് നടിയെ ആക്രമിച്ച സുനിയും സംഘവും പിന്നീട് കാക്കനാട്ടെ കാവ്യ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ എത്തിയെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഈ തെളിവ് കേന്ദ്രീകരിച്ചാണ് മാഡത്തെ കുടുക്കാൻ പോലീസ് നീക്കം നടത്തുന്നത്. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പെൻ ഡ്രൈവിലാക്കി മാഡത്തിന് നൽകിയെന്നാണ് സുനിയുടെ മൊഴി. കാക്കനാട്ടെ ജയിലിൽ റിമാൻഡിൽ കഴിയുന്പോൾ ദിലീപിനെ വിളിച്ച സുനി പെൻഡ്രൈവ് കടയിലെ ബന്ധുവിന് കൈമാറിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. ജയിലിലെ ഫോണ്‍വിളികൾ ടാപ്പ് ചെയ്തിരുന്ന പോലീസ് ഇതിന് പിന്നാലെ ലക്ഷ്യയിൽ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സുനി പെൻഡ്രൈവ്…

Read More

ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയില്‍ ‘ജിഷയും നിര്‍ഭയയും’ എന്നെ അസ്വസ്ഥനാക്കുന്നു: ദിലീപിന്റെ എഫ്പി പോസ്റ്റ് വൈറലാകുന്നു

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് പഴയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വീണ്ടും വൈറലാകുകയാണ്. വര്‍ഷങ്ങളായി നടത്തിയ വന്‍ ഗൂഢാലോചനയ്ക്കു ശേഷമാണ് ഹീന കൃത്യം നടത്തിയത്. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ ദൈവത്തെ ആണയിട്ടാണ് തനിക്ക് ഇതില്‍ പങ്കില്ലെന്ന് ദിലീപ് അമ്മ യുടെ അനുശോചന യോഗത്തില്‍ പറഞ്ഞത്. ഒരു നടിയെന്നതിനുപരിയായി ഒരു സ്ത്രീക്കെതിരായ ഈ ക്രൂരകൃത്യം ദിലീപിന്റെ ഗൂഢാലോചനയില്‍ പുറത്തുവന്നതിനു പിന്നാലെയാണ് 2016 മെയ് 4 ന് ദിലീപ് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായത്. ഫെയ്‌സ്ബുക്ക് പോസ്റ്റ്: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ദിലീപ് കുറിപ്പിട്ടത്. ഒരു പെണ്‍കുട്ടിയുടെ അച്ഛനെന്ന നിലയില്‍ താന്‍ അസ്വസ്ഥനാകുന്നു എന്നും പോസ്റ്റില്‍ വ്യക്തമാകുന്നു. ഒരു പെണ്‍കുട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയതിനു ശേഷമാണ് ഇത്രയ്ക്ക് വികാര നിര്‍ഭയനായി പോസ്റ്റ് ഇട്ടത് എന്നതും പോസ്റ്റ് വൈറലാക്കുന്നു. നമ്മുടെ നാട് എങ്ങോട്ടാണു…

Read More

നീണ്ട നാളത്തെ പ്രണയം! മണിപ്പൂരി സമരനായിക ഇറോം ശര്‍മിള വിവാഹിതയായി; ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്

ചെന്നൈ: മണിപ്പൂരി സമരനായിക ഇറോം ശർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസമാക്കിയ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുട്ടിനോവിനെയാണ് ഇറോം വിവാഹം കഴിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. തമിഴ്നാട്ടിലെ കൊടൈക്കനാലിൽവച്ച് ലളിതമായ ചടങ്ങിൽ ബുധനാഴ്ച രാവിലെയാണ് വിവാഹം രജിസ്റ്റർ ചെയ്തത്. നേരത്തേ, പതിനാറ് വർഷം നീണ്ട സമരത്തിന് അന്ത്യം കുറിച്ചാണ് ഇറോം ശർമിള രാഷ്ട്രീയത്തിലേയ്ക്കിറങ്ങിയിരുന്നത്. പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പുതുപാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പിന്നീട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് അവർ ദക്ഷിണേന്ത്യയിലേക്കു മാറി താമസിക്കുകയാണ്.

Read More

സിനിമ മേഖലയ്ക്ക് മുഴുവനായും നാണക്കേട്! നാല് ചുമരുകള്‍ക്കുള്ളില്‍ പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്‌നം; നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ മംമ്ത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെതിരേ അടുത്ത സുഹൃത്ത് കൂടിയായ മംമ്തയും രംഗത്ത്. നാല് ചുമരുകൾക്കുള്ളിൽ പറഞ്ഞു തീർക്കാവുന്ന പ്രശ്നമാണ് ആക്രമണത്തിൽ വരെ എത്തിച്ചതെന്ന് താരം പറഞ്ഞു. സിനിമ മേഖലയ്ക്ക് മുഴുവനായും നാണക്കേടുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്നും സിനിമ മേഖലയെ സംഭവം പ്രതികൂലമായി ബാധിക്കുമെന്നും മംമ്ത പറഞ്ഞു. സിനിമയിലെ പുതിയ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസി ആവശ്യമാണെന്ന് തോന്നയതുകൊണ്ടാവും രൂപീകരിച്ചത്. താൻ എന്തായാലും വനിത സംഘടനയിൽ ഇല്ലെന്നും മംമ്ത കൂട്ടിച്ചേർത്തു.

Read More