പരവൂർ: രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് വൻ കുതിച്ചുചാട്ടവുമായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് ( യുപിഐ). മേയ് മാസത്തിലെ കണക്കുകൾ പുറത്തുവരുമ്പോൾ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും എക്കാലത്തെയും ഉയർന്ന റെക്കോർഡാണ് രാജ്യം കൈവരിച്ചിരിക്കുന്നത്.മേയ് മാസത്തിൽ മാത്രം 29.90 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകൾ നടന്നതായി നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ നടന്ന ആകെ ഇടപാടുകളുടെ എണ്ണം 23.2 ബില്യണാണ് (2,320 കോടി ഇടപാടുകൾ). വേനൽക്കാല യാത്രാ സീസണിൽ ഉപഭോക്താക്കളുടെ ചെലവിടൽ വർധിച്ചതും ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ .- 2026) ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ടുണ്ടായ ഉയർന്ന ഡിജിറ്റൽ പേയ്മെന്റുുകളുമാണ് ഈ ചരിത്രപരമായ മുന്നേറ്റത്തിന് പ്രധാന കാരണമായത്.കഴിഞ്ഞ വർഷം മേയ് മാസത്തിൽ 25.14 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് നടന്നിരുന്നത്. അതിൽ നിന്നും വാർഷികാടിസ്ഥാനത്തിൽ 19…
Read MoreCategory: Loud Speaker
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ആസൂത്രിതം; സിപിഎം സംസ്ഥാന- ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഇഡി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്, ആസൂത്രിതമാണെന്നും സിപിഎമ്മിലെ സംസ്ഥാന- ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ഇ.ഡി റിപ്പോർട്ട്. ഭരണഘടനാ സ്ഥാപനമായ ഇഡി യെ ആക്രമിച്ചതിനുപിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് ഇഡി യുടെ നിരീക്ഷണം. ഇക്കാര്യങ്ങള്‍ വിശദമാക്കി ഇഡി ഡയറക്ടറേറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇഡി യെ ആക്രമിച്ച കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കുമൊയെന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാകും. നിലവില്‍ ഈ കേസില്‍ 26 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
Read Moreപാർട്ടി പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ ? ബിജെപി വിടാൻ അണ്ണാമലൈ; നിതിൻ നബീനുമായി കൂടിക്കാഴ്ച ഇന്ന്
ചെന്നൈ: തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായി റിപ്പോർട്ടുകൾ. ബിജെപിയിൽ തനിക്ക് ഇനി അവസരങ്ങളോ ഭാവി പ്രത്യാശകളോ ഇല്ലെന്നാണ് അണ്ണാമലൈയുമായി അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി ഡൽഹിയിൽ ഇന്നg നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി ഒരു മാസത്തിനുശേഷമാണ് ഈ നീക്കം. തമിഴ്നാട്ടിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ താത്പര്യമെങ്കിലും കേന്ദ്ര നേതൃത്വം എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റണമെന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നിബന്ധന കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയാണ് അണ്ണാമലൈ പാർട്ടിയിൽ പാർശ്വവത്കരിക്കപ്പെട്ടത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയോ പാർട്ടിയുടെ പ്രചാരണ രംഗത്ത് സജീവമാകുകയോ ചെയ്തിരുന്നില്ല. കേന്ദ്ര സർക്കാർ വച്ചുനീട്ടിയ രാജ്യസഭാ സീറ്റ് ഓഫർ…
Read Moreആ മുഖം കണ്ടാൽ എങ്ങനെ മനസ് മാറാതിരിക്കും: ശുചിമുറിയിൽ പ്രസവിച്ച കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ, നവജാത ശിശുവിന്റെ തുടർസംരക്ഷണം ആലപ്പുഴ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്തു. ആദ്യഘട്ടത്തിൽ കുഞ്ഞിനെ വേണ്ടെന്ന് നിലപാടെടുത്ത പത്തൊൻപതുകാരിയായ യുവതി, ഒടുവിൽ കുഞ്ഞിനെ വേണമെന്ന ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ താത്കാലിക തുടർസംരക്ഷണം സിഡബ്ല്യുസി അധികൃതർ ഏറ്റെടുത്തത്. കൊല്ലാൻ ശ്രമിച്ച അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടുന്നതിന് നിലവിൽ ചില നിയമപരവും സാങ്കേതികവുമായ തടസങ്ങളുണ്ട്. അതിനാൽ അമ്മയ്ക്കൊപ്പം കുഞ്ഞിനെ വിടാൻ പറ്റുന്ന സുരക്ഷിതമായ സാഹചര്യം നിയമപരമായി ഉണ്ടായതിനു ശേഷം മാത്രമേ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ നൽകുകയുള്ളൂ. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആലപ്പുഴ ജില്ലയിലെ അംഗീകൃത ദത്തെടുക്കൽ കേന്ദ്രമായ ശിശു വികാസ് ഭവനിലേക്ക് കുഞ്ഞിനെ മാറ്റിയിട്ടുണ്ട്. നിലവിൽ 29 കുട്ടികളാണ് ഇവിടെ സംരക്ഷണയിലുള്ളത്. ചൈൽഡ് ലൈൻ കൗൺസിലർമാർ യുവതിയുമായി പലപ്രാവശ്യം സംസാരിച്ചിരുന്നു. ആദ്യദിവസങ്ങളിൽ യുവതി…
