തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒൻപത് വർഷം കൊണ്ട് സംസ്ഥാനം അഭിമാനപൂർവമായ നേട്ടം കരസ്ഥമാക്കി. സർക്കാരിന്റെ വാർഷിക പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് വന്നു കൊണ്ടിരിക്കുന്നത്. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചു. പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന രാജ്യത്തിലെ ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്മെന്റാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച എന്റെ കേരളം പൗര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദേഹം.
Read MoreCategory: Loud Speaker
ബംഗ്ലദേശിൽ രാജിക്കൊരുങ്ങി മുഹമ്മദ് യൂനസ്
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായ മുഹമ്മദ് യൂനസ് രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രതിഷേധങ്ങളിലും തന്റെ പ്രവർത്തനങ്ങൾ തുടരാൻ കഴിയാത്തതിനാൽ രാജിവയ്ക്കുമെന്നു മുഹമ്മദ് യൂനുസ് പറഞ്ഞെന്നാണു റിപ്പോർട്ട്. മറ്റൊരു ഇടക്കാല സർക്കാർ രൂപീകരിക്കാൻ വിദ്യാർഥി നേതാക്കളോട് യൂനസ് ആവശ്യപ്പെട്ടതായി ബംഗ്ലാദേശ് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) നേത്വത്തിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണു രാജി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്കെതിരേ പ്രക്ഷോഭം ആരംഭിക്കാനുള്ള ഒരു തന്ത്രമാണ് യൂനസിന്റെ രാജിയെന്നും പറയുന്നുണ്ട്. ജോലി സംവരണത്തിനെതിരേ വിദ്യാർഥികൾ നയിച്ച പ്രക്ഷോഭത്തെത്തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 2024 ഓഗസ്റ്റിൽ ധാക്കയിൽനിന്ന് പലായനം ചെയ്തതോടെയാണ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ സ്ഥാനം യൂനുസ് ഏറ്റെടുത്തത്.
Read Moreപാക്കിസ്ഥാനുവേണ്ടി ചാരവൃത്തി: ഒരു യുവാവ് കൂടി പോലീസ് പിടിയിൽ
ന്യൂഡൽഹി: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ഒരു യുവാവ് കൂടി പോലീസ് പിടിയിൽ. ഉത്തർപ്രദേശ് വാരണാസിയിൽ താമസിക്കുന്ന മഖ്സൂദ് ആലമിന്റെ മകൻ തുഫൈൽ ആണ് പിടിയിലായത്. ജയ്ത്പുര ജില്ലയിലെ ദോഷിപുര സ്വദേശിയാണ് തുഫൈൽ. ഇയാളുടെ മൊബൈൽ ഫോണും സിം കാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. പാക് ഭീകരസംഘടനയായ തെഹ്രീക് ഇ ലബ്ബൈക്കിന്റെ തലവനായ മൗലാന ഷാദ് റിസ്വിയുടെ നിരവധി വീഡിയോ തുഫൈൽ വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവച്ചതായി ആന്റി ടെററിസം സ്വാഡ് (എടിഎസ്) കണ്ടെത്തയിട്ടുണ്ട്.
Read Moreസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത.തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. രണ്ട് ദിവസത്തിനകം കാലവർഷം കേരളാ തീരം തൊട്ടേക്കും. ഇതിന് മുന്നോടിയായാണ് മഴ കനക്കുന്നത്. ശനിയാഴ്ച കണ്ണൂർ, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ കനത്ത ജാഗ്രതാ പാലിക്കണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുക്കണം. കേ രള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.
