മലപ്പുറം: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി.വി. അൻവർ എംഎൽഎ. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിന് നേരിട്ട് ബന്ധമുണ്ടെന്നും അയാൾക്ക് മുമ്പിൽ ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകുമെന്നും എംഎൽഎ വിമർശിച്ചു. മന്ത്രിമാരുടെ ഫോൺ വരെ അജിത് കുമാർ ചോർത്തുന്നുണ്ട്. ഇത് സൈബർ സംഘത്തിന് അടക്കം കണ്ടെത്താൻ സാധിക്കുന്നില്ല. ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തു കൊണ്ടുവരാൻ മറ്റ് മാർഗമില്ലാത്തതിനാൽ ഗതികേട് കൊണ്ടാണ് താൻ പത്തനംതിട്ട എസ്പി സുജിത് കുമാറിന്റെ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിട്ടതെന്നും എംഎൽഎ വ്യക്തമാക്കി. ഇതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുജിത്ത് ദാസ് ഐപിഎസ് നേരത്തെ കസ്റ്റംസിൽ ആയിരുന്നു. കസ്റ്റംസിനെ വെട്ടിച്ചു നിരവധി കേസുകളാണ് പോലീസ് റോഡിൽ പിടിക്കുന്നത്. ഇത് സ്വർണക്കടത്തുമായി ബന്ധം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. കസ്റ്റംസിലുള്ള ഉദ്യോഗസ്ഥർ കടത്തുകാരെ…
Read MoreCategory: Loud Speaker
നിങ്ങൾ എക്കാലത്തെയും വഞ്ചകനാണ്… ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ്; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ചതിന് പിന്നാലെ വിശാലിനെതിരേ നടി ശ്രീ റെഡ്ഡി
ചെന്നൈ: ഹേമ്മ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചർച്ചകൾ അന്യഭാഷ സിനിമാ മേഖലയിലും സജീവമാണ്. തമിഴിയിലും ഇത്തരത്തിൽ സമാനമായിട്ടുള്ള അവസ്ഥകൾ ഉണ്ടായിരിക്കാമെന്നും അത്തരം പ്രശ്നങ്ങൾ അറിയുവാനായി തമിഴ് സിനിമാ മേഖലയിലും ഇത്തരത്തിൽ ഒരു സമിതി രൂപീകരിക്കണമെന്നും നടികർ സംഘടന ജനറൽ സെക്രട്ടറി നടൻ വിശാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിനിമാ മേഖലയിൽ ആരെങ്കിലും മോശമായി പെരുമാറിയാൽ ചെരുപ്പ് ഊരി അടിക്കണമെന്നും വിശാൽ പ്രതികരിച്ചു. വിശാലിന്റെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ വിശാലിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. നേരത്തെ വിശാലിനെതിരെ മീ ടൂ ആരോപണവും ശ്രീ റെഡ്ഡി ഉന്നയിച്ചിരുന്നു. സ്ത്രീലമ്പടനായ അങ്കിളേ, മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ താങ്കളുടെ നാക്ക് അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കുമെന്നാണ് നടി പറഞ്ഞത്. എക്സിലൂടെയാണ് ശ്രീ റെഡ്ഡി പ്രതികരിച്ചിരിക്കുന്നത്. ശ്രീ റെഡ്ഡി…
Read Moreഅമ്മയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരണം: ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ ഞെട്ടിച്ചു; അമലാ പോൾ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചു. റിപ്പോർട്ടിൽ നിയമപരമായ നടപടി ഉണ്ടാകണമെന്ന് അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നു. സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ മാത്രമല്ല എല്ലാ മേഖലയിലും 50 ശതമാനം പങ്കാളിത്തം സ്ത്രീകള്‍ക്ക് ഉണ്ടാവണമെന്നും താരം വ്യക്തമാക്കി. ഭാവിയിൽ ഇപ്പോഴുണ്ടായതുപോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ കമ്മ്യൂണിറ്റികളിലും സംഘടനകളിലും സ്ത്രീകൾ മുന്നിലേക്ക് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും അമലാ പോൾ കൂട്ടിച്ചേർത്തു. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Read More‘മലർന്ന് കിടന്ന് തുപ്പരുത്, ദുരനുഭവം തുറന്നു പറഞ്ഞതിന് ശാസിച്ചു,’: ഭാഗ്യലക്ഷ്മിക്കെതിരേ പരാതിക്കാരി
