കൊ​ക്കെ​യ്ൻ കേ​സ്; ന​ട​ൻ ശ്രീ​കാ​ന്ത് ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ; ന​ട​ന്‍റെ ര​ക്ത സാ​മ്പി​ൾ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം സ്ഥി​രീ​ക​രി​ച്ചു

ചെ​ന്നൈ: മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ തെ​ന്നി​ന്ത്യ​ൻ ന​ട​ൻ ശ്രീ​കാ​ന്ത് ജൂ​ലൈ ഏ​ഴ് വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ. നു​ങ്ക​മ്പാ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ശ്രീ​കാ​ന്തി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ന​ട​ന്‍റെ ര​ക്ത സാ​മ്പി​ൾ പ​രി​ശോ​ധ​നാ​ഫ​ലം മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ ല​ഹ​രി ഇ​ട​പാ​ടു​കാ​ര​ൻ പ്ര​സാ​ദു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ന​ട​ന്‍റെ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ പ്ര​തി​പ​ക്ഷ​മാ​യ അ​ണ്ണാ ഡി​എം​കെ​യു​ടെ ഐ​ടി വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു സേ​ലം സ്വ​ദേ​ശി​യാ​യ പ്ര​സാ​ദ്. പാ​ർ​ട്ടി വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ടു​ത്തി​ടെ ഇ​യാ​ളെ പു​റ​ത്താ​ക്കി​യി​രു​ന്നു. പ്ര​സാ​ദി​ൽ​നി​ന്ന് ന​ട​ൻ പ​ല​ത​വ​ണ കൊ​ക്കെ​യ്ൻ വാ​ങ്ങി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

സ​മ​ഗ്ര സു​ര​ക്ഷ; കേ​ര​ള പോ​ലീ​സി​ന്‍റെ സി​ഐ​എം​എ​സ്  നി​രീ​ക്ഷ​ണത്തി​ലു​ള്ള​ത് 76 സ്ഥ​ല​ങ്ങ​ള്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ​മ​ഗ്ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള പോ​ലീ​സി​ന്‍റെ സി​ഐ​എം എ​സി(​സെ​ന്‍​ട്ര​ല്‍ ഇ​ന്‍​ട്രൂ​ഷ​ന്‍ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം)​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 76 സ്ഥ​ല​ങ്ങ​ള്‍. ബാ​ങ്കു​ക​ള്‍, ജ്വ​ല്ല​റി​ക​ള്‍, തു​ണി​ക്ക​ട​ക​ള്‍, താ​മ​സ​സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളാ​ണ് ഇ​തി​ൽ​പ്പെ​ടു​ന്ന​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ൽ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് ഇ​തി​ല​ധി​ക​വും. 2019ലാ​ണ് ദു​ബാ​യ് പോ​ലീ​സി​ന്‍റെ മാ​തൃ​ക​യി​ല്‍ കേ​ര​ള പോ​ലീ​സ് കെ​ല്‍​ട്രോ​ണു​മാ​യി ചേ​ര്‍​ന്ന് ഈ ​സു​ര​ക്ഷാ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. സെ​ക്യു​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ പ​ര​മാ​വ​ധി കു​റ​ച്ച് കു​റ്റ​മ​റ്റ സു​ര​ക്ഷ ഇ​തി​ലൂ​ടെ ഉ​റ​പ്പാ​ക്കാ​നാ​കും.അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സം​യോ​ജ​ന​ത്തി​ലൂ​ടെ വ​സ്തു​വ​ക​ക​ളു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ക​യും, മോ​ഷ​ണം ത​ട​യു​ക​യു​മാ​ണ് ല​ക്ഷ്യം. അ​ത്യാ​ധു​നി​ക സെ​ന്‍​സ​റു​ക​ളും കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ച് ബാ​ങ്കു​ക​ള്‍, ട്ര​ഷ​റി​ക​ള്‍, ക​റ​ന്‍​സി ചെ​സ്റ്റു​ക​ള്‍, എ​ടി​എ​മ്മു​ക​ള്‍, ജ്വ​ല്ല​റി​ക​ള്‍, സ​ര്‍​ക്കാ​ര്‍/​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍, താ​മ​സ​സ്ഥ​ല​ങ്ങ​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ള്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു. ഉ​പ​ഭോ​ക്തൃ​ത പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള നു​ഴ​ഞ്ഞു ക​യ​റ്റ സെ​ന്‍​സ​റു​ക​ള്‍, കാ​മ​റ​ക​ള്‍, ഇ​ന്‍റ​ര്‍​ഫേ​സിം​ഗ് യൂ​ണി​റ്റു​ക​ള്‍ എ​ന്നി​വ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു സ്ഥി​തി ചെ​യ്യു​ന്ന…

