മുംബൈ: മഹാരാഷ്ട്രയിലെ അഹില്യാനഗറിൽ നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. ജലാൽപുർ സ്വദേശിനി അങ്കിത സാംഗ്ലെയാണ് ജീവനൊടുക്കിയത്. പരീക്ഷയിൽ വെറും 166 മാർക്ക് മാത്രം ലഭിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് അങ്കിതയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Read MoreCategory: Loud Speaker
എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: എംഡിഎംഎ കേസിൽ പിടിയിലായ അധ്യാപികമാര്‍ക്കെതിരേ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്. കേസിൽ റിമാൻഡിലായ മരുതോങ്കര സ്വദേശി കീര്‍ത്തനയെ സര്‍വശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഓഫീസര്‍ പിരിച്ചുവിട്ടു. പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് കായിക അധ്യാപികയായ കെ.സി. കീര്‍ത്തന ഈമാസം 11നാണ് അറസ്റ്റിലായത്. അതേസമയം, ശനിയാഴ്ച അറസ്റ്റിലായ ബിആര്‍സിയിലെ സ്പെഷൽ എജ്യുക്കേറ്റര്‍ കൂരാച്ചുണ്ട് സ്വദേശി കാവ്യയ്ക്കെതിരായ നടപടി തിങ്കളാഴ്ചയുണ്ടാകും. ഓപ്പറേഷൻ തൂഫാനിൽ രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായ വടകര സ്വദേശി സഫ്വാനിൽ നിന്നാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പോലീസിന് ലഭിച്ചത്. മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.
Read Moreമുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം; വിവാദ പരാമർശവുമായി എഐഡിഎംകെ നേതാവ്
ചെന്നൈ: നടി തൃഷയ്ക്കും മുഖ്യമന്ത്രി ജോസഫ് വിജയിക്കുമെതിരെ അധിക്ഷേപ പരാമർശങ്ങളുമായി എഐഡിഎംകെ നേതാവ് ആർ.ബി.ഉദയകുമാർ. മുഖ്യമന്ത്രിയെ കാണാനും വിജയ്ക്കൊപ്പം രാത്രിയിൽ കേക്ക് മുറിക്കാനും തൃഷയ്ക്ക് മാത്രമാണ് കഴിയുന്നതെന്നും വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം പരിഹസിച്ചു. നേരത്തെ വിജയ്യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായി പ്രഖ്യാപിച്ച ജനനായകൻ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്നാരോപിച്ച് ഉദയകുമാർ രംഗത്ത് വന്നിരുന്നു. ചിത്രം റിലീസ് ചെയ്ത ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ഭരണനേതൃത്വം സിനിമാ തീയറ്ററുകളിൽ പോയി സെൽഫിയെടുത്ത് ആഘോഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമാ ആഘോഷങ്ങളിൽ മുഴുകിയെന്നും ഔദ്യോഗിക ചുമതലകൾ പോലും അന്നേ ദിവസം മാറ്റിവെച്ചെന്നും ഉദയകുമാർ കുറ്റപ്പെടുത്തി. എന്നാൽ ഇതെപറ്റി ടിവികെ പ്രതികരിച്ചില്ല.
Read Moreപ്രക്ഷോഭത്തിന്റെ ആദ്യ ദിനം തന്നെ ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കാൻ തയാറായിരുന്നു: കൈലാഷ് വിജയ് വർഗിയ
ഇൻഡോർ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധം ആരംഭിച്ചപ്പോൾ തന്നെ ധർമേന്ദ്ര പ്രധാൻ രാജിസന്നദ്ധത അറിയിച്ചിരുന്നതായി മുതിർന്ന ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയ് വർഗിയ. ഇൻഡോറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാർഥി രാഷ്ട്രീയം മുതൽ ധർമേന്ദ്ര പ്രധാനെ തനിക്കറിയാമെന്നും അദ്ദേഹത്തിന്റെ സത്യസന്ധതയും അർപ്പണബോധവും എടുത്തുപറയേണ്ടതാണെന്നും വിജയ് വർഗിയ പറഞ്ഞു. സമരത്തിന്റെ ആദ്യ നാളുകളിൽത്തന്നെ പാർട്ടി അധ്യക്ഷനെ കണ്ട് രാജിസന്നദ്ധത അറിയിച്ചിരുന്നു. ധർമേന്ദ്ര പ്രധാൻ നല്ലയൊരു പാർട്ടി പ്രവർത്തകന്റെ മുഖമുദ്രയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കും, സിജെപി യുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ ഒരു മാസത്തോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾക്കും പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചത്. പ്രതിഷേധങ്ങളെ ദേശവിരുദ്ധ ശക്തികൾ ചൂഷണം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ തീരുമാനം കൈക്കൊണ്ടതെന്ന് ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.
