കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നു വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. ഇന്നലെ കുട്ടിയുടെ അച്ഛന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നു കൂടുതല്‍ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുമെന്ന് ചെങ്ങമനാട് പോലീസ് സ്റ്റേഷന് എസ്എച്ച്ഒ സോണി മത്തായി പറഞ്ഞു. റിമാന്‍ഡിലുള്ള കുട്ടിയുടെ അമ്മ സന്ധ്യയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കും. ഡോക്ടര്‍മാരുടെ വിദഗ്ധ ഉപദേശത്തിനു ശേഷം സന്ധ്യയുടെ മാനസിക നില വരുംദിവസങ്ങളില്‍ പരിശോധിക്കും. കുഞ്ഞിനെ ഇല്ലാതാക്കിയതിനു പിന്നില്‍ കുടുംബബന്ധത്തിലെ വിള്ളലോ മറ്റോ ഉണ്ടോയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം സന്ധ്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂവെന്ന് എറണാകുളം റൂറല്‍ എസ്പി എം. ഹേമലത പറഞ്ഞു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ കല്യാണിയുടെ സംസ്കാരം നടത്തി. കുഞ്ഞുമായി…
Read MoreCategory: Loud Speaker
കുടുംബത്തോടൊപ്പം മരത്തണലിൽ ഭക്ഷണം കഴിക്കവേ ശിഖരം വീണ് 13കാരൻ മരിച്ചു
കുലശേഖരം: കന്യാകുമാരി കോതയാറിനു സമീപത്തെ തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനിരുന്ന 13 വയസുകാരൻ മരത്തിന്റെ ശിഖരം മുറിഞ്ഞു വീണു മരിച്ചു. മുംബൈയിൽ താമസിക്കുന്ന നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്സൻ സാമുവലിന്റെ മകൻ മിത്രനാണു മരിച്ചത്. കഴിഞ്ഞ ദിവസമാണു ഭാര്യയും രണ്ടു മക്കളുമൊന്നിച്ചു ഗാഡ്സൻ കോതയാറിലെത്തിയത്. ഇവരോടൊപ്പം മറ്റ് അഞ്ചു കുടുംബങ്ങളും ഉണ്ടായിരുന്നു. എട്ടു കുട്ടികളുൾപ്പെടെ 20 പേരടങ്ങുന്ന സംഘം മൂന്നു കാറുകളിലും രണ്ടു ബൈക്കുകളിലുമായാണ് കോതയാറിലെത്തിയത്. ശിഖരം മുറിഞ്ഞു വീഴുന്നതു കണ്ടു എല്ലാവരും എഴുന്നേറ്റ് ഓടിയെങ്കിലും മിത്രനും മറ്റൊരു കുട്ടിയും ശിഖരങ്ങൾക്കിടയിൽപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും കുലശേഖരത്തുള്ള സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മിത്രൻ മരിച്ചു.
