വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി അ​നി​ശ്ചി​ത്വ​ത്തി​ലാ​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി​യു​ടെ​യും നീ​റ്റ് പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ​യും തു​ട​ര്‍​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ളും ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​ക​ളും ല​ക്ഷ​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. പൊ​തു​പ​രീ​ക്ഷ​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച​യ്ക്കി​ട​യി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്. രാ​ജ്യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച കെ.​സി. വേ​ണു​ഗോ​പാ​ൽ, 2014ല്‍ 8,668 ​ആ​യി​രു​ന്ന വി​ദ്യാ​ർ​ഥി ആ​ത്മ​ഹ​ത്യ​ക​ള്‍ ഇ​പ്പോ​ൾ 14,488 ആ​യി ഉ​യ​ർ​ന്ന​താ​യും അ​തി​ൽ 21 ശ​ത​മാ​ന​വും പ​രീ​ക്ഷാ​പ​രാ​ജ​യം മൂ​ല​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ൾ പൂ​ട്ടി​യ​പ്പോ​ൾ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളെ സ​ര്‍​ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ഈ ​ന​ട​പ​ടി നി​മി​ത്തം പാ​വ​പ്പെ​ട്ട ക​ര്‍​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ക്ക​ള്‍​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ഫീ​സ് ന​ല്‍​കി കോ​ച്ചിം​ഗ് നേ​ടാ​ന്‍ ക​ഴി​യി​ല്ല. പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം അ​പ്രാ​പ്യ​മാ​ക്കു​ന്നു. ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച ത​ട​യാ​ന്‍ കൊ​ണ്ടു​വ​ന്ന പേ​രി​നു മാ​ത്ര​മു​ള്ള നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു മാ​ത്രം…

Read More

‘കൊ​ട്ടാ​ര​ക്ക​ര​യി​ല്ലെ​ങ്കി​ല്‍ നേ​മ​ത്തോ ധ​ര്‍​മ​ട​ത്തോ മ​ത്സ​രി​ക്കാ​മെ​ന്ന് ചെ​ന്നി​ത്ത​ല​യോ​ട് പ​റ​ഞ്ഞു, പ​ക്ഷെ എ​ന്നെ ഒ​ഴി​വാ​ക്കി’: അ​ഖി​ൽ മാ​രാ​ർ

കൊച്ചി: കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള ആഗ്രഹത്താലാണ് ട്വന്‍റി20യില്‍ ചേര്‍ന്നതെന്ന് അഖില്‍ മാരാര്‍. തന്നെ ഒഴിവാക്കാനായാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. കോണ്‍ഗ്രസില്‍ നിന്നു സീറ്റ് ലഭിക്കില്ലെന്ന് മനസിലായതോടെ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് ട്വന്റി 20യുടെ ഓഫര്‍ വന്നത്. അങ്ങനെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്നാണ് അഖില്‍ മാരാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ട്വന്റി 20യില്‍ ചേര്‍ന്നതോടെ അച്ഛന്‍ തന്നോട് സംസാരിച്ചിട്ടില്ല. പലരും തനിക്കെതിരെ തിരിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ശക്തമായ നെഗറ്റീവ് ക്യാമ്പയിന്‍ നടന്നു. തന്നെ ഇഷ്ടപ്പെട്ട ആള്‍ക്കാര്‍ പലരും തെറി വിളിക്കുന്ന സാഹചര്യം വന്നു. അപ്പോഴും ചിന്തിച്ചത് ഇതിനെല്ലാം മറുപടി കൊട്ടാരക്കര വഴി കൊടുക്കണം എന്നാണ്. അങ്ങനെ ഇരിക്കുന്ന സമയത്താണ്‌ കൊട്ടാരക്കരയില്‍ സീറ്റ് ഇല്ലെന്ന് അറിയുന്നത് എന്ന് അഖില്‍ മാരാര്‍ പറഞ്ഞു. അഖില്‍ മാരാരുടെ വാക്കുകള്‍: കൊട്ടാരക്കരയില്‍ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥിയായിട്ട് മത്സരിക്കണം എന്നുള്ളത് എന്‍റെ ആഗ്രഹമായിരുന്നു. അത്…

