ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ൾ ഹോ​സ്റ്റ​ൽ മുറിയിൽ മ​രി​ച്ച​നി​ല​യി​ൽ

ല​ക്നൗ: ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ൽ റാം ​മ​നോ​ഹ​ർ ലോ​ഹ്യ നാ​ഷ​ണ​ൽ ലോ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​നി അ​നി​ക ര​സ്തോ​ഗി (19) ആ​ണു മ​രി​ച്ച​ത്. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ (എ​ൻ​ഐ​എ) ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലാ​യ സ​ഞ്ജ​യ് ര​സ്തോ​ഗി​യു​ടെ മ​ക​ളാ​ണ് മൂ​ന്നാം വ​ർ​ഷ ബി​എ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​നി​യാ​യ അ​നി​ക. ശ​നി​യാ​ഴ്ച​യാ​ണ് രാ​ത്രി​യാ​ണ് അ​നി​ക​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് അ​നി​ക​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹോ​സ്റ്റ​ൽ മു​റി അ​ക​ത്തു​നി​ന്നു പൂ​ട്ടി​യി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ഈ ​നാ​ട് മു​ഴു​വ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി നി​ങ്ങ​ളു​ടെ കൂ​ടെ​യു​ണ്ട്: പ​ഠി​ച്ചു മു​ന്നേ​റൂ,വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​പ്പ​മു​ണ്ട്; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മു​ണ്ട​ക്കൈ​യി​ലും വെ​ള്ളാ​മ​ർ​മ​ല​യി​ലു​മു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ൽ ഒ​രു കു​റ​വും വ​രു​ത്തി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി ഉ​റ​പ്പു​ന​ൽ​കി. വ​യ​നാ​ടി​നൊ​പ്പം ഈ ​നാ​ട് മു​ഴു​വ​നും ഒ​റ്റ​ക്കെ​ട്ടാ​യി ഉ​ണ്ട്. എ​ല്ലാ കു​ഞ്ഞു​ങ്ങ​ളും പ​ഠി​ച്ചു​മു​ന്നേ​റ​ണം, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൂ​ടെ​യു​ണ്ടെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 40 ദി​വ​സ​ത്തെ പ​ഠ​നം ന​ഷ്ട​മാ​യി​ട്ടു​ണ്ട് അ​തു​കൊ​ണ്ടു​ത​ന്നെ അ​ധി​ക ക്ലാ​സെ​ടു​ത്ത് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക കൗ​ൺ​സി​ലിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഏ​റ്റെ​ടു​ക്കും. വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ ത​ക​രാ​ത്ത കെ​ട്ടി​ടം ദു​ര​ന്ത​ത്തി​ന്‍റെ സ്മാ​ര​ക​മാ​യി നി​ല​നി​ർ​ത്തു​മെ​ന്നും ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. അ​തേ​സ​മ​യം, വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി മേ​പ്പാ​ടി​യി​ൽ ന​ട​ക്കു​ന്ന പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ അ​റി​വി​ന്‍റെ മു​റ്റ​ത്തേ​യ്ക്ക് വീ​ണ്ടും അ​വ​ർ ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി എ​ത്തി. കൂ​ട്ടു​കാ​രി​ൽ പ​ല​രേ​യും ഉ​രു​ൾ ക​വ​ർ​ന്നെ​ടു​ത്തു. സു​ഹൃ​ത്തു​ക്ക​ളു​ടെ വി​യോ​ഗം തീ​രാ നോ​വാ​യി മ​ന​സി​ൽ സൂ​ക്ഷി​ച്ച് അ​റി​വി​ന്‍റെ പു​തു ലോ​ക​ത്തേ​ക്ക് കു​രു​ന്നു​ക​ൾ ചു​വ​ടു​വ​ച്ചെ​ത്തി.    

Read More

ആ​റു​പ​തി​റ്റാ​ണ്ട​ത്തെ രാ​ഷ്ട്രീ​യ ജീ​വി​തം; ക​ൺ​വീ​ന​ർ സ്ഥാ​നം തെ​റി​ച്ച ഇ​പി ആ​ത്മ​ക​ഥ​യെ​ഴു​തു​ന്നു; ക​ഥ​യി​ൽ ബി​രി​യാ​ണി ചെ​മ്പും 51 വെ​ട്ടും ഉ​ണ്ടാ​കു​മോ ?

