പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി; യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

ഏ​റ്റു​മാ​നൂ​ർ: അ​ർ​ധ​രാ​ത്രി​യി​ൽ സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ക​ണ്ട് ഭ​യ​ന്നോ​ടി​യ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. നാ​ൽ​പാ​ത്തി​മ​ല ത​ട​ത്തി​ൽ സു​രേ​ന്ദ്ര​ന്‍റെ മ​ക​ൻ ആ​കാ​ശ് സു​രേ​ന്ദ്ര​ൻ (19) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ എം​ജി യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​നു സ​മീ​പം നാ​ൽ​പാ​ത്തി​മ​ല​യി​ലാ​ണ് സം​ഭ​വം. യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വി​ജ​ന​മാ​യ പു​ര​യി​ട​ത്തി​ൽ സം​ഘം ചേ​ർ​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു ആ​കാ​ശും സു​ഹൃ​ത്തു​ക്ക​ളും. ഇ​തി​നി​ടെ അ​തു​വ​ഴി ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് സം​ഘം എ​ത്തു​ന്ന​തു ക​ണ്ട് ഭ​യ​ന്ന സം​ഘം ചി​ത​റി​യോ​ടു​ക​യാ​യി​രു​ന്നു. പ​ല ത​ട്ടു​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്ന പു​ര​യി​ട​ത്തി​ന്‍റെ മു​ക​ളി​ല​ത്തെ ത​ട്ടി​ൽ​നി​ന്ന് താ​ഴേ​ക്ക് ചാ​ടി​യ ആ​കാ​ശ് നേ​രേ കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ജീ​പ്പ് ക​ട​ന്നു പോ​യ ശേ​ഷം വീ​ണ്ടും സം​ഘാം​ഗ​ങ്ങ​ൾ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ ആ​കാ​ശ് ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഘാം​ഗ​ങ്ങ​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ആ​കാ​ശ് കി​ണ​റ്റി​ൽ വീ​ണ​ത് അ​റി​യു​ന്ന​ത്. അ​വ​ർ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ണി​ക്ക് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി…

Read More

മ​ര​വും വൈ​ദ്യു​തി പോ​സ്റ്റും വീ​ണ് പ​ത്ത് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം; അ​പ​ക​ടം കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ

ആ​ലു​വ: കൂ​ട്ടു​കാ​രോ​ടൊ​പ്പം ഗ്രൗ​ണ്ടി​ൽ ക​ളി​ക്കാ​നെ​ത്തി​യ പ​ത്തു വ​യ​സു​കാ​ര​ൻ മ​ര​വും വൈ​ദ്യു​തി പോ​സ്റ്റും ദേ​ഹ​ത്തു വീ​ണ് മ​രി​ച്ചു. പു​റ​യാ​ർ ഗാ​ന്ധി​പു​ര​ത്ത് അമ്പാട്ട് ​വീട്ടി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​നാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റ് മ​ണി​ക്ക് ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​ന് അ​ടു​ത്ത് കൂ​ട്ടു​കാ​രോ​ടൊ​പ്പം ക​ളി​ക്കാ​ൻ പോ​യ​താ​ണ് ഇ​ര്‍​ഫാ​ൻ. ഉ​ള്ള് ബ​ലം കു​റ‍​ഞ്ഞ് നി​ന്നി​രു​ന്ന മ​ഹാ​ഗ​ണി മ​ര​മാ​ണ് മ​റി​ഞ്ഞു​വീ​ണ​ത്. മ​രം പോ​സ്റ്റി​ല്‍ വീ​ഴു​ക​യും ഇ​വ ര​ണ്ടും ചേ​ര്‍​ന്ന് താ​ഴേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ​ഈ സ​മ​യം കു​ട്ടി​ക​ള്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഇ​ര്‍​ഫാ​ന്‍റെ ദേ​ഹ​ത്തേ​ക്കാ​ണ് ഇ​വ വ​ന്നു​വീ​ണ​ത്. വൈ​കാ​തെ ത​ന്നെ മ​ര​ണ​വും സം​ഭ​വി​ച്ചു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ട​നാ​ട് വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ര്‍​ഫാ​ൻ.       

Read More

തൃ​ശൂ­​രി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ കാ­​ട്ടാ­​ന ച­​രി­​ഞ്ഞു

തൃ­​ശൂ­​ര്‍: മാ­​ന്ദാ­​മം​ഗ­​ലം വെ­​ള്ള­​ക്കാ­​രി­​ത്ത​ട­​ത്ത് കി­​ണ­​റ്റി​ല്‍ വീ­​ണ കാ​ട്ടാ­​ന ച­​രി​ഞ്ഞു. ആ​ന​ക്കു​ഴി സ്വ​ദേ​ശി കു​രി​ക്കാ​ശേ​രി സു​രേ​ന്ദ്ര​ന്‍റെ കി​ണ​റ്റി​ൽ വീ​ണ ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ആ​ന കി​ണ​റ്റി​ൽ വീ​ണ​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യു​മെ​ല്ലാം നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​ദൗ​ത്യം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്. കാ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ത​ന്നെ ഇ​വി​ടെ കാ​ട്ടാ​ന വ​രു​ന്ന​ത് അ​പൂ​ര്‍​വ​മ​ല്ല. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് മാ​ന്തി ആ​ന​യെ പു​റ​ത്തെ​ടു​ക്കാ​നാ​യി​രു​ന്നു വ​നം​വ​കു​പ്പി​ന്‍റെ ശ്ര​മം.

Read More

മു​സ്‌​ലിം ക്ഷേ​മം ഉ​റ​പ്പാ​ക്കി; മു​ത്ത​ലാ​ഖ് നി​രോ​ധ​ന​ത്തി​ലൂ​ടെ ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കി; മു​സ്‌​ലിം ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ച് മോ​ദി

ഉ​ത്ത​ർ​പ്ര​ദേ​ശ്: രാ​ജ​സ്ഥാ​ൻ പ്ര​സം​ഗം വി​വാ​ദ​മാ​യ​തോ​ടെ മു​സ്‌​ലിം ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ എ​ടു​ത്തു പ​റ​ഞ്ഞ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മു​ന്‍ സ​ര്‍​ക്കാ​രു​ക​ള്‍ മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​ന്നും ചെ​യ്തി​ല്ല എ​ന്ന് മോ​ദി വി​മ​ര്‍​ശി​ച്ചു. മു​സ്ലിം വോ​ട്ട് മാ​ത്ര​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​ന്‍ പ്ര​സം​ഗം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​സ്‌​ലിം ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. മു​ത്ത​ലാ​ഖ് നി​രോ​ധ​ന​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി​ക​ളു​ടെ ക​ണ്ണീ​ർ താ​ൻ തു​ട​ച്ചു നീ​ക്കി. തീ​ര്‍​ഥാ​ട​ന​ത്തി​നു​ള​ള ഹ​ജ്ജ് ക്വാ​ട്ട വ​ർ​ധി​പ്പി​ച്ചു. മു​സ്‌​ലിം സ​ഹോ​ദ​രി​മാ​ർ​ക്ക് ത​നി​ച്ച് ഹ​ജ്ജി​ന് പോ​കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യെ​ന്നും അ​വ​രു​ടെ​യൊ​ക്കെ ആ​ശി​ർ​വാ​ദം ത​നി​ക്കു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.

Read More

മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി, എ​ല്ലാ​ത്തി​നു​മ​പ്പു​റം സൗ​ഹൃ​ദം; ഇ​ന്ന​സെ​ന്‍റി​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ഫ്ല​ക്സ്; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി എ​ൽ​ഡി​എ​ഫ്

തൃ​ശൂ​ർ: അ​ന്ത​രി​ച്ച ന​ട​നും മു​ൻ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റി​നൊ​പ്പ​മു​ള്ള എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യു​ടെ ഫ്ല​ക്സ് വി​വാ​ദ​ത്തി​ൽ പ​രാ​തി​യു​മാ​യി എ​ൽ​ഡി​എ​ഫ്. സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ സ്ഥാ​പി​ച്ച ‘സു​രേ​ഷ് ഗോ​പി​യെ വി​ജ​യി​പ്പി​ക്കു​ക’ എ​ന്നെ​ഴു​തി​യ ഫ്ല​ക്സാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. ‘മോ​ദി​യു​ടെ ഗ്യാ​ര​ണ്ടി തൃ​ശൂ​രി​നൊ​രു കേ​ന്ദ്ര​മ​ന്ത്രി. എ​ല്ലാ​ത്തി​നു​മ​പ്പു​റം സൗ​ഹൃ​ദം. സു​രേ​ഷ് ഗോ​പി​യെ വി​ജ​യി​പ്പി​ക്കു​ക’- എ​ന്നാ​ണ് ഫ്ല​ക്സ് ബോ​ർ​ഡി​ലു​ള്ള​ത്. അ​തേ​സ​മ​യം, 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ് ഗോ​പി ഇ​ന്ന​സെ​ന്‍റി​ന് വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു. പ​ക്ഷേ അ​ന്ന് സു​രേ​ഷ് ഗോ​പി രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം ഇ​രു​വ​രും ത​മ്മി​ൽ വ​ള​രെ ന​ല്ല സൗ​ഹൃ​ദ​മാ​യി​രു​ന്നു. വി​വാ​ദ​ത്തോ​ട് സു​രേ​ഷ് ഗോ​പി​യോ ബി​ജെ​പി​യോ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.    

