വാ​ട്‌​സാ​പ്പി​ലൂ​ടെ യു​കെ​യി​ൽ ഡോ​ക്‌​ട​റെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ത​ട്ടി​പ്പ്; യു​വ​തി​ക്ക് 14.5 ല​ക്ഷം രൂ​പ ന​ഷ്‌​ട​പ്പെ​ട്ടു

പ​യ്യ​ന്നൂ​ര്‍: വാ​ട്‌​സാ​പ്പി​ലെ സു​ഹൃ​ത്ത് യു​കെ​യി​ൽ ഡോ​ക്ട​റെന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി ന​ട​ത്തി​യ ത​ട്ടി​പ്പി​ൽ പ​യ്യ​ന്നൂ​ര്‍ പു​ഞ്ച​ക്കാ​ട്ടെ മു​പ്പ​ത്തെ​ട്ടു​കാ​രി​ക്ക് ന​ഷ്ട​മാ​യ​ത് 14,57,300 രൂ​പ.യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഡോ. ​ലൂ​യീ​സ് ഒ​വെ​ന്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. 2023 മു​ത​ല്‍ വാ​ട്‌​സാ​പ്പ് സൂ​ഹൃ​ത്താ​യി​രു​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് പ​രാ​തി. വാ​ട്‌​സാ​പ്പിലൂ​ടെ താ​ന്‍ യു​കെ​യി​ലെ ഡോ​ക്ട​റാ​ണെ​ന്ന് ഇ​യാ​ള്‍ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കി​യ​ത്.

പ​രാ​തി​ക്കാ​രി​യെ കാ​ണു​ന്ന​തി​ന് ഇ​ന്ത്യ​യി​ലേ​ക്ക് വ​ര​വേ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ക​സ്റ്റം​സ് പി​ടി​കൂ​ടി​യെ​ന്നും കൈ​യി​ലു​ണ്ടാ​യി​രു​ന്ന 50,000 പൗ​ണ്ട് പി​ടി​കൂ​ടി​യ​താ​യും ഇ​യാ​ള്‍ പ​രാ​തി​ക്കാ​രി​യെ അ​റി​യി​ച്ചു. ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലു​ള്ള പ്ര​തി​യെ​യും മ​ക​ളെ​യും വി​ട്ട​യ​ക്കു​ന്ന​തി​ന് ക​സ്റ്റം​സ് തീ​രു​വ​യും എ​ക്‌​ചേ​ഞ്ച് ചാ​ര്‍​ജു​മാ​യി വി​വി​ധ തീ​രു​വ​ക​ള്‍ അ​ട​യ്ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു.

ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് 50,000 പൗ​ണ്ട് വി​ട്ടു​കി​ട്ടു​മ്പോ​ള്‍ അ​തി​ന് തു​ല്യ​മാ​യ 53 ല​ക്ഷം രൂ​പ തി​രി​ച്ചുന​ല്‍​കാ​മെ​ന്ന് പ​രാ​തി​ക്കാ​രി​യെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ല്‍ വി​ശ്വ​സി​ച്ച് 14,57,300 രൂ​പ ന​ല്‍​കി​യ ത​ന്നെ പ്ര​തി ച​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഐ​ടി ആ​ക്റ്റു​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ല്‍ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment