തിരുവനന്തപുരം: കായിക കേരളത്തിന്റെ കുതിപ്പിനു ശക്തി പകരേണ്ട സ്കൂൾ കായികതാരങ്ങളും അവരുടെ പരിശീലകരും മുഴുപ്പട്ടിണിയിലേക്ക്. സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിലെ കായികതാരങ്ങൾക്ക് ഈ അധ്യയന വർഷം ആരംഭിച്ച ശേഷം ഒരു രൂപ പോലും ഭക്ഷണ അലവൻസ് നല്‍കിയിട്ടില്ല. പ്രതിദിനം 250 രൂപയാണ് സ്പോർട്സ് ഹോസ്റ്റലിൽ നിന്നു പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് സ്പോർട്സ് കൗണ്‍സിൽ നല്‍കേണ്ടത്. ഇതേപോലെ ഇവരുടെ പരിശീലകർക്ക് ജൂലൈയിലെ ശന്പളം ഓഗസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ ലഭിച്ചിട്ടില്ല. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ പരിശീലകരുടെ ശന്പളക്കുടിശിക രണ്ടു മാസത്തേതായി മാറും. സ്കൂൾ, കോളജ് കായിക താരങ്ങളോടും അവരുടെ പരിശീലകരോടും സ്പോർട്സ് കൗണ്‍സിലിന്റെ ചിറ്റമ്മനയം തുടരുന്നതിനെതിരേ വ്യാപക പരാതിയാണ് ഉയരുന്നത്. കായികതാരങ്ങൾക്കു കൃത്യമായ അലവൻസും പരിശീലകർക്കു ശന്പളവും നല്‍കുകയെന്നത് കൗണ്‍സിലിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. അതുപോലും കൃത്യമായി നടത്താൻ കൗണ്‍സിലിനു സാധിക്കുന്നില്ല. ശന്പളം കിട്ടാതെ വന്നതോടെ പരിശീലകരേറെയും…
Read MoreCategory: Loud Speaker
സാന്പത്തിക പ്രതിസന്ധി: ഹിമാചൽപ്രദേശിൽ മന്ത്രിമാർക്ക് രണ്ടു മാസത്തേക്കു ശന്പളമില്ല
ഷിംല: ഹിമാചൽപ്രദേശിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെന്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങൾക്കും രണ്ട് മാസത്തേക്ക് ശമ്പളമോ ആനുകൂല്യങ്ങളോ നൽകില്ലെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവിന്റെ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിൽ ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും സമ്മതം അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശമ്പളവും ഗതാഗത അലവൻസും ദിവസ ബത്തയും രണ്ട് മാസത്തേക്ക് അനുവദിക്കേണ്ടെന്നാണ് തീരുമാനം. ഇതിലൂടെ കുറച്ചുതുക മാത്രമേ ലാഭിക്കാൻ കഴിയൂ എങ്കിലും ഇതു പ്രതീകാത്മകമായ നിലപാടാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എംഎൽഎമാരോടും സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനത്തോടു യോജിക്കാനും ശമ്പളം നൽകാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവന്നതും സ്ത്രീകൾക്കു പ്രതിമാസം 1500 രൂപ വീതം നൽകാനും സൗജന്യ വൈദ്യുതി വിതരണവും അടക്കമുള്ള തീരുമാനങ്ങളാണു സാന്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത്.
Read Moreപലതുള്ളി പെരുവെള്ളം: ഡൽഹിയിൽ ഈമാസം 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ
ന്യൂഡൽഹി: ഈമാസം ഡൽഹിയിൽ 378.5 മില്ലിമീറ്റർ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണു രാജ്യതലസ്ഥാനത്തു ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സഫ്ദർജംഗ് ഒബ്സർവേറ്ററി ഇന്നലെവരെ 378.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 2013 ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് 321.4 മില്ലിമീറ്റർ മഴയായിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് 2010 ലാണ്. 455.1 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയതെന്നു കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2012ൽ 378.8 മില്ലീമീറ്ററും 2013ൽ 321.4 മില്ലീമീറ്ററും ആയിരുന്നു മഴ. 1961ൽ രേഖപ്പെടുത്തിയ 583.3 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ഓഗസ്റ്റിൽ പെയ്ത മഴയുടെ സർവകാല റിക്കാർഡ്.
Read Moreപെൺപോരാട്ടം: പ്രസിഡന്റ് പുരുഷന് തന്നെയാകണം എന്ന് എന്തിനാണ് നിര്‍ബന്ധം? ‘അമ്മയുടെ പ്രസിഡന്റായി സ്ത്രീ വരണമെന്ന് രഞ്ജിനി
കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ വരണമെന്ന് നടി രഞ്ജിനി. പ്രസിഡന്റ് പുരുഷന് തന്നെയാകണം എന്ന് എന്തിനാണ് നിര്‍ബന്ധം? എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരണം. കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും അവര്‍ പറഞ്ഞു. ഇനി കോണ്‍ക്ലേവ് അല്ല നടത്തേണ്ടത്. ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുകയാണ് വേണ്ടത്. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ട്രിബൂണല്‍ സംവിധാനം കൊണ്ടുവരണം. കരാര്‍ ഉണ്ടാകണം. ഇപ്പോള്‍ പുറത്തുവരുന്നത് സിനിമാ വ്യവസായത്തെ തന്നെ ബാധിക്കുന്ന സംഗതികളാണ്. ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്നും ഹേമ കമ്മിറ്റി രൂപീകരിച്ചത് നല്ല കാര്യമാണെന്നും രഞ്ജിനി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിനിയുടെ ഹര്‍ജി കോടതി പരിഗണിച്ചില്ല. തുടര്‍ന്ന് അന്നുതന്നെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുകയായിരുന്നു.
Read Moreതാന്‍ ഇ-മെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം ‘കുക്ക്ഡ് അപ്പ്’ സ്റ്റോറിയെന്നു പരാതിക്കാരി
കൊച്ചി: താന്‍ ഇ -മെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം “കുക്ക്ഡ് അപ്പ്’ (മനപ്പൂർവം ഉണ്ടാക്കിയെടുത്തത്) സ്റ്റോറിയെന്ന് എറണാകുളം സ്വദേശിനിയായ പരാതിക്കാരി. മുന്‍കൂര്‍ ജാമ്യം തേടി നടനും എംഎല്‍എയുമായ മുകേഷ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ ഇവര്‍ നിഷേധിക്കുകയാണ്. മുകേഷിന് താന്‍ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓര്‍മയില്ലെന്നും ഇമെയില്‍ മുകേഷിന്റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നുമാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടപെടാം എന്ന് താന്‍ പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു. 2009 ല്‍ തന്നെ ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നുവെന്നും ലാപ്ടോപ്പ് ഉപയോഗിക്കാന്‍ അറിയാത്ത ആള്‍ക്ക് എങ്ങനെ ഇ-മെയില്‍ അയയ്ക്കുമെന്നും നടി ചോദിക്കുന്നു. താന്‍ ഇ-മെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം കെട്ടിച്ചമച്ചതാണ്.…
Read Moreരഞ്ജിത്തിനെതിരേ പരാതി: മൊഴി മാറ്റാൻ സമ്മർദമെന്ന് പരാതിക്കാരൻ
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരേ വെളിപ്പെടുത്തൽ നടത്തിയ ശേഷം പരാതി പിൻവലിക്കാൻ തനിക്കുമേൽ കടുത്ത സമ്മർദ്ദമെന്ന് കോഴിക്കോട് മാങ്കാവ് സ്വദേശി സജീർ. പേര് വെളിപ്പെടുത്താതെയാണ് പലരും തന്നെ വിളിക്കുന്നതും സമ്മർദ്ദത്തിലാക്കുന്നതുമെന്ന് സജീർ പറഞ്ഞു. ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി മൊഴി നൽകുമെന്നും സജീർ വ്യക്തമാക്കി. രഞ്ജിത്ത് ബംഗുളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും നഗ്ന ചിത്രങ്ങൾ പകർത്തിയെന്നുമായിരുന്നു സജീറിന്റെ ആരോപണം. തന്റെ ചിത്രങ്ങൾ രഞ്ജിത്ത് ഒരു പ്രമുഖ നടിക്ക് അയച്ചു കൊടുത്തതായും സജീർ പറഞ്ഞു.