Read More

എ​ല്ലാ​ത്തി​ന​പ്പു​റം സൗ​ഹൃ​ദം..!ഇരിങ്ങാലക്കുടയിൽ ഇ​ന്ന​സെ​ന്‍റി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന സു​രേ​ഷ് ഗോ​പി;​ ന​ഗ​ര​ത്തി​ലെ ഫ്ള​ക്സ് ബോ​ർ​ഡ് വി​വാ​ദ​ത്തി​ലേ​ക്ക്; ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സോണറ്റ്

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ തൃ​ശൂ​രി​ൽ ഫ്ള​ക്സ് ബോ​ർ​ഡി​ന്‍റെ പേ​രി​ൽ വി​വാ​ദം. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ അ​ന്ത​രി​ച്ച ന​ട​ൻ ഇ​ന്ന​സെ​ന്‍റിനൊപ്പം എൻഡിഎ സ്ഥാനാർഥിയുടെ ചി​ത്രമാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ബ​സ് സ്റ്റാ​ൻ​ഡ് എ​കെ​പി റോ​ഡി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​നി​ല്‍​കു​മാ​റി​ന്‍റെ ബോ​ര്‍​ഡാ​ണ് ആ​ദ്യം ഉ​യ​ര്‍​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യും ഇ​ന്ന​സെ​ന്‍റും ഒ​രു​മി​ച്ചു​ള്ള ചി​ത്രം സ​ഹി​തം അ​വി​ടെ ബോ​ര്‍​ഡ് ഉ​യ​ർ​ന്ന​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ​ത്തി​ന​പ്പു​റം സൗ​ഹൃ​ദം എ​ന്നാ​യി​രു​ന്നു ബോ​ർ​ഡി​ൽ എ​ഴു​തി​യി​രു​ന്ന​ത്. ത​ങ്ങ​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യ​ല്ല ചി​ത്രം ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഇ​ന്ന​സെ​ന്‍റി​ന്‍റെ കു​ടും​ബം പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ന്ന​സെ​ന്‍റി​ന്‍റെ മ​ക​ൻ സോ​ണ​റ്റ് അ​റി​യി​ച്ചു. ഇ​തി​നു പി​ന്നാ​ലെ എ​ൽ​ഡി​എ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​മ​ണി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ…

Read More

മ​സ്ജി​ദി​നു​നേ​രെ സാ​ങ്ക​ൽ​പി​ക അ​മ്പ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ കേ​സ്

ഹൈ​ദ​രാ​ബാ​ദ്: രാ​മ​ന​വ​മി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ മു​സ്ലിം ​പ​ള്ളി​യി​ലേ​ക്കു സാ​ങ്ക​ൽ​പ്പി​ക അ​സ്ത്രം എ​യ്യു​ന്ന വി​ധ​ത്തി​ൽ ആം​ഗ്യം കാ​ട്ടി​യ ഹൈ​ദ​രാ​ബാ​ദ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കൊ​മ്പെ​ല്ലാ മാ​ധ​വി ല​ത​യ്ക്കെ​തി​രേ കേ​സ്. വെ​ള്ള​ത്തു​ണി കൊ​ണ്ടു മൂ​ടി​യ മ​സ്ജി​ദി​നു​നേ​രേ അ​മ്പെ​യ്യു​ന്ന​പോ​ലു​ള്ള സ്ഥാ​നാ​ർ​ഥി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തോ​ടെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നു മാ​ധ​വി ല​ത സ​മു​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ മാ​പ്പ​പേ​ക്ഷ ന​ട​ത്തി​. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 295എ (​വാ​ക്ക്, എ​ഴു​ത്ത്, ചി​ഹ്നം, ഇ​മേ​ജ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഏ​തെ​ങ്കി​ലും വി​ഭാ​ഗ​ത്തി​ന്‍റെ വി​കാ​ര​ങ്ങ​ളെ​യോ മ​ത​വി​ശ്വാ​സ​ങ്ങ​ളെ​യോ മ​നഃ​പൂ​ർ​വം വ്ര​ണ​പ്പെ​ടു​ത്തു​ക) ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ല​ത​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