ക​ണ്ണൂ​ർ: ത​ന്‍റെ രാ​ഷ്‌​ട്രീ​യ​ജീ​വി​ത​വും ഇ​ത്ര​യും നാ​ളും ക​ട​ന്നു​വ​ന്ന വ​ഴി​ക​ളും നേ​രി​ട്ട വി​വാ​ദ​ങ്ങ​ളും എ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ആ​ത്മ​ക​ഥ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ. രാ​ഷ്‌​ട്രീ​യ ജീ​വി​ത​വും വി​വാ​ദ​ങ്ങ​ളു​മെ​ല്ലാം തു​റ​ന്നെ​ഴു​തി​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ.​പി. ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ ത​നി​ക്കു പ​റ​യാ​നു​ള്ള​തു തു​റ​ന്ന​ടി​ക്കാ​റു​ള്ള ഇ.​പി. ജ​യ​രാ​ജ​ൻ, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലും പൂ​ർ​ണ സം​യ​മ​നം പാ​ലി​ച്ചാ​ണു മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​തെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. സി​പി​എ​മ്മി​ന്‍റെ ക​ണ്ണൂ​രി​ലെ ജ​യ​രാ​ജ​ൻ​മാ​രി​ൽ പ്ര​മു​ഖ​നാ​യ ഇ.​പി. ജ​യ​രാ​ജ​ൻ ആ​റു പ​തി​റ്റാ​ണ്ട് നീ​ണ്ട ത​ന്‍റെ പാ​ർ​ട്ടി​ജീ​വി​തം ആ​ത്മ​ക​ഥ​യി​ലൂ​ടെ എ​ഴു​തു​ന്പോ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ​ല കാ​ര്യ​ങ്ങ​ളും തു​റ​ന്നു​പ​റ​ഞ്ഞേ​ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. പ​ല​പ്പോ​ഴാ​യി പാ​ർ​ട്ടി​ക്കു​ള്ളി​ൽ​നി​ന്നു​ത​ന്നെ ഇ.​പി​യെ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ വേ​ട്ട​ക​ളു​ടെ ക​ഥ​ക​ളും ആ​ത്മ​ക​ഥ​യി​ൽ ഉ​ണ്ടാ​യേ​ക്കും. ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ യ​ഥാ​ർ​ഥ വി​വ​ര​ങ്ങ​ൾ, റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

പി. ​വി. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും: എം. ​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പി. ​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ പാ​ര്‍​ട്ടി​യും സ​ര്‍​ക്കാ​രും ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി. ഗോ​വി​ന്ദ​ന്‍. എ​ല്ലാ വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ‍​ഞ്ഞു. അ​തേ​സ​മ​യം, അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ‍ി​ഡി​ജി​പി എം. ​ആ​ർ. അ​ജി​ത് കു​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും ക​ത്ത് ന​ൽ​കി. എ​ന്നാ​ൽ അ​ജി​ത് കു​മാ​റി​നെ മാ​റ്റി നി​ർ​ത്തി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നൊ​രു​ങ്ങു​ക​യാ​ണ് ഡി​ജി​പി. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.​കോ​ട്ട​യ​ത്തു ന​ട​ക്കു​ന്ന പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യും ഡി​ജി​പി​യും എ​ഡി​ജി​പി അ​ജി​ത് കു​മാ​റും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Read More

പ​തി​നാ​ലു​കാ​രി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് ബി​ജെ​പി നേ​താ​വ്; ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ക്സോ കേ​സ് വ​കു​പ്പി​ട്ട് പോ​ലീ​സ്

ഡെ​റാ​ഡൂ​ൺ:  കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ഉ​ത്ത​രാ​ഖ​ണ്ഡിലെ അ​ൽ​മോ​റ ജി​ല്ല​യി​ൽ 14കാ​രി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഭ​ഗ​വ​ത് സിം​ഗ് ബോ​റ​യെ ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ഹേ​ന്ദ്ര ഭ​ട്ടി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഓ​ഗ​സ്റ്റ് 24 നാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നും ഓ​ഗ​സ്റ്റ് 30 നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ല​ഭി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്‌​സോ ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. അ​തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തി. വി​ഷ​യ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യെ ക​ട​ന്നാ​ക്ര​മി​ച്ച സം​സ്ഥാ​ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ക​ര​ൺ മ​ഹാ​ര, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​വ​രു​ടെ നേ​താ​ക്ക​ൾ​ക്ക് “ലൈ​സ​ൻ​സ്” ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ചു. സം​ഭ​വം വ​ള​രെ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും പ്ര​തി​യെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യും സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ഭ​ട്ട് പ​റ​ഞ്ഞു.