Read Moreഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം സിനിമയിൽ ഉണ്ടെന്ന് തോന്നിയിട്ടില്ല: മറ്റേത് സ്ഥലത്തേക്കാളും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നത് സിനിമ മേഖലയിലാണ്; സ്വാസിക
കൊച്ചി: വിവാദ കലുഷിതമായ അവസ്ഥയിലൂടെയാണ് ഇന്ന് മലയാള സിനിമാ ലോകം കടന്നുപോകുന്നത്. പല പ്രമുഖ നടൻമാർക്കെതിരെയും ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് ജൂണിയർആർട്ടിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇതിനുമുൻപ് നടി സ്വാസിക മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഡബ്ല്യൂസിസി എന്ന സംഘടനയെ കുറിച്ചും പറഞ്ഞ ചില വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം സിനിമയിൽ ഉണ്ടെന്ന് തോന്നിയിട്ടില്ലന്ന് സ്വാസിക അഭിപ്രായപ്പെട്ടിരുന്നു. ധൈര്യം നമ്മുടെ ഉള്ളിൽ നിന്ന് വരേണ്ടതാണ്. ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പരാതികൾ പോയി പറയുന്നത്. ഡബ്ല്യുസിസിയിൽ ആണെങ്കിലും മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മൾ ഒരു പരാധിയുമായി ചെന്നാൽ ഉടനെ തന്നെ നീതി കിട്ടുന്നോണ്ടോ എന്നും താരം ചോദിച്ചു. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ പരാതി പറയാൻ നമുക്ക് വേറെ എത്രയോ സ്ഥലങ്ങളുണ്ട്, പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതി പറഞ്ഞുകൂടെയെന്നും സ്വാസിക…
Read More‘പൃഥ്വിരാജാണോ അമ്മയുടെ പ്രസിഡന്റ് ആകേണ്ടത്? ഞാൻ വല്ലതും പറഞ്ഞാൽ അത് പച്ചയ്ക്ക് പറയേണ്ടി വരും’: ധര്മജൻ
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ താര സഘടന അമ്മ ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നു സിദ്ദിഖ് രാജിവച്ചതിനു പിന്നാലെ പ്രസിഡന്റ് മോഹന്‍ലാലും മറ്റ് 17 എക്സ്ക്യൂട്ടീവ് അംഗങ്ങളും രാജിവച്ചു. അതെത്തുടര്‍ന്ന് ഭരണസമിതി പിരിച്ചുവിട്ടു. ഈ സാഹചര്യത്തിൽ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് പൃഥ്വിരാജ് ആയാൽ നന്നായിരിക്കുമെന്നാണ് ശ്വേതാ മേനോൻ ഉൾപ്പടെ പല താരങ്ങളും അഭിപ്രായപ്പെടുന്നത്. എന്നാൽ പൃഥിരാജിന്റെ പേര് താരങ്ങൾ ഉന്നയിച്ചതിനെതിരേ നടനും കോൺഗ്രസ് പ്രവർത്തകനുമായ ധർമ്മജൻ ബോൾഗാട്ടി രംഗത്ത്. പൃഥ്വിരാജിനെ കുറിച്ച് വല്ലതും പറഞ്ഞാല്‍ പച്ചയ്ക്ക് പറയേണ്ടി വരും. അമ്മ വിളിക്കുന്ന മീറ്റിംഗില്‍ പങ്കെടുക്കുക എന്നതാണ് ഒരു അംഗമെന്ന നിലയില്‍ ആദ്യം ചെയ്യേണ്ടതെന്നും ധർമ്മജൻ ആരോപിച്ചു. ‘വർഷത്തിലൊരിക്കലാണ് അമ്മ മീറ്റിംഗ് വെക്കുന്നത്. ആ മീറ്റിംഗില്‍ വരിക എന്നതാണ് ഒരു അംഗത്തിന്റെ ദൗത്യം. ലാലേട്ടൻ മാറിയാല്‍ കുഞ്ചാക്കോ ബോബൻ…
Read Moreസംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. രാവിലെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreമുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല, ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ല; പി.കെ. ശ്രീമതി
കൊച്ചി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടന് മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പി. കെ. ശ്രീമതി. മുകേഷ് രാജിവെക്കേണ്ടതില്ല. ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ല. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എന്തുകൊണ്ടാണ് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി പ്രതികരിച്ചു. ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ടീമിനെ അഭിനന്ദിക്കുന്നു. മുഖം നോക്കാതെ കാര്യങ്ങള്‍ ചെയ്യുന്നു. ആരോപണം ഗുരുതരമായി കാണണം. ഏത് സ്ഥാനത്തുള്ളവരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുന്‍ മന്ത്രി പറഞ്ഞു.
Read More