ലക്നോ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്ത സംഭവത്തിൽ നടപടിയെടുത്തു തെരഞ്ഞെടുപ്പ് കമ്മീഷന്. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദേശമുണ്ട്. സംഭവത്തില്‍ ഈറ്റാ ജില്ലയിലെ നയാഗാവ് പോലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. രാജന് സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യാ സഖ്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.
Read MoreCategory: Loud Speaker
രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്; പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഊന്നി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സമഗ്രവും സർവ്വതലസ്പർശിയുമായ ജനകീയ വികസന മാതൃകയെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കാലയളവിൽ സർക്കാരിനു സാധിച്ചു. പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറിക്കൊണ്ടും പുതിയ പദ്ധതികൾ ഏറ്റെടുത്തുകൊണ്ടും കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേയ്ക്ക് കുതിയ്ക്കുകയാണ്. സാമൂഹ്യക്ഷേമവും സാമ്പത്തിക വികസനവും ഒരേ പ്രാധാന്യത്തോടെ നടപ്പാക്കുന്ന നമ്മുടെ…
Read More‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’; മോദിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി ധ്രുവ് റാഠി; വൈറലായി വീഡിയോ
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് യൂട്യൂബര്‍ ധ്രുവ് റാഠിയുടെ ‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’ എന്ന വീഡിയോ യൂട്യൂബിൽ ട്രെന്റിംഗിൽ. 10 മണിക്കൂറില്‍ 40 ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. മോദിയുടെ ഏകാധിപത്യ സ്വഭാവവും ഇരട്ട വ്യക്തിത്വവും അവസരവാദവും സംബന്ധിച്ച വിശദീകരണങ്ങളാണ് ധ്രുവ് തന്റെ വീഡിയോയിൽ പറയുന്നത്. തന്നെ വാഴ്ത്താത്തവരെയും ഇകഴ്ത്തുന്നവരെയും നിഷ്കരുണം തളളിപ്പറയുന്ന അദ്ദേഹത്തിന്റെ ചെയ്തികളെ ചരിത്രത്തിന്റെയും വാര്‍ത്തകളുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വിമർശിക്കുകയാണ് ധ്രുവ്. മനശാസ്ത്രജ്ഞനായ ആശിഷ് നന്ദി, മോദിയുമായി 1996ല്‍ നടത്തിയ സംസാരത്തിന്റെ ഭാഗങ്ങൾ പ്രതിപാതിച്ചാണ് ധ്രുവിന്റെ വീഡിയോ തുടങ്ങുന്നത്. ബീഫ് നിരോധനത്തെ കുറിച്ച് വാചാലനാകുന്ന മോദി മറുവശത്ത് ഹലാല്‍ ബീഫ് എക്സ്പോര്‍ട്ടിങ്ങ് കമ്പനിയില്‍ നിന്ന് ലക്ഷങ്ങള്‍ സംഭാവന വാങ്ങുന്നതടക്കമുള്ള കാര്യങ്ങൾ ധ്രുവ് വിശദീകരിക്കുന്നു. തന്നെ വിമര്‍ശിക്കുന്ന വ്യക്തികളെയും, സംഘടനകളെയും, സ്ഥാപനങ്ങളെയും നിയമപരമായും അല്ലാതെയും തച്ചുടക്കാനുള്ള മോദിയുടെ ശ്രമത്തെക്കുറിച്ച് ധ്രുവ് വീഡിയോയിൽ വാചലനാകുന്നു. ഇന്ത്യയുടെ…
Read Moreഓൺലൈൻ റിസർവേഷൻ പരിഷ്കാരങ്ങളുമായി കെഎസ്ആർടിസി; സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും
തിരുവനന്തപുരം: കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്ക്കരിക്കുന്നു എന്നറിയിച്ച് കെഎസ്ആർടിസി. ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് നിയമങ്ങൾക്കു പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്കരിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി യാത്രക്കാർക്ക് കൂടുതൽ ഗുണകരമായ രീതിയിൽ പരിഷ്ക്കരിക്കുന്നു. കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിക്കുന്നു. 1. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന സാങ്കേതിക പിഴവുകൾക്ക് സേവന ദാതാവിൽ നിന്നുതന്നെ പിഴ ഈടാക്കി യാത്രക്കാർക്ക് നൽകുന്നതാണ്. 2. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24…
Read Moreശസ്ത്രക്രിയാ പിഴവിൽ വേദന അനുഭവിച്ചത് ഞങ്ങളുടെ മകൾ; സമ്മർദങ്ങൾക്കു വഴങ്ങില്ല, കേസുമായി മുന്നോട്ടു പോകുമെന്ന് കുടുംബം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നാലു വയസുകാരിയുടെ കുടുംബത്തെ സ്വാധീനിച്ച് കേസ് ദുർബലമാക്കാൻ ശ്രമം. പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഡോക്ടർക്ക് അനുകൂല നിലപാട് സ്വീകരിക്കാനുള്ള സമ്മർദമാണു കുട്ടിയുടെ കുടുംബത്തിനുമേലുള്ളത്. ഡോക്ടർക്ക് അനുകൂലമായി സംസാരിക്കാൻ തങ്ങൾക്കു കടുത്ത സമ്മർദമുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. സമ്മർദങ്ങൾക്കു വഴങ്ങില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി. കുട്ടിയുടെ കൈയിലെ ആറാം വിരൽ നീക്കുന്നതിനു പകരം നാവിലാണു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കാതെയോ അവരുടെ സമ്മതപത്രം വാങ്ങാതെയോ ആണ് നാവിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോ. ബിജോണ്‍ ജോണ്‍സനെതിരേ മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമാണു മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, ഡോ. ബിജോണിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ…
Read Moreആദ്യം മദ്യം പിന്നെ മതി കൂട്ട്…വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല; സുഹൃത്തുക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം നല്‍കാത്തതിന്റെ പേരിൽ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തിൽ രണ്ടു പേര് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന് വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34) എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരംകുളം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അവധിക്കായി വിദേശത്ത് നിന്ന് നാട്ടിലെത്തിയ തമിഴ്നാട് സ്വദേശികളായ സുധന്, ഉണ്ണികൃഷ്ണന്, ബാബു എന്നിവരെയാണ് ഇരുവരും ചേര്‍ന്ന് വെട്ടിയത്. ഭാര്യ വീടായ മൂന്നുമുക്കില്‍ സുധനും സുഹൃത്തുക്കളും വിരുന്നിന് വന്ന സമയത്ത് പ്രതികൾ വീട്ടിലെത്തി. ദീർഘ നേരത്തെ സൗഹൃദ സംഭാഷണത്തിനു ശേഷം പ്രതികൾ ഇവരോട് വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യം നല്കാൻ സുധന് തയാറായില്ല. തുടര്‍ന്ന് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പിന്നാലെ മൂന്നുപേരെയും പ്രതികള്‍ വാള് കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ്…
Read Moreആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമല്ല, പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്നും തീരുമാനം; റേഷന്‍കടകളില്‍ മണ്ണെണ്ണ വിതരണം നിലയ്ക്കും
കൊച്ചി: സംസ്ഥാനത്തെ റേഷന്‍കടകളില്‍ സെപ്റ്റംബര്‍ മുതല്‍ മണ്ണെണ്ണവിതരണം ഉണ്ടാകില്ല. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമാകാത്തതിനാല്‍ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന മണ്ണെണ്ണ മൊത്തവ്യാപാരികളുടെ തീരുമാനമാണു വിതരണം മുടങ്ങാൻ കാരണം. 1,944 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് 780 കിലോ ലിറ്ററായി കുറച്ചു. ഇതോടെ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നു വ്യാപാരികള്‍ പറയുന്നു. മൂന്നു മാസം കൂടുമ്പോഴാണു മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വിതരണം സെപ്റ്റംബറിലാണ്. മുന്‍ഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പിഎച്ച്എച്ച്, എഎവൈ) കാര്‍ഡ് ഉടമകള്‍ക്കാണു മണ്ണെണ്ണ ലഭിക്കുന്നത്. മൂന്നു മാസം കൂടുമ്പോള്‍ ലഭിക്കുന്നത് അര ലിറ്റര്‍ മണ്ണെണ്ണ. എന്നാല്‍, മണ്ണെണ്ണ വ്യാപാരികള്‍ക്കു മൂന്നു മാസത്തില്‍ ഒരിക്കല്‍പ്പോലും മണ്ണെണ്ണ അലോട്ട്മെന്റ് ലഭിക്കാറില്ല.
Read More‘ഗോഹത്യ നടത്തുന്നവരെ തലകീഴായി കെട്ടിത്തൂക്കും, ഗോവധവും പശുക്കടത്തും അനുവദിക്കില്ല’: അമിത് ഷാ
പട്ന: നരേന്ദ്ര മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ ഗോവധം നിരോധിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോഹത്യ നടത്തുന്നവരെ തലകീഴാക്കി കെട്ടിതൂക്കുമെന്നും ബിഹാറിലെ റാലിയില്‍ അമിത് ഷാ പറഞ്ഞു. ഗോവധവും പശുക്കടത്തും അനുവദിക്കില്ലെന്ന് അമിത് ഷാ ആവര്‍ത്തിച്ചു. സീതാ ദേവിയുടെ ജന്മസ്ഥലമെന്നു വിശ്വാസമുള്ള സീതാമര്‍ഹിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഗോഹത്യയെ പിന്തുണയ്ക്കുന്നുവെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന.
Read Moreഅവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടാക്കി അതിൽ ആണി തറച്ച് ലോഹപൂട്ടിട്ട് ഭർത്താവ്
മുംബൈ: ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് 30 കാരൻ ചെയ്തത് അക്ഷന്ത്യവ്യമായ തെറ്റ്. ഭാര്യയുടെ സ്വകാര്യ ഭാഗത്ത് യുവാവ് ലോഹ ആണി തറച്ചു. അതിനു ശേഷം അതിൽ പൂട്ട് ഇട്ടു. സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് ഇയാൾ ലോഹ ആണി സ്ഥാപിച്ചത്. നേപ്പാൾ സ്വദേശിയായ ഉപേന്ദ്ര ഹുദകെ എന്ന യുവാവാണ് ഭാര്യയെ അതിക്രൂരമായി ആക്രമിച്ചത്. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്വാഡിലാണ് സംഭവം. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കിയ ശേഷമാണ് ഉപേന്ദ്ര ഹുദകെ ലോഹ ആണി സ്ഥാപിച്ചത്. മെയ് 11നാണ് അതിക്രമം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധം സ്ഥാപിച്ച് യുവാവ് അവരുമായി നിരന്തരം വഴക്കിടുമായിരുന്നു. സംഭവ ദിവസവും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. യുവതിയെ ക്രൂരമായി മർദിച്ച ശേഷം അവരുടെ കൈകളും കാലും കണ്ണും കെട്ടിവച്ചു. പിന്നാലെയാണ് സ്വകാര്യ ഭാഗങ്ങളിൽ ബ്ലേഡ് ഉപയോഗിച്ച്…
Read Moreഅതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ അവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ…
Read More