മുംബൈ: ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് 30 കാരൻ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് യുവാവ് ലോഹ ആണി തറച്ചു. അതിനു ശേഷം അതിൽ പൂട്ട് ഇട്ടു. സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാൾ ലോഹ ആണി സ്ഥാപിച്ചത്. നേപ്പാൾ സ്വദേശിയായ ഉപേന്ദ്ര ഹുദകെ എന്ന യുവാവാണ് ഭാര്യയെ അതിക്രൂരമായി ആക്രമിച്ചത്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കിയ ശേഷമാണ് ഉപേന്ദ്ര ഹുദകെ ലോഹ ആണി സ്ഥാപിച്ചത്. മെയ് 11നാണ് അതിക്രമം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധം സ്ഥാപിച്ച് യുവാവ് അവരുമായി നിരന്തരം വഴക്കിടുമായിരുന്നു. സംഭവ ദിവസവും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. യുവതിയെ ക്രൂരമായി മർദിച്ച ശേഷം അവരുടെ കൈകളും കാലും കണ്ണും കെട്ടിവച്ചു. പിന്നാലെയാണ് സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച്…
Read MoreCategory: Loud Speaker
അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ അവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ…
Read Moreഭിന്നശേഷിക്കുട്ടിയുടെ സ്കൂള്‍ പ്രവേശനം; നിഷേധഭാവത്തില്‍ പെരുമാറിയ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു; വി. ശിവൻകുട്ടി
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി വി. ശിവൻകുട്ടി. തൃശൂർ ജില്ലയിലെ കുന്നംകുളം എംജെഡി സ്കൂളിലെ പ്രഥമാധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷൻ ആവശ്യവുമായി പോയപ്പോൾ സ്കൂളിൽ നിന്നുണ്ടായ ദുരനുഭവം വിദ്യാർഥിയുടെ മാതാവ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പരീക്ഷാ ഭവൻ ജോയിന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. ശിവൻകുട്ടിയുടെ ഫേസബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു. തൃശൂർ ജില്ലയിലെ കുന്നംകുളം എം.ജെ.ഡി സ്കൂളിലെ പ്രഥമാധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. ഭിന്നശേഷിയുള്ള മകന്റെ അഡ്മിഷൻ ആവശ്യവുമായി പോയപ്പോൾ സ്കൂളിൽ നിന്നുണ്ടായ ദുരനുഭവം വിദ്യാർഥിയുടെ മാതാവ്…
Read Moreആരംഭിക്കലാമാ… ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ പുനരാരംഭിക്കും
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾ നാളെ പുനരാരംഭിക്കും. ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്വേയറിലെ തകരാർ മൂലമായിരുന്നു ഇത്. നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.
Read Moreമതത്തിന്റെ പേരിൽ രാജ്യത്ത് പക വളർത്തുന്നു; ഉസ്താദ് അംജദ് അലിഖാൻ
കണ്ണൂർ: മതത്തിന്റെ പേരിൽ രാജ്യത്ത് പക വളർത്തുകയാണെന്ന് സരോദ് വാദകൻ ഉസ്താദ് അംജദ് അലിഖാൻ. കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിച്ചമച്ച കഥകളുമായി പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യുകയാണ്. മതത്തെച്ചൊല്ലി പക വളർത്താതെ എല്ലാ മതങ്ങളെയും ബഹുമാനിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. കുട്ടികളിൽ ദയയും മനുഷ്യത്വവും വളർത്താൻ രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. പാഠഭാഗങ്ങൾ മാത്രം പഠിപ്പിക്കാതെ ഇത്തരം കാര്യങ്ങളിലും ശ്രദ്ധചെലുത്തണം. കുട്ടികൾ പലരും പഠിച്ച് ജോലിക്കായി വിദേശത്തേക്ക് പോകുകയാണ്. വൃദ്ധരായ മാതാപിതാക്കൾ ഒറ്റപ്പെട്ടു പോകുന്നു. ഇതിനൊക്കെയൊരു മാറ്റം വേണം. അതിനായി മനുഷ്യത്വവും അനുകമ്പയും കുട്ടികളിൽ പഠനത്തോടൊപ്പം വളർത്താനുള്ള വിദ്യാഭ്യാസരീതി നാം അവലംബിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ പിണറായി പെരുമ ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി, ജനറൽ കൺവീനർ വി. പ്രദീപൻ, കെ.യു. ബാലകൃഷ്ണൻ, ടി. സുധീർ, പി. എം. അഖിൽ എന്നിവരും പങ്കെടുത്തു.
