പേരൂര്‍ക്കട: പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേരെ കരമന സിഐ ജോസഫ് ലിയോണ്‍, എസ്ഐമാരായ അജിത്ത്, കൃഷ്ണകുമാര്‍, സിപിഒമാരായ സിബിന്, ഹിരണ്‍, അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു പിടികൂടി.
കരമന തളിയല്‍ എസ്എംആര്എ 145 സതീഷ്കുമാര്‍ (29), നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാക്കോണം അനന്തു നിവാസില്‍ അനന്തു (34) എന്നിവരാണ് പിടിയിലായത്.
ഈ മാസം നാലിനു പകല്‍സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയെ കാണാനില്ലെന്നു വീട്ടുകാര്‍ കരമന സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെ കരമന ഭാഗത്തുനിന്നാണു പ്രതികളെ പൊലീസ് പിടികൂടിയത്.
