വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ക​ള​റാ​ക്കാ​ൻ കൊ​ണ്ടു​വ​ന്നു: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ വാ​നി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത് 20 കി​ലോ ക​ഞ്ചാ​വ്: മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലേ​ക്ക് വി​ൽ​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി കാ​സ​ർ​കോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രെ ഡാ​ൻ​സാ​ഫും ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. വാ​നി​ൽ നി​ന്ന് 20 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വി​ഷു ഈ​സ്റ്റ​ർ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച ക​ഞ്ചാ​വ് ആ​ണ് പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​തി​ലാ​ണ് സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച രീ​തി​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത് കാ​സ​ർ​കോ​ഡ് ബ​ദി​യ​ടു​ക്ക സ്വ​ദേ​ശി​ക​ളാ​യ കോ​മ്പ്ര​ജ ഹൗ​സി​ൽ ശ്രീ​ജി​ത്ത് ജി.​സി (30), ഉ​ള്ളോ​ടി ഹൗ​സി​ൽ കൃ​തി ഗു​രു കെ ( 32), ​ഫാ​ത്തി​മ മ​ൻ​സി​ൽ മു​ഹ​മ​ദ്ദ് അ​ഷ്റ​ഫ് ( 37 ) എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​എ. ബോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും ചേ​വാ​യൂ​ർ എ​സ്ഐ നി​മി​ൻ കെ. ​ദി​വാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.  

Read More

15കാ​രി​യെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; 11 കാ​ര​ൻ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന് മൊ​ഴി; സം​ഭ​വം പു​റ​ത്താ​യ​ത് കു​ട്ടി​യു​ടെ ബ​ന്ധു​വി​ന്‍റെ പ​ക്ക​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ എ​ത്തി​യ​പ്പോ​ൾ

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ​കൂ​ട്ടു​കാ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ന​ല്ല​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രാ​ഴ്ച മു​ൻ​പ് ആ​ണ് സം​ഭ​വം. സ​മ​പ്രാ​യ​ക്കാ​രാ​യ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ത​ന്നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന പ​തി​നൊ​ന്നു​കാ​ര​ൻ പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​വി​ന്‍റെ പ​ക്ക​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​യാ​ക്കു​ക​യും അ​തോ​ടെ പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​യു​ക​യു​മാ​യി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സി​ല്‍ ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​രോ​പ​ണ വി​ധേ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളോ​ട് ചൊ​വ്വാ​ഴ്ച ജു​വ​ന​യി​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. കു​റ്റാ​രോ​പി​ത​രാ​യ ഒ​രാ​ളു​ടെ വീ​ട്ടി​ല്‍​വ​ച്ചാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.  

Read More

മാ​ർ​ച്ചി​ൽ മു​ന്നി​ൽ ചാ​റ്റ്ജി​പി​ടി: പി​ന്നി​ലാ​യ​ത് ഇ​ൻ​സ്റ്റ​ഗ്രാ​മും ടി​ക് ടോ​ക്കും