Read More

ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ചു; വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി; തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​ക്ഷി ശ​ല്യം രൂ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ചെങ്കിലും വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കി. ഇ​ന്ന​ലെ ഡൊ​മ​സ്റ്റി​ക് ടെ​ര്‍​മി​ന​ലി​ലാ​യി​രു​ന്നു സം​ഭ​വം.  ഡ​ല്‍​ഹി- തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​നം താ​ഴ്ന്ന് 200 അ​ടി ഉ​യ​ര​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​ന​ത്തി​ല്‍ പ​ക്ഷി​യി​ടി​ച്ച​ത്. പൈ​ല​റ്റ് സു​ര​ക്ഷി​ത​മാ​യി വി​മാ​നം നി​ല​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​ക്ഷി ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​ത് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

Read More

“സൂ​കൂ​ൾ കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ കൂ​ടി​യാ​ണ് പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍​ക്ക് ശ​മ്പ​ളം’’; വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ കൂ​ടി​യാ​ണ് പ്ര​ഥ​മാ​ധ്യ​ാപ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം ന​ല്‍​കു​ന്ന​തെ​ന്ന വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍. സാ​മാ​ന്യ​ബോ​ധ​മി​ല്ലാ​ത്ത പ്ര​സ്താ​വ​ന​യാ​ണ് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​പി​എ​സ്ടി​എ വി​മ​ര്‍​ശ​ന​വും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​ര്‍ ജോ​ലി ചെ​യ്താ​ണ് ശ​മ്പ​ളം വാ​ങ്ങു​ന്ന​തെ​ന്നും അ​ത് എ​ന്തെ​ല്ലാം കാ​ര്യ​ത്തി​ന് വി​നി​യോ​ഗി​ക്ക​ണ​മെ​ന്നു​ള്ള അ​വ​കാ​ശം അ​ധ്യാ​പ​ക​ര്‍​ക്കു​ണ്ടെ​ന്നും മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം വേ​ണ്ടെ​ന്നു​മാ​ണ് കെ​പി​എ​സ്ടി​എ നി​ല​പാ​ട്. അ​ധ്യാ​പ​ക​ര്‍​ക്ക് നേ​രേ മ​ന്ത്രി ന​ട​ത്തു​ന്ന ഭീ​ഷ​ണി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സം​ഘ​ട​ന നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ള്‍ മ​ജീ​ദും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദ​നു​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ബാ​ധ്യ​ത​യ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നും വി​വി​ധ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.  