Read Moreനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; അമ്മയ്ക്കെതിരേ പ്രേരണാകുറ്റം ചുമത്തും
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ കുഞ്ഞിന്റെ അമ്മയ്ക്കെതിരേ പ്രേരണാകുറ്റം ചുമത്തും. രണ്ടാനച്ഛനായ അഷ്കർ കുഞ്ഞിനെ മർദിച്ചത് അമ്മ അഖിലയുടെ അറിവോടെയാണെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ രണ്ടാനച്ഛനായ അഷ്കറിനെതിരെ കൊലപാതകം, കുട്ടികൾക്കെതിരെയുള്ള അതിക്രമം, എസ്സി/ എസ്ടി അതിക്രമം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും. അഖിലയുമായുള്ള ബന്ധത്തിൽ കുഞ്ഞ് തടസമാണെന്ന കാരണത്താലാണ് അഷ്കർ ദിവസങ്ങളോളം അതിക്രൂരമായി കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞ് മരിച്ച ദിവസം നൃത്തപരിപാടിക്കായി നാഗർകോവിലിലായിരുന്നു അഖില. ഇത് കൊലയ്ക്ക് സൗകര്യമൊരുക്കാനാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞിനെ കൊലപ്പെടുത്താനായി അഷ്കർ മാസങ്ങൾ നീണ്ട ആസൂത്രണം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. അഷ്കർ കുഞ്ഞിനെ വീടിന്റെ പടിക്കെട്ടിൽ തള്ളിയിട്ടതിനെത്തുടർന്നാണ് രണ്ട് കൈകളും ഒടിഞ്ഞത്. എന്നാൽ സൈക്കിളിൽ നിന്നുവീണ് പരിക്കേറ്റുവെന്നാണ് അഷ്കറും അഖിലയും എല്ലാവരോടും പറഞ്ഞത്. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയപ്പോൾ അഷ്കർ പ്ളാസ്റ്റർ അഴിച്ചുമാറ്റി. തുടർന്ന് കുഞ്ഞ് വേദനിച്ചുകരഞ്ഞപ്പോൾ മർദിച്ചു. മാസങ്ങൾക്കുമുന്‍പ് ഇയാൾ…
Read Moreസിജെപിയുടെ കൊച്ചിയിലെ നടക്കാത്ത സംഗമം; അനുമതി വാങ്ങിയിട്ടില്ല, പോലീസ് അന്വേഷണം
കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പേരില്‍ കൊച്ചിയില്‍ സംഗമം നടത്താനിരുന്ന നീക്കത്തില്‍ അന്വേഷണവുമായി പോലീസ്. സംഗമം നടത്താനായി മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ വൈകിട്ട് മറൈന്‍ ഡ്രൈവില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സൗത്ത് ഇന്ത്യന്‍ ഘടകം എന്ന പേരിലാണ് പരിപാടി നടത്താനിരുന്നത്. എന്നാല്‍ അത് ഇന്നലെ നടന്നിരുന്നില്ല. സിജെപി കൊച്ചി മീറ്റ് അപ്പ് എന്ന പേരില്‍ ടെലിഗ്രാമിലൂടെയാണ് സന്ദേശം പ്രചരിച്ചത്. ടെലിഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യാനായി പോസ്റ്ററില്‍ ക്യൂആര്‍ കോഡ് നല്‍കുകയും ചെയ്തിരുന്നു. പോസ്റ്റര്‍ ഷെയര്‍ ചെയ്ത അക്കൗണ്ടുകള്‍ പോലീസും സൈബര്‍ സെല്ലും നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ജൂണ്‍ ആറിന് ജന്തര്‍മന്തറില്‍ ആദ്യ രാഷ്ട്രീയ നീക്കം നടത്താന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്താനാണ് തീരുമാനം. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍…
Read Moreമാസപ്പടി കേസ്; സിഎംആര്‍എലിന് ഹൈക്കോടതിയിൽ തിരിച്ചടി; സ്റ്റേ അനുവദിച്ചില്ല
കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്‍ ആവശ്യത്തിന് തിരിച്ചടി. ഇഡി അന്വേഷണത്തില്‍ സ്റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്കിയ അപ്പീല്‍ ജസ്റ്റീസ് രാജാ വിജയരാഘവന് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്. സ്റ്റേ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇഡി അന്വേഷണം തുടരാമെന്നും വാദം ഇന്ന് തന്നെ പൂര്‍ത്തിയാക്കാമെന്നും കോടതി അറിയിച്ചു. ഇഡി അന്വേഷണം തുടരാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സിഎംആര്‍എല്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. ഷെഡ്യൂള്‍ഡ് കുറ്റകൃത്യമല്ലാത്തതിനാല്‍ പിഎംഎല്‍എ നിയമപ്രകാരം കേസെടുക്കാന്‍ ഇഡിക്ക് അധികാരമില്ലെന്നായിരുന്നു സിഎംആര്‍എലിന്റെ പ്രധാന വാദം. അന്വേഷണ സ്വഭാവത്തിലുള്ള സമന്‍സ് ഇഡി അയച്ചത് നിയമവിരുദ്ധമായാണ്. അധികാരമില്ലാത്ത അന്വേഷണമാണ് ഇഡി നടത്തുന്നതെന്നും സിഎംആര്‍എല്‍ വാദിച്ചു.