Read More

ന​ടി​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തം: പ​രാ​തി ത​ന്നെ അ​പ​മാ​നി​ക്കാ​നാ​ണെ​ന്ന് സി​ദ്ദി​ഖ്

കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ യു​വ ന​ടി​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സി​ദ്ദി​ഖ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​വ​ർ അ​ഞ്ച് വ​ർ​ഷം മു​ൻ​പ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​മാ​ണ് വീ​ണ്ടും പ​റ​യു​ന്ന​ത്. അ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്തു എ​ന്ന് ആ​രോ​പി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ മാ​ത്ര​മാ​ണ് ബ​ലാ​ത്സം​ഗ പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. ത​ന്നെ അ​പ​മാ​നി​ക്കാ​നാ​ണ് പ​രാ​തി​യു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് സി​ദ്ദി​ഖ് പ​റ​ഞ്ഞു. മു​ൻ​കൂ​ർ ജാ​മ്യം തേ​ടി സി​ദ്ദി​ഖ് ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ക്കും. ഹ​ർ​ജി​യി​ൽ തീ​ർ​പ്പാ​കും വ​രെ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നാ​ണ് സി​ദ്ദി​ഖി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. അ​തേ​സ​മ​യം, മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ൽ ത​നി​ക്കൊ​പ്പ​മെ​ത്തി​യി​രു​ന്നു എ​ന്ന് പ​രാ​തി​ക്കാ​രി പ​റ​യു​ന്ന സു​ഹൃ​ത്തി​ന്‍റെ മൊ​ഴി ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തും.

Read More

ഓ​ർ​ഡ​ർ ചെ​യ്ത് വാ​ങ്ങി​യ ന്യൂ​ഡി​ൽ​സ് ക​ഴി​ച്ച് ഉ​റ​ങ്ങി; വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ

ചെ​ന്നൈ: രാ​ത്രി ന്യൂ​ഡി​ൽ​സ് ക​ഴി​ച്ച് ഉ​റ​ങ്ങി​യ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച രാ​ത്രി ഓ​ൺ​ലൈ​നി​ൽ നി​ന്ന് ഓ​ർ​ഡ​ർ ചെ​യ്താ​ണ് സെ​റ്റ​ഫി ജാ​ക്വി​ലി​ൻ(16) ന്യൂ​ഡി​ൽ​സ് ക​ഴി​ച്ച​ത്. പെ​ൺ​കു​ട്ടി അ​ന​ങ്ങാ​തെ കി​ട​ക്കു​ന്ന​ത് ക​ണ്ട വീ​ട്ടു​കാ​ർ അ​വ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തിൽ പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​കൂ.​ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Read More

വി​ക​സ​ന​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ല, ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നാ​ണ് എ​ത്തി​യ​ത്: ബി​ജെ​പി വേ​ദി​യി​ൽ മു​ൻ എം​എ​ൽ​എ എ​. വി. ​ഗോ​പി​നാ​ഥ്

പാ​ല​ക്കാ​ട്: കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച മു​ൻ എം​എ​ൽ​എ എ.​വി.​ഗോ​പി​നാ​ഥ് ബി​ജെ​പി വേ​ദി​യി​ൽ. പാ​ല​ക്കാ​ട്ട് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പൗ​ര​പ്ര​മു​ഖ​രു​ടെ പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്. കോ​ൺ​ഗ്ര​സു​മാ​യി ഇ​ട​ഞ്ഞ നേ​താ​വ് ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി പ​രി​പാ​ടി​യി​ലും ഇ​ദ്ദേ​ഹം എ​ത്തി​യ​ത്. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​നാ​ണ് താ​ൻ എ​ത്തി​യ​തെ​ന്ന് ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  

Read More

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി: അ​നി​ശ്ചി​ത​മാ​യി മാ​റ്റി​വ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല, സ​ജീ​വ പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി വാ​സ​വ​ൻ

കോ​ട്ട​യം: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി അ​നി​ശ്ചി​ത​മാ​യി മാ​റ്റി​വ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ. ഓ​ണ​ക്കാ​ല​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ള്ളം​ക​ളി ന​ട​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ൽ വ​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി നാ​ടി​ന്‍റെ വി​കാ​ര​മാ​ണ്. വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്തം മൂ​ല​മാ​ണ് അ​ത് മാ​റ്റി​വ​ച്ച​ത്. ദു​ര​ന്ത​ഭൂ​മി​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം നി​ല​വി​ൽ മു​റ​യ്ക്ക് ന​ട​ക്കു​ന്ന​തി​നാ​ൽ ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ള്ളം​ക​ളി ന​ട​ത്തു​വാ​നു​ള്ള ആ​ലോ​ച​ന സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ഇ​തി​ന് ആ​വ​ശ്യ​മാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കും. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ള്ളം​ക​ളി ന​ട​ത്ത​ണ​മെ​ന്ന് കോ​ട്ട​യം, ആ​ല​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ലോ​ത്സ​വ പ്രേ​മി​ക​ളും, ക്ല​ബു​ക​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

എം.​ആ​ർ.അ​ജി​ത് കു​മാ​ർ സ്വ​ർ​ണക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കൂ​ട്ടാ​ളി, ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകും: രൂ​ക്ഷ​ വി​മ​ർ​ശ​ന​വു​മാ​യി പി.​വി.അ​ൻ​വ​ർ

മ​ല​പ്പു​റം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രെ വീ​ണ്ടും രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. ക​ള്ള​ക്ക​ട​ത്ത് സം​ഘ​വു​മാ​യി അ​ജി​ത് കു​മാ​റി​ന് നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്നും അ​യാ​ൾ​ക്ക് മു​മ്പി​ൽ ദാ​വൂ​ദ് ഇ​ബ്രാ​ഹിം വ​രെ തോ​റ്റു പോ​കു​മെ​ന്നും എം​എ​ൽ​എ വി​മ​ർ​ശി​ച്ചു. മ​ന്ത്രി​മാ​രു​ടെ ഫോ​ൺ വ​രെ അ​ജി​ത് കു​മാ​ർ ചോ​ർ​ത്തു​ന്നു​ണ്ട്. ഇ​ത് സൈ​ബ​ർ സം​ഘ​ത്തി​ന് അ​ട​ക്കം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല. ആ​ഭ്യ​ന്ത​ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​നി​നി​റം പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ മറ്റ് മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ൽ ഗ​തി​കേ​ട് കൊ​ണ്ടാ​ണ് താ​ൻ പ​ത്ത​നം​തി​ട്ട എ​സ്പി സു​ജി​ത് കു​മാ​റി​ന്‍റെ ഓ​ഡി​യോ ക്ലി​പ്പു​ക​ൾ  പു​റ​ത്തു വി​ട്ടതെന്നും എംഎൽഎ വ്യക്തമാക്കി. ഇ​തി​ന്  ജ​ന​ങ്ങ​ളോ​ട് മാ​പ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പ​റ​ഞ്ഞു. സു​ജി​ത്ത് ദാ​സ് ഐ​പി​എ​സ് നേ​ര​ത്തെ ക​സ്റ്റം​സി​ൽ ആ​യി​രു​ന്നു. ക​സ്റ്റം​സി​നെ വെ​ട്ടി​ച്ചു നി​ര​വ​ധി കേ​സു​ക​ളാ​ണ് പോ​ലീ​സ് റോ​ഡി​ൽ പി​ടി​ക്കു​ന്ന​ത്. ഇ​ത് സ്വ​ർ​ണക്ക​ട​ത്തു​മാ​യി ബ​ന്ധം ഉ​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ക​സ്റ്റം​സി​ലു​ള്ള  ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ത്തു​കാ​രെ…

Read More