ന്യൂ​​യോ​​ർ​​ക്ക്: മാ​​ർ​​ച്ചി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്​​ത ആ​​പ്പാ​​യി ഓ​​പ്പ​​ണ്‍​എ​​ഐ​​യു​​ടെ ചാ​​റ്റ്ജി​​പി​​ടി. ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​നെ​​യും ടി​​ക് ടോ​​ക്കി​​നെ​​യും മ​​റി​​ക​​ട​​ന്നാ​​ണ് ചാ​​റ്റ്ജി​​പി​​ടി ലോ​​ക​​ത്ത് ഏ​​റ്റ​​വു​​മ​​ധി​​കം ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​പ്പെ​​ട്ട ആ​​പ്പാ​​യി മാ​​റി​​യതെ​​ന്ന് അ​​ന​​ലി​​റ്റി​​ക്സ് സ്ഥാ​​പ​​ന​​മാ​​യ ആ​​പ്പ്ഫി​​ഗേ​​ഴ്സി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു. മാ​​ർ​​ച്ച് ആ​​ദ്യം ആ​​രം​​ഭി​​ക്കു​​ക​​യും പെ​​ട്ടെ​​ന്ന് വൈ​​റ​​ലാ​​കു​​ക​​യും ചെ​​യ്ത ചാ​​റ്റ്ജി​​പി​​ടി​​യു​​ടെ ഇ​​മേ​​ജ് ജ​​ന​​റേ​​ഷ​​ൻ സ​​വി​​ശേ​​ഷ​​ത​​യാ​​ണ് ഡൗ​​ണ്‍​ലോ​​ഡ് കൂ​​ട്ടി​​യ​​ത്. ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ഗി​​ബ്ലി-​​സ്റ്റൈ​​ൽ ചി​​ത്ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ക​​യും അ​​വ വ്യാ​​പ​​ക​​മാ​​യി പ​​ങ്കി​​ടു​​ക​​യും ചെ​​യ്തു. ഇ​​ത് ഫെ​​ബ്രു​​വ​​രി മു​​ത​​ൽ മാ​​ർ​​ച്ച് വ​​രെ​​യു​​ള്ള ഡൗ​​ണ്‍​ലോ​​ഡു​​ക​​ളി​​ൽ 28 ശതമാനം വ​​ർ​​ധ​​ന​​വി​​ന് കാ​​ര​​ണ​​മാ​​യി. 2025 ന്‍റെ ആ​​ദ്യ പാ​​ദ​​ത്തെ 2024ലെ ​​ഇ​​തേ കാ​​ല​​യ​​ള​​വു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ, ചാ​​റ്റ്ജി​​പി​​ടി​​യു​​ടെ ഡൗ​​ണ്‍​ലോ​​ഡു​​ക​​ൾ 148% വ​​ർ​​ധി​​ച്ചു​​വെ​​ന്ന് റി​​പ്പോ​​ർ​​ട്ട് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. മാ​​ർ​​ച്ചി​​ൽ ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ചാ​​റ്റ്ജി​​പി​​ടി 46 മി​​ല്യ​​ണ്‍ ഡൗ​​ണ്‍​ലോ​​ഡു​​ക​​ൾ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ആ​​പ്പ്ഫി​​ഗേ​​ഴ്സ് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ഇ​​ത് ഇ​​ൻ​​സ്റ്റാ​​ഗ്രാ​​മി​​നെ ഒ​​രു ചെ​​റി​​യ വ്യ​​ത്യാ​​സ​​ത്തി​​ൽ പി​​ന്നി​​ലാ​​ക്കി. ചാ​​റ്റ്ജി​​പി​​ടി ഐ​​ഒ​​എ​​സി​​ൽ 13 മി​​ല്യ​​ണ്‍…

Read More

സ​ർ​ക്കാ​ർ മു​ൻ പ്ലീ​ഡ​ർ പി.​ജി. മ​നു മ​രി​ച്ച നി​ല​യി​ൽ: മ​ര​ണം ‘മാ​പ്പ​പേ​ക്ഷ വി​ഡി​യോ’ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ

കൊ​ല്ലം: സ​ർ​ക്കാ​ർ മു​ൻ പ്ലീ​ഡ​ർ പി.​ജി. മ​നു​വി​നെ കൊ​ല്ല​ത്തെ വാ​ട​ക വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കേ​സി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി താ​മ​സി​ച്ചി​രു​ന്ന വാ​ട​ക​വീ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം പി​റ​വം സ്വ​ദേ​ശി​യാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. നി​യ​മ​സ​ഹാ​യം തേ​ടി​യെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് മ​നു. പീ​ഡ​ന​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യ മ​നു മ​റ്റൊ​രു യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ മ​നു കു​ടും​ബ​ത്തോ​ടൊ​പ്പം യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി മാ​പ്പ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ ദൃ​ശ്യം ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​ന്നി​രു​ന്നു. കേ​സി​ൽ വി​ചാ​ര​ണ തീ​രു​ന്ന​ത് വ​രെ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്ക​രു​ത്, പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണം, എ​ല്ലാ മാ​സ​വും ആ​ദ്യ​ത്തെ ശ​നി​യാ​ഴ്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ൻ​പി​ൽ ഹാ​ജ​രാ​ക​ണം, ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ട്, ര​ണ്ട് ആ​ൾ ജാ​മ്യ​വും എ​ന്നി​വ​യാ​യി​രു​ന്നു ഉ​പാ​ധി​ക​ള്‍. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​താ​യി പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​പാ​ധി​ക​ളോ​ടെ…