തിരുവനന്തപുരം: ഡബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരേ ഹെയർ സ്റ്റൈലിസ്റ്റായ പരാതിക്കാരി രംഗത്ത്. താൻ നേരിട്ട ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിൽ ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദേശിയായ ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചു. മലർന്ന് കിടന്ന് തുപ്പരുതെന്ന് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. അവർ പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും യുവതി ആരോപിച്ചു. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വച്ചാണ് തന്നെ വഴക്ക് പറഞ്ഞതെന്ന് പരാതിക്കാരി വ്യക്തമാക്കി. അതേസമയം, ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു. താൻ ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക യോഗം മുഴുവൻ റിക്കാർഡ് ചെയ്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Read Moreചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടൽ; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേ മുറിവാലൻ കൊമ്പൻ ചരിഞ്ഞു
ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 21ന് ചക്കക്കൊമ്പനുമായി ഉണ്ടായ കൊമ്പുകോർക്കലിൽ മുറിവാലൻ കൊമ്പന്റെ പുറത്ത് ആഴത്തിലുള്ള പരിക്കുകൾ പറ്റിയിരുന്നു. ദേഹത്ത് ഉണ്ടായിരുന്ന മുറിവുകൾ പഴുത്തതോട് കൂടി ആന അവശനിലയിൽ ആവുകയായിരുന്നു. വെള്ളിയാഴ്ച ചിന്നക്കനാൽ അറുപതേക്കർ ഭാഗത്ത് മുറിവാലനെ കണ്ടിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചയോടെ ആന അവശനിലയിലായി. തുടർന്ന് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചിരുന്നു. ആനയുടെ ശരീരത്തിലെ മുറിവുകള്‍ പഴുത്തെന്നും ആന്റി ബയോട്ടിക്കുകൾ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് ആന ചരിഞ്ഞത്.
Read Moreസ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിൽ ഉറപ്പാക്കാൻ കഴിയണം: നരേന്ദ്ര മോദി
ന്യൂഡൽഹി: സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ ഇരകൾക്കു വേഗത്തിൽ നീതി ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയാൻ നിരവധി നിയമങ്ങളുണ്ടെന്നും വേഗത്തിൽ നീതി സാധ്യമാക്കുന്നതിനായി ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾക്കിടയിൽ മികച്ച ഏകോപനം ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജില്ലാ കോടതികളുടെ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സമ്മേളനത്തിൽ സുപ്രീംകോടതിയുടെ 75-ാം വാർഷിക സ്മരണികയും സ്റ്റാന്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ വേഗത്തിൽ നീതി ഉറപ്പാക്കാൻ കഴിഞ്ഞാൽ ഇന്ത്യയിലെ പകുതി ജനങ്ങൾക്കും അവരുടെ സുരക്ഷിതത്വത്തിൽ വിശ്വാസ്യത കൈവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2019ൽ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതിന്യായ വ്യവസ്ഥ ഭരണഘടനയുടെ കാവൽക്കാരാണെന്നും സുപ്രീംകോടതിയും ജുഡീഷറിയും അവരുടെ കർത്തവ്യം കൃത്യമായി നിറവേറ്റുന്നുണ്ടെന്നും മോദി പറഞ്ഞു.
Read Moreഅന്ന് സംരക്ഷിച്ചവർ ജയരാജനെ ഇന്നെന്തിനു മാറ്റുന്നുവെന്ന് വി.ഡി. സതീശൻ; യുഡിഎഫ് ഉന്നയിച്ച ആരോപണം ശരിയെന്നു തെളിഞ്ഞതായും സതീശൻ
തൃശൂർ: കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണമുയർന്നപ്പോൾ അന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനെ സംരക്ഷിച്ചവർ ഇപ്പോഴെന്തേ അദ്ദേഹത്തെ മാറ്റുന്നുവെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്ന് ജയരാജൻ ജാവേദ്ക്കറെ കണ്ടതിൽ പ്രശ്നമില്ലെന്ന് പറഞ്ഞ പിണറായി വിജയനും സിപിഎമ്മും ഇപ്പോൾ എന്തിന് ജയരാജനെ മാറ്റുന്നുവെന്ന് മനസിലാകുന്നില്ലെന്നും യുഡിഎഫിന്റെ ആരോപണങ്ങൾ ഇതോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സതീശൻ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനും നേതാക്കൾക്കും ബിജെപിയുമായി ബന്ധമുണ്ടെന്ന് ആദ്യമേ പറഞ്ഞത് യുഡിഎഫാണ്. ജയരാജന് രാജീവ്ചന്ദ്രശേഖറുമായും ജാവേദ്ക്കറുമായും ബന്ധമുണ്ട്. ഇത് ഞങ്ങൾ അന്നു പറഞ്ഞപ്പോൾ സിപിഎമ്മും ജയരാജനും മുഖ്യമന്ത്രിയും ഇത് നിഷേധിച്ചവരാണ്. ഇപ്പോൾ ത്യാഗപൂർണമായി ജയരാജൻ ആ പദവി ഒഴിയുകയല്ലല്ലോ എന്നും സതീശൻ ചോദിച്ചു. അവർ തമ്മിൽ തെറ്റായ ബിസിനസ് ബന്ധമുണ്ടെന്ന് തന്നെയാണ് യുഡിഎഫ് ആരോപിച്ചത്. അന്ന് ജയരാജൻ ജാവേദ്ക്കറെ കണ്ടതിനെ മുഖ്യമന്ത്രി ന്യായീകരിച്ചാണ്…
