ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യെ അ​പ​മാ​നി​ച്ച കേ​സ്; അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തി

ക​ണ്ണൂ​ര്‍: ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ച കേ​സി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ജു​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ അ​ഭി​ഭാ​ഷ​ക​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ സ്റ്റെ​യ​ർ​കെ​യ്സി​ന​ടി​യി​ലെ ഷൂ ​റാ​ക്കി​ൽ നി​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്ത​ത്. അ​ർ​ജു​ൻ ആ​യ​ങ്കി​യെ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ൺ ക​ണ്ടെ​ടു​ത്ത​ത്.

ത​ല​ശേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ർ​ജു​നെ ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​ന്ന​ലെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ക്കാ​ൻ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​ത് കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ സിം ​കാ​ർ​ഡി​ല്ലാ​ത്ത മൊ​ബൈ​ൽ ഫോ​ൺ ആ​യി​രു​ന്നു അ​ർ​ജു​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് അ​ന്വേ​ഷ​ണ സം​ഘ​ത്തെ വ​ഴി തെ​റ്റി​ക്കാ​നാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം.

ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​ണ്ണൂ​ർ എ​സി​പി എം.​പി. ആ​സാ​ദ്, സൈ​ബ​ർ പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​തി​നി​ടെ ആ​യ​ങ്കി​യെ കാ​പ്പ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പോ​ലീ​സ് ഊ​ർ​ജി​തമാ​ക്കി. ഈ ​ആ​ഴ്ച ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ​ക്ക് ന​ല്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​റ​ണാ​കു​ളം ഊ​ന്നു​ക​ൽ പോ​ലീ​സും ഉ​ട​ൻ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​ക്കാ​ൻ അ​പേ​ക്ഷ ന​ല്കു​മെ​ന്ന​റി​യു​ന്നു.

Related posts

Leave a Comment