യു​പി​യി​ൽ ആ​ശു​പ​ത്രി​ക്ക് തീ​പി​ടി​ച്ചു: ഇ​രു​ന്നൂ​റോ​ളം പേ​രെ ഒ​ഴി​പ്പി​ച്ചു; മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ല​ക്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലു​ള്ള ലോ​ക് ബ​ന്ധു ആ​ശു​പ​ത്രി​യി​ൽ വ​ൻ തീ​പി​ടി​ത്തം. ഇ​ന്ന​ലെ രാ​ത്രി ആ​ശു​പ​ത്രി​യി​ലെ താ​ഴ​ത്തെ നി​ല​യി​ലാ​ണു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പി​ന്നാ​ലെ കെ​ട്ടി​ട​ത്തി​ൽ പു​ക നി​റ​ഞ്ഞു. ഇ​രു​ന്നൂ​റോ​ളം രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചു. ആ​ദ്യം തീ​പി​ടി​ച്ച നി​ല​യി​ൽ 40ഓ​ളം രോ​ഗി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തോ​ടെ രോ​ഗി​ക​ൾ കൂ​ടു​ത​ൽ പ​രി​ഭ്രാ​ന്ത​രാ​യി. അ​ഗ്നി​ര​ക്ഷാ സേ​ന​യും മ​റ്റ് അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ‍​ർ​ത്ത​ക വി​ഭാ​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് മാ​റ്റി​യ രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ൽ മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രാ​ണ്. ഇ​വ​രെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു​ത​ന്നെ മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി ബ്രി​ജേ​ഷ് പ​ഥ​ക് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്

Read More

നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പ് യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​ന് അ​ൻ​വ​ർ: സ്ഥാ​നാ​ര്‍​ഥി​യു​ടെ കാ​ര്യ​ത്തി​ലും ക​ടു​ത്ത നി​ല​പാ​ട്; എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ യു​ഡി​എ​ഫ്

മ​ല​പ്പു​റം:​ നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് യു​ഡി​എ​ഫ് പ്ര​വേ​ശ​നം വേ​ണ​മെ​ന്ന് പി.​വി. അ​ൻ​വ​ർ. നേ​താ​ക്ക​ൾ വൈ​കാ​തെ ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ആ​ർ​ക്കാ​ണ് വി​ജ​യ സാ​ധ്യ​ത​യെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്‍​വ​ര്‍ പ​റ​യു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് യു​ഡി​എ​ഫ് പ്ര​വേ​ശ​നം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ മ​റ്റു കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട് ആ​ലോ​ചി​ക്കേ​ണ്ടി​വ​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്‍​വ​ര്‍. യു​ഡി​എ​ഫ് പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ കൂ​ടു​ത​ൽ പേ​ര്‍ ഒ​പ്പം വ​രും. അ​ത്ത​ര​ത്തി​ൽ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് പി.​വി. അ​ന്‍​വ​ര്‍ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യിയും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തുമാണ് പരിഗണനപട്ടികയിലുള്ളത്. ഇവരിലാരാകണം സ്ഥാനാ ർഥിയെന്ന കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ക​യാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ഖ്യാ​പ​നം ഏ​തു സ​മ​യ​വും വ​രാ​മെ​ന്നി​രി​ക്കെ മു​ന്ന​ണി​ക​ൾ തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ളി​ലാ​ണ്. നേ​ര​ത്തെ വി.​എ​സ്. ജോ​യി​യു​ടെ പേ​രാ​ണ് പി.​വി. അ​ൻ​വ​ർ ഉ​യ​ർ​ത്തി കാ​ട്ടി​യി​രു​ന്ന​ത്. ആ ​നി​ല​പാ​ടി​ൽത്തന്നെ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് പി.​വി. അ​ൻ​വ​ർ എ​ന്നാ​ണ് സൂ​ച​ന. ആ​ര്യാ​ട​ൻ…

Read More

സി​പി​​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി കെ. ​കെ രാ​ഗേ​ഷ്: പേ​ര് നി​ർ​ദേ​ശി​ച്ച​ത് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: പു​തി​യ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി മു​ൻ എം​പി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ കെ. ​കെ. രാ​ഗേ​ഷി​നെ തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് രാ​ഗേ​ഷി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. എം. ​പ്ര​കാ​ശ​ന്‍റേ​യും ടി.​വി.​രാ​ജേ​ഷി​ന്‍റേ​യും പേ​ര് പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​ടു​വി​ൽ കെ. ​കെ.​രാ​ഗേ​ഷി​നെ തി​ര​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. എ​സ്എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച രാ​ഗേ​ഷ് കി​സാ​ന്‍​സ​ഭ അ​ഖി​ലേ​ന്ത്യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ്. സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ കെ. ​കെ രാ​ഗേ​ഷ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് മാ​റും.  

