നിയന്ത്രണംവിട്ട ബൈക്ക് ബസിനടിയിലേക്ക് തെന്നിവീണു; യുവതിക്ക് ദാരുണാന്ത്യം

കോ​ട്ട​യം: മ​ണ​ര്‍​കാ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ണ് യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. അ​യ​ര്‍​ക്കു​ന്നം കൊ​ങ്ങാ​ണ്ടൂ​ര്‍ വാ​ലു​മ്മേ​ല്‍​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ശ്രീ​ദേ​വി മ​നോ​ജ് (23) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന സ​ഹോ​ദ​ര​നെ പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ സെ​ന്‍റ് മേ​രീ​സ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലെ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​യ​ര്‍​ക്കു​ന്ന​ത്ത് നി​ന്ന് മ​ണ​ര്‍​കാ​ട് ക​വ​ല​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കോ​ട്ട​യ​ത്ത് നി​ന്ന് പാ​ലാ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന​ടി​യി​ലേ​ക്ക് തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​വും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ബ​സി​ലു​ണ്ടാ​യി​രു​ന്ന കാ​മ​റ​യി​ലാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ്രീ​ദേ​വി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ മ​ണ​ര്‍​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment