കോഴിക്കോട്: കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്. മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിലാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. അച്ഛൻ ജോൺ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്റ്റി ഉറങ്ങികിടക്കുമ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മദ്യപാനത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാകുന്ന ആളാണ് ജോൺ. മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കൊലപാതകം ചെയ്ത ബിജു എന്ന ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read MoreCategory: Loud Speaker
അനധികൃത പാറഖനനം; കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതം; തടഞ്ഞില്ലെങ്കിൽ കാത്തിരിക്കുന്നതു വൻ ദുരന്തമെന്ന് മാധവ് ഗാഡ്ഗിൽ
തിരുവനന്തപുരം: അനധികൃത പാറഖനനം തടഞ്ഞില്ലെങ്കിൽ കേരളത്തിലെ പശ്ചിമഘട്ട മലനിരകളെ കാത്തിരിക്കുന്നതു വൻ ദുരന്തമാകുമെന്നു പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. മാധവ് ഗാഡ്ഗിൽ. കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ നേതൃത്വവും ക്വാറി ഉടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിൽ വ്യാപകമായ സാഹചര്യത്തിൽ ഒരു പ്രകൃതിദുരന്തവും ഭരണനേതൃത്വം പാഠമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള കർമപദ്ധതികൾക്കായി ആക്ടിസിന്റെ നേതൃത്വത്തിലുള്ള സുസ്ഥിര കേരളം സെമിനാർ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള മാറ്റവും അനുവദിക്കാതെ, ഇപ്പോഴും ക്വാറികൾ അനുവദിച്ചു കൊണ്ടിരിക്കുന്നു. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാകുന്പോൾ പാവപ്പെട്ട ജനങ്ങളാണ് ഇരകൾ. സംസ്ഥാനത്തെ തോട്ടം മേഖലയുടെ നടത്തിപ്പു തൊഴിലാളി സഹകരണ സംഘങ്ങളെ ഏൽപ്പിക്കണം. ദുരന്തബാധിത മേഖലകളിൽ റിസോർട്ട് ടൂറിസം ഒഴിവാക്കണം. ഗോവയിലേതു പോലെ തദ്ദേശീയരുടെ നേതൃത്വത്തിലുള്ള ഹോംസ്റ്റേ സംവിധാനത്തിലേക്ക് ടൂറിസം മാറണം. ഇപ്പോഴുള്ള വന്യജീവി സംരക്ഷണ നിയമം അശാസ്ത്രീയവും ഭരണഘടനാവിരുദ്ധവുമാണെന്ന്…
Read Moreസംസ്ഥാനത്ത് നാല് ദിവസം കൂടി കനത്ത മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: അടുത്ത നാലു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പത്തു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreവയനാട് ഉരുൾ ദുരന്തം: വിട്ടുവീഴ്ച ചെയ്യണം; ബാങ്കുകളോട് ഹൈക്കോടതി
കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കുള്ള വീടുകളുടെ നിർമാണം വൈകാതെ പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി. താമസക്കാര്‍ക്ക് സ്വകാര്യത ഉറപ്പാക്കാന്‍ ഇതാവശ്യമാണ്. കേടുപാട് സംഭവിച്ച വീടുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി വിലയിരുത്തി. ആളുകള്‍ക്ക് പരാതികളും പ്രശ്നങ്ങളും അറിയിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ ഹെല്പ് ഡെസ്ക് തുടങ്ങണമെന്നും നിർദേ ശിച്ചു. ആശുപത്രി ബിൽ നേരിട്ടു നല്‍കണം. പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരെ നിശ്ചിത തുക ഏല്‍പ്പിക്കാതെ ചികിത്സച്ചെലവ് പൂര്‍ണമായും ആശുപത്രികള്‍ക്കു സര്‍ക്കാര്‍ കൈമാറണം. മറിച്ചായാല്‍ അധികം വേണ്ടിവരുന്ന തുക വ്യക്തികള്‍ വഹിക്കേണ്ടിവരും. അത്തരമൊരു സാഹചര്യം ഉണ്ടാകരുത്. പുനര്‍നിർമാണ പദ്ധതികളുടെ വിവരങ്ങള്‍ യഥാസമയം കോടതിയെ അറിയിക്കണം. ബാങ്കുകള്‍ പരിധി വിട്ടാല്‍ അറിയിക്കണം. ദുരന്തബാധിതരോടു വിട്ടുവീഴ്ച ചെയ്യുന്നതില്‍ എല്ലാ ബാങ്കുകള്‍ക്കും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. ഏതു ബാങ്കായാലും പരമോന്നതമായ ഇന്ത്യന്‍ ഭരണഘടനയുടെ കീഴിലാണ്. ഏതെങ്കിലും ബാങ്ക് ചട്ടവിരുദ്ധമായ സമീപനം കൈക്കൊണ്ടാല്‍ അറിയിച്ചാല്‍ മതി, ബാക്കി കാര്യങ്ങള്‍ കോടതി…
Read Moreനെഹ്റുട്രോഫി വള്ളംകളി റദ്ദാക്കരുത്: മുഖ്യമന്ത്രിക്ക് കത്ത് നൽകി കെ. സി. വേണുഗോപാല്‍
നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സി. വേണുഗോപാല്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നെഹ്റുട്രോഫി വള്ളംകളി മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയും പിന്നീട് നടത്താമെന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. വള്ളംകളി ഉപേക്ഷിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുന:പരിശോധിക്കണം. വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
Read Moreവയനാട് ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരു മാസം: 78 പേർ ഇന്നും കാണാമറയത്ത്
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്താണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്. എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്‍ന്നത്. 62 കുടുംബങ്ങൾ ഒരാള്‍ പോലുമില്ലാതെ പൂർണമായും ഇല്ലാതായി. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്റെ താഴ്വരയായി മാറുന്നതാണ് കേരളം കഴിഞ്ഞ മാസം ഇതേ ദിവസം കണ്ടത്. പ്രാണൻ കയ്യിലെടുത്ത് ഓടിപോയ പലരും ഒറ്റപ്പെട്ടു. ചെളിയിൽ കുതിർന്ന് ജീവനുവേണ്ടി കരയുന്ന മനുഷ്യരുടെ ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു പുലർന്നപ്പോള്‍…
Read Moreഷിരൂർ ദുരന്തം: അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി; ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം: ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ നിയമനം നൽകി. ഇത് സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.
