വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ്ടെ​സ്റ്റ് ഡി​ജി​റ്റ​ലാ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വാ​ഹ​ന ഫി​റ്റ്‌​ന​സ് പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലാ​കു​ന്നു. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഓ​ട്ടോ​മേ​റ്റ​ഡ് വെ​ഹി​ക്കി​ള്‍ ടെ​സ്റ്റിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ (എ​ടി​എ​സ്) തു​ട​ങ്ങു​ന്ന​ത്.

ഈ ​മാ​സം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും
കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം (സി​എം​വി​ആ​ര്‍) അ​നു​സ​രി​ച്ചാ​ണ് എ​ടി​എ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക. ആ​ര്‍​ടി​ഒ ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ട് ന​ട​ത്തി​വ​ന്ന പ​ര​മ്പ​രാ​ഗ​ത ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക​ള്‍​ക്കു പ​ക​ര​മാ​ണ് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള പു​തി​യ സം​വി​ധാ​നം. ഒ​ന്ന​ര ഏ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് ഓ​രോ എ​ടി​എ​സും പ്ര​വ​ര്‍​ത്തി​ക്കു​ക. പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി​യാ​ണ് വി​സ്തീ​ര്‍​ണം. പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ഹ​നം സെ​ന്‍​സ​ര്‍ സം​വി​ധാ​ന​മു​ള്ള ട്രാ​ക്കി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചാ​ല്‍ പ​ത്തു മി​നി​റ്റി​നു​ള്ളി​ല്‍ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​കും.

പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ ത​ത്സ​മ​യം ത​ന്നെ ഡി​ജി​റ്റ​ല്‍ റി​പ്പോ​ര്‍​ട്ടാ​യി ല​ഭ്യ​മാ​കും. വാ​ഹ​ന​ത്തി​ന്‍റെ റോ​ഡ് സു​ര​ക്ഷ​യും യ​ന്ത്ര​ക്ഷ​മ​ത​യും ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ല്‍ ആ​റു പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​ണ് എ​ടി​എ​സ് പ​രി​ശോ​ധ​ന​യി​ലു​ള്ള​ത്. എ​എ​ഫ്എം​എ​സ് പോ​ര്‍​ട്ട​ല്‍ വ​ഴി മു​ന്‍​കൂ​ട്ടി തീ​യ​തി​യും സ​മ​യ​വും എ​ടു​ത്ത​ശേ​ഷം ടെ​സ്റ്റി​ന് വാ​ഹ​ന​ങ്ങ​ള്‍ ഹാ​ജ​രാ​ക്ക​ണം.

സു​താ​ര്യ​മാ​യ പ​രി​ശോ​ധ​ന
വാ​ഹ​ന​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ന്‍ എ​ടി​എ​സ് വ​ഴി​യു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കു ക​ഴി​യും. ഇ​തു​വ​ഴി റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഹൈ ​റെ​സൊ​ല്യൂ​ഷ​ന്‍ കാ​മ​റ​ക​ളും സെ​ന്‍​സ​റു​ക​ളും വ​ഴി ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ നേ​രി​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ‘വാ​ഹ​ന്‍ ’സെ​ര്‍​വ​റി​ലേ​ക്ക് കൈ​മാ​റും. റി​പ്പോ​ര്‍​ട്ട് ജ​ന​റേ​റ്റ് ചെ​യ്യു​ന്ന​തു​വ​രെ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നാ​ല്‍ ബാ​ഹ്യ ഇ​ട​പെ​ട​ലു​ക​ള്‍ സാ​ധ്യ​മ​ല്ല എ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം.

ടെ​സ്റ്റ് പാ​സ് ആ​യി​ല്ലെ​ങ്കി​ല്‍ പി​ഴ​വു​ക​ള്‍ തി​രു​ത്തി റീ ​ടെ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​യും. പ​രി​ശോ​ധ​ന​യി​ലെ കൃ​ത്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ ആ​റു​മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ പ്ര​ത്യേ​ക ഓ​ഡി​റ്റിം​ഗ് ന​ട​ത്തും. എ​ടി​എ​സി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ലെ​വി​ടെ​യും സാ​ധു​ത​യു​ണ്ടാ​യി​രി​ക്കും.

Related posts

Leave a Comment