ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ വിജയ് നയിക്കുന്ന തമിഴഗ വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ മെഗാ സംസ്ഥാനതല സമ്മേളനം സെപ്റ്റംബർ 23ന് തമിഴ്നാട്ടിലെ വിക്രവണ്ടിയിൽ നടത്താൻ ഒരുങ്ങുന്നു. പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് വില്ലുപുരം ജില്ലാ പോലീസിന് ഔദ്യോഗിക അപേക്ഷ നൽകി. പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ പാർട്ടി 85 ഏക്കർ പ്ലോട്ട് വാടകയ്ക്കെടുത്തിട്ടുണ്ടെന്നും ഏകദേശം 1.5 ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആനന്ദ് പറഞ്ഞു. വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. പാർക്കിംഗ് സൗകര്യങ്ങൾ, ഭക്ഷണം, വെള്ളം, ടോയ്ലറ്റ് സൗകര്യങ്ങൾ, ആംബുലൻസുകളുടെ ലഭ്യത ഉൾപ്പെടെയുള്ള മെഡിക്കൽ സേവനങ്ങൾ എന്നിവ ക്രമീകരണങ്ങളിൽ ഉൾപ്പെടുന്നു. പാർട്ടിയുടെ പതാക കഴിഞ്ഞ ദിവസം വിജയ് അനാച്ഛാദനം ചെയ്തിരുന്നു.
Read MoreCategory: Loud Speaker
പെരുമഴയിൽ മുങ്ങി ഗുജറാത്ത്: വെള്ളത്തിൽ മുങ്ങി വഡോദര; രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചു
വഡോദര: ഗുജറാത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തെ പ്രധാന നഗരമായ വഡോദരയും സമീപ പ്രദേശങ്ങളും മുങ്ങിയതോടെ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചു. ചില പ്രദേശങ്ങൾ 10 മുതൽ 12 അടി വരെ വെള്ളത്തിനടിയിലാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ പറഞ്ഞു. മൂന്നു ദിവസത്തിനുള്ളിൽ 15 പേർ മരിച്ചു, 6,440 പേരെ താഴ്ന്ന പ്രദേശങ്ങളിൽനിന്നു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണെന്നു ഗാന്ധിനഗർ ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു. രണ്ട് ദിവസമായി കനത്ത മഴ പെയ്യുകയാണെന്നും പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രളയജലം വിശ്വാമിത്രി നദിയിൽ തുറന്നുവിടുന്നതിനുപകരം നർമദ കനാലിലേക്ക് ഒഴുക്കിവിടാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഏകദേശം 20 വർഷത്തിന് ശേഷമാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്. 38,000 ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും ഒരു ലക്ഷം പാക്കറ്റുകൾ വിതരണം ചെയ്യാൻ തയാറാണെന്നും സർക്കാർ അറിയിച്ചു.