Read Moreമുകേഷിനെതിരേ സിപിഐയും ബൃന്ദാ കാരാട്ടും: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി; രാജിക്കാര്യത്തിൽ ഇന്നു തീരുമാനം
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ എം. മുകേഷ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷസമരങ്ങൾ വ്യാപകമാകുന്നതിനിടെ എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും മുകേഷിനെതിരേ രംഗത്തെത്തിയതോടെ സിപിഎമ്മിനു മേൽ സമ്മർദമേറുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മുകേഷ് വിഷയം ചർച്ച ചെയ്യും. മുകേഷ് തിരക്കിട്ട് രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നത്. മുകേഷ് ധാര്‍മികത മുന്‍നിര്‍ത്തി രാജിവച്ച് മാറിനില്‍ക്കണമെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അറിയിക്കുകയായിരുന്നു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാന പ്രകാരമാണ് ബിനോയ് വിശ്വം നിലപാട് അറിയിച്ചത്. ബലാത്സംഗക്കുറ്റം ചുമത്തി പോലീസ് കേസെടുത്ത ആളെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നിലപാട് അല്ലെന്നാണ് സിപിഐ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്. സിപിഐ നിലപാട് സ്ത്രീപക്ഷമാണെന്നും മുകേഷ് വിഷയത്തിൽ ആനി രാജയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കുമെന്നും മന്ത്രി ജെ.…
Read Moreമുഴുപ്പട്ടിണിയിലേക്കു കായിക ; താരങ്ങളും പരിശീലകരും; കായികതാരങ്ങളുടെ ഭക്ഷണ അലവൻസ് മുടങ്ങിയിട്ട് മൂന്നു മാസം; പരിശീലകർക്ക് ജൂലൈയിലെ ശന്പളവും ലഭിച്ചില്ല
തിരുവനന്തപുരം: കായിക കേരളത്തിന്റെ കുതിപ്പിനു ശക്തി പകരേണ്ട സ്കൂൾ കായികതാരങ്ങളും അവരുടെ പരിശീലകരും മുഴുപ്പട്ടിണിയിലേക്ക്. സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങൾക്ക് ഈ അധ്യയന വർഷം ആരംഭിച്ച ശേഷം ഒരു രൂപ പോലും ഭക്ഷണ അലവൻസ് നല്‍കിയിട്ടില്ല. പ്രതിദിനം 250 രൂപയാണ് സ്പോർട്സ് ഹോസ്റ്റലിൽ നിന്നു പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് കൗണ്‍സിൽ നല്‍കേണ്ടത്. ഇതേപോലെ ഇവരുടെ പരിശീലകർക്ക് ജൂലൈയിലെ ശന്പളം ഓഗസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ ലഭിച്ചിട്ടില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പരിശീലകരുടെ ശന്പളക്കുടിശിക രണ്ടു മാസത്തേതായി മാറും. സ്കൂൾ, കോളജ് കായിക താരങ്ങളോടും അവരുടെ പരിശീലകരോടും സ്പോർട്സ് കൗണ്‍സിലിന്റെ ചിറ്റമ്മനയം തുടരുന്നതിനെതിരേ വ്യാപക പരാതിയാണ് ഉയരുന്നത്. കായികതാരങ്ങൾക്കു കൃത്യമായ അലവൻസും പരിശീലകർക്കു ശന്പളവും നല്‍കുകയെന്നത് കൗണ്‍സിലിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. അതുപോലും കൃത്യമായി നടത്താൻ കൗണ്‍സിലിനു സാധിക്കുന്നില്ല. ശന്പളം കിട്ടാതെ വന്നതോടെ പരിശീലകരേറെയും…
Read Moreസാന്പത്തിക പ്രതിസന്ധി: ഹിമാചൽപ്രദേശിൽ മന്ത്രിമാർക്ക് രണ്ടു മാസത്തേക്കു ശന്പളമില്ല
ഷിംല: ഹിമാചൽപ്രദേശിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെന്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങൾക്കും രണ്ട് മാസത്തേക്ക് ശമ്പളമോ ആനുകൂല്യങ്ങളോ നൽകില്ലെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും സമ്മതം അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശമ്പളവും ഗതാഗത അലവൻസും ദിവസ ബത്തയും രണ്ട് മാസത്തേക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഇതിലൂടെ കുറച്ചുതുക മാത്രമേ ലാഭിക്കാൻ കഴിയൂ എങ്കിലും ഇതു പ്രതീകാത്മകമായ നിലപാടാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംഎൽഎമാരോടും സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനത്തോടു യോജിക്കാനും ശമ്പളം നൽകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവന്നതും സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ വീതം നൽകാനും സൗജന്യ വൈദ്യുതി വിതരണവും അടക്കമുള്ള തീരുമാനങ്ങളാണു സാന്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്.
Read More