ഭാ​ര​താം​ബ​ ഫോ​ട്ടോ​ വിവാദം; ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രേ രാ​ജ്ഭ​വ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടും

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​താം​ബ​യു​ടെ ഫോ​ട്ടോ​യെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തി​ല്‍ ര​ജി​സ്ട്രാ​ര്‍​ക്കെ​തി​രേ രാ​ജ്ഭ​വ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടും. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ലെ പ​രി​പാ​ടി​യി​ല്‍ ര​ജി​സ്ട്രാ​ര്‍ ത​ട​സം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റോ​ട് രാ​ജ് ഭ​വ​ന്‍ വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത്.

ഗ​വ​ര്‍​ണ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ര​ജി​സ്ട്രാ​ര്‍ ത​ട​സം നി​ന്ന​താ​ണ് രാ​ജ്ഭ​വ​നെ ചൊ​ടി​പ്പി​ച്ച​ത്. ശ്രീ ​പ​ത്മ​നാ​ഭ സേ​വ സ​മി​തി സം​ഘ​ടി​പ്പി​ച്ച അ​ടി​യ​ന്ത​ര​വ​സ്ഥ​യു​ടെ വാ​ര്‍​ഷി​കം പ​രി​പാ​ടി​യി​ല്‍ ഭാ​ര​താം​ബ ചി​ത്രം മാ​റ്റ​ണ​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ സം​ഘാ​ട​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സാ​ധി​ക്കി​ല്ലെ​ന്ന് സം​ഘാ​ട​ക​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ​രി​പാ​ടി ന​ട​ത്താ​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്കി​യെ​ന്ന് ര​ജി​സ്ട്രാ​ര്‍ രാ​ജ് ഭ​വ​നെ അ​റി​യി​ച്ച​ത്. ഗ​വ​ര്‍​ണ​ര്‍ എ​ത്തു​ന്ന​തി​ന് മു​ന്‍​പ് വേ​ദി​യി​ല്‍ ര​ജി​സ്ട്രാ​ര്‍ ത​ട​സം നി​ന്നു​വെ​ന്ന് സം​ഘാ​ട​ക​ര്‍ ഗ​വ​ര്‍​ണ​റോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. മ​ത​പ​ര​മാ​യ ചി​ഹ്ന​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നാ​യി​രു​ന്നു ര​ജി​സ്ട്രാ​റു​ടെ നി​ല​പാ​ട്.

ഭാ​ര​താം​ബ ഏ​ത് മ​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് രാ​ജ്ഭ​വ​ന്‍ ആ​രാ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ആ​രും ന​ല്‍​കി​യി​രു​ന്നി​ല്ല. സം​ഘ​ര്‍​ഷ​ത്തി​ന്‍റെ വ​ക്കി​ല്‍ ഗ​വ​ര്‍​ണ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍ സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ ര​ജി​സ്ട്രാ​ര്‍ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment