കൊച്ചി: പട്ടികജാതിക്കാരനാണെന്നതിനാല് നര്‍ത്തകി സത്യഭാമ മുമ്പും തന്നെ അവഹേളിച്ചിട്ടുണ്ടെന്ന് ആര്.എല്‍.വി. രാമകൃഷ്ണന് ഹൈക്കോടതിയില്‍. സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് രാമകൃഷ്ണന് സമര്‍പ്പിച്ച എതിര് സത്യവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. 2018ല്‍ കലാമണ്ഡലത്തിലെ പരിപാടിക്ക് പ്രവേശനം നിഷേധിച്ചതിനെതിരേ പട്ടികജാതി കമ്മീഷനു നല്കിയ പരാതിയുടെ പകര്‍പ്പും സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയിട്ടുണ്ട്. യുട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തില്‍ രാമകൃഷ്ണനെതിരേ വംശീയാധിക്ഷേപം നടത്തിയതിന് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സത്യഭാമ നല്കിയ ഹര്‍ജിയിലാണ് രാമകൃഷ്ണന് എതിര് സത്യവാങ് മൂലം നല്‍കിയത്.
Read MoreCategory: Loud Speaker
‘സെയിൽസ് ഗേളിന്റെ മകൻ ഒടുവിൽ ഡോക്ടർ’; കുഞ്ഞുങ്ങളേ, ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക; കുറിപ്പുമായി വി. ശിവൻകുട്ടി
തിരുവനന്തപുരം: അതിജീവനത്തിന്റെ മറ്റൊരു മാതൃകയാണ് ഡോക്ടർ അർജുനെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സെയിൽസ് ഗേളായ അമ്മ പകലന്തിയോളം ജോലി ചെയ്ത് തന്റെ മകനെ പഠിപ്പിച്ച് നല്ല വിദ്യാഭ്യാസം നൽകി ഒടുവിൽ അവനൊരു ഡോക്ടറായി. ഇതൊരു സിനിമാ കഥ കേൾക്കുന്ന ലാഘവത്തോടെ കേൾക്കേണ്ട ഒന്നല്ല. പച്ചയായ ജീവിത യാഥാർഥ്യമാണ്. ആ അമ്മയുടെ മകൻ മറ്റാരുമല്ല ഡോ. അർജുനെന്ന മിടുക്കനാണ്. അർജുൻ തന്റെ അമ്മ അനുഭവിച്ച യാതനകളുടെ നേട്ടത്തിലൂടെയാണ് താനിന്ന് ഡോക്ടറുടെ ഈ കോട്ട് ധരിക്കാൻ പ്രാപ്തനായതെന്ന് കാണിച്ച് പങ്കുവച്ച പോസ്റ്റാണ് ഇന്ന് വൈറലാകുന്നത്. മന്ത്രി ശിവൻകുട്ടി കൂടി ഈ പോസ്റ്റ് തന്റെ ഔദ്യോഗിക പേജിൽ പങ്കുവച്ചതോടെ വീണ്ടും അത് ആളുകൾ ഏറ്റെടുത്തു. നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ. കുഞ്ഞുങ്ങളേ, ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക. ഏറെ സ്നേഹത്തോടെ അർജുൻ. ബി യുടെ…
Read Moreഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്കു നൽകും; മോദി
ന്യൂഡൽഹി: അഴിമതിക്കേസുകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്കു നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാർ തങ്ങളുടെ സ്ഥാനം ദുരുപയോഗം ചെയ്ത് പാവപ്പെട്ടവരുടെ പണം കൊള്ളയടിച്ചുവെന്ന് എനിക്ക് തോന്നുന്നു. അവർക്കത് തിരികെ ലഭിക്കണമെന്നും മോദി പറഞ്ഞു. ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ച നടത്തും. നിയമപരമായ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ഇഡി കേസുകളും ബിഹാർ മുൻ മുഖ്യമന്ത്രി ലാലു യാദവ് ഉൾപ്പെട്ട ഭൂമി കുംഭകോണവും മോദി പരാമർശിച്ചു. കേരളത്തിലെ ചില സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ നിക്ഷേപം തട്ടിയെടുത്ത് വ്യക്തിപരമായ കൂട്ടുകച്ചവടത്തിന് ഉപയോഗിച്ചിരിക്കുകയാണ്. ആയിരക്കണക്കിനു കോടി രൂപയാണ് ഈ നിലയില്‍ തട്ടിയെടുത്തതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭുമുഖത്തിലാണ് മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreനര്‍കോട്ടിക് കേസ്; ഇനി മുതല്‍ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്കും അന്വേഷിക്കാം
കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് ഇടപാട് കേസുകള്‍ (എന്‍ഡിപിഎസ് നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്)വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ ഇനി മുതല്‍ ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിക്കും അന്വേഷിക്കാം. ലഹരിമാഫിയയുടെ പിടിയില്‍ നിന്ന് യുവത്വത്തെ രക്ഷിക്കാനായി കേരള പോലീസിലെ നര്‍ക്കോട്ടിക് വിഭാഗത്തെ ശക്തിപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ പോലീസ് ജില്ലകളിലെയും നര്‍ക്കോട്ടിക് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ജില്ല നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മുഖ്യ ചുമതലക്കാരനും ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണാധികാരവും ഇവരുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫി (ഡിസ്ട്രിക് ആന്‍ഡി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ്)ന് നിയമപരമായ അധികാരവും നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നിലവില്‍ ഡാന്‍സാഫ് ടീം കണ്ടെത്തുന്ന കുറ്റകൃത്യങ്ങള്‍ അതാത് പോലീസ് സ്റ്റേഷനുകളിലായിരുന്നു അന്വേഷിച്ചിരുന്നത്. ഇത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ ജോലി ഭാരം ഉണ്ടാക്കിയിരുന്നു. താനൂരില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതിയുടെ മരണം…
Read Moreഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ ശാസ്ത്രീയ രീതിയിൽ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്
പത്തനംതിട്ട: അരവണ നശിപ്പിച്ചു കളയുന്നതിനായി ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്. ആറര ലക്ഷത്തിൽ അധികം ടിൻ അരവണയാണ് ശബരിമല സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്. ശാസ്ത്രീയമായി അരവണ നശിപ്പിക്കുന്നതിനായാണ് ഏജൻസികളിൽ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് താത്പര്യപത്രം ക്ഷണിച്ചത്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി. വന്യമൃഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് വേണം അരവണ നശിപ്പിക്കാൻ. മാത്രമല്ല അരവണയുടെ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഒട്ടിച്ചിട്ടുള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏൽക്കാത്ത രീതിയിലായിരിക്കണം അരവണ നശിപ്പിക്കേണ്ടതെന്നും ടെൻഡർ നോട്ടീസിൽ ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
Read Moreഇടതും വലതും വൈകാതെ ഒറ്റമുന്നണിയായി മാറുന്നത് കാണാൻ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല; കെ. സുരേന്ദ്രൻ
കോഴിക്കോട്: സോളാർ സമരം ഇടതുവലതുമുന്നണികൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണെന്ന് നേരത്തേ തന്നെ ബിജെപി പറഞ്ഞിരുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ തനിക്കെതിരേ ഏറ്റവും മോശമായ വാക്കുകൾ ഉപയോഗിച്ചാണ് പ്രതികരിച്ചതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ എൻ. കെ പ്രേമചന്ദ്രനെയും അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തെ കുറിച്ച് അന്ന് ചാനലുകളിൽ വന്നിരുന്ന് വീറോടെ വാദിച്ചിരുന്ന ആളുകളിലൊരാൾ പ്രേമചന്ദ്രനായിരുന്നു. പിന്നീട് ഇടതുമുന്നണിവിട്ട് സോളാർ അഴിമതിക്കാരുടെ കൂടാരത്തിൽ അദ്ദേഹം എത്തിപ്പെട്ടു എന്നതും വസ്തുതയെന്നും സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… സോളാർ സമരം ഇടതുവലതുമുന്നണികൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണെന്ന് ആ നിമിഷത്തിൽ തന്നെ ബിജെപി പറഞ്ഞിരുന്നു. ഈ കാര്യം…
Read Moreഫിറ്റായിരിക്കണം സ്കൂൾ ബസുകൾ; പരിശോധനയ്ക്ക് ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്
കോട്ടയം: അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ സ്കൂൾ ബസുകളുടെ ഫിറ്റ്നെസ് പരിശോധനയ്ക്ക് ഒരുങ്ങുകയാണു മോട്ടോർ വാഹന വകുപ്പ്. ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾക്കു മാത്രമേ സർവീസ് നടത്താൻ അനുവാദമുള്ളൂ. പരിശോധന വിജയകരമായി പൂർത്തിയാക്കാത്ത വാഹനങ്ങൾ നോട്ടീസ് നൽകി തിരിച്ചയക്കും. വാഹനത്തിന്റെ മുന്നിലും പിന്നിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനമെന്നു വ്യക്തമായി എഴുതണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന മറ്റുവാഹനങ്ങളില്‍ ഓണ്‍ സ്കൂള്‍ ഡ്യൂട്ടി എന്നെഴുതണം. കുട്ടികള്‍ ചവിട്ടുപടിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഡ്രൈവര്‍ക്ക് കാണാവുന്നവിധത്തില്‍ കണ്ണാടി സ്ഥാപിക്കണം. ക്രമിനൽ പശ്ചാത്തലമുള്ളവരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമായ ഡ്രൈവർമാരെ സ്കൂൾ ബസ് ഓടിക്കാൻ അനുവദിക്കില്ല. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് മോട്ടോർവാഹനവകുപ്പ് സ്കൂൾ ബസ് ഫിറ്റ്നെസ് പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