Read Moreഅവിടെയുമില്ല, ഇവിടെയുമില്ല; പിന്നെ എവിടെ മുകേഷ്..? തെരഞ്ഞ് മാധ്യമപ്പട; തിരുവനന്തപുരത്തെ വീടിന് സുരക്ഷ ഏർപ്പെടുത്തി പോലീസ്
തിരുവനന്തപുരം: നടിയുടെ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരേ പോലീസ് കേസെടുത്തതിനെത്തുടർന്നു പ്രതികരണത്തിനായി ഓടിയെത്തിയ മാധ്യമങ്ങൾക്ക് മുകേഷിനെ കണ്ടെത്താനായില്ല. കേസെടുത്ത പശ്ചാത്തലത്തിൽ മുകേഷ് രാജി വയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പ്രതികരണത്തിനായാണ് മാധ്യമപ്പട രാവിലെ മുതൽ മുകേഷിന്റെ വീടിനു മുന്നിൽ തന്പടിച്ചത്. എന്നാൽ വീട്ടിൽ മുകേഷുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ആർക്കും വ്യക്തത ഇല്ലായിരുന്നു. പോലീസിൽ അന്വേഷിച്ചപ്പോൾ പോലും അവർക്കും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. രാവിലെ എട്ട് മുതൽ തന്നെ മാധ്യമങ്ങൾ വീടിനു മുന്നിൽ ഉണ്ടായിരുന്നു. ആരും വീടിനു പുറത്തേക്കു വന്നില്ല. അതേസമയം മുകേഷിന്റെ ബിഎംഡബ്ലിയു കാർ പോർച്ചിൽ ഉണ്ടായിരുന്നു. കൊല്ലം ആനന്ദവല്ലീശ്വരത്തുള്ള മുകേഷിന്റെ ഓഫീസും അടഞ്ഞുകിടക്കുകയായിരുന്നു. അതേസമയം തിരുവനന്തപുരത്തെ മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുകൾ ഉണ്ടാകാനുള്ള സാധ്യതകൾ കണക്കിലെടുത്ത് മെഡിക്കൽ കോളജ് പോലീസ് വീടിനു സുരക്ഷ ഏർപ്പെടുത്തി. ആരോപണം ഉയർന്നശേഷം മുകേഷ് ഇതുവരെ മാധ്യമങ്ങളോടു നേരിട്ടു പ്രതികരിച്ചിരുന്നില്ല.…
Read Moreഎംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല, ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം: മുകേഷിനെതിരേ പരാതിക്കാരിയായ നടി
കൊച്ചി: ഒരു കള്ള മുഖം മൂടി വച്ചാണ് ആ കസേരയില്‍ ഇരിക്കുന്നത്. മുകേഷ് എംഎല്‍എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്ന് നടിയും എറണാകുളം സ്വദേശിനിയായ പരാതിക്കാരി. ലൈംഗിക പീഡന പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരേ കേസെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. 13 വര്‍ഷം മനസ് വിങ്ങിയാണ് ഞാന്‍ ജീവിച്ചത്. സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുണ ആത്മവിശ്വാസം നല്‍കുന്നുവെന്നും പരാതിക്കാരി പറഞ്ഞു. പ്രശ്നം വരുമ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല. മുമ്പ് പരാതികൊടുക്കാന്‍ സാഹചര്യമില്ലായിരുന്നു. ഇന്ന് ജനം മാറി, സര്‍ക്കാര്‍ മാറി, നിയമം മാറി. അതുകൊണ്ടാണ് പരാതി കൊടുത്തത്. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും പീഡിപ്പിക്കുന്നുണ്ട്. പാര്‍ട്ടിയും മുകേഷിന്റെ കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ മാത്രമല്ലല്ലോ, എത്ര പേരാണ് അദേഹത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്. എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ ആശ്വാസമുണ്ട്. എനിക്ക് നീതികിട്ടുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിന്തുണയുമായി രംഗത്ത് വന്നതോടെയാണ് ഞങ്ങള്‍ എല്ലാവര്ക്കും ആശ്വാസമായത്. ജയസൂര്യയ്ക്കെതിരേയും…
Read Moreസിനിമാ പ്രമുഖർക്കെതിരായ കേസ്; അറസ്റ്റ് ഉടൻ വേണ്ടെന്നു നിർദേശം; ചോദ്യം ചെയ്യലുണ്ടാകും; കുറ്റാരോപിതർ സ്വന്തം നിലയിൽ നിരപരാധിത്വം തെളിയിക്കട്ടെയെന്ന് സിപിഎം