Read More

പി. ​വി​ജ​യ​നെ​തി​രാ​യ വ്യാ​ജ മൊ​ഴി: അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി; സിവിലായും ക്രിമിനലായും നടപടിയെടുക്കാം

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി പി. ​വി​ജ​യ​നെ​തി​രെ വ്യാ​ജ മൊ​ഴി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എം.​ആർ. അ​ജി​ത് കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് ഡി​ജി​പി. സി​വി​ലാ​യും ക്രി​മി​ന​ലാ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് ഡി​ജി​പി​യു​ടെ ശി​പാ​ർ​ശ. സ്വ​ർ​ണ ക​ട​ത്തി​ൽ പി. ​വി​ജ​യ​ന് ബ​ന്ധ​മു​ണ്ടെ​ന്ന് അ​ജി​ത്കു​മാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​സ്പി സു​ജി​ത് ദാ​സ് പ​റ​ഞ്ഞു​വെ​ന്നാ​യി​രു​ന്നു ഡി​ജി​പി​ക്ക് ന​ൽ​കി​യ​മൊ​ഴി. സു​ജി​ത് ദാ​സ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​രു​ന്നു. പി. ​വി​ജ​യ​ൻ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ സ​ർ​ക്കാ​ർ അ​ഭി​പ്രാ​യം ഡി​ജി​പി​യോ​ട് ചോ​ദി​ച്ചി​രു​ന്നു.

Read More

​എതി​ർ​സ്വ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി​യും ഫെ​ഡ​റ​ലി​സ​ത്തെ കാ​റ്റി​ൽ​പ്പ​റ​ത്തി​യും മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് രാ​ജ്യം ഭ​രി​ക്കു​ന്ന സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ൾ: അം​ബേ​ദ്ക​ർ ജ​യ​ന്തി ജ​ന​കീ​യ ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​ക്കാ​യു​ള്ള സ​മ​ര​മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ക​രു​ത്തേ​ക​ട്ടെ: പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ൽ​പി ഡോ. ​ബി. ആ​ർ. അം​ബേ​ദ്ക​റു​ടെ 134-ാം ജ​ന്മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​വേ​ച​ന​ങ്ങ​ളും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​മി​ല്ലാ​ത്ത ചൂ​ഷ​ണ​ര​ഹി​ത ലോ​കം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യി ജീ​വി​തം ത​ന്നെ​യു​ഴി​ഞ്ഞു​വ​ച്ച ച​രി​ത്ര വ്യ​ക്തി​ത്വ​മാ​ണ് ഡോ. ​ബി ആ​ർ അം​ബേ​ദ്ക​റെ​ന്ന് മു​ഖ്യ​മ​ന്ത്രി. ജാ​തി​വ്യ​വ​സ്ഥ തീ​ർ​ത്ത അ​നാ​ചാ​ര​ങ്ങ​ൾ​ക്കും ഉ​ച്ച​നീ​ചത്വ​ങ്ങ​ൾ​ക്കു​മെ​തി​രേ അ​ധഃ​കൃ​ത ജ​ന​വി​ഭാ​ഗ​ങ്ങ​ളെ അ​ണി​നി​ര​ത്തി​യ അം​ബേ​ദ്ക​റി​ന്‍റെ സ​മ​ര​വീ​ര്യം ഏ​വ​ർ​ക്കും പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… വി​വേ​ച​ന​ങ്ങ​ളും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളു​മി​ല്ലാ​ത്ത ചൂ​ഷ​ണ​ര​ഹി​ത ലോ​കം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യി ത​ന്‍റെ ജീ​വി​തം ത​ന്നെ​യു​ഴി​ഞ്ഞു​വെ​ച്ച ച​രി​ത്ര വ്യ​ക്തി​ത്വ​മാ​ണ് ഡോ. ​ബി ആ​ർ അം​ബേ​ദ്ക​റി​ന്‍റേ​ത്. ജാ​തി​വ്യ​വ​സ്ഥ തീ​ർ​ത്ത അ​നാ​ചാ​ര​ങ്ങ​ൾ​ക്കും ഉ​ച്ച​നീ​ച്ച​ത്വ​ങ്ങ​ൾ​ക്കു​മെ​തി​രേ അ​ധഃ​കൃ​ത ജ​ന​വി​ഭാ​ഗ​ങ്ങ​ളെ അ​ണി​നി​ര​ത്തി​യ അം​ബേ​ദ്ക​റി​ന്‍റെ സ​മ​ര​വീ​ര്യം ഏ​വ​ർ​ക്കും പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണ്. സാ​മൂ​ഹി​ക നീ​തി​യി​ലും തു​ല്യ പ​രി​ര​ക്ഷ​യി​ലു​മൂ​ന്നു​ന്ന ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​ക്ക് രൂ​പം കൊ​ടു​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി. ജ​നാ​ധി​പ​ത്യ,…