Read Moreസ്പോർട്സ് കൗൺസിൽ അഴിച്ചുപണി വരുന്നു; അഞ്ച് വർഷത്തെ മുഴുവൻ പർച്ചേസുകളും അരിച്ചുപെറുക്കും
തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിൽ സമഗ്ര അഴിച്ചുപണിക്ക് കായിക വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷം സ്പോർട്സ് കൗൺസിൽ നടത്തിയ മുഴുവൻ പർച്ചേസുകളും പരിശോധിക്കാൻ തീരുമാനിച്ചു. സ്പോർട്സ് കൗൺസിലിൽ അടിസ്ഥാന വിവരങ്ങളോ രേഖകളോ ഇല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കായിക താരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും കൗൺസിലിന്റെ കൈവശമില്ല. താരങ്ങൾക്ക് വിതരണം ചെയ്യാതെ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് ഉപകരണങ്ങളുടെയും വസ്ത്രങ്ങളുടെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായതോടെ കായിക ഉപകരണങ്ങളും ജേഴ്സികളും ധൃതിയിൽ വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് കൗൺസിൽ. സംഭവം വിവാദമായതിനെ തുടർന്ന് കായിക മന്ത്രി നേരിട്ട് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെങ്കിലും ഈ പൂഴ്ത്തിവെപ്പിന് തൃപ്തികരമായ ഒരു മറുപടിയും നൽകാൻ ഉദ്യോഗസ്ഥർക്കായില്ല. മൂന്ന് വർഷം വരെ പഴക്കമുള്ള കായിക ഉപകരണങ്ങളും വസ്ത്രങ്ങളുമാണ് കെട്ട്പൊട്ടിക്കാത്ത നിലയിൽ ഗോഡൗണിൽ നിന്ന് കണ്ടെത്തിയത്.
Read Moreപി.വിജയന് ക്ലീൻ ചിറ്റ്; അജിത് കുമാറിന് വീണ്ടും തിരിച്ചടി
തിരുവനന്തപുരം: ശബരിമലയിൽ നടപ്പാക്കിയിരുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ പി.വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ട് തള്ളി സർക്കാർ. അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പി.വിജയന് സർക്കാർ ക്ലീൻ ചിറ്റ് നൽകി. ശബരിമലയിലെ മാലിന്യ നിർമാർജനവും ഭക്തജന സേവനവും ലക്ഷ്യമിട്ട് പോലീസ് നടപ്പിലാക്കി വന്നിരുന്ന മാതൃകാപരമായ പദ്ധതിയാണ് പുണ്യം പൂങ്കാവനം. എന്നാൽ പദ്ധതിയുടെ മറവിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതിയെത്തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി. വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അജിത് കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ശബരിമല ചീഫ് കോ-ഓഡിനേറ്ററായ അദ്ദേഹം പദ്ധതി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തുടർന്ന് സർക്കാർതലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പി.വിജയന്റെ നടപടികൾ പൂർണമായി…
Read Moreകണ്ഠരര് ബ്രഹ്മദത്തന് ശബരിമല തന്ത്രിയാകും; ചിങ്ങം ഒന്നിന് ചുമതലയേൽക്കും
പത്തനംതിട്ട: ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്മദത്തനെ തെരഞ്ഞെടുത്തു. നിലവിലെ തന്ത്രി കണ്ഠരര് രാജീവരരുടെ മകനാണ് ബ്രഹ്മദത്തന്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും. വരുന്ന ചിങ്ങം ഒന്നിനാണ് പുതിയ തന്ത്രി ചുമതലയേൽക്കുന്നത്. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന വിദഗ്ധ സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ മികച്ച പ്രാഗല്ഭ്യമുണ്ടെന്ന് വിലയിരുത്തി റിപ്പോർട്ട് നൽകിയത്. പ്രശസ്തമായ തന്ത്ര വിദ്യാപീഠത്തിലടക്കം താന്ത്രിക വിദ്യ അഭ്യസിച്ചിട്ടുള്ള ബ്രഹ്മദത്തൻ അച്ഛനൊപ്പം ശബരിമലയിൽ സഹായിയായി പ്രവർത്തിച്ചിരുന്നു. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സമിതി അദ്ദേഹത്തിന്റെ പേര് ദേവസ്വം പ്രസിഡന്റിന് ശിപാർശ ചെയ്തത്.