Read Moreപഹൽഗാം ഭീകരാക്രമണം ഒരു മാസം പിന്നിടുന്നു: കൂട്ടക്കൊലയിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും ഒളിവിൽ
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരുമാസം പിന്നിടുന്പോഴും 26 പേരെ കൂട്ടക്കൊലചെയ്ത ഭീകരർ ഇനിയും പിടിയിലായിട്ടില്ല. ഇന്ത്യൻ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ കൂട്ടക്കൊലയ്ക്കു സഹായം നല്കിയ ഒരാളുൾപ്പെടെ ആറ് ഭീകരരെ വകവരുത്തിയിരുന്നു. എന്നാൽ, കൂട്ടക്കൊലയിൽ നേരിട്ട് പങ്കെടുത്തവർ ഇപ്പോഴും ഒളിവിലാണ്. ഭീകരാക്രമണത്തിനുശേഷം കാടുകളിൽ ഒളിച്ച ഇവർ അതിർത്തി കടന്നോ എന്നതിലും വ്യക്തതയില്ല. ഭീകരാക്രമണത്തിലെ രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്വം ആർക്കെന്ന ചോദ്യവും ഉത്തരമില്ലാതെ ശേഷിക്കുന്നു. കഴിഞ്ഞമാസം 22ന് ഉച്ചകഴിഞ്ഞായിരുന്നു പഹൽഗാമിലെ ഭീകരാക്രമണം. അര മണിക്കൂർ ഭീകരതയഴിച്ചുവിട്ട ശേഷം രക്ഷപ്പെട്ട ഭീകരരുടെ ചിത്രങ്ങളും പേരുവിവരവും പിന്നീട് പുറത്തു വന്നു. മതം ചോദിച്ച് ആളുകളെ തരംതിരിച്ച് നിർത്തിയശേഷമായിരുന്നു കൂട്ടക്കൊല. രാജ്യം ഒരു കലാപത്തിലേക്ക് പോകുന്നത് തടയാൻ സാധിച്ചതും ഭീകരരെ അയച്ചവർക്ക് ഉചിതമായ തിരിച്ചടി നൽകാൻ ആയതും ആശ്വാസകരമായി.
Read Moreമദ്യലഹരിയിൽ വാഹനമോടിച്ച് അപകടം: തമിഴ്നാട്ടിൽ പോലീസുകാരൻ ജീവനൊടുക്കി
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തമിഴ്നാട്ടിൽ പോലീസുകാരൻ ജീവനൊടുക്കി. സിറ്റി പോലീസിലെ സെന്തിൾ (40) ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചെന്നൈയിലെ താരാമണി എംആർടിഎസ് റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. വകുതല നടപടിയിൽ ഭയന്നായിരിക്കാം ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുണ്ട്. നാഗപട്ടണം സ്വദേശിയായ സെന്തിൾ താരാമണി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ആണ്. ആലന്തൂരിലെ പോലീസ് ക്വാർട്ടേഴ്സിലാണ് സെന്തിൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ഇയാൾ മധുവൻകരൈ ഫ്ലൈഓവറിലൂടെ കാർ ഓടിച്ചുപോകുമ്പോൾ ഇരുചക്രവാഹനത്തിൽ ഇടിച്ചിരുന്നു. അപകടത്തെത്തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ എൽപ്പിച്ചു. സംഭവത്തിൽ പോലീസുകാരനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഫ്ലൈഓവറിൽനിന്നു തെറിച്ചുവീണ ബൈക്ക് യാത്രികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Read Moreഎവിടെ തിരിഞ്ഞാലും പുലി: വയനാട് വീണ്ടും ആശങ്കയില്‍; ആടിനെ കടിച്ചുകൊന്നു; വളർത്തുനായയെയും കോഴികളെയും കൊന്നു
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയില്‍ പുലി ആടിനെ കടിച്ചു കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. മറ്റൊരു ആടിന് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. പുലിയുടെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രണ്ടാം തവണയാണ് ഈ പ്രദേശത്ത് പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം വളര്‍ത്തുനായയെ പുലി പിടിച്ചിരുന്നു. പ്രദേശത്ത് രണ്ട് കൂടുകള്‍ വനം വകുപ്പ് സ്ഥാപിച്ചുവെങ്കിലും പുലി കുടുങ്ങിയില്ല. പുലിയെ കണ്ടെത്താന്‍ സാധിക്കാത്തത് പുല്‍പ്പള്ളി മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ കബനിഗിരിയിലെ ഒരു വീടിന്റെ മുറ്റത്ത് രാത്രിയില്‍ പുലി എത്തിയ ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞിരുന്നു. വീടിന്റെ മതിലില്‍ ഏറെ നേരം പുലി കയറി ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ പകല്‍ സമയം പോലും ധൈര്യമായി പുറത്തിറങ്ങാന്‍ മടിക്കുകയാണ് ആളുകള്‍. ഇന്നലെ ബത്തേരി നഗരത്തില്‍ മൈസൂര്‍ റോഡില്‍ കോട്ടക്കുന്നില്‍…
Read Moreഡൽഹിയിൽ കൊടുങ്കാറ്റ്: വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് മലയാളിക്കു പരിക്ക്
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ രാത്രി ആഞ്ഞടിച്ച അതിശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും ആലിപ്പഴവർഷവും ഉണ്ടായി. മരങ്ങൾ കടപുഴകി ഉണ്ടായ ഗതാഗതതടസവും വൈദ്യുതി തടസവും മണിക്കൂറുകൾ നീണ്ടു. വിമാനസർവീസുകളെയും ഡൽഹി മെട്രോ സർവീസുകളെയും കാറ്റും മഴയും ബാധിച്ചു. കനത്ത കാറ്റിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റു വീണു മലയാളിക്ക് പരിക്കേറ്റു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഉഷയ്ക്കാണ് കാലിന് പരിക്കേറ്റത്. രാത്രി 8.40നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു അപകടം. വിമാനത്താവളത്തിൽ വച്ചുതന്നെ പ്രാഥമിക ചികിത്സ നൽകി. ഉഷയുടെ ഭർത്താവ് സുധനും മകൾ ആരതിയും ഒപ്പമുണ്ടായിരുന്നു. പൊടിപടലങ്ങൾ വഹിച്ചുകൊണ്ടുള്ള കാറ്റാണു വീശിയത്. ആലിപ്പഴ വർഷം കെട്ടിടങ്ങളുടെ മേൽക്കൂരകളെയും റോഡുകളെയും തകർത്തു. നോയിഡയിലെ സ്വാഗത ബോർഡ് തകർന്നു. ഇന്ത്യാ ഗേറ്റിനടുത്തുള്ള കോപ്പർനിക്കസ് മാർഗിൽ കൂറ്റൻ മരം മറിഞ്ഞ് കാറിൽ വീണു. പാലം, സഫ്ദർജംഗ് മേഖലകളിൽ മണിക്കൂറിൽ 35…
Read Moreകിതപ്പില്ലാതെ കുതിച്ചു പാഞ്ഞ് സ്വർണ വില: പവന് 1,760 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,930 രൂപയും പവന് 71,440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 180 രൂപ വര്‍ധിച്ച് 7,320 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔൺസിന് 70 ഡോളര്‍ വര്‍ധിച്ച് 3,293 ഡോളറിലെത്തി.
Read Moreസ്മാർട്ട് സിറ്റി റോഡിനെച്ചൊല്ലി രാജേഷും റിയാസും തമ്മിൽ ഭിന്നത; ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതു മന്ത്രി രാജേഷിന്റെ പരാതിയെ തുടർന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 62 സ്മാർട്ട് സിറ്റി റോഡുകളുടെ ക്രെഡിറ്റ് ആർക്കെന്നതിനെച്ചൊല്ലി മന്ത്രിമാർക്കിടയിൽ ഭിന്നത രൂക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേ തദ്ദേശസ്വയംഭരണ മന്ത്രി എംബി. രാജേഷാണ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചത്. സ്മാർട്ട് റോഡ് നിർമാണത്തിൽ വലിയ തുക തദ്ദേശസ്വയംഭരണ വകുപ്പ് ചെലവഴിച്ചിട്ടും ഉദ്ഘാടനച്ചടങ്ങിലും പരസ്യങ്ങളിലും തദ്ദേശ വകുപ്പിനെ അവഗണിച്ചുവെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പരിപാടി ഹൈജാക്ക് ചെയ്തെന്നുമാണ് മന്ത്രി രാജേഷിന്റെ പരാതി. കേന്ദ്ര സംസ്ഥാന ഫണ്ടുകൾക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാർട്ട് റോഡുകൾ തയാറാക്കിയത്. മന്ത്രി രാജേഷിന്റെ പരാതിയെ തുടർന്നാണ് സ്മാർട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങിൽനിന്നു മുഖ്യമന്ത്രി പങ്കെടുക്കാതെ പിൻമാറിയതെന്നാണു സൂചന. റോഡ് ഉദ്ഘാടനത്തിന്റെ പത്ര പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ മാത്രമാണ് നൽകിയിരുന്നത്. ഇതിൽ മന്ത്രി എം.ബി. രാജേഷിന് അതൃപ്തി ഉണ്ടായിരുന്നു.തിരുവനന്തപുരം…
Read More