ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ അരങ്ങേറുന്ന ക്രമക്കേടുകൾക്കെതിരെയും പരീക്ഷാവിവാദങ്ങൾക്കെതിരെയും യുവാക്കളുടെ കൂട്ടായ്മയായ “കോക്രോച്ച് ജനത പാർട്ടി’ (സിജെപി) സംഘടിപ്പിക്കുന്ന വൻ ജനകീയ പ്രതിഷേധത്തിന് ഡൽഹി ജന്തർ മന്ദറിൽ തുടക്കം. പരീക്ഷാത്തട്ടിപ്പുകൾക്ക് ഇരയായ ലക്ഷക്കണക്കിനു വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണു സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ജനകീയപ്രക്ഷോഭം. വൈകിട്ട് അഞ്ചുവരെയാണു പ്രതിഷേധം. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ പ്രതിഷേധസമരം നടത്താനുള്ള അനുമതിയാണ് പോലീസ് നൽകിയിരിക്കുന്നത്. അനിഷ്ടസംഭവങ്ങളുണ്ടായാൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽനിന്നു രാവിലെ എട്ടിന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനുശേഷമാണു പുറത്തേക്കിറങ്ങിയത്. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നും ഇതുവരെ അഞ്ചോളം വിദ്യാർഥികൾ ജീവനൊടുക്കിയതായും വിമാനത്താവളത്തിൽ മാധ്യമങ്ങളോടു സംസാരിക്കെവെ ദീപ്കെ പറഞ്ഞു. നൂറുകണക്കിനാളുകൾ ദീപ്കെയെ സ്വീകരിക്കാൻ വിമാനത്താളത്തിലെത്തിയിരുന്നു. ഭരണഘടനാശിൽപ്പി അംബേദ്കറുടെ ആത്മകഥാഗ്രന്ഥം ഉയർത്തിപ്പിടിച്ചാണ്…
Read MoreCategory: Loud Speaker
നിലപാടില്‍ ഉറച്ചുതന്നെ; പെൻഷൻ പ്രായം ഉയർത്തുമെന്ന ധവള പത്രത്തിലെ നിർദേശത്തെ എതിർത്ത് യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ്
തൃശൂർ: യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. പെൻഷൻ പ്രായം ഉയർത്തരുതെന്ന് ഒ.ജെ. ജനീഷ് ആവശ്യപ്പെട്ടു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും പെൻഷൻ പ്രായം ഉയർത്തിയ സർക്കാരാണ് കഴിഞ്ഞ വർഷത്തേതെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം ഉയർത്തരുത് എന്നതാണ് യൂത്ത് കോൺഗ്രസ് നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. വന്‍ തോതിൽ സ്വകാര്യ നിക്ഷേപത്തിന് സാഹചര്യമൊരുക്കണമെന്നും സഹകരണമേഖലയുടെ പങ്കാളിത്തം കൂട്ടണമെന്നും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയര്‍ത്തണമെന്നും ധവളപത്രം ശിപാര്‍ശ ചെയ്തിരുന്നു.
Read Moreഓപ്പറേഷന് തൂഫാന്; സംസ്ഥാന വ്യാപക റെയ്ഡില്‍ അറസ്റ്റിലായത് 368 പേര്
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 368 പേര്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.549 കി.ഗ്രാം), കഞ്ചാവ് (16.7931 കി.ഗ്രാം), ഹാഷിഷ് ഓയില്‍ (0.461 കി.ഗ്രാം) കഞ്ചാവ് ബീഡി (220 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. സംസ്ഥാനം ലഹരി മരുന്ന് മുക്തമാക്കാനും ലഹരി വ്യാപനത്തിന്റെ സ്രോതസ് കണ്ടെത്തി തടയുന്നതിനുമായി ജൂണ്‍ രണ്ടിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് തൂഫാന് : ദി നാര്‍കോ ഹണ്ട് ആരംഭിച്ചത്.ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഓപ്പറേഷന് തൂഫാന് വഴി കേരള പോലീസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ലഹരി വിപണനം തടയുന്നതിനായി 84 പോലീസ് സബ് ഡിവിഷനുകളില്‍ നാലു…
Read Moreവകുപ്പ് വിഭജനത്തിൽ അതൃപ്തി; കർണാടക മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു
ബംഗളൂരു: കർണാടക ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ തുടക്കത്തിൽത്തന്നെ പൊട്ടിത്തെറി. വകുപ്പ് വിഭജനത്തെച്ചൊല്ലിയുള്ള ഭിന്നത രൂക്ഷമായതിനെത്തുടർന്ന് മുതിർന്ന നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി (72) മന്ത്രിസ്ഥാനം രാജിവച്ചു. ഇന്നു രാവിലെയാണ് രാജി പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടിയിൽ തന്നെ തുടരുമെന്നും എംഎൽഎയായി പ്രവർത്തിക്കുമെന്നും റെഡ്ഡി വ്യക്തമാക്കി. രാമലിംഗ റെഡ്ഡിയുടെ രാജി മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതിച്ഛായയ്ക്കു കടുത്ത തിരിച്ചടിയായിരിക്കുകയാണ്. തനിക്ക് ആരോടും വ്യക്തിപരമായ ദേഷ്യമില്ലെന്നും രാജിക്കത്ത് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയതായും റെഡ്ഡി അറിയിച്ചു. ബംഗളൂരു നഗരവികസന വകുപ്പ് തനിക്കു നൽകുമെന്നു നേരത്തെ ഉറപ്പ് നൽകിയിരുന്നതായി റെഡ്ഡി അവകാശപ്പെട്ടു.”സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന സമയത്ത് എനിക്കു മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ ഡി.കെ. ശിവകുമാർ എന്റെ വീട്ടിൽ വന്ന്, അദ്ദേഹം എപ്പോൾ മുഖ്യമന്ത്രിയായാലും ബംഗളൂരു നഗരവികസന വകുപ്പ് എനിക്ക് നൽകുമെന്ന് ഉറപ്പുതന്നിരുന്നു…’ റെഡ്ഡി പറഞ്ഞു. വ്യാഴാഴ്ച പ്രഖ്യാപിച്ച വകുപ്പ് വിഭജനത്തിൽ…
Read Moreഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്ക്ക് വാങ്ങാൻ കഴിയില്ല; മാസപ്പടി കേസിൽ നടന്നത് വ്യക്തമായ ക്രിമിനൽ കുറ്റമെന്ന് ഷോൺ ജോർജ്
തൃശൂർ: കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇന്ത്യൻ നിയമവ്യവസ്ഥയെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ ഇനി പുതുതായി തെളിവ് ശേഖരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷോൺ ജോർജ്, മാത്യു കുഴൽനാടൻ നൽകിയ കേസും തന്റെ കേസും രണ്ടാണെന്നും കൂട്ടിച്ചേർത്തു. “നടന്നത് വ്യക്തമായ ക്രിമിനൽ കുറ്റമാണ്, അതിന് ആർക്കും ഇമ്യൂണിറ്റി (പരിരക്ഷ) ഇല്ല. സംസ്ഥാന സർക്കാരിന് വലിയ ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനം ഉൾപ്പെട്ട കമ്പനിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സാമ്പത്തിക തിരിമറി നടത്തിയത്. ഇതിനായി അവർ നൽകിയ ജിഎസ്ടി…
Read Moreമാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി;സിഎംആർഎല്ലിന്റെ ഹർജി തള്ളി
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെടുള്ള സിഎംആർഎല്ലിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സിഎംആർഎല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിന്റെ വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിൽ നടക്കുന്ന അന്വേഷണം നിയമപരമാണെന്നും കോടതി പറഞ്ഞു. സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളി. കേസിൽ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണം മൗലികാവകാശ ലംഘനമാണെന്ന് കാണിച്ച് അന്വേഷണം തടയണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
Read Moreകേരളത്തിൽ ഇനി എയർപോർട്ടുകൾ വേണ്ടേ വേണ്ട;എന്തിനാണ് നേർവര പോലെ ഹൈവേകൾ നിർമ്മിക്കുന്നതെന്ന് അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ചെറിയൊരു സംസ്ഥാനമായ കേരളത്തിൽ ഇപ്പോൾ തന്നെ നാല് വിമാനത്താവളങ്ങൾ ഉണ്ട് .ഇനി മറ്റൊന്ന് കൂടി നമുക്ക് ആവശ്യമുണ്ടോ ? അനാവശ്യ വികസനങ്ങൾ നടക്കുമ്പോൾ പ്രകൃതിയും ആവാസ വ്യവസ്ഥയും കൂടുതൽ കൂടുതൽ തകർക്കപ്പെടുകയാണ് . വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ഈ വാക്കുകൾ ചന്ദനമരങ്ങളുടെ തണൽ പേറുന്ന വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്ത് മുഴങ്ങിയപ്പോൾ പരിസ്ഥിതി ചർച്ചകളും ചിന്തകളും നിറഞ്ഞ സദസ്സ് നിശബ്ദമായി . ഒരു എയർപോർട്ട് വരുമ്പോൾ എത്രയെത്ര കുന്നുകളും മലകളും ഇടിച്ചുനിരത്തപ്പെടും ? എത്ര ജീവിവർഗങ്ങളും പക്ഷികളും ആവാസമില്ലാതെ കഷ്ടപ്പെടും? എന്തിനാണ് നമ്മൾ ഇങ്ങനെ നേർവര പോലെ ഹൈവേകൾ നിർമ്മിക്കുന്നത് ? കുന്നുകൾ ഇടിച്ചു മാറ്റി കൊണ്ടുവന്ന് കുഴിസ്ഥലങ്ങളും വയലും നികത്തി കോട്ടകൾ പോലെ റോഡ് കെട്ടിപ്പൊക്കുകയാണ്. അടുത്ത മഴയത്ത് അവയെല്ലാം ഒലിച്ചുപോകുന്നു. കുഴിയും മലകളും ഉള്ള കേരളത്തിൽ കയറിയും ഇറങ്ങിയും റോഡ് പണിയുന്നത്…
Read Moreകൊച്ചിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം: മുഖ്യപ്രതിക്കായി പാലക്കാടും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം
കൊച്ചി: എറണാകുളം കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ അലിയെ ഉടന്‍ പിടികൂടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. പാലക്കാടും അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണത്തിനായി ടീമുകള്‍ പോയിട്ടുണ്ടെന്നും കൃത്യമായി തെളിവുകളുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതി പോലീസ് റഡാറിലാണ്. കൃത്യമായ നടപടി ഉണ്ടാകും. പാലക്കാട് കേന്ദ്രീകരിച്ച് ടീമുകള്‍ പോയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. പ്രതിക്കെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും കാളിരാജ് മഹേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. റിക്രൂട്ട്മെന്റ് പരീക്ഷക്ക് തയാറെടുക്കുന്ന പെണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ നാലരയ്ക്ക് ചായ കുടിക്കാനാണ് പെണ്‍കുട്ടികള്‍ കടയില്‍ എത്തിയത്. അക്രമി സംഘത്തിലെ യുവതികളുമായാണ് തര്‍ക്കം തുടങ്ങിയത്. പിന്നലെ അക്ബര്‍ മര്‍ദിക്കുകയായിരുന്നു. അക്ബര്‍ അലി നഗരത്തിലെ സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഹോട്ടല്‍ നടത്തിപ്പിന്റെ മറവിലായിരുന്നു മാസങ്ങളായി സെക്സ് റാക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍…
Read Moreവിദേശനിക്ഷേപം ആകർഷിക്കാൻ കേന്ദ്രം: ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ഒഴിവാക്കും
ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ രാജ്യത്തേക്കു വിദേശ മൂലധനനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇറാൻ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണു നീക്കം. വിദേശ പോർട്ട്ഫോളിയോ (എഫ്പിഐ) നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിലുള്ള ക്യാപിറ്റൽ ഗെയിൻസ് ടാക്സ് പൂർണമായും ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി സൂചനകൾ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതുസംബന്ധിച്ച ആദായനികുതി നിയമ ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വരും. നിലവിൽ, പന്ത്രണ്ട് മാസത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന ബോണ്ടുകൾക്കും ഓഹരികൾക്കും വിദേശ നിക്ഷേപകർ 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി നൽകേണ്ടതുണ്ട്. ഇതിനുപുറമെ, സർക്കാർ ബോണ്ടുകളിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇരുപതു ശതമാനം വിത്ഹോൾഡിംഗ് ടാക്സും ഈടാക്കുന്നുണ്ട്. നേരത്തെ, നിക്ഷേപകർക്കു നൽകിയിരുന്ന അഞ്ചു ശതമാനത്തിന്റെ ഇളവ് 2023-ൽ സർക്കാർ നിർത്തലാക്കിയിരുന്നു. ചൈനീസ് വിപണികളിലെ…
Read Moreധവളപത്രത്തെച്ചൊല്ലി സഭയിൽ സതീശൻ-പിണറായി വാക്പോര്; ധവളപത്രം തയാറാക്കിയത് ക്രമവിരുദ്ധമാണെന്നാണ് ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചുള്ള ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ച് സര്‍ക്കാര്‍. ധവളപത്രത്തെചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മില്‍ സഭയില്‍ നേര്‍ക്കുനേര്‍ വാക്പോര് നടന്നു.കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖയാണ് ധവളപത്രമെന്നും കെട്ടിപ്പൊക്കിയതെല്ലാം മിഥ്യകളായിരുന്നുവെന്ന് ധവളപത്രത്തിലൂടെ എംഎല്‍എമാര്‍ക്കും ജനങ്ങള്‍ക്കും ബോധ്യമാകുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ധവളപത്രത്തില്‍ വിയോജിപ്പ് അറിയിച്ച് മുന്‍ ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ സഭയില്‍ വിമര്‍ശിച്ചു. ധവളപത്രം മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പായിരുന്നു ബാലഗോപാലിന്റെ വിമര്‍ശനം. ധവളപത്രം തയാറാക്കിയത് ക്രമവിരുദ്ധമാണെന്നാണ് ബാലഗോപാലിന്റെ ആരോപണം. ധനവകുപ്പിലെ ഉദ്യോഗസ്ഥരായിരുന്നു മുന്‍കാലങ്ങളില്‍ ധവളപത്രം തയാറാക്കിയിരുന്നത്. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബാലഗോപാല്‍ പറഞ്ഞു. എജിക്ക് പോലും നല്‍കാത്ത കണക്കാണ് പുറത്ത് നല്‍കിയത്. രഹസ്യമായി കൈകാര്യം ചെയ്യേണ്ട രേഖകള്‍ പുറത്ത് കൊടുത്തു. ധനവകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭ യോഗത്തിന്റെ…
Read More