Read Moreസംഘപരിവാറിന്റെ നാവാണ് വി.ഡി.സതീശൻ; ആഞ്ഞടിച്ച് പിണറായി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വഖഫ് വിഷയമടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. വഖഫ് വിവാദത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന സതീശന്റെ പരാമർശം തികച്ചും തെറ്റാണ്. അദ്ദേഹം സംഘപരിവാറിന്റെ നാവായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുകയെന്നത് ബിജെപിയുടെ നയമാണ്. ആ കേന്ദ്ര ഭേദഗതി ആദ്യമായി അംഗീകരിക്കുന്ന സംസ്ഥാനമായി കേരളത്തെ യുഡിഎഫ് സർക്കാർ മാറ്റിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ സംഘപരിവാർ സേവയാണ് നടത്തുന്നത്. കോൺഗ്രസ് മുഖ്യമന്ത്രി ബിജെപിയുടെ നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിനെതിരെയാണ് സർക്കാർ നിലപാടെടുത്തത്. എന്നാൽ വഖഫിൽ യുഡിഎഫ് സർക്കാർ മലക്കംമറിച്ചിലാണ് നടത്തിയത്. തർക്ക വിഷയമായ നിയമഭേദഗതി നടപ്പാക്കുമെന്നാണ് യുഡിഎഫ് സർക്കാർ…
Read Moreഷെയ്ഖ് ഹസീനയ്ക്ക് തിരിച്ചടി: ബംഗ്ലാദേശ് പ്രസിഡന്റ് രാജിവച്ചു
ധാക്ക: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത വിശ്വസ്തനായ അദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് സ്ഥാനമൊഴിഞ്ഞത്. അടുത്തിടെ നടത്തിയ വൈദ്യപരിശോധനയിൽ തനിക്ക് ഓട്ടോണമിക് ന്യൂറോപ്പതി എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയെന്ന് ഷഹാബുദ്ദീൻ പറയുന്നു. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷവും ഭരണതലത്തിൽ തുടർന്ന ഏക ഉന്നത വ്യക്തിത്വമാണ് ഇപ്പോൾ പടിയിറങ്ങുന്നത്. രാജ്യത്തേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന തയാറെടുക്കുന്നതിനിടെയുണ്ടായ ഈ രാജി ഹസീനയുടെ പാർട്ടിക്കും രാഷ്ട്രീയ നീക്കങ്ങൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ പാർലമെന്റ് സ്പീക്കർ ആക്ടിംഗ് പ്രസിഡന്റായി ചുമതലകൾ നിർവഹിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Read Moreഅനുപമയും ധ്രുവും അടിച്ചുപിരിഞ്ഞു?അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് അനുപമയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്
നടി അനുപമ പരമേശ്വരൻ- ധ്രുവ് വിക്രം പ്രണയം തകർന്നുവെന്ന വാർത്തകളാണ് ഇപ്പോൾ ഇരുവരുടേയും ആരാധകർക്കിടയിലെ പ്രധാന ചർച്ച. നടി പങ്കുവെച്ചൊരു സോഷ്യൽ മീഡിയ കുറിപ്പാണ് ഇത്തരമൊരു ചർച്ചയ്ക്ക് കാരണമായത്. സമാധാനം സ്വയം കണ്ടെത്തിയെന്നും സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമൊക്കെയാണ് നടി കുറിച്ചത്. ചില സമയങ്ങളിൽ സമാധാനം കണ്ടെത്താൻ വഴിമുട്ടിയ ഇടങ്ങളെല്ലാം നമ്മൾ ഉപേക്ഷിക്കേണ്ടി വരും. ഇന്ന് സമാധാനം എന്നെത്തേടിയെത്തി. ഇന്നു മുതൽ ഞാൻ എന്റെ ശബ്ദം തിരഞ്ഞെടുത്തു, ഇനി ഞാൻ എന്നിലേക്ക് തിരികെ വരികയാണ്. എന്റേതാണെന്ന് ഞാൻ മറന്നുപോയ ജീവിതത്തോട് വീണ്ടും പ്രണയത്തിലായി എന്നായിരുന്നു അനുപമയുടെ കുറിപ്പ്. ഇതോടെയാണ് ധ്രുവും അനുപമയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന ചർച്ചകൾക്ക് ആക്കം കൂട്ടിയത്. അതിനിടയിലിതാ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മറ്റൊരു വാർത്ത കൂടി പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ ഒരു ഹോട്ടലിൽ വെച്ച്…
Read More