കൊല്ലം: ലൈംഗിക ആരോപണക്കേസിൽ ഉൾപ്പെട്ട സിനിമാരംഗത്തെ പ്രമുഖരുടെ അറസ്റ്റ് തിടുക്കത്തിൽ വേണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഉന്നത കേന്ദ്രങ്ങളിൽനിന്നു നിർദേശം നൽകിയതായി സൂചന. അന്വേഷണവുമായി ഉദ്യോഗസ്ഥ സംഘത്തിനു മുന്നോട്ടുപോകാം. അതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാവില്ല. കുറ്റാരോപിതർ സ്വന്തം നിലയിൽ നിരപരാധിത്വം തെളിയിക്കട്ടെ എന്ന നിലപാടാണ് സിപിഎമ്മിനും ഉള്ളത്. അതേസമയം കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ വലിയ വെല്ലുവിളികളുമുണ്ട്. വർഷങ്ങൾക്കുമുമ്പു നടന്ന ബലാത്സംഗക്കേസിൽ മെഡിക്കൽ തെളിവുകൾ ശേഖരിക്കുക ദുഷ്കരമാണ്. ഇത്തരം തെളിവുകൾ ഇനി ലഭിക്കാനുള്ള സാധ്യതയും വിരളമാണ്. തെളിവുകൾ ഇല്ലാതെ മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് കോടതിയിൽ എത്തിയാൽ തള്ളിപ്പോകാൻ സാധ്യത ഏറെയാണൈന്ന് പോലീസിലെയും നിയമ രംഗത്തെയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ത്രീത്വത്ത അപമാനിച്ചുവെന്ന കേസിലും സാക്ഷിമൊഴികളാണ് ഏറ്റവും നിർണായകം. പൊതുസ്ഥലത്ത് വച്ച് സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഉണ്ടായാൽ തീർച്ചയായും സാക്ഷികൾ ഉണ്ടാകണം. ഇപ്പോഴത്തെ ഈ…
Read Moreവിദ്യാർഥിനികളോട് മോശം പെരുമാറ്റം; അധ്യാപകനെ ക്രൂരമായി മർദിച്ച് നഗ്നനാക്കി നടത്തിച്ച് ജനക്കൂട്ടം; പരാതിയുമായി കൂടുതൽ കുട്ടികൾ രംഗത്ത്
പാൽഘർ: പഠിക്കാൻ താൽപര്യക്കുറവും ക്ലാസിൽ പോകാൻ മടിയും. കാര്യങ്ങൾ അന്വേഷിച്ച വീട്ടുകാർ കാരണം കേട്ട് ഞെട്ടി. ട്യൂഷൻ ക്ലാസിലെ അധ്യപകൻ മോശമായി പെരുമാറുന്നു. നടക്കുന്ന സംഭവം മഹാരാഷ്ട്രയിലെ പാൽഘർ ജില്ലൽ. 13 കാരിക്ക് നേരിട്ട സംഭവം നാട്ടുകാർ അറിഞ്ഞു. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ട്യൂഷൻ അധ്യാപകനെ മർദിക്കുകയും നഗ്നനാക്കി നടത്തിക്കുകയും ചെയ്തു. മറ്റ് പെൺകുട്ടികളോടും ഇയാൾ മോശമായി പെരുമാറിയെന്നും അവർ ആരോപിച്ചു. ജനക്കൂട്ടം അധ്യാപകനെ പോലീസിന് കൈമാറിയതായും അവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും വിരാർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ വിജയ് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ട്യൂഷൻ അധ്യാപകനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഭാര്യയുടെ അവിഹിത ബന്ധത്തെത്തുടർന്ന് ബന്ധം വേർപിരിഞ്ഞു; മുൻഭാര്യയുടെ കാമുകനെ ജോലിസ്ഥലത്തെത്തി കുത്തിക്കൊന്ന് യുവാവ്; അന്വേഷണം ആരംഭിച്ച് പോലീസ്
ബംഗളൂരു: മുൻ ഭാര്യയുടെ കാമുകനെ വെട്ടിക്കൊന്നയാൾ അറസ്റ്റിൽ. ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിൽ ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നയാളാണ് കൊല്ലപ്പെട്ടത്. 2022ൽ മരിച്ചയാളുമായുള്ള അവിഹിത ബന്ധത്തെ തുടർന്ന് പ്രതി ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയിരുന്നു. ഇതിനു പിന്നാലെ നിരവധി പ്രാവശ്യം യുവാവിനെ കൊലപ്പെടുത്താൻ പ്രതി ശ്രമം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ആയുധം ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് പ്രതി ബസിൽ വിമാനത്താവളത്തിലേക്ക് പോയത്. തുടർന്ന് ഏറെനേരം യുവാവിനായി കാത്തു നിന്നു. യുവാവ് മുന്നിലെത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന കത്തിക്ക് കുത്തിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreകങ്കണ ഉണ്ടാക്കുന്ന വിവാദങ്ങൾ ബിജെപിയുടെ തിരക്കഥ: അഖിലേഷ് യാദവ്