Read Moreകേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; മന്ത്രിക്കെതിരേ അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു
ഭോപ്പാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരേ “ഭീകരരുടെ സഹോദരി’ എന്നു പറഞ്ഞ് ബിജെപി മന്ത്രി നടത്തിയ വർഗീയപരാമർശം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് മധ്യപ്രദേശ് സർക്കാർ. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരേ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ഐജി, ഡിഐജി, എസ്പി എന്നിവർ അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ഇക്കാര്യം ഡിജിപി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. വിജയ് ഷായുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. രാജ്യം നിങ്ങളെയോർത്ത് ലജ്ജിക്കുന്നുവെന്നും ക്ഷമാപണം മുതലക്കണ്ണീരാകാമെന്നുമാണ് കോടതി വിമർശിച്ചത്. മന്ത്രിയുടെ ക്ഷമാപണം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. തുടർന്ന് മന്ത്രിയുടെ ഹര്‍ജിയില്‍ മധ്യപ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
Read Moreചാരവൃത്തി; ജ്യോതിയുടെ പാക് യാത്രകളെപ്പറ്റി അറിയില്ല; നേരത്തെ പറഞ്ഞതിൽ നിന്നും മലക്കം മറിഞ്ഞ് പിതാവ് ഹരീഷ് മൽഹോത്ര
ന്യൂഡൽഹി: തന്റെ മകൾ അയൽരാജ്യമായ പാക്കിസ്ഥാനിലേക്കു നടത്തിയ യാത്രകളെക്കുറിച്ച് അറിയില്ലെന്ന് പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അച്ഛൻ ഹരീഷ് മൽഹോത്ര. മകളുടെ യൂട്യൂബിനെക്കുറിച്ചോ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളെക്കുറിച്ചോ തനിക്ക് അറിയില്ലെന്നും ഹരീഷ് വാർത്താ ഏജൻസിയോടു സംസാരിക്കവേ പറഞ്ഞു. ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചത് വീഡിയോകൾ ചിത്രീകരിക്കാനാണെന്നാണ് ഇയാൾ നേരത്തെ പറഞ്ഞിരുന്നത്. ഇതിൽനിന്നു മലക്കംമറിഞ്ഞാണ് ഹരീഷിന്റെ പുതിയ പ്രസ്താവന. “ട്രാവൽ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാനയിലെ ഹിസാർ സ്വദേശിനിയായ ജ്യോതിയെ കഴിഞ്ഞ ആഴ്ചയാണ് ചാരവൃത്തിക്കേസിൽ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനുമായി ഇവർ അടുത്തബന്ധം പുലർത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. രണ്ടു തവണ ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. വീഡിയോ ചിത്രീകരണത്തിന്റെ മറവിൽ ജ്യോതി കൊച്ചിയിലുമെത്തിയിരുന്നു. ഷിപ്പ്യാർഡ് ഉൾപ്പെടെയുള്ള കൊച്ചിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ ഇവർ ദൃശ്യങ്ങളാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Read Moreസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ; നെടുമ്പാശേരിയില്‍ കേക്ക് മുറിച്ച് മുഖ്യമന്ത്രി, മധുരംപങ്കിട്ട് മന്ത്രിമാര്‍
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേക്ക് മുറിച്ച് ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയന് കേക്ക് മുറിച്ച് മന്ത്രിമാര്‍ക്ക് മധുരം പങ്കുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ കെ. രാജന്, പി. രാജീവ്, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്, കടന്നപ്പള്ളി രാമചന്ദ്രന്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിക്ക് ശേഷം ഇവിടെ തന്നെ മന്ത്രിസഭാ യോഗവും ചേര്‍ന്നു. വിപുലമായ ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 21ന് തുടങ്ങിയ ജില്ലാതല വാര്‍ഷികാഘോഷം മേയ് 30 വരെ വിപുലമായ പരിപാടികളോടെ നടക്കും. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവും വികസന നേട്ടമായി ഉയര്‍ത്തുന്ന സര്‍ക്കാര്‍ വീണ്ടുമൊരു ഭരണ തുടര്‍ച്ചയ്ക്കുള്ള ശ്രമത്തിലാണ്.
Read Moreബംഗളൂരുവിൽ പെരുമഴ; കുട്ടി അടക്കം രണ്ടു പേർ ഷോക്കേറ്റു മരിച്ചു; ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു
ബംഗളൂരു: ബംഗളൂരുവിൽ ദുരിതം വിതച്ച് പെരുമഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലസ്ഥലത്തും റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിൽ 12 വയസുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. ബിടിഎം ലേ ഔട്ടിലെ എൻഎസ് പാളയയിൽ ഒരു അപ്പാർട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മകൻ ദിനേശ് (12), അവിടത്തെ താമസക്കാരൻ ആയ മൻമോഹൻ കാമത്ത് (63) എന്നിവരാണ് മരിച്ചത്. അപ്പാർട്മെന്റിലെ താഴത്തെനിലയിൽ കയറിയ വെള്ളം അടിച്ചുകളയാൻ മോട്ടോർ പ്രവർത്തിപ്പിച്ചപ്പോഴായിരുന്നു അപകടം. മോട്ടോർ ഓണാക്കിയതിനു പിന്നാലെ മൻമോഹൻ കാമത്തിനും തൊട്ടരികെ നിന്ന കുട്ടിക്കും ഷോക്ക് ഏൽക്കുകയായിരുന്നു. ഇതോടെ ബംഗളുരുവിൽ മഴക്കെടുതിയിൽ മരണം മൂന്നായി. ബംഗളുരുവിൽ ഇന്നും കനത്ത മഴ തുരുമെന്നാണ് കാലാവസ്ഥ പ്രവചനം. നിലവിലെ സ്ഥിതിയിൽ വിവിധ ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.
