തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇരുവരുടെയും ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും തള്ളിക്കൊണ്ടാണ് ധവളപത്രം സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശന് വ്യക്തമാക്കി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ വാക് പോരാട്ടം നടന്നു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ധവളപത്രത്തില്‍ പറയുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ പറയുന്നതാണ്. സംസ്ഥാനത്തിന്റെ പൊതുകടം 5.07 ലക്ഷം കോടിയാണെന്നാണ് ധവളപത്രം വ്യക്തമാക്കുന്നത്. വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്ഷന്, പലിശ എന്നിവയ്ക്കു വേണ്ടി ചെലവാകുന്നു . 48.733 കോടി രൂപയുടെ കുടിശിക ഈ സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് ധവളപത്രം പറയുന്നു.കിഫ്ബിക്ക് 21,000 കോടിരൂപയുടെ വായ്പ ബാധ്യതയുണ്ട്. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുര്‍ബലമായി. ട്രഷറി പ്രതിസന്ധി…
Read MoreCategory: Loud Speaker
പാത നവീകരണം: ട്രെയിൻ സർവീസുകളിൽ നിയന്ത്രണം, വഴിതിരിച്ചുവിടും
പരവൂർ: ദക്ഷിണ റെയിൽവേയ്ക്ക് കീഴിലെ വിവിധ ഡിവിഷനുകളിൽ നടക്കുന്ന അടിയന്തിര പാത നവീകരണ ജോലികളെത്തുടർന്ന് ജൂൺ, ജൂലൈയിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽമന്ത്രാലയം അറിയിച്ചു. കേരളത്തിലൂടെ കടന്നുപോകുന്നതടക്കം നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ യാത്ര വൈകുകയോ ചെയ്യും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. വഴിതിരിച്ചുവിടുന്ന ട്രെയിനുകൾഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് ( 16128): ജൂൺ ഏഴ് മുതൽ ജൂലൈ ആറ് വരെ ഗുരുവായൂരിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വിരുതുനഗറിനും മണപ്പാറയ്ക്കും ഇടയിൽ മാനാമധുര, കാരൈക്കുടി, തിരുച്ചിറപ്പള്ളി വഴി തിരിച്ചുവിടും. മധുര, ഷോളവന്ദാൻ, കൊടൈക്കനാൽ റോഡ്, ദിണ്ടിഗൽ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരമായി അരുപ്പുക്കോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി, പുതുക്കോട്ടൈ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. കന്യാകുമാരി – ഹൗറ സൂപ്പർഫാസ്റ്റ് ( 12666): ജൂൺ 13, 20, 27, ജൂലൈ നാലിന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ മധുരയ്ക്കും…
Read Moreഷെയര്‍ ട്രേഡിംഗിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു: തവണകളായി 97 ലക്ഷം കൈക്കലാക്കി; മൂന്ന് പേർക്കെതിരെ കേസ്
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പേരിൽ തട്ടിപ്പ് നടത്തിയ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം. എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മേയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഷെയര്‍ ട്രേഡിംഗ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നും അതിനാവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പരാതികള്‍ ഉയർന്നുവരുന്നുണ്ട്.
Read Moreഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നേരിട്ടു പങ്കെടുത്ത പ്രതികളുടെ ഫോണ്‍രേഖ എസ്ഐറ്റി പരിശോധിക്കും
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെതിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ഉദ്യോഗസ്ഥരുടെ മൊഴി. ആക്രമണം ആസൂത്രിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇഡി ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതെന്നാണ് വിവരം. ഗൂഢാലോചന കണ്ടെത്തുന്നതിന്റെ ഭാഗമായി ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുടെ ഫോണ്‍ രേഖകള്‍ എസ്ഐടി പരിശോധിക്കും. ഇവരുടെ മൊബൈല്‍ സന്ദേശങ്ങളും പരിശോധിക്കും. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പിന്നിലുള്ളവരെ പിടികൂടും. ഇതില്‍ നേതാക്കള്‍ എന്നോ പ്രവര്‍ത്തകര്‍ എന്നോ വ്യത്യാസം ഉണ്ടാവില്ലെന്നും എസ്ഐടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് എസ്ഐടി. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ആക്രമണം ആസൂത്രിതമെന്നാണ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇഡി ഉദ്യോഗസ്ഥര്‍…
Read More‘എന്ത് ന്യായം പറഞ്ഞാലും ജാതിവിവേചനമാണ് നടന്നത്, മനസിലുള്ളതാണ് പുറത്ത് വന്നത്’: വി.ശിവൻകുട്ടി
