തിരുവനന്തപുരം: സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി.. വിദ്യാഭ്യാസ മന്ത്രി വി. ശിവന് കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയാണ് പുതിയ സ്കൂള്‍ സമയം. പുതുക്കിയ മെനു അനുസരിച്ച് സ്കൂള്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സ്കൂള്‍ ഉച്ചഭക്ഷണത്തിന് ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
Read MoreCategory: Loud Speaker
സ്കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ
തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍ 18 വരെയും നടക്കും. പ്ലസ് വണ്‍, പ്ലസ് ടു മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 23 വരെയും വാര്‍ഷിക പരീക്ഷ മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയും നടക്കും. മധ്യവേനല്‍ അവധിക്കായി മാര്‍ച്ച് 31 ന് സ്കൂള്‍ അടയ്ക്കും.
Read Moreസ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
പോത്താനിക്കാട്: കക്കടാശേരി-കാളിയാർ റോഡിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ യാത്രക്കാരിയായ വീട്ടമ്മയും ഓട്ടോ ഓടിച്ചിരുന്ന മരുമകനും മരിച്ചു. കൊച്ചുമകൾക്ക് പരിക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ ബ്രസി ആന്റണി(70)യും ബ്രസിയുടെ മകൾ മേരിയുടെ ഭർത്താവ് കടവൂർ മലേക്കുടിയിൽ ബിജു (43)വുമാണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ബിജുവിന്റെ മകൾ മെറിനെ(16) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 10ഓടെയായിരുന്നു അപകടം. ബിജുവിന്റെ വീട്ടിൽനിന്ന് മടങ്ങുകയായിരുന്നു ബ്രസി. മൂവാറ്റുപുഴ ഭാഗത്തുനിന്ന് വന്ന ശ്രീക്കുട്ടി ബസ് എതിർദിശയിൽ നിന്നു വരികയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തെറിച്ചുമറിഞ്ഞു. ബ്രസി സംഭവസ്ഥലത്തുവച്ചും ബിജു ആശുപത്രിയിൽ ചികിത്സയിലിരിക്കേയുമാണ് മരിച്ചത്. ബ്രസിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. കുത്തുകുഴി പള്ളിക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: ആന്റണി.…
Read Moreഈയാഴ്ച ഓണ്‍ലൈൻ മന്ത്രിസഭ; മുഖ്യമന്ത്രി യുഎസിലിരുന്നു നിയന്ത്രിക്കും
തിരുവനന്തപുരം: ഈയാഴ്ചയിലെ മന്ത്രിസഭായോഗം ഓണ്‍ലൈനായി ചേരും. ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ഇരുന്നാകും മന്ത്രിസഭ നിയന്ത്രിക്കുക. പതിവു മന്ത്രിസഭായോഗം സാധാരണയായി ബുധനാഴ്ചയാണ് ചേരുന്നത്. എന്നാൽ അന്ന് പൊതുപണിമുടക്കായ സാഹചര്യത്തിൽ വെള്ളിയാഴ്ച ചേരാമെന്നാണ് മന്ത്രിമാരെ അറിയിച്ചിട്ടുള്ളത്. അമേരിക്കയിലും ഇന്ത്യയിലും സമയ വ്യത്യാസമുള്ള സാഹചര്യത്തിൽ രണ്ടിടത്തെയും സമയക്രമം കണക്കാക്കിയാകും ചേരുക. ഇന്നലെ പുലർച്ചെയാണ് മുഖ്യമന്ത്രി ദുബായ് വഴി അമേരിക്കയിലെ മയോ ക്ലിനിക്കിൽ തുടർ ചികിത്സയ്ക്കായി പോയത്. ഫയലുകളിൽ ഓണ്‍ലൈനായി മുഖ്യമന്ത്രി തീരുമാനമെടുക്കും.
Read Moreകൊലക്കേസ് പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു; ഒളിവിൽ കഴിയവേ കണ്ണൂർ എയർപോർട്ടിലെത്തിയപ്പോഴായിരുന്നു പിടികൂടിയത്
കണ്ണൂർ: കർണാടകയിൽ യുവമോർച്ച പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കണ്ണൂർ വിമാനത്താവളത്തിൽ വച്ച് എൻഐഎ അറസ്റ്റ് ചെയ്തു. പ്രവീൺ നെട്ടാരു വധക്കേസിൽ പ്രതിയായ അബ്ദുൾ റഹ്മാനെയാണ് ബംഗളൂരു എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതിക്കായി എൻഐഎ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ളിടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രതിയ സംശയത്തെത്തുടർന്ന് വിമാനത്താവള അധികൃതർ പിടിച്ചുവയ്ക്കുകയും എൻഐഎയെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതിയുമായി എൻഐഎ സംഘം ബംഗളൂരുവിലേക്കു തിരിച്ചു.അബ്ദുൽ റഹ്മാനുള്‍പ്പെടെ കേസുമായി ബന്ധമുള്ള ആറുപേരെക്കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാലുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2022 ജൂലൈ 26ന് ആണ് പ്രവീണ്‍ നെട്ടാരു കൊല ചെയ്യപ്പെടുന്നത്. ബെല്ലാരയ്ക്ക് സമീപം കോഴിക്കട ഉടമയായ പ്രവീണ്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ മറ്റു പ്രതികളെ അറസ്റ്റ് ചെയ്തതിനു…
Read Moreഅഹമ്മദാബാദ് ആകാശദുരന്തം; ഡിഎൻഎ പരിശോധനയ്ക്കുശേഷം ആറ് മൃതദേഹഭാഗങ്ങൾകൂടി ബന്ധുക്കൾക്കു കൈമാറി
അഹമ്മദാബാദ്: ഗുജറാത്ത് അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് കൊല്ലപ്പെട്ട ആറുപേരുടെ മൃതദേഹഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്കു കൈമാറി. വിമാനം തകർന്നുവീണുണ്ടായ സ്ഫോടനത്തിൽ പലരുടെയും മൃതദേഹഭാഗങ്ങൾ ചിന്നിച്ചിതറിയിരുന്നു. ശരീരഭാഗങ്ങൾ ഇനിയും ലഭിച്ചേക്കാമെന്ന് കുടുംബാംഗങ്ങളോടു നേരത്തെ പറഞ്ഞിരുന്നുവെന്ന് അഹമ്മദാബാദ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. ഭൂരിഭാഗം പേരുടെയും അന്ത്യകർമങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ ഇനിയും മൃതദേഹഭാഗങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്ന് 16 കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനമാണ് സെക്കൻഡുകൾക്കുള്ളിൽ തൊട്ടടുത്ത മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിൽ തകർന്നുവീണത്.
Read Moreകർണാടകയിൽ നാലു വർഷത്തിനിടെ മതപരമായ സംഘർഷങ്ങൾ വർധിച്ചു; ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ ഞെട്ടിക്കുന്നത്
ബംഗളൂരു: അയൽസംസ്ഥാനമായ കർണാടകയിൽ നാലു വർഷത്തിനിടെ മതപരമായ സംഘർഷങ്ങൾ വർധിച്ചതായി റിപ്പോർട്ട്. 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് സംഘർഷങ്ങൾ വർധിച്ചത്. 64.87 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2021ൽ മതപരമായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 208 കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ 2022ൽ ഇത് 341 ആയി വർധിച്ചു. ഈ വർഷം മേയ് വരെ 123 കേസുകൾ രജിസ്റ്റർ ചെയ്തതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. വർഗീയ സംഘർഷങ്ങളിൽ വൻവർധനയാണ് 2021നും 2024നും ഇടയിൽ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, സമൂഹമാധ്യമങ്ങൾ, രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ട സാഹചര്യം, മതപരമായും ജാതിപരമായുമുള്ള സംഘർഷങ്ങൾ എന്നിവയെല്ലാമാണ് കേസുകളുടെ എണ്ണം വർധിക്കാനുള്ള കാരണമായി അധികൃതർ വ്യക്തമാക്കുന്നത്.
Read Moreബിന്ദുവിന്റെ കുടുംബത്തെ ചേർത്തുനിർത്തും; മകളുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ ചേർത്തുനിർത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ.തലയോലപ്പറമ്പിലെ വീട്ടിലെത്തി മന്ത്രി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയെയും മക്കളെയും ആശ്വസിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ നവമിയുടെ തുടർ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുത്തു നടത്തും. അടുത്ത ദിവസം തന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സയ്ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബിന്ദുവിന്റെ മകൻ നവനീതിന് മെഡിക്കൽ കോളജിൽതന്നെ താത്കാലികമായി ജോലി നൽകുന്ന കാര്യം ആശുപത്രി വികസന സമിതി ചേർന്ന് തീരുമാനിക്കും. സ്ഥിരമായി ജോലി നൽകുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. സംസ്കാരച്ചടങ്ങുകൾക്കുള്ള ചെലവെന്ന നിലയിൽ ആദ്യ സഹായമായി 50,000 രൂപയുടെ ചെക്ക് മന്ത്രി ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിക്ക് കൈമാറി. ആശുപത്രി വികസന…
Read More‘പകൽ സിദ്ധരാമയ്യയ്ക്കുവേണ്ടി ജോലി’: കർണാടക ചീഫ് സെക്രട്ടറിക്കെതിരേ അപകീർത്തി പരാമർശം; ബിജെപി എംഎൽസിക്കെതിരേ കേസ്
ബംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് ചീഫ് വിപ്പും ബിജെപി നേതാവും എംഎൽസിയുമായ എൻ. രവികുമാറിനെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. രവികുമാറിന്റെ അപകീർത്തികരമായ പരാമർശത്തെ കർണാടക ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ അപലപിച്ചു. അദ്ദേഹം നിരുപാധികം മാപ്പ് പറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് രവികുമാർ വിവാദ പ്രസ്താവന നടത്തിയത്. ബിജെപി പ്രതിനിധി സംഘത്തിൽ നിന്ന് നിവേദനം സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ഹാജരാകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച രവികുമാർ, പകൽ സമയത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജോലികളിൽ മുഴുകിയിരിക്കുകയാണെന്നും രാത്രിയിൽ മാത്രമാണ് അവർ സർക്കാർ ചുമതലകൾ നിർവഹിക്കുന്നതെന്നുമാണ് പറഞ്ഞത്.
Read Moreതമിഴ്നാട്ടിൽ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ബിജെപി പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. രാജാകാപട്ടി സ്വദേശിയായ ബാലകൃഷ്ണനെയാണ് അജ്ഞാതസംഘം വെട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോൾ ഒരുസംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. നടുറോഡിൽവച്ചാണ് ബാലകൃഷ്ണനു വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമിസംഘം ആളുകൾ നോക്കിനിൽക്കെ ബാലകൃഷ്ണനെ ക്രൂരമായി വെട്ടുകയായിരുന്നു. സംഭവശേഷം അക്രമികൾ വാഹനത്തിൽ കടന്നുകളഞ്ഞു. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാലകൃഷ്ണൻ മരിച്ചിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
Read More