സി​ജെ​പി​ക്ക് ല​ഭി​ച്ച പി​ന്തു​ണ കോ​ൺ​ഗ്ര​സി​ന് കി​ട്ടി​യി​ല്ല; കാ​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി സ്വ​യം വി​ശ​ക​ല​നം ചെ​യ്യ​ണ​മെ​ന്ന് തു​റ​ന്ന​ടി​ച്ച് ത​രൂ​ർ

മും​ബൈ: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന് അ​ർ​ഹ​മാ​യ രീ​തി​യി​ൽ ജ​ന​ങ്ങ​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ശ​ശി ത​രൂ​ർ. വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി തു​ട​ക്ക​ത്തി​ൽ ത​ന്നെ രം​ഗ​ത്തു​വ​ന്നി​രു​ന്നു​വെ​ങ്കി​ലും, ആ ​പ്ര​തി​ഷേ​ധ​ത്തെ വ​ലി​യൊ​രു ജ​ന​കീ​യ മു​ന്നേ​റ്റ​മാ​ക്കി മാ​റ്റാ​ൻ പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചി​ല്ലെ​ന്ന് ത​രൂ​ർ തു​റ​ന്ന​ടി​ച്ചു.

മും​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​രു സം​വാ​ദ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ത​രൂ​ർ നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ചാ വി​ഷ​യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി തു​ട​ക്ക​ത്തി​ൽ ത​ന്നെ ശ​ക്ത​മാ​യ നി​ല​പാ​ട് എ​ടു​ത്ത​ത് ത​രൂ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. എ​ന്നാ​ൽ, സി​ജെ​പി​യു​ടെ പ്ര​ഷേ​ധ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​തു​പോ​ലെ​യു​ള്ള വ​ലി​യ ജ​ന​ശ്ര​ദ്ധ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ പാ​ർ​ട്ടി സ്വ​യം വി​ശ​ക​ല​നം ചെ​യ്യ​ണ​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി വി​ഷ​യ​ങ്ങ​ളി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച ത​രൂ​ർ, “തെ​രു​വി​ൽ പ്ര​തി​ഷേ​ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ൽ തെ​രു​വി​ലും പാ​ർ​ല​മെ​ന്‍റി​ഉ​ന്ന​യി​ക്കേ​ണ്ട​വ സ​ഭ​യി​ലും” ശ​ക്ത​മാ​യി അ​വ​ത​രി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ മ​ന​സി​ലാ​ക്കി അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു.

കോ​ൺ​ഗ്ര​സി​ന്‍റെ ‘ഛാത്രോം ​കി ഗൂ​ഞ്ച്’ വി​ദ്യാ​ർ​ഥി സ​മ്പ​ർ​ക്ക പ​രി​പാ​ടി​യി​ലും നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ൾ ച​ർ​ച്ച ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച ജ​ന​പി​ന്തു​ണ അ​ത് നേ​ടി​യി​ല്ലെ​ന്ന് ത​രൂ​ർ വ്യ​ക്ത​മാ​ക്കി.”ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം കേ​ൾ​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി​ക്ക് പി​ഴ​വ് പ​റ്റി​യോ? പു​തു​ത​ല​മു​റ​യെ (ജെ​ൻ-​സി) തി​രി​ച്ച​റി​യു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യോ?” എ​ന്നീ നി​ർ​ണാ​യ​ക ചോ​ദ്യ​ങ്ങ​ളും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു.

Related posts

Leave a Comment