Read Moreവരുന്നു പെരുമഴ: മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട്; കേരളമെങ്ങും ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: വേനല്‍തീയില്‍ വെന്തുരുകിയ കേരളത്തെ വിറപ്പിച്ച് തിമിര്‍ത്തു പെയ്യുന്ന വേനല്‍മഴ അടുത്ത അഞ്ചു ദിവസവും അതിശക്തമായി തുടരും. അടുത്ത രണ്ടു ദിവസങ്ങളില്‍ പേമാരിക്കു സമാനമായ അളവില്‍ മഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളമാകെ അടുത്ത അഞ്ചു ദിവസം ജാഗ്രതാ മുന്നറിയിപ്പുകള്‍ നല്കി. തീവ്ര മഴ തുടരുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും നാളെയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്ററിനു മുകളില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. പ്രളയം വിതയ്ക്കാന്‍ പര്യാപ്തമായ…
Read Moreവീണ്ടും റിക്കാർഡിട്ട് സ്വർണം;പവന് വില 54,720 രൂപ; വരും ദിവസങ്ങളിലും സ്വര്‍ണവിലയിൽ വർധനവുണ്ടാകുമെന്ന് കച്ചവടക്കാർ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിൽ. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6840 രൂപയും പവന് 54,720 രൂപയുമായി. ഏപ്രില്‍ 19 ലെ ഗ്രാമിന് 6,815 രൂപ, പവന് 54,520 രൂപ എന്നീ വിലയാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 24 കാരറ്റിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 76 ലക്ഷം രൂപയ്ക്ക് മുകളിലായി. രൂപയുടെ വിനിമയ നിരക്ക് 83.36 ആണ്. അന്താരാഷ്ട്ര സ്വര്‍ണവില ഔണ്‍സിന് 2414 ഡോളറായി. 18 കാരറ്റ് സ്വര്‍ണവില 70 രൂപ ഗ്രാമിന് വര്‍ധിച്ച് 5700 രൂപയായി. വെള്ളിയുടെ വില കഴിഞ്ഞ നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍. 31.43 ഡോളറിലാണ് വെള്ളിവില. റഷ്യ-യുക്രെയ്ന് യുദ്ധവും, മധ്യ ഏഷ്യ സംഘര്‍ഷങ്ങളും ഇപ്പോഴും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം സ്വര്‍ണം സുരക്ഷിത നിക്ഷേപം ആയിട്ടാണ് പലരും…
Read Moreനവധുവിനെ മര്‍ദിച്ചെന്ന കേസ്; പ്രതിക്കു പോലീസിലെ ചാരന് വിവരം ചോര്‍ത്തി നല്കി; അന്വേഷണത്തിനു നിര്‍ദേശം
കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരില്‍ നവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ചാരന്. രാഹുലിന് പോലീസ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ഈ പോലീസുകാരനെതിരേ അന്വേഷണത്തിനു സിറ്റി പോലീസ് കമ്മീഷണര്‍ നിര്‍ദേശം നല്കി. മൂ ന്നു പോലീസുകാര്‍ക്കെതിരേ മെമ്മോയും നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നിസാര വകുപ്പുകള്‍ ചുമത്തിയ കേസില്‍ വധശ്രമകുറ്റങ്ങള് കൂടി ചുമത്തിയപ്പോഴാണ് രാഹുല്‍ രാജ്യം വിട്ടത്. കോഴിക്കോടുനിന്ന് ബംഗളൂരുവരെ എത്തുന്നതിനുള്ള കുറുക്കുവഴികള്‍ നിര്‍ദേശിച്ചത് ഈ സിവില്‍ പോലീസ് ഓഫീസറാണ്. ചെക്ക്പോസ്റ്റില്‍ ശ്രദ്ധയില്പ്പെടാതിരക്കുന്നതിനുള്ള വഴികളും ഇയാള്‍ രാഹുലിനു പറഞ്ഞുകൊടുത്തു. നിരവധിത്തവണ ഇയാള്‍ രാഹുലുമായി ഫോണില്‍ സംസാരിച്ചതായാണ് വിവരം. നേരില്‍കണ്ടും സംസാരിച്ചു. പോലീസുകാരനും രാഹുലുമായി പണമിടപാട് നടന്നതായും വിവരമുണ്ട്. കൈക്കൂലി വാങ്ങി അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്കിയതാണോ എന്നും സംശയിക്കുന്നുണ്ട്. ഇയാള്‍ക്കെതിരേ നടപടിക്കു സാധ്യതയുണ്ട്. ഇയാളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കുമെന്നാണ്…