Read More

‘ട്രം​പി​ന് ഇ​നി​യും നൊ​ബേ​ൽ ന​ൽ​ക​ണോ?’ പാ​ക്കി​സ്ഥാ​നെ​തി​രേ ഒ​വൈ​സി

ഹൈ​ദ​രാ​ബാ​ദ്: ഇ​റാ​നി​ലെ ആ​ണ​വ​നി​ല​യ​ങ്ങ​ൾ​ക്കു​മേ​ൽ അ​മേ​രി​ക്ക ക​ന​ത്ത ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തി​ന് പി​ന്നാ​ലെ, ട്രം​പി​ന് നൊ​ബേ​ൽ ന​ൽ​കാ​നു​ള​ള പാ​ക്കി​സ്ഥാ​ൻ ശി​പാ​ർ​ശ​യെ വി​മ​ർ​ശി​ച്ച് എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി. ഇ​റാ​നി​ൽ ബോം​ബി​ടാ​നാ​ണോ അ​സിം മു​നീ​ർ, ട്രം​പി​നെ പോ​യി ക​ണ്ട​തെ​ന്ന് ചോ​ദി​ച്ച ഒ​വൈ​സി ഇ​നി​യും ട്രം​പി​ന് നൊ​ബേ​ൽ ന​ൽ​ക​ണ​മോ​യെ​ന്ന് പാ​ക്കി​സ്ഥാ​നി​ക​ളോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും പ​രി​ഹ​സി​ച്ചു. ഇ​റാ​ഖി​ലും ലി​ബി​യ​യി​ലും അ​മേ​രി​ക്ക ഇ​തേ ന​യ​മാ​ണു പ്ര​യോ​ഗി​ച്ച​തെ​ന്നും എ​ന്നാ​ൽ അ​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​വ​ർ​ക്ക് ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും ഒ​വൈ​സി പ​റ​ഞ്ഞു. യു​എ​സി​ന്‍റെ ആ​ക്ര​മ​ണം നെ​ത​ന്യാ​ഹു​വി​നെ സ​ഹാ​യി​ക്കാ​ൻ മാ​ത്ര​മാ​ണ്. ഗാ​സ​യി​ലെ ജ​ന​ങ്ങ​ളു​ടെ വം​ശ​ഹ​ത്യ ട്രം​പി​ന് ഒ​രു വി​ഷ​യ​മേ അ​ല്ല. നെ​ത​ന്യാ​ഹു​വി​നെ പ​ല​സ്തീ​നി​ക​ളു​ടെ ക്രൂ​ര​നാ​യ ഘാ​ത​ക​നാ​യി ച​രി​ത്രം വി​ല​യി​രു​ത്തു​മെ​ന്നും ഒ​വൈ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.അ​തേ​സ​മ​യം, ഇ​റാ​നെ​തി​രാ​യ യു​എ​സ് ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് പാ​ക്കി​സ്ഥാ​നും രം​ഗ​ത്തെ​ത്തി. ഇ​റാ​നെ​തി​രാ​യ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍ പ​റ​ഞ്ഞ​ത്. മേ​ഖ​ല​യി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ മോ​ശ​മാ​കു​ന്ന​തി​ല്‍ ത​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Read More

താ​ക്കോ​ൽ കൈ​യി​ലു​ണ്ട​ല്ലോ; അ​ന്‍​വ​റി​ന് മു​ന്നി​ല്‍ വാ​തി​ല്‍ അ​ട​ച്ചി​ട്ടി​ല്ല; ആ​വ​ശ്യ​മെ​ങ്കി​ൽ തു​റ​ക്കാ​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

 മ​ല​പ്പു​റം: പി.​വി.​അ​ന്‍​വ​റി​ന് മു​ന്നി​ല്‍ യു​ഡി​എ​ഫ് വാ​തി​ല്‍ അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ അ​ത് തു​റ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. നി​ല​ന്പൂ​രി​ൽ ത​ങ്ങ​ൾ​ക്ക് ജ​ന​പി​ന്തു​ണ ല​ഭി​ച്ചു. നി​ല​മ്പൂ​രി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം 2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്‍റെ ച​വി​ട്ടു​പ​ടി​യാ​ണ്. താ​ന്‍ ഒ​റ്റ​യ്ക്ക​ല്ല, ക​രു​ത്തു​റ്റ ഒ​രു ടീം ​ത​നി​ക്കൊ​പ്പ​മു​ണ്ട്. ഒ​ത്തൊ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ഇ​നി​യും തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഒ​രു വ​ർ​ഷ​മാ​യി സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത തൊ​ണ്ട​വേ​ദ​ന​യാ​ൽ പു​ള​ഞ്ഞ് വി​ദ്യാ​ർ​ഥി; ആ​റ് വ​യ​സു​കാ​ര​ന്‍റെ തൊ​ണ്ട​യി​ൽ നി​ന്നെ​ടു​ത്ത​ത് ക​ളി​പ്പാ​ട്ട​ത്തി​ലെ പ്ലാ​സ്റ്റി​ക്

