തിരുവനന്തപുരം: നവകേരള ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ യാത്രക്കാർക്കായി നിരത്തിലിറങ്ങിയത് സംബന്ധിച്ച് പ്രചരിച്ചിരുന്ന വ്യാജ വാർത്തകൾക്ക് വിരാമം. ബസ് അതീവ ലാഭത്തിലെന്ന് കെഎസ്ആർടിസി. മെയ് അഞ്ചിനാണ് കോഴിക്കോട് നിന്നും ബംഗളൂരിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. അന്നു മുതൽ ഇന്നു വരെ ബസിന്റെ സര്‍വീസിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് സെഎസ്ആർടിസി വ്യക്തമാക്കി. സര്‍വ്വീസ് ആരംഭിച്ചതു മുതല്‍ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷന്‍ നേടി ഗരുഡ പ്രീമിയം വിജയകരമായി കുതിക്കുകയാണെന്നും അവർ വ്യക്തമാക്കി. യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടാനായിട്ടുണ്ടെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ച കാര്യങ്ങൾ അവർ വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഗരുഡ പ്രീമിയം, സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞു.…
Read MoreCategory: Loud Speaker
സെനറ്റ് തെരഞ്ഞെടുപ്പ്; എസ്എഫ്ഐ നേതാക്കള്‍ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; പരാതിയുമായി കെഎസ്യു
കണ്ണൂര്‍: എസ്എഫ്ഐ നേതാക്കള്‍ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ അതിക്രമിച്ചു കയറി യുയുസിയില്‍നിന്ന് സെനറ്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടിയതായി പരാതി. ഇതു സംബന്ധിച്ച് യുയുസിയും രണ്ടാംവര്‍ഷ എംബിഎ വിദ്യാര്‍ഥിയുമായ അതുല്‍ ജോസഫ് കണ്ണൂര്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് പരാതി നല്കി. കോളജില്‍നിന്ന് ബാലറ്റ് പേപ്പര്‍ വാങ്ങി ക്ലാസ് റൂമിലേക്ക് പോയ സമയം നോക്കി എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പുറത്തുനിന്ന് എത്തിയ സംഘം ബാലറ്റ് പേപ്പര്‍ തന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ചതെന്ന് പരാതിയില്‍ അതുല്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി കെഎസ്യു നേതാക്കള്‍ രംഗത്തെത്തി. ജനാധിപത്യസംവിധാനങ്ങളെ കാറ്റില്‍പ്പറത്തി സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് എസ്എഫ്എൈ നടത്തുന്നതെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് എം. സി. അതുല്‍ പറഞ്ഞു.
Read Moreആര്യയുടെ രഹസ്യ മൊഴിയെടുക്കണം സർ; യദുവിനെതിരായ ലൈംഗികാധിഷേപ കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷനൽകി പോലീസ്
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസിൽ മേയർ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പോലീസ് ഇതിനായി അപേക്ഷ നൽകി. കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് മേയർ ആര്യ രാജേന്ദ്രൻ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. അതേസമയം ഡ്രൈവറുടെ പരാതിയിൽ കോടതി ഇടപെടലിനെ തുടർന്നാണ് ആര്യാ രാജേന്ദ്രനെതിരെയും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനെതിരെയും ഇവരുടെ ബന്ധുകൾക്കെതിരെയും പോലീസ് കേസെടുത്തത്.
Read Moreപെൺവാണിഭക്കേസ്: പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ രക്ഷപ്പെടുത്തി; പോലീസ് പൊക്കിയവരിൽ ഉന്നത ഉദ്യോഗസ്ഥരും
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ പെൺവാണിഭത്തിന് പോലീസ് അറസ്റ്റ് ചെയ്ത 21 പേരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടറും. അന്തർ സംസ്ഥാന പെൺവാണിഭ റാക്കറ്റിന്റെ തടവിലായിരുന്ന 10 മുതൽ 15 വയസ് വരെ പ്രായമുള്ള അഞ്ച് പെൺകുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. ഹോട്ടലുകളിൽ നടന്ന റെയ്ഡിലാണ് 21 പേരെ പിടികൂടിയത്. ഇതിൽ11 പേർ പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഹോട്ടലിൽ വന്നവരാണ്. അറസ്റ്റിലായവരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടറുമടക്കം എട്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. ഇറ്റാനഗറിൽ ബ്യൂട്ടിപാർലർ നടത്തുന്ന രണ്ടു സഹോദരിമാരാണു ധേമാജിയിൽനിന്ന് ഇറ്റാനഗറിലേക്കു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊണ്ടുവന്നതെന്ന് എസ്പി പറഞ്ഞു. തങ്ങളെ ലൈംഗിക തൊഴിലിന് നിർബന്ധിക്കുകയായിരുന്നുവെന്നു പെൺകുട്ടികളും പറഞ്ഞു. പെൺകുട്ടികൾ ഷെൽട്ടർ ഹോമുകളിലാണെന്നും അവിടെ അവർക്ക് കൂടുതൽ മാനസികാരോഗ്യ പരിചരണം നൽകുമെന്നും അധികൃതർ അറിയിച്ചു.
Read Moreമദ്യലഹരിയിൽ വഴക്ക്: പിതാവിനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയിൽ
തിരുവനന്തപുരം: മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മകന്റെ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ രാജേന്ദ്രന്റെ മൂത്തമകൻ രാജേഷിനെ (42) മലയിൻകീഴ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളാണ്. മകന്റെ മർദനമാണ് മരണത്തിന് കാരണംമെന്ന് തെളിഞ്ഞതോടെയാണ് പോലീസ് നടപടിയെടുത്തത്. രാജേന്ദ്രനെ മെയ് നാലിന് ഉച്ചയ്ക്കാണ് അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. ഇയാളും മകൻ രാജേഷും തമ്മിൽ വഴക്കുണ്ടായതായും മകന്റെ അടിയേറ്റ് നിലത്തുവീണ രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പരിസരവാസികൾ പറഞ്ഞു. സംഭവസമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. അബോധാവസ്ഥയിലായ രാജേന്ദ്രനെ രാജേഷും മറ്റ് ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ രാജേന്ദ്രൻ മറിഞ്ഞുവീണ് പരിക്കേറ്റന്നാണ് പറഞ്ഞത്. പോലീസിൽ അറിയിക്കാതെ മറച്ചുവയ്ക്കാനും ഇവർ ശ്രമിച്ചിരുന്നു. 11 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ രാജേന്ദ്രൻ ചികിത്സയിലായിരുന്നു.
Read Moreതെളിവു നഷ്ടപ്പെട്ടതില്‍ പോലീസ് വീഴ്ച; ജെസ്ന തിരോധാനത്തിന്റെ തുടരന്വേഷണം അടുത്ത മാസം
കോട്ടയം: ജെസ്ന മരിയ ജയിംസ് തിരോധാന കേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് അടുത്ത മാസം വീണ്ടും അന്വേഷണം തുടങ്ങും. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സിജെഎം കോടതിയില്‍ സമര്‍പ്പിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം. കണ്ണിമലയ്ക്കും പുഞ്ചവയലിനും ഇടയിലുള്ള ഒരു പ്രാര്‍ഥനാ കേന്ദ്രം, ജെസ്നയുമായി ഇത്തരത്തില്‍ അടുപ്പം സ്ഥാപിച്ച വ്യക്തി എന്നിവരിലേക്കായിരിക്കും പ്രധാന അന്വേഷണം. ഈ പ്രദേശത്ത് വ്യക്തികളും സമൂഹങ്ങളും നടത്തുന്ന ഏതാനും പ്രാര്‍ഥനാ കേന്ദ്രങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചിലത് ഹാളുകളിലും ചിലതു വീടുകളോടു ചേര്‍ന്നുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നടത്തിപ്പുകാരുടെ വരുമാന ഉറവിടം ഉള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷണത്തില്‍ വരും. ജെസ്ന തിരോധാനത്തിനുശേഷം ഇതില്‍ ചിലതിന്റെ പ്രവര്‍ത്തനം നിലച്ചതായി പറയുന്നു. പല തലങ്ങളില്‍പ്പെട്ടവര്‍ ഇവിടെ സമ്മേളിച്ചിരുന്നു. വ്യാഴാഴ്ചകളില്‍ കോളജില്‍ പോകാതെ ജെസ്ന ഒരു കേന്ദ്രത്തില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്നതായി അടുത്ത കാലത്താണ് അറിയുന്നത്. ഇവിടെ ജെസ്ന ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളും സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ള…
Read Moreമഴയെത്തുംമുൻപേ..! സിംഗപ്പൂർ യാത്ര ഒഴിവാക്കി, മുഖ്യമന്ത്രി 19 ന് നാട്ടിലെത്തും; 20നു പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ 19നു രാത്രി തിരിച്ചെത്തും. ഇന്നലെ രാവിലെ ഇന്തോനേഷ്യയിൽനിന്ന് ദുബായിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10നു ചേർന്ന ഓണ്‍ലൈൻ മന്ത്രിസഭയിൽ പങ്കെടുത്തു. സിംഗപ്പുരിൽനിന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, സിംഗപ്പൂർ യാത്ര ഒഴിവാക്കിയിരുന്നു. 21നു മടങ്ങിയെത്തുംവിധമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തി 19നു രാത്രി മടങ്ങിയെത്തും. 20നു പ്രത്യേക മന്ത്രിസഭാ യോഗമുണ്ട്. മേയ് ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശത്തേക്കു പോയത്. 22നു മന്ത്രിസഭ ചേരും തിരുവനന്തപുരം: നിയമസഭാ സമ്മേളനം സംബന്ധിച്ച കാര്യങ്ങൾ 22നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. വിദേശപര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം നേരിട്ടാണ് 22ലെ മന്ത്രിസഭ ചേരുക. ജൂണ്‍ 10നു നിയമസഭാ സമ്മേളനം തുടങ്ങിയ ശേഷം ഇടയ്ക്ക് ലോക കേരള സഭയ്ക്കായി നിർത്തിവച്ച ശേഷം…