Read More

സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച് മ​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു; ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു

വ​യ​നാ​ട്: കേ​ണി​ച്ചി​റ​യി​ൽ ഭാ​ര്യ​യെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു. കേ​ള​മം​ഗ​ലം മാ​ഞ്ചു​റ വീ​ട്ടി​ൽ ലി​ഷ(35)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ലി​ഷ​യു​ടെ ക​ഴു​ത്തി​ൽ കേ​ബി​ൾ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ജി​ൻ​സ​ണെ കൈ ​ഞ​ര​മ്പ് മു​റി​ച്ച് വി​ഷ​മു​ള്ളി​ൽ ചെ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജി​ൻ​സ​ൺ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ട​ബാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ മ​രി​ക്കു​ന്നു​വെ​ന്ന് ജി​ൽ​സ​ൺ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് പൊ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. വാ​ട്ട​ർ അ​തോ​റി​റ്റി പ​മ്പ് ഓ​പ്പ​റേ​റ്റ​റാ​ണ് ജി​ൽ​സ​ൺ.  

Read More

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ്: മെ​ഹു​ല്‍ ചോ​ക്‌​സി ബെ​ല്‍​ജി​യ​ത്തി​ല്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ല്‍ പ്ര​തി​യാ​യ ഇ​ന്ത്യ​ന്‍ ര​ത്‌​ന​വ്യാ​പാ​രി മെ​ഹു​ല്‍ ചോ​ക്‌​സി​യെ ബെ​ല്‍​ജി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ത്യ​ന്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ചോ​ക്‌​സി​യെ ബെ​ല്‍​ജി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. സി​ബി​ഐ​യു​ടെ അ​പേ​ക്ഷ​യി​ല്‍ ബെ​ല്‍​ജി​യം പോ​ലീ​സ് ശ​നി​യാ​ഴ്ച​യാ​ണ് 65-കാ​ര​നാ​യ മെ​ഹു​ല്‍ ചോ​ക്‌​സി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ല്‍ ഇ​യാ​ള്‍ ജ​യി​ലി​ലാ​ണെ​ന്നാ​ണ് വി​വ​രം. 2018-ലും 2021-​ലു​മാ​യി മും​ബൈ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ര​ണ്ട് അ​റ​സ്റ്റ് വാ​റ​ണ്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ചോ​ക്‌​സി​യെ പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ നി​ന്ന് 13,500 കോ​ടി രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലാ​ണ് ചോ​ക്സി​ക്കെ​തി​രെ അ​ന്വേ​ഷ​ണം.

Read More

വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ക​ള​റാ​ക്കാ​ൻ കൊ​ണ്ടു​വ​ന്നു: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വാ​നി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത് 20 കി​ലോ ക​ഞ്ചാ​വ്: മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലേ​ക്ക് വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ ഡാ​ൻ​സാ​ഫും ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. വാ​നി​ൽ നി​ന്ന് 20 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച ക​ഞ്ചാ​വ് ആ​ണ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​തി​ലാ​ണ് സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച രീ​തി​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത് കാ​സ​ർ​കോ​ഡ് ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി​ക​ളാ​യ കോ​മ്പ്ര​ജ ഹൗ​സി​ൽ ശ്രീ​ജി​ത്ത് ജി.​സി (30), ഉ​ള്ളോ​ടി ഹൗ​സി​ൽ കൃ​തി ഗു​രു കെ ( 32), ​ഫാ​ത്തി​മ മ​ൻ​സി​ൽ മു​ഹ​മ​ദ്ദ് അ​ഷ്റ​ഫ് ( 37 ) എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​എ. ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ചേ​വാ​യൂ​ർ എ​സ്ഐ നി​മി​ൻ കെ. ​ദി​വാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.  