Read More

തേ​ങ്ങ ക​ക്കാ​ൻ ക​യ​റി പി​ടി​ക്ക​പ്പെ​ട്ടാ​ൽ പ​റ​യു​ന്ന​ത് പോ​ലെ ; ലീ​ഗി​ന്‍റെ മ​തേ​ത​ര​ത്വം വെ​ളി​പ്പെ​ടാ​ൻ പ്ര​ത്യേ​ക സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: ലീ​ഗി​ന്‍റെ മ​തേ​ത​ര​ത്വ​ത്തി​ന് ആ​രു​ടേ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടെ​ന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശം മു​സ്‌​ലീം ലീ​ഗി​നെ​തി​രാ​ണെ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ​യാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ കേ​ട്ട പ്ര​സ്താ​വ​ന​യാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടേ​ത്. ആ ​പ്ര​സ്താ​വ​ന ലീ​ഗി​നെ കു​റി​ച്ച​ല്ല, പ​റ​ഞ്ഞ​ത് ജ​നം കേ​ട്ടു. വ്യാ​ഖ്യാ​നം കൊ​ണ്ട് അ​ത് മാ​റ്റാ​നാ​വി​ല്ല . വെ​റു​പ്പി​ന്‍റെ രാ​ഷ്രീ​യം ആ​ര് പ​റ​ഞ്ഞാ​ലും അം​ഗീ​ക​രി​ക്കി​ല്ല. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ക്കു​ന്ന​ത് തെ​ങ്ങി​ൽ തേ​ങ്ങ ക​ക്കാ​ൻ ക​യ​റി പി​ടി​ക്ക​പ്പെ​ട്ടാ​ൽ അ​പ്പു​റ​ത്തെ പ​റ​മ്പി​ലെ കു​റു​ന്തോ​ട്ടി നോ​ക്കി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ പോ​ലെ​യാ​ണ്. ലീ​ഗി​ന്‍റെ മ​തേ​ത​ര​ത്വം വെ​ളി​പ്പെ​ടാ​ൻ പ്ര​ത്യേ​ക സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. ലീ​ഗി​നെ കു​റി​ച്ചാ​ണ് പ്ര​സ്താ​വ​ന എ​ന്ന് കേ​ട്ടാ​ൽ ഭ​യ​പ്പെ​ടു​ക​യി​ല്ല. വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ച്ചാ​ൽ അ​വ​ർ മോ​ശം ആ​വും. മു​ഖ്യ​മ​ന്ത്രി വെ​ള്ളാ​പ്പ​ള്ളി​യെ ന്യാ​യീ​ക​രി​ക്ക​രു​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

എ​ൻ​ഐ​എ​യു​ടെ ചോദ്യം​ചെ​യ്യ​ൽ തു​ട​രു​ന്നു: ത​ഹാ​വൂ​ര്‍ റാ​ണ​യെ കൊ​ച്ചി​യി​ൽ സ​ഹാ​യി​ച്ച​വ​ർ ആ​രൊ​ക്കെ? ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യ ത​ഹാ​വൂ​ർ റാ​ണ​യ്ക്ക് കൊ​ച്ചി​യി​ല​ട​ക്കം ആ​രൊ​ക്കെ സ​ഹാ​യം ന​ല്കി എ​ന്ന​തി​നെ​ക്കു​റി​ച്ച് എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കു​ന്നു. 2008 ന​വം​ബ​ർ 16ന് ​റാ​ണ കൊ​ച്ചി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ താ​മ​സി​ച്ച റാ​ണ, ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണു വി​വ​രം. ഭീ​ക​ര​രെ റി​ക്രൂ​ട്ട് ചെ​യ്യാ​നാ​ണു റാ​ണ കൊ​ച്ചി​യി​ൽ എ​ത്തി​യ​തെ​ന്നാ​ണ് എ​ൻ​ഐ​എ ക​രു​തു​ന്ന​ത്. അ​തി​നി​ടെ, റാ​ണ​യെ​യും മു​ഖ്യ​പ്ര​തി ഹെ​ഡ് ലി​യെ​യും ഇ​ന്ത്യ​യി​ൽ സ​ഹാ​യി​ച്ച ഒ​രാ​ളെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റാ​ണ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹെ​ഡ് ലി​യെ ഇ​ന്ത്യ​യി​ൽ സ്വീ​ക​രി​ച്ച​തെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ൽ​കി. റാ​ണ​യ്ക്കൊ​പ്പ​മി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​യി ഇ​യാ​ളെ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു. ത​ഹാ​വൂ​ർ റാ​ണ​യെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഇ​ന്നും തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ മൂ​ന്നു​മ​ണി​ക്കൂ​ർ റാ​ണ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നോ​ട് റാ​ണ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചോ​ദ്യ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന രീ​തി​യാ​ണ്…

Read More

പി​ടി​വിട്ട് പൊ​ന്ന് , പ​വ​ന് 70,000 ക​ട​ന്നു; ഇന്നു കൂടിയത് 200 രൂപ, പ​വ​ന് 70,160

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ്വ​ര്‍​ണ​വി​ല കു​തി​ച്ചു. ഇ​ന്ന് ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 8,770 രൂ​പ​യും പ​വ​ന് 70,160 രൂ​പ​യു​മാ​യി. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് സ്വ​ര്‍​ണ​വി​ല പ​വ​ന് 70,000 രൂ​പ ക​ട​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 3237 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 86.10 ആ​ണ്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 76,000 രൂ​പ​യെ​ങ്കി​ലും ന​ല്‍​ക​ണം. സ്വ​ര്‍​ണ​വി​ല കൂ​ടു​ന്ന​തി​ന് ആ​ധാ​ര​മാ​യ ഭൗ​മ രാ​ഷ്ട്ര സം​ഘ​ര്‍​ഷ​ങ്ങ​ളും വ്യാ​പാ​ര​യു​ദ്ധ​ങ്ങ​ളും അ​തേ​പ​ടി തു​ട​രു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന​യെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ൾ നാ​സ​ര്‍ പ​റ​ഞ്ഞു. വി​വാ​ഹ സീ​സ​ണ്‍ ആ​രം​ഭി​ച്ചി​രി​ക്കേ സ്വ​ര്‍​ണ​ത്തി​ന്‍റെ റി​ക്കാ​ര്‍​ഡ് വി​ല വ​ര്‍​ധ​ന സാ​ധാ​ര​ണ​ക്കാ​രു​ടെ വി​വാ​ഹ സ​ങ്ക​ല്‍​പ​ങ്ങ​ള്‍​ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്.…

Read More

സു​പ്രീം കോ​ട​തി​ക്കെ​തി​രേ കേ​ര​ള ഗ​വ​ർ​ണ​ർ; ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി തീ​രു​മാ​നി​ക്കു​ന്ന​ത് ര​ണ്ടു ജ​ഡ്ജി​മാ​രാ​ണോ?

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ഒ​രു നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ൽ സൂ​ചി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക​ർ. നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​ർ​മാ​ർ​ക്ക് സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു​കൊ​ണ്ട് ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ​ക്കെ​തി​രേ വ​ന്ന സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി അ​തി​രു​ക​ട​ന്ന പെ​രു​മാ​റ്റ​മാ​ണെ​ന്നും കേ​ര​ള ഗ​വ​ർ​ണ​ർ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ബി​ല്ലു​ക​ളെ സം​ബ​ന്ധി​ച്ച് സു​പ്രീം കോ​ട​തി​യു​ടെ മു​ന്നി​ലു​ള്ള കേ​ര​ള​ത്തി​ന്‍റെ യും ​ത​മി​ഴ്നാ​ടി​ന്‍റെ യും ​വി​ഷ​യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​ണ്. ഗ​വ​ർ​ണ​ർ ഒ​രു നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ബി​ല്ലു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഭ​ര​ണ​ഘ​ട​ന​യി​ൽ പ​റ​യു​ന്നി​ല്ല. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ബെ​ഞ്ച് വി​ഷ​യം ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് റ​ഫ​ർ ചെ​യ്യ​ണ​മാ​യി​രു​ന്നു. ബി​ല്ലി​ന് അം​ഗീ​കാ​രം ന​ൽ​കാ​ൻ ഗ​വ​ർ​ണ​ർ​ക്ക് ഭ​ര​ണ​ഘ​ട​ന ഒ​രു സ​മ​യ​പ​രി​ധി​യും നി​ശ്ച​യി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ സു​പ്രീം കോ​ട​തി സ​മ​യ​പ​രി​ധി വേ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ൽ, അ​ത് ഒ​രു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യാ​യി മാ​റു​ന്നു. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി കോ​ട​തി​യാ​ണ് ചെ​യ്യു​ന്ന​തെ​ങ്കി​ൽ, നി​യ​മ​സ​ഭ​യും പാ​ർ​ല​മെ​ന്‍റും പി​ന്നെ എ​ന്തി​നാ​ണ്-…