Read Moreഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വരെ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും ഞായറാഴ്ച 20 സെന്റീമീറ്റർ വരെയുള്ള തീവ്ര മഴയ്ക്കുമാണ് സാധ്യത. കനത്ത മഴയ്ക്കൊപ്പം ഈ ദിവസങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് അടുത്ത 24 മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Read More“സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്’; ജോസ് കെ. മാണി തിരികെ വരണമെന്ന് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി യുഡിഎഫിലേക്ക് തിരികെ വരണമെന്ന ആവശ്യവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം. വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ ജോസ് കെ. മാണി സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുതെന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും പറയുന്നു. കോട്ടയം ലോക്സഭ സീറ്റിൽ ചാഴികാടന്റെ തോൽവി ഉറപ്പായിരിക്കെ മാണി ഗ്രൂപ്പിന് ലോക്സഭയിലും രാജ്യസഭയിലും അംഗത്വമില്ലാതെയാവും. ദേശീയ പാർട്ടി പദവിയും ചിഹ്നവും നിലനിർത്താനുള്ള പോരാട്ടത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികൾക്കും ജോസ് കെ. മാണിയുടെ മോഹങ്ങൾ നിറവേറ്റിക്കൊടുക്കാൻ സാധ്യമല്ല. വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിലാണ് കേരളാ കോൺഗ്രസ്-എം – മുഖപ്രസംഗം പറയുന്നു. കെഎം മാണി വത്തിക്കാൻപോലെ കാത്ത് സൂക്ഷിച്ച പാലായിൽ ജോസ് കെ. മാണി തോറ്റത് കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കഠിനമായതാണ്. നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റെയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ.എം.…
Read More‘വിമാനത്താവളങ്ങള്‍ അദാനിക്കു കൈമാറാൻ എത്ര ടെംപോ നിറയെ പണം കിട്ടി’: മോദിയോട് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അദാനി വിഷയം ഉയര്‍ത്തി നരേന്ദ്രമോദിക്കെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി രാഹുല്‍ഗാന്ധി. രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്കു കൈമാറാൻ എത്ര ടെംപോ നിറയെ പണം ലഭിച്ചുവെന്നു രാഹുല്‍ ചോദിച്ചു. യുപിയിലെ ലക്നൗ വിമാനത്താവളത്തിലൂടെ നടന്നുകൊണ്ട് ചിത്രീകരിച്ച വീഡിയോയിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുത്ത വിഷയമാണ് ഒന്നര മിനിറ്റ് വീഡിയോയിലൂടെ രാഹുല്‍ ഗാന്ധി വിമർശന വിധേയമാക്കുന്നത്. രാഹുലിപ്പോള്‍ അദാനിയെയും അംബാനിയെയും കുറിച്ച് പറയാത്തത് ടെംപോയില്‍ പണം കിട്ടിയത് കൊണ്ടാണെന്ന മോദിയുടെ പരാമർശമാണ് രാഹുലിന്റെ വിമർശനത്തിന് പിന്നില്‍. ഈ പരാമർശം മോദിക്കെതിരേതന്നെ തിരിച്ചുവിടുകയാണ് രാഹുൽ. ഇതോടെ രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള അദാനി-അംബാനി വാക്പോര് പുതിയ തലത്തിലേക്കു കടന്നു. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മോദിയുടെ മറുപടി കാത്തിരിക്കുകയാണു കോൺഗ്രസ്.
Read More