Read More

കാ​റി​ൽ ര​ണ്ട് കോ​ടി രൂ​പ​യു​മാ​യി ബി​ജെ​പി ഓ​ഫീ​സ് സെ​ക്ര​ട്ട​റി; വ​ല​യി​ൽ കു​രു​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡ്

ബം​ഗ​ളൂ​രു: കാ​റി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ര‍​ണ്ടു കോ​ടി രൂ​പ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ബി​ജെ​പി ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യ​ട​ക്കം ര​ണ്ടുപേ​ർ പി​ടി​യി​ൽ. ബി​ജെ​പി സം​സ്ഥാ​ന ഓ​ഫീ​സി​ലെ സെ​ക്ര​ട്ട​റി ലോ​കേ​ഷ്, വേ​ങ്കി​ടേ​ഷ് പ്ര​സാ​ദ്, ഗം​ഗാ​ധ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ലെ ചാം​രാ​ജ്പേ​ട്ട് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ‍​ർ പി​ടി​യി​ലാ​യ​തെ​ന്നു ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പ​ണം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്നു ബി​ജെ​പി ഭാ​ര​വാ​ഹി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം നി​യ​മ​വി​ധേ​യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​യ​മ​ലം​ഘ​ന​മി​ല്ലെ​ന്ന് അ​വ‍​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, തെ​ര‌​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച​തി​നും പ​ണം ആ​ർ​ക്ക് കൊ​ടു​ക്കാ​നാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കാ​ത്ത​തി​നാ​ലും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്തു.

Read More

കോ​ച്ചിം​ഗ് സെ​ന്‍റ​റി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 50 ല​ധി​കം കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

പൂ​നെ: സ്വ​കാ​ര്യ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. പൂ​നെ ജി​ല്ല​യി​ലെ ഖേ​ഡ് താ​ലൂ​ക്കി​ലെ സ്വ​കാ​ര്യ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ 50 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 500ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലാ​ണു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ജോ​യി​ന്‍റെ​എ​ൻ​ട്ര​ൻ​സ് എ​ക്സാം (ജെ​ഇ​ഇ), നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്) എ​ന്നി​വ​യ്‌​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണു കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ള്ള​ത്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഭ​ക്ഷ​ണ​സാ​മ്പി​ളു​ക​ൾ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് മു​സ്‌ലിം​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ന​ൽ​കു​മെ​ന്ന മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ പ​രാ​തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്ത് മു​സ് ലിം​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ന​ൽ​കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കും. ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ലെ തി​രി​ച്ച​ടി മ​ന​സി​ലാ​ക്കി മോ​ദി വ​ർ​ഗീ​യ കാ​ർ​ഡ് ഇ​റ​ക്കു​ക​യാ​ണെ​ന്നു കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ സ​മ്പ​ത്തി​ന്‍റെ പ്ര​ധാ​ന അ​വ​കാ​ശി​ക​ൾ മു​സ്‌​ലിം​ക​ളാ​ണെ​ന്നാ​ണു മു​ൻ​പ് ഭ​രി​ച്ച​വ​ർ പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്ത് കൂ​ടു​ത​ൽ മ​ക്ക​ളു​ള്ള​വ​ർ​ക്ക് ന​ൽ​ക​ണ​മോ എ​ന്നു​മു​ള്ള മോ​ദി​യു​ടെ ചോ​ദ്യ​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്. സ്ത്രീ​ക​ളു​ടെ താ​ലി​യും സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്ത് കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് സ​മ്പ​ത്ത് ന​ൽ​കേ​ണ്ട​തു​ണ്ടോ എ​ന്നും മോ​ദി ഉ​ന്ന​യി​ച്ചു. മോ​ദി​യു​ടെ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്.

Read More