Read More

വ​ഖ​ഫി​നെ​തി​രേ പ്ര​തി​ഷേ​ധം: ബം​ഗാ​ളി​ൽ അ​ക്ര​മാ​സ​ക്തം

കൊ​ൽ​ക്ക​ത്ത: വ​ഖ​ഫ് (ഭേ​ദ​ഗ​തി) നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ശ്ചി​മ ബം​ഗാ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. മു​ർ​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലെ ജം​ഗി​പു​രി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ്ര​ക​ട​ന​ങ്ങ​ൾ അ​ക്ര​മാ​സ​ക്ത​മാ​വു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്. ജം​ഗി​പു​രി​ലെ സു​തി, സം​സ​ർ​ഗ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഇ​പ്പോ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​ട്ടു​ള്ള​ത്. സി​ലി​ഗു​രി​യി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ലും വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. ആ​ലി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ജ​യ്പു​രി​ൽ നി​ര​വ​ധി മു​സ്‌​ലിം സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. അ​ഖി​ലേ​ന്ത്യാ മു​സ്‌​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ് ന​ട​ത്തു​ന്ന രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു പ്ര​ക​ട​ന​ങ്ങ​ൾ. അ​തേ​സ​മ​യം, വ​ഖ​ഫി​നെ​തി​രേ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കു​ന്പോ​ൾ 20 മു​ത​ൽ മേ​യ് അ​ഞ്ചു വ​രെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ “വ​ഖ​ഫ് പ​രി​ഷ്ക​ര​ണ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ’ ആ​രം​ഭി​ക്കു​മെ​ന്ന് ദേ​ശീ​യ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Read More

എ​യിം​സ്; കോ​ഴി​ക്കോ​ടും പാ​ല​ക്കാ​ടും മ​റി​ക​ട​ന്ന് ആ​ല​പ്പു​ഴ​യി​ൽ എ​ത്തു​മോ? എ​യിം​സ് എ​ത്തു​മെ​ന്ന വി​വ​ര​ത്തി​ൽ ആ​ഹ്ലാ​ദി​ച്ച് ആ​ല​പ്പു​ഴ​ക്കാ​ർ

ആ​ല​പ്പു​ഴ: എ​യിം​സ് ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തു​മെ​ന്ന വി​വ​ര​ത്തി​ൽ ആ​ഹ്ലാദി​ച്ച് ആ​ല​പ്പു​ഴ. കോ​ഴി​ക്കോ​ടും പാ​ല​ക്കാ​ടും മ​റി​ക​ട​ന്ന് ആ​ല​പ്പു​ഴ​യി​ൽ എ​ത്തു​മോ? കേ​ര​ള​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ക്കാ​നു​ദ്ദേശി​ക്കു​ന്ന എ​യിം​സ് സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ ആ​ല​പ്പു​ഴ​യും. കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍​ക്ക് പു​റ​മെ​യാ​ണ് ആ​ല​പ്പു​ഴ​യും പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​ന്ദ്രമ​ന്ത്രിസ​ഭ​യി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള മ​ന്ത്രി​യാ​ണ് എ​യിം​സ് (ഓ​ള്‍ ഇ​ന്ത്യാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ്) ആ​ല​പ്പു​ഴ​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ശ്ര​മി​ക്കു​ന്ന​ത്. എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​ത് ആ​ല​പ്പു​ഴ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന​താ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണം. കൂ​ടാ​തെ ആ​ല​പ്പു​ഴ​യി​ല്‍ സ്ഥ​ല​വും ല​ഭ്യ​മാ​ണ്. ആ​ല​പ്പു​ഴ​യി​ല്‍ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഗ്ലാ​സ് ഫാ​ക്ട​റി​യു​ടെ ഭൂ​മി​യാ​ണ് എ​യിം​സി​നാ​യി ക​ണ്ടു​വ​യ്ക്കു​ന്ന​ത്. നി​യ​മി​ച്ചുഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​ല​വ​ട്ടം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു ക​ത്തു ന​ല്‍​കി​യി​രു​ന്നു. സ്‌​പെ​ഷ​ല്‍ ഓ​ഫി​സ​റെ​യും നി​യ​മി​ച്ചു. എ​ന്നാ​ല്‍, ന​ട​പ​ടി മു​ന്നോ​ട്ട് പോ​യി​ല്ല. പി​ന്നീ​ട് എ​യിം​സ് പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു. ബി​ജെ​പി നേ​തൃ​ത്വ​വും ഈ ​നി​ര്‍​ദേ​ശ​ത്തെ അ​നൂ​കൂ​ലി​ച്ചി​രു​ന്നു. സ്ഥ​ലം ല​ഭ്യ​മാ​ണെ​ന്ന​താ​ണ് പാ​ല​ക്കാ​ടി​ന്‍റെ…

Read More