Read Moreപുത്തന്‍ ഉടുപ്പുകളും സ്കൂള്‍ ബാഗുകളുമായി കുരുന്നുകള്‍ എത്തി; അറിവുകൾ തേടിപ്പിടിക്കണം, സമൂഹത്തിന് മാതൃകയായി കുട്ടികൾ വളരണമെന്ന് വി.ഡി.സതീശൻ
തിരുവനന്തപുരം: അക്ഷരമുറ്റത്തേക്ക് പുത്തന്‍ ഉടുപ്പുകളും സ്കുള് ബാഗുകളുമായി സംസ്ഥാനത്തെ സ്കൂളുകളില്‍ കുരുന്നുകള്‍ എത്തി. ഒന്നാംക്ലാസുകളിലേക്ക് പ്രവേശനത്തിനെത്തിയ കുരുന്നുകളെ സ്കൂള്‍ അധികൃതര്‍ മധുരം നല്‍കിയും പൂവുകളും കിരിടവും നല്‍കിയും വരവേറ്റു.രണ്ടു മാസത്തെ മധ്യവേനലവധിക്കുശേഷമാണ് ഇന്ന് സംസ്ഥാനത്തെ സ്കുളുകള്‍ തുറന്നത്. 42 ലക്ഷം കുട്ടികളാണ് സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെത്തിയത്. ഇതില്‍ മൂന്ന് ലക്ഷം കുട്ടികള്‍ നവാഗതരാണ്. വീട്ടില്‍ നിന്ന് ആദ്യമായി സ്കൂളുകളിലെത്തിയ കരുന്നുകള്‍ക്ക് ആദ്യം വിഷമം ഉണ്ടായെങ്കിലും അധ്യാപികമാരുടെ സ്നേഹ പരിചരണത്തില്‍ അവരുടെ സങ്കടം അലിഞ്ഞില്ലാതായി. ലഹരിക്കെതിരെ ശക്തമായ നിലപാട്: മുഖ്യമന്ത്രിതിരുവനന്തപുരം: അധ്യാപകരും കുട്ടികളുടെ മാതാപിതാക്കളും തമ്മില്‍ നല്ല സൗഹൃദം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയാനും അവര്‍ക്ക് കുടുതല്‍ പ്രോത്സാഹനം നല്‍കാനും ഈ സൗഹൃദം വഴിതെളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ പുരോഗതിയില്‍ അമ്മമാര്‍ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂള്‍ പഠനകാലത്തെ ഓര്‍മകള്‍ പങ്കിട്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം…
Read Moreസംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ഓറഞ്ച്, യെല്ലോ അലർട്ട് ഈ ജില്ലകളിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും ചൊവ്വാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച…
Read Moreതമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകൾ ഫീസ്നിരക്ക് പ്രദർശിപ്പിക്കണം, നിരക്ക് പ്രദർശിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും: വിജയ് സർക്കാർ
ചെന്നൈ: സർക്കാർ നിർദേശിച്ചിരിക്കുന്ന ഫീസ് നിരക്ക് തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നു വിദ്യാഭ്യാസവകുപ്പ്. നിരവധി സ്വകാര്യസ്കൂളുകൾ വൻതുക ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് വിജയ് സർക്കാരിന്റെ തീരുമാനം. നിരക്ക് പ്രദർശിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും. അംഗീകാരമുള്ള ഏകദേശം13,000 ത്തോളം സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. കൂടുതൽ തുക ഈടാക്കുന്ന സ്കൂളുകൾക്കെതിരേ മാതാപിതാക്കൾക്കു പരാതി നൽകാമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Read More