Read Moreടിവി അവതാരകയെ തീര്‍ഥം നല്കി മയക്കി കിടത്തി; പീഡന പരാതിയിൽ പൂജാരിക്കെതിരേ കേസ്
ചെന്നൈ: പുണ്യാഹ ജലമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലർത്തിയ വെള്ളം നല്കി ടിവി അവതാരകയെ പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവതാരികയുടെ പരാതിയിൽ ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പോലീസ് കേസെടുത്തു. ഒരിക്കല്‍ യുവതി ക്ഷേത്രത്തിൽ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി പോകുന്പോൾ യുവതിയെ വീട്ടിലാക്കാമെന്ന് ധരിപ്പിച്ച് കാര്‍ത്തിക് തന്റെ കാറില്‍ കയറ്റുകയായിരുന്നു. അതിനു ശേഷം യുവതിക്ക് ഇയാൾ കുടിക്കുന്നതിനായി തീര്‍ഥം നൽകുകയായിരുന്നു. അത് കുടിച്ച ശേഷം ബോധരഹിതയായ യുവതിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് പരാതി. ചെന്നൈ പാരീസ് കോര്‍ണറിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാര്‍ത്തിക്. ഇരുവരും ഇവിടെ വച്ചാണ് പരിചയപ്പെടുന്നത്.
Read More‘സോളാർ സമരം’ ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരം; ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് അന്ന് നടന്നത്’; ചാണ്ടി ഉമ്മൻ
കോട്ടയം: സോളാർ സമരം ന്യായമില്ലാത്ത സമരമായിരുന്നു എന്ന് എംഎൽഎ ചാണ്ടി ഉമ്മൻ. ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരമെന്നും അക്കാര്യം പിണറായി വിജയന് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ന്യായവും നീതിയും ഇല്ലാത്തതുകൊണ്ടാണ് സമരം ദീർഘ കാലം കൊണ്ടു പോകാൻ സാധിക്കാതിരുന്നതും വിജയിക്കാതെ പോയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് അന്ന് നടന്നത്. സിപിഎം വ്യാജ വാർത്തകളുടെ പിന്നാലെ പോവുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. സോളാർ സമരം പെട്ടെന്ന് അവസാനിച്ചത് സിപിഎമ്മിന്റെ അറിവോടുകൂടിയുള്ള ഒത്തുതീർപ്പ് കാരണമാണെന്ന് ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ “സോളാര്‍ ഇരുണ്ടപ്പോള്‍’എന്ന ലേഖനത്തിലെ “രണ്ട് പത്രക്കാര് അവസാനിപ്പിച്ച സോളാര്‍ സമരം’ എന്ന മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തൽ. 2013ല്‍ നടന്ന കേസിലെ ആരോപണം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക്…
Read Moreപന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; കസ്റ്റഡിയിലെടുത്ത രാഹുലിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: ഭർതൃ ഗൃഹത്തിൽ നവ വധു ക്രൂരമായി മർദനത്തിനിരയാകേണ്ടി വന്ന കേസിൽ ജർമനിയിലേക്ക് കടന്ന ഭർത്താവ് രാഹുലിന്റെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊക്കുന്ന് സ്വദേശി രാജേഷിനെ ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി നേരത്തെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് രാജേഷാണെന്നും ബംഗളൂർ വരെ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തെന്നും പോലീസ് പറഞ്ഞു. രാഹുലിന് വിദേശത്തേക്ക് പോകാനായി ടിക്കറ്റ് എടുത്ത് നൽകിയതും രാജേഷാണെന്ന് പോലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ അഞ്ചിനായിരുന്നു പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം സ്നേഹതീരത്തിൽ രാഹുലും തമ്മിലുള്ള വിവാഹം. മാട്രിമോണി വെബ്സൈറ്റ് വഴിയാണ് ആലോചന വന്നത്. വിവാഹത്തിന്റെ ഏഴാം നാൾ വരന്റെ വീട്ടിൽ അടുക്കള കാണൽ ചടങ്ങിനായി പലഹാരങ്ങളും സമ്മാനങ്ങളുമായാണ് 26 അംഗം സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. അപ്പോഴാണ് ദേഹമാസകലം പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടത്. നെറ്റി…
Read More