Read Moreസര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില; ശന്പളക്കുടിശിക ഹാര്ഡ്കോപ്പികളില് രേഖപ്പെടുത്തണമെന്ന ഉത്തരവിൽ അധ്യാപക പ്രതിഷേധം
കൊച്ചി: ശമ്പള കുടിശിക ബില്ലുകള്‍ ഇനി മുതല്‍ പേപ്പര്‍ ലെസ് ആകുമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയെങ്കിലും കുടിശിക കണക്കുകള്‍ പഴയ മെയിന്‍ ബില്ലുകളുടെ ഹാര്‍ഡ് കോപ്പികളില്‍ രേഖപ്പെടുത്തണമെന്ന(അരിയര്‍ നോട്ടിംഗ്) ചില ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നടപടിക്കെതിരെ അധ്യാപക പ്രതിഷേധം ശക്തം. എയ്ഡഡ് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം, കുടിശിക എന്നിവ ഉള്‍പ്പെടെ സ്പാര്‍ക്ക് സോഫ്റ്റ്വെയര് മുഖേന തയാറാക്കുന്ന എല്ലാവിധ ബില്ലുകളും കടലാസ് രഹിതമാക്കണമെന്ന് 2020 ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഇത് ഫലപ്രദമാകാതെ വന്നതോടെ ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്പാര്‍ക്ക് സോഫ്റ്റ് വെയര്‍ മുഖേന തയാറാക്കുന്ന ബില്ലുകള്‍ക്ക് ഹാര്‍ഡ് കോപ്പി സൂക്ഷിക്കേണ്ടതില്ലെന്ന് വീണ്ടും ഉത്തവിറക്കി. മേയില്‍ ഇതു സംബന്ധിച്ച് ട്രഷറി ഡയറക്ടറും സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി. ബില്ലുകള്‍ ഇ സബ്മിറ്റ് ചെയ്യുന്നതിനൊപ്പം അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യാനുള്ള സംവിധാനമുണ്ട്. നിലവില്‍ ട്രഷറി, ഫിനാന്‍സ് വകുപ്പുകളില്‍ നടപ്പിലാക്കിയ സംവിധാനം ജൂലൈ മുതല്‍…
Read Moreഇഡി കേസ് ഒഴിവാക്കാന്‍ കൈക്കൂലി: അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരുടെ വീട്ടില്‍നിന്നു ലഭിച്ചതു നിര്‍ണായക രേഖകള്‍
കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസ് അന്വേഷണം ഒഴിവാക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരുടെ വീട്ടില്‍നിന്ന് ലഭിച്ചത് നിര്‍ണായക രേഖകള്‍. വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറി ലഭിച്ചത്. ഇഡി സമന്‍സ് നല്കി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങള്‍ രഞ്ജിത്തിന്റെ ഡയറിയിലുണ്ട്. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കിവച്ച പട്ടികയാണിതെന്നാണ് വിജിലന്‍സിന്റെ നിഗമനം. ഇഡി ഓഫീസില്‍ സൂക്ഷിക്കേണ്ട നിര്‍ണായക രേഖകളും രഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. ഇയാള്‍ക്ക് രാഷ്ട്രീയ, ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. ഈ ഉന്നത ബന്ധങ്ങള്‍ വഴി മനസിലാക്കുന്ന വിവരങ്ങളും രഞ്ജിത്ത് തട്ടിപ്പിന് ഉപയോഗിച്ചതായും സംശയിക്കുന്നു. സാമ്പത്തിക ആരോപണം നേരിടുന്നവരെക്കുറിച്ചുളള വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതും രഞ്ജിത്താണ്. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയും പലര്‍ക്കും ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് അയച്ചു. രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.…
Read Moreഇഡിക്കെതിരേ സിപിഎമ്മും കോൺഗ്രസും; വലിയശതമാനം ഇഡി ഉദ്യോഗസ്ഥരും അഴിതിമതിക്കാരെന്നു പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം/കൊച്ചി: കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെപേരിലുള്ള കേസ് ഒഴിവാക്കാന്‍ രണ്ടുകോടിരൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഇഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തതോടെ ഇഡിക്കെതിരെ കടുത്ത വിമർശനമുയർത്തി ഭരണപക്ഷവും പ്രതിപക്ഷവും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ നിശിതമായി വിമർശിച്ച് സിപിഎം മുഖപത്രം മുഖപ്രസംഗമെഴുതിയപ്പോൾ രാഷ്ട്രീയ പ്രതിയോഗികളെ കേസിൽപ്പെടുത്തി തേജോവധം ചെയ്യാനുള്ള ഏജൻസിസായി ഇഡി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. തുറന്നുകാട്ടപ്പെടുന്നത് ഇഡിയുടെ അഴിമതിമുഖം എന്ന തലക്കെട്ടിൽ സിപിഎം മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ബിജെപിക്കാർക്കും ഇടനിലക്കാർക്കും പണം ഉണ്ടാക്കാൻ ഉള്ള സംവിധാനമാണ് ഇഡി എന്ന് വിമർശിക്കുന്നു. കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കാരെ ഇഡി രക്ഷപ്പെടുത്തി എന്നും മുഖപ്രസംഗത്തിൽ പറയുന്നു. ‘2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇഡി രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പലമടങ്ങ് വർധിച്ചെങ്കിലും പലതും ബിജെപിക്കും ഇടനിലക്കാർക്കും പണമുണ്ടാക്കാനുള്ളവയാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. അത്…
Read Moreതരൂർ ബിജെപിയിലേക്കു പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല: പി.ജെ. കുര്യന്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുള്ള സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണം ശശി തരൂർ സ്വീകരിച്ചത് തെറ്റായിപ്പോയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യൻ. തരൂർ ഇക്കാര്യത്തിൽ പാർട്ടിയുടെ അനുവാദം വാങ്ങണമായിരുന്നു. എത്ര വലിയ വിശ്വ പൗരൻ ആണെങ്കിലും തരൂരിനെ എംപി ആക്കിയത് കോണ്‍ഗ്രസാണ്. ഇത് തരൂർ മറക്കരുതെന്നും പി.ജെ.കുര്യൻ പറഞ്ഞു. ശശി തരൂർ സാമാന്യ മര്യാദ കാട്ടണമായിരുന്നു. അല്ലെങ്കിൽ തരൂർ സ്വതന്ത്രനായി മത്സരിക്കണമായിരുന്നുവെന്നും പി.ജെ. കുര്യൻ പറഞ്ഞു. നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങളെ അനുകൂലിച്ച് സംസാരിക്കുന്നത് പോലെ മോദി ചെയ്യുന്ന തെറ്റായ കാര്യങ്ങളും പറയണം. തരൂർ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ പ്രതിനിധി സംഘത്തിൽ ഉൾപ്പെടാൻ തരൂർ യോഗ്യനാണ്. തരൂർ വിഷയത്തിൽ പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് വിവാദം അവസാനിപ്പിക്കണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read More