Read Moreജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി: ഇടവേള ബാബുവിനും സുധീഷിനുമെതിരേ കേസെടുത്തു
കോഴിക്കോട്: താരങ്ങള്‍ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഇടവേള ബാബുവിനും സുധീഷിനുമെതിരേ കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് രണ്ട് കേസുകൾ ചെയ്തത്. കോഴിക്കോട് സ്വദേശിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് സിനിമാ മേഖലയിലെ നാല് പേർക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇവരിൽ മറ്റ് രണ്ട് പേർ ജീവിച്ചിരിപ്പില്ല. അമ്മ സംഘനയില്‍ അംഗത്വം നല്കണമെങ്കില് അഡ്ജസ്റ്റ്മെന്റിന് തയാറാകാൻ ആവശ്യപ്പെട്ടെന്നും മോശമായി സംസാരിച്ചെന്നുമാണ് ഇടവേള ബാബുവിനെതിരായ പരാതി. സുധീഷ് ചില യാത്രകള്‍ക്ക് ക്ഷണിച്ചെന്നും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇവർ പരാതി ഉന്നയിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴിയെടുത്ത ശേഷമാണ് പരാതിയിൽ കേസെടുത്തത്.
Read Moreലൈംഗിക പീഡനക്കേസ്: മുകേഷിന്റെ മരടിലെ വില്ലയില്‍ എസ്ഐടിക്ക് പരിശോധന നടത്താനായില്ല; ഇന്ന് താക്കോല്‍ കൈമാറുമെന്ന് വിവരം
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടന് എം. മുകേഷ് എംഎല്‍എയുടെ എറണാകുളം മരടിലെ വില്ലയില്‍ ഇന്നലെ എസ്ഐടിക്ക് പരിശോധന നടത്താനായില്ല. പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും മരടിലെ വില്ലയുടെ താക്കോല്‍ മുകേഷ് കൈമാറിയിരുന്നില്ല. ഇന്നലെ വൈകിട്ട് എസ്ഐടി സംഘം വില്ലയില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങി. കെയര്‍ ടേക്കറുടെ കൈയില്‍ മറ്റൊരു താക്കോല്‍ ഇല്ലെന്നാണ് അന്വേഷണ സംഘത്തെ അറിയിച്ചത്. തുടര്‍ന്ന് പരിശോധന നടത്താനാവാതെ സംഘം മടങ്ങുകയായിരുന്നു. ഇന്ന് താക്കോല്‍ എത്തിക്കാമെന്ന് എസ്ഐടി സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും വില്ലയില്‍ പരിശോധന നടക്കുക. മരടിലെ വില്ലയില്‍ വച്ച് മുകേഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് എറണാകുളം സ്വദേശിനിയുടെ പരാതിയിലുള്ളത്. മുകേഷിനെതിരേ തൃശൂരിലും കേസ് അതേസമയം എറണാകുളം സ്വദേശിനിയായ നടിയുടെ പരാതിയില്‍ മുകേഷിനെതിരെ തൃശൂര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തു. എസ്ഐടി അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍…
Read Moreഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരേ കേസ്
കൊച്ചി: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പീഡനപരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ മരട് പോലീസ് കേസെടുത്തു. പരസ്യചിത്രത്തില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി കൊച്ചിയിലെ ഹോട്ടലില്‍ വച്ച് സംവിധായകന് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇ-മെയിലിലാണ് മരട് പോലീസിന് പരാതി ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 354 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. തുടര്‍ അന്വേഷണത്തിനായി കേസ് എസ്ഐടിക്ക് കൈമാറി. എസ്പി ഐശ്വര്യ ഡോംഗ്രേയ്ക്കാണ് അന്വേഷണ ചുമതല.
Read More