ഹൈ​ദ​രാ​ബാ​ദ്: അ​സ​ഹ​നീ​യ​മാ​യ തൊ​ണ്ട​വേ​ദ​ന മൂ​ലം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ആ​റ് വ​യ​സു​കാ​ര​ന്‍റെ തൊ​ണ്ട​യി​ൽ നി​ന്ന് പ്ലാ​സ്റ്റി​ക്ക് വ​സ്തു ക​ണ്ടെ​ടു​ത്തു. തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മം ജി​ല്ല​യി​ലെ ഷ​ണ്മു​ഖ എ​ന്ന കു​ട്ടി​യു​ടെ തൊ​ണ്ട​യി​ൽ നി​ന്നാ​ണ് പ്ലാ​സ്റ്റി​ക് വ​സ്തു ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ഒ​രു വ​ർ​ഷ​മാ​യി നി​ര​ന്ത​രം തൊ​ണ്ട വേ​ദ​ന എ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി ഡോ​ക്ട​ർ​മാ​രെ ക​ണ്ടെ​ങ്കി​ലും വേ​ദ​ന​യ്ക്ക് കാ​ര​ണ​മെ​ന്താ​ണെ​ന്ന് ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​വ​സാ​നം ഖ​മ്മ​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ സ​മീ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് കാ​ര്യം മ​ന​സി​ലാ​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പ് ക​ളി​ക്കു​ന്ന​തി​നി​ടെ ഷ​ണ്മു​ഖ അ​റി​യാ​തെ ക​ളി​പ്പാ​ട്ട​ത്തി​ൽ നി​ന്നു​ള്ള ഒ​രു പ്ലാ​സ്റ്റി​ക് വ​സ്തു വി​ഴു​ങ്ങി​യി​രു​ന്നു. ഇ​താ​ണ് തൊ​ണ്ട​വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​യ​ത്. എ​ൻ​ഡോ​സ്കോ​പ്പ് ഉ​പ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ലാ​സ്റ്റി​ക് വ​സ്തു പു​റ​ത്തെ​ടു​ത്ത​ത്. കു​ട്ടി ഇ​പ്പോ​ൾ സു​ഖം പ്രാ​പി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​തി​കൃ​ധ​ർ പ​റ​ഞ്ഞു.

Read More

പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി കൊ​ടു​ത്ത​ത് നാ​ട​ൻ ബോം​ബ്: എ​റി​ഞ്ഞ് പൊ​ട്ടി​ച്ച് വ​ൻ ആ​ഘോ​ഷം; നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

ചെ​ന്നൈ: നാ​ട​ൻ ബോം​ബു​ക​ൾ എ​റി​ഞ്ഞു​പൊ​ട്ടി​ച്ച് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ദീ​പ​ക് എ​ന്ന 21 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ദി​വ​സ​ങ്ങ​ൾ‌​ക്ക് മു​ന്നേ ത​ന്നെ ദീ​പ​ക് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി എ​ല്ലാ​വ​രെ​യും ചെ​ങ്ക​ൽ​പേ​ട്ടി​ലേ​ക്ക് രാ​ത്രി പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ എ​ത്ത​ണ​മെ​ന്ന് ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ പാ​ട്ടും മേ​ള​വു​മൊ​ക്കെ ആ​യി ആ​ഘോ​ഷം ക​ന​ത്ത​പ്പോ​ൾ കൂ​ട്ടു​കാ​രി​ൽ ഒ​രാ​ളാ​യ ദേ​വ് ദീ​പ​കി​ന് സ​മ്മാ​ന​പ്പൊ​തി ന​ൽ​കി. നാ​ട​ൻ ബോം​ബു​ക​ൾ ആ​യി​രു​ന്നു പൊ​തി​ക്കു​ള്ളി​ൽ. ആ​ഘോ​ഷ ല​ഹ​രി​യി​ൽ ദീ​പ​ക് സ​മ്മാ​ന​മാ​യി കി​ട്ടി​യ ബോം​ബ് പൊ​ട്ടി​ക്കു​ക​യും പ്ര​ദേ​ശ​ത്തേ​ക്ക് എ​റി​യു​ക​യും ചെ​യ്തു. സം​ഭ​വം അ​പ്പോ​ൾ ത​ന്നെ നാ​ട്ടു​കാ​ർ ചെ​ങ്ക​ൽ​പേ​ട്ട് താ​ലൂ​ക്ക് പോ​ലീ​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ത്തു​ന്ന​തി​നു മു​ൻ​പ് സം​ഘം സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച പോ​ലീ​സ് പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ദീ​പ​ക്കി​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ക​ൽ​പേ​ട്ട് താ​ലൂ​ക്ക്, ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ…

Read More

ടൂ​റി​സ്റ്റ് ബ​സും കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ‌​ർ ഫാ​സ്റ്റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: 50ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്ക്; സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സ​ജി ചെ​റി​യാ​ന്‍