ലക്നോ: കർഷക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമർശം ബിജെപിയുടെ തിരക്കഥയാണെന്നു സമാജ്വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഒരു കർഷക സംസ്ഥാനത്തെ കർഷക പ്രസ്ഥാനത്തെക്കുറിച്ച് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് അവരുടെ ഭാവിയെ തകർക്കുമെന്നു സാധാരണ രാഷ്ട്രീയക്കാരൻപോലും മനസിലാക്കുമ്പോൾ, ബിജെപിയുടെ ചാണക്യന് ഇത് മനസിലാകുന്നില്ലേയെന്ന് അഖിലേഷ് യാദവ് എക്സിൽ കുറിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽനിന്നുള്ള പാർലമെന്റ് അംഗമായ കങ്കണ റണാവത്ത്, ഹിന്ദി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിനിടെ, കർഷക സമരത്തിനിടെ ബംഗ്ലദേശിലേതുപോലെയുള്ള സാഹചര്യം ഇന്ത്യയിൽ സംഭവിക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. വിദേശ ശക്തികൾ കർഷകരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടിയെന്നും കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും കങ്കണ ആരോപിച്ചു. അതേസമയം, കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നാണു ബിജെപി നിലപാട്.
Read Moreമോഷണക്കുറ്റം ആരോപിച്ച് യുവാവിന്റെ സ്വകാര്യഭാഗത്ത് മുളകുപൊടി വിതറി, മലദ്വാരത്തില്‍ പെന്‍സില്‍ കയറ്റി
ബിഹാറിലെ ഇസ് ലാംനഗറിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിന് ആൾക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. കൈകള്‍ പിന്നില്‍ ബന്ധിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറുകയും ചെയ്തു. മുഹമ്മദ് സിഫാത് എന്നയാളെയാണ് ഒരുകൂട്ടം ആളുകള്‍ പിടികൂടി മർദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാളെ മുട്ടില്‍ നിര്‍ത്തി വിവസ്ത്രനാക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ പിടിയിലായ വ്യക്തിയുടെ മലദ്വാരത്തിലൂടെ ഒരാള്‍ പെന്‍സില്‍ തിരുകുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അതേസമയം, സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ബിഹാറില്‍ “താലിബാന് രാജ്’ ആണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് തേജസ്വി പറഞ്ഞു.
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നത്: വേട്ടക്കാർ കൂടിചേർന്ന് എന്ത് കോൺക്ലേവാണ് നടത്താൻ ഉദ്ദേശിക്കുന്നത്; കെ.സുരേന്ദ്രൻ
പത്തനംതിട്ട: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതിയ വിവാദങ്ങളുടെ മറവിൽ യഥാർഥ പ്രശ്നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണമായും തള്ളിക്കളയുന്നതാണ് സർക്കാരിന്റെ നിലപാടെന്നും സുരേന്ദ്രൻ പറഞ്ഞു. കോന്നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജവം സർക്കാരിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉപാധി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ ആദ്യം നടപടിയെടുക്കേണ്ടത് കൊല്ലം എംഎൽഎ മുകേഷിനെതിരേയാണ്. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരേ ഉയർന്നുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിലൂടെയാണ് സർക്കാരിന്റെ ആത്മാർഥത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും സുരേന്ദ്രൻ വ്യക്തമാക്കി. മുകേഷിനെതിരേ കേസ് എടുക്കണം. അദ്ദേഹത്തെ…
Read More