Read More

15കാ​രി​യെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; 11 കാ​ര​ൻ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന് മൊ​ഴി; സം​ഭ​വം പു​റ​ത്താ​യ​ത് കു​ട്ടി​യു​ടെ ബ​ന്ധു​വി​ന്‍റെ പ​ക്ക​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ എ​ത്തി​യ​പ്പോ​ൾ

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ​കൂ​ട്ടു​കാ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ന​ല്ല​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രാ​ഴ്ച മു​ൻ​പ് ആ​ണ് സം​ഭ​വം. സ​മ​പ്രാ​യ​ക്കാ​രാ​യ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ത​ന്നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന പ​തി​നൊ​ന്നു​കാ​ര​ൻ പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​വി​ന്‍റെ പ​ക്ക​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​യാ​ക്കു​ക​യും അ​തോ​ടെ പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​യു​ക​യു​മാ​യി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സി​ല്‍ ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളോ​ട് ചൊ​വ്വാ​ഴ്ച ജു​വ​ന​യി​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. കു​റ്റാ​രോ​പി​ത​രാ​യ ഒ​രാ​ളു​ടെ വീ​ട്ടി​ല്‍​വ​ച്ചാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.  

Read More

മാ​ർ​ച്ചി​ൽ മു​ന്നി​ൽ ചാ​റ്റ്ജി​പി​ടി: പി​ന്നി​ലാ​യ​ത് ഇ​ൻ​സ്റ്റ​ഗ്രാ​മും ടി​ക് ടോ​ക്കും

ന്യൂ​​യോ​​ർ​​ക്ക്: മാ​​ർ​​ച്ചി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്​​ത ആ​​പ്പാ​​യി ഓ​​പ്പ​​ണ്‍​എ​​ഐ​​യു​​ടെ ചാ​​റ്റ്ജി​​പി​​ടി. ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​നെ​​യും ടി​​ക് ടോ​​ക്കി​​നെ​​യും മ​​റി​​ക​​ട​​ന്നാ​​ണ് ചാ​​റ്റ്ജി​​പി​​ടി ലോ​​ക​​ത്ത് ഏ​​റ്റ​​വു​​മ​​ധി​​കം ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​പ്പെ​​ട്ട ആ​​പ്പാ​​യി മാ​​റി​​യതെ​​ന്ന് അ​​ന​​ലി​​റ്റി​​ക്സ് സ്ഥാ​​പ​​ന​​മാ​​യ ആ​​പ്പ്ഫി​​ഗേ​​ഴ്സി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. മാ​​ർ​​ച്ച് ആ​​ദ്യം ആ​​രം​​ഭി​​ക്കു​​ക​​യും പെ​​ട്ടെ​​ന്ന് വൈ​​റ​​ലാ​​കു​​ക​​യും ചെ​​യ്ത ചാ​​റ്റ്ജി​​പി​​ടി​​യു​​ടെ ഇ​​മേ​​ജ് ജ​​ന​​റേ​​ഷ​​ൻ സ​​വി​​ശേ​​ഷ​​ത​​യാ​​ണ് ഡൗ​​ണ്‍​ലോ​​ഡ് കൂ​​ട്ടി​​യ​​ത്. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ഗി​​ബ്ലി-​​സ്റ്റൈ​​ൽ ചി​​ത്ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ക​​യും അ​​വ വ്യാ​​പ​​ക​​മാ​​യി പ​​ങ്കി​​ടു​​ക​​യും ചെ​​യ്തു. ഇ​​ത് ഫെ​​ബ്രു​​വ​​രി മു​​ത​​ൽ മാ​​ർ​​ച്ച് വ​​രെ​​യു​​ള്ള ഡൗ​​ണ്‍​ലോ​​ഡു​​ക​​ളി​​ൽ 28 ശതമാനം വ​​ർ​​ധ​​ന​​വി​​ന് കാ​​ര​​ണ​​മാ​​യി. 2025 ന്‍റെ ആ​​ദ്യ പാ​​ദ​​ത്തെ 2024ലെ ​​ഇ​​തേ കാ​​ല​​യ​​ള​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ, ചാ​​റ്റ്ജി​​പി​​ടി​​യു​​ടെ ഡൗ​​ണ്‍​ലോ​​ഡു​​ക​​ൾ 148% വ​​ർ​​ധി​​ച്ചു​​വെ​​ന്ന് റി​​പ്പോ​​ർ​​ട്ട് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. മാ​​ർ​​ച്ചി​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ചാ​​റ്റ്ജി​​പി​​ടി 46 മി​​ല്യ​​ണ്‍ ഡൗ​​ണ്‍​ലോ​​ഡു​​ക​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ആ​​പ്പ്ഫി​​ഗേ​​ഴ്സ് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ഇ​​ത് ഇ​​ൻ​​സ്റ്റാ​​ഗ്രാ​​മി​​നെ ഒ​​രു ചെ​​റി​​യ വ്യ​​ത്യാ​​സ​​ത്തി​​ൽ പി​​ന്നി​​ലാ​​ക്കി. ചാ​​റ്റ്ജി​​പി​​ടി ഐ​​ഒ​​എ​​സി​​ൽ 13 മി​​ല്യ​​ണ്‍…

Read More