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ തൊ​ട്ട് മു​ന്നി​ല്‍ പോ​യ കാ​ര്‍ പെ​ട്ട​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ ബ​സ് വ​ല​ത്തോ​ട്ട് വെ​ട്ടി​ക്കു​ക​യും എ​തി​രേ വ​ന്ന ടൂ​റി​സ്റ്റ് ബ​സി​നോ​ട് കൂ​ട്ടി​യി​ടി​ക്കു​ക​യുമായി​രു​ന്നു. അ​മ്പ​തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി എ​ന്നി​വ​ര്‍ അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Read More

ടെ​ക് ക​ന്പ​നി​ക​ളി​ൽ കൂട്ട പി​രി​ച്ചു​വി​ട​ൽ

ന്യൂയോർക്ക്: ചി​​ല തൊ​​ഴി​​ൽശ​​ക്തി​​ക​​ളി​​ൽ ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് കാ​​ര്യ​​ക്ഷ​​മ​​മാ​​യി പ്ര​​വ​​ർത്തി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​തോ​​ടെ ആ​​ഗോ​​ള ടെ​​ക് ഭീ​​മന്മാ​​ർ വ​​ൻ​​തോ​​തി​​ലു​​ള്ള പി​​രി​​ച്ചു​​വി​​ട​​ലി​​നൊ​​രു​​ങ്ങു​​ന്നു. ടെ​​ക്, മീ​​ഡി​​യ, ഫി​​നാ​​ൻ​​സ്, നി​​ർ​​മാ​​ണം, റീ​​ട്ടെ​​യി​​ൽ, ഉൗ​​ർ​​ജം എ​​ന്നി​​വ​​യി​​ലെ​​ല്ലാം ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഗ​​ണ്യ​​മാ​​യ തൊ​​ഴി​​ൽ വെ​​ട്ടി​​ക്കു​​റ​​വി​​ന് ശേ​​ഷം, 2025ൽ ​​നി​​ര​​വ​​ധി ക​​ന്പ​​നി​​ക​​ൾ കൂ​​ട്ട പി​​രി​​ച്ചു​​വി​​ട​​ലു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു.മൈ​​ക്രോ​​സോ​​ഫ്റ്റ്, ആ​​മ​​സോ​​ൺ, മെ​​റ്റ, ഇ​​ന്‍റ​​ൽ തു​​ട​​ങ്ങി​​യ ടെ​​ക് ക​​ന്പ​​നി​​ക​​ളാ​​ണ് കൂ​​ട്ട​​ പി​​രി​​ച്ചു​​വി​​ട​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്. പി​​രി​​ച്ചു​​വി​​ട​​ൽ ടെ​​ക് ക​​ന്പ​​നി​​ക​​ളി​​ൽ മാ​​ത്രം ഒ​​തു​​ങ്ങു​​ന്ന​​ത​​ല്ലെ​​ന്നാ​​ണ് വാ​​ൾ സ്ട്രീ​​റ്റ് ജേ​​ണ​​ൽ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നി​​ടെ യു​​എ​​സ് പൊ​​തു​​മേ​​ഖ​​ല ക​​ന്പ​​നി​​ക​​ൾ ത​​ങ്ങ​​ളു​​ടെ വൈ​​റ്റ് കോ​​ള​​ർ ജീ​​വന​​ക്കാ​​രു​​ടെ എ​​ണ്ണം 3.5 ശ​​ത​​മാ​​നം കു​​റ​​ച്ചെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്.മൈ​​ക്രോ​​സോ​​ഫ്റ്റ് അ​​ടു​​ത്തി​​ടെ മൂ​​ന്നാം റൗ​​ണ്ട് പി​​രി​​ച്ചു​​വി​​ട​​ലു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. പ്ര​​ധാ​​ന​​മാ​​യും വി​​ൽ​​പ്പ​​ന വി​​ഭാ​​ഗ​​ത്തെ ല​​ക്ഷ്യം വ​​ച്ചു​​ള്ള ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ജോ​​ലി​​ക​​ൾ ഇ​​ല്ലാ​​താ​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ക്കു​​ക​​യാ​​ണ് മൈക്രോസോഫ്റ്റ്. വ​​ൻ​​തോ​​തി​​ലു​​ള്ള എ​​ഐ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ക​​ന്പ​​നി പു​​നഃ​​സം​​ഘ​​ട​​ന തു​​ട​​രു​​ന്ന​​തി​​നാ​​ൽ ജൂ​​ലൈ ആ​​ദ്യം…

Read More