Read Moreസ്വിമ്മിംഗ് പൂളിൽ ഷോക്കേറ്റു മരണം; റിസോർട്ട് ഉടമ അറസ്റ്റിൽ; വൈദ്യുതിത്തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും അവഗണിച്ചു; മരിച്ചത് മെഡിക്കൽ വിദ്യാർഥി
മേപ്പാടി(വയനാട്): വയനാട്ടിലെ മേപ്പാടിയിൽ റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ എംബിബിഎസ് വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, താമരശേരി ചുണ്ടകുന്നുമ്മൽ സി.കെ. ഷറഫുദ്ദീനെ(32)യാണ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പേർ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാർച്ച് 24നു രാത്രിയോടെയാണ് ദിണ്ടിഗൽ, മെഡിക്കൽ കോളജിലെ വിദ്യാർഥിയായ ബാലാജി(21) റിസോര്‍ട്ടില്‍ ഷോക്കേറ്റ് മരിച്ചത്. തുടർന്ന്, പോലീസ് നടത്തിയ ശാസ്ത്രീയവും കൃത്യവുമായ അന്വേഷണത്തിലാണ് ബാലാജിയുടെ മരണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ കുറ്റകരമായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞത്. സംഭവം നടന്നയുടൻ മേപ്പാടി പോലീസ് റിസോട്ട് സീൽ ചെയ്ത് ബന്തവസിലാക്കിയിരുന്നു. തുടർന്ന്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറും ഫോറൻസിക് വിദഗ്ധരും കെഎസ്ഇബിയും പരിശോധിച്ച് പോലീസിന് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം നടത്തി, കൂടുതൽ വിവരങ്ങൾ കണ്ടെത്തി. റിസോർട്ടിൽ വയറിംഗ് നടത്തിയയാളെ…
Read Moreമഴക്കാറ് കാണുമ്പോള്‍ കര്‍ഷകരുടെ നെഞ്ചില്‍ തീ; സംഭരിക്കാന്‍ ആരുമില്ല; കൊയ്തെടുത്ത നെല്ല് പാടത്തുതന്നെ; വിരിപ്പുകൃഷിയും പ്രതിസന്ധിയിൽ
കോട്ടയം: കൊടുംവേനലില്‍ കഷ്ടപ്പെട്ട് കൃഷിചെയ്ത നെല്ല് കൊയ്തെടുത്തു കൂട്ടിയെങ്കിലും സംഭരിക്കാന്‍ ആരുമെത്താത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. നെല്ല് മോശമെന്ന കാരണം പറഞ്ഞ് ഏജന്റുമാര്‍ ആരും സംഭരിക്കാനെത്താത്തതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയത്. ഇതിനിടയില്‍ മഴയെത്തിയത് കര്‍ഷകരുടെ നെഞ്ചില്‍ ഇടിത്തീയുമായി. പാടത്ത് ഉണക്കാനിട്ടിരിക്കുന്ന നെല്ലിനു സമീപം പടുതയുമായി കിഴക്കോട്ട് നോക്കിനില്‍ക്കുകയാണ് കര്‍ഷകര്‍. ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ ഉച്ചകഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും മഴയെത്താം. മഴയില്‍ നെല്ല് നനയാതെ മൂടിയിടണം. മൂടിയിട്ട നെല്ല് ആവിച്ച് പോകാതിരിക്കാന്‍ പിറ്റേ ദിവസം പുലര്‍ച്ചെ വെയില് തെളിയുമ്പോള്‍ പടുത മാറ്റി ഉണക്കാനായി ചിക്കിയിടണം. തിരുവാര്‍പ്പ് പഞ്ചായത്ത് ചെങ്ങളം കേളക്കരി മാടപ്പള്ളിക്കാട്ട് 160 ഏക്കര്‍ പാടശേഖരത്തിലെ കൊയ്തെടുത്ത നെല്ല് മുഴുവന്‍ രണ്ടാഴ്ചയായി പാടത്തു കിടക്കുകയാണ്. 72 കര്‍ഷകരാണ് ഇവിടെ പുഞ്ചകൃഷിയിറക്കിയത്. പലിശയ്ക്കു പണം വാങ്ങിയും വായ്പയെടുത്തും സ്വര്‍ണം പണയപ്പെടുത്തിയും കൃഷിയിറക്കിയ കര്‍ഷകര്‍ മികച്ച വിളവാണ് പ്രതീക്ഷിച്ചത്. കൊടുംചൂട് പ്രതീക്ഷ തകര്ത്തുഎന്നാല് മാര്‍ച്ച്-ഏപ്രില്‍ മാസത്തെ…
Read More