അ​ത്ഭു​തം ഈ ​ര​ക്ഷ​പെ​ട​ൽ..! പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ കാ​റി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു; അ​ച്ഛ​നും മ​ക്ക​ൾ​ക്കും പ​രു​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട​ൽ

വ​ലി​യ​കു​ള​ത്തി​നും കു​രി​ശും​മൂ​ടി​നു​മി​ട​യി​ല്‍ ഫെ​ഡ​റ​ല്‍ ബാ​ങ്കി​നു സ​മീ​പം റോ​ഡ​രി​കി​ല്‍ നി​ന്ന മ​രം ക​ട​പു​ഴ​കി വീ​ണ് റോ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​ര്‍ ത​ക​ര്‍​ന്ന നി​ല​യി​ല്‍.

ച​ങ്ങ​നാ​ശേ​രി: മ​രം വീ​ണു കാ​ർ ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റി​ന് കു​രി​ശും​മൂ​ടി​നും വ​ലി​യ​കു​ള​ത്തി​നു​മി​ട​യി​ലാ​യി​ന്നു സം​ഭ​വം. ന​ട​യ്ക്ക​പ്പാ​ടം സ്വ​ദേ​ശി ജോ​ർ​ജും നാ​ലു മ​ക്ക​ളും കാ​റി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ക​ട​യി​ൽ പോ​കാ​ൻ റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി. റോ​ഡ​രി​കി​ൽ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യം അ​ധി​കാ​രി​ക​ൾ നി​ര​സി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മ​ടു​ക്കം​മൂ​ട്ടി​ൽ റോ​ഡി​ലേ​ക്ക് മ​രം വീ​ണി​രു​ന്നു.

Related posts

Leave a Comment