തിരുവനന്തപുരം: കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്രവേശനോത്സവ സമയത്ത് വി.മുരളീധരന് എംഎല്‍എ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിയിൽ വീണ്ടും രൂക്ഷ വിമർശനവുമായി മുൻമന്ത്രി വി.ശിവൻകുട്ടി. തികച്ചും മനുഷ്യത്വരഹിതമായ കാര്യമാണ് വി.മുരളീധരന് ചെയ്തതെന്ന് ശിവൻകുട്ടി പ്രതികരിച്ചു. എന്ത് ന്യായം പറഞ്ഞാലും ജാതിവിവേചനമാണ് നടന്നത്. അങ്ങനെ ഒരു സംഭവം കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ല. മനസിലുള്ളതാണ് പുറത്ത് വന്നത്. അംബേദ്കര്‍ സ്കൂളിന്റെ പ്രവര്‍ത്തനത്തില്‍ ഒരു സംഭാവന പോലും വി മുരളീധരന് നല്‍കിയിട്ടില്ലെന്നും ചെയ്തതെന്ന് ശിവൻകുട്ടി പറഞ്ഞു. മിഠായി എന്തുകൊണ്ടാണ് കുട്ടികളുടെ കൈയിൽ കൊടുക്കാതിരുന്നതെന്ന് ശിവന്‍കുട്ടി ചോദിച്ചു. എന്തുകൊണ്ട് മിഠായി വിതറിയെറിഞ്ഞു. അതിന് കൃത്യമായ മറുപടി പറയട്ടേയെന്നും ഇക്കാര്യം ചോദിക്കുമ്പോള്‍ നിയമസഭ തല്ലിപ്പൊളിച്ച കാര്യമാണ് പറയുന്നതെന്നും ശിവന്‍കുട്ടി വിമർശിച്ചു. നിയമസഭാസംഘർഷത്തിൽ വിഷയത്തില്‍ വേണമെങ്കില്‍ മറ്റൊരു ചര്‍ച്ച നടത്താമെന്ന് വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Read Moreസഹോദരി ഭർത്താവിനെ പേഴ്സണൽ സ്റ്റാഫാക്കിയ വിവാദം: നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം, മൗനം പാലിച്ച് സണ്ണി ജോസഫ്
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരേ നിയമസഭയിൽ രൂക്ഷവിമർശനമുയർത്തി പ്രതിപക്ഷം. എന്നാല്‍ വിഷയത്തിൽ മന്ത്രി മറുപടി പറഞ്ഞില്ല. മന്ത്രിയുടെ സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ഉളിക്കൽ മേഖലയിലെ സജീവ കോൺഗ്രസ് പാർട്ടി പ്രവർത്തകനും ജനകീയ നേതാവുമാണ് ബെന്നി തോമസ്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, 10 വർഷം ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സണ്ണി ജോസഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്നു. നിലവിൽ കണ്ണൂർ ഡിസിസി സെക്രട്ടറിയുമാണ് അദ്ദേഹം. ബെന്നി തോമസിന്റെ നിയമനം ബന്ധുനിയമനമല്ല രാഷ്ട്രീയ നിയമനം മാത്രമാണെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.
Read Moreതിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: അധികൃതരുടെ വീഴ്ചയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ, സർജറി, ഓർത്തോ വിഭാഗം മേധാവിമാർ എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയിലെ ‘സിസ്റ്റം എറർ’ ആണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊല്ലം പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെയാണ് (55) കഴിഞ്ഞ ജൂൺ 1-ന് മെഡിക്കൽ കോളേജ് വാർഡിൽ കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകളുടെ മകൻ ബെഡിൽ നിന്നും കാല് ഉയർത്തി നോക്കിയപ്പോഴാണ് പുഴുക്കൾ കിടക്കയിലേക്ക് തുടരെത്തുടരെ വീഴുന്നത് കണ്ടത്. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും വിവരമറിയിച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ മേയ് 28-നുണ്ടായ ബൈക്കപകടത്തിൽ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് രാജേന്ദ്ര പ്രസാദിനെ…
Read Moreകാലവർഷമെത്താൻ മണിക്കൂറുകൾ: ഇന്നും മഴ കനക്കും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: കാലവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ…
Read Moreസിദ്ധരാമയ്യയ്ക്ക് പുതിയ പദവി: മകൻ മന്ത്രിയാകും
ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി നിയമിച്ചു. മുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് നിയമനം. ചൊവ്വാഴ്ച ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡി.കെ.ശിവകുമാറിനൊപ്പം മലയാളികളായ കെ.ജെ.ജോർജ്, യു.ടി.ഖാദർ എന്നിവരും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ ഡോ.യതീന്ദ്രയും മന്ത്രിമാരാകും. ആദ്യഘട്ടത്തിൽ 12 മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. രാജ്യസഭ, നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പുകൾക്കു ശേഷമായിരിക്കും രണ്ടാം ഘട്ട മന്ത്രിസഭാ വികസനം.
Read Moreപൊതുപരിപാടികളിൽ അധിക്ഷേപിച്ചാൽ പ്രതികരിക്കും: ജി. സുധാകരന് സിപിഎമ്മിന്റെ താക്കീത്
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് സിപിഎമ്മിന്റെ താക്കീത്. സിപിഎം പ്രവർത്തകരെ പൊതുപരിപാടികളിൽ അധിക്ഷേപിക്കുന്നത് സുധാകരൻ അവസാനിപ്പിക്കണമെന്നാണ് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയാണ്. വിവിധ സ്കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു. എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യ ത്തോടെ ഉള്ളതാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്. പൊതുവായ വേദികളിൽ രാഷ്ട്രീയം കലർത്തുന്നത് അത്തരം വേദികളുടെ അന്തസ് ഇല്ലാതാക്കും. അത്തരം വേദികളിൽ…
Read More