Read More

യ​മു​ന ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യനാ​ല് കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ന്യൂ​ഡ​ൽ​ഹി: യ​മു​ന ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ നാ​ല് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും സ്കൂ​ബ സം​ഘ​വും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ഇ​ന്ന​സെ വൈ​കി​ട്ട് 7.30ഓ​ടെ​യാ​ണ് കു​ട്ടി​ക​ൾ യ​മു​നാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. പി​ന്നാ​ലെ നാ​ല് പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​റ്റ് മൂ​ന്ന് പേ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ൽമ​ണ്ണി​ടി​ച്ചി​ൽ; 1700 ട്ര​ക്കു​ക​ൾ കു​ടു​ങ്ങി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ധം​പു​ർ ജി​ല്ല​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ടു. 250 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ പാ​ത​യി​ൽ ഉ​ധം​പു​രി​ലെ ദേ​വാ​ൽ മേ​ഖ​ല​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ വ​ൻ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്.ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ധം​പു​രി​നും ബേ​നി​ഹാ​ളി​നും ഇ​ട​യി​ലാ​യി 1,700ഓ​ളം ച​ര​ക്കു​ലോ​റി​ക​ളും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കു​ടു​ങ്ങി. മ​ണ്ണി​ടി​ച്ചി​ലി​നു പു​റ​മേ ദോ​ഡ ജി​ല്ല​യി​ലെ പ്ര​ധാ​ന​പാ​ല​ത്തി​ൽ വി​ള്ള​ലു​ക​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് സു​ര​ക്ഷ​പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ത​യി​ലെ മ​ണ്ണും അ​വ​ശി​ഷ്ട​ങ്ങ​ളും ദേ​ശീ​യ പാ​താ അ​ഥോ​റി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്യു​ക​യാ​ണ്. നി​ല​വി​ൽ പാ​ത​യു​ടെ ഒ​രു​വ​ശ​ത്തു​കൂ​ടി ഘ​ട്ടം​ഘ​ട്ട​മാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. റോ​ഡി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ജ​മ്മു​വി​ൽ​നി​ന്ന് ശ്രീ​ന​ഗ​ർ, ദോ​ഡ, രാം​ബ​ൻ, പ​ട്‌​നി​ടോ​പ്പ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വാ​ഹ​ന​ങ്ങ​ളൊ​ന്നും ക​ട​ത്തി​വി​ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കള്ളൻമാരുണ്ട് സൂക്ഷിക്കുക: പ്രി​യ​ദ​ർ​ശി​നി ബ​സു​ക​ളി​ൽ മോ​ഷ​ണം; യാ​ത്രി​ക്കാ​രി​ക​ളു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു

മ​ല​പ്പു​റം: പ്രി​യ​ദ​ർ​ശി​നി ബ​സി​ലെ ര​ണ്ട് യാ​ത്ര​ക്കാ​രി​ക​ളി​ൽ നി​ന്ന് സ്വ​ർ​ണ​മാ​ല മോ​ഷ​ണം പോ​യി. കോ​ഴി​ക്കോ​ട് പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ൽ നി​ന്നും ര​ണ്ട് പ​വ​ന്‍റെ മാ​ല​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​യ ബ​സ്സി​ൽ നി​ന്ന് മൂ​ന്ന് പ​വ​ൻ വ​രു​ന്ന താ​ലി​മാ​ല​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബ​സി​ലെ തി​ര​ക്ക് മു​ത​ലെ​ടു​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​രാ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മാ​ല ക​ണ്ടെ​ത്താ​നാ​യി​ല്ല. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും പോ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച കോ​ഴി​ക്കോ​ട് – തി​രു​വ​മ്പാ​ടി റൂ​ട്ടി​ലോ​ടു​ന്ന പ്രി​യ​ദ​ർ​ശി​നി ബ​സി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ 15000 രൂ​പ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ബ​സ് കു​ന്ദ​മം​ഗ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണം ന​ഷ്ട​മാ​യ വി​വ​രം അ​തി​ഥി തൊ​ഴി​ലാ​ളി അ​റി​യു​ന്ന​ത്. ഉ​ട​ന്‍ ത​ന്നെ ക​ണ്ട​ക്ട​റെ വി​വ​രം അ​റി​യി​ച്ചു. ഉ​ട​ന്‍ ത​ന്നെ ബ​സ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ടാ​ന്‍ ക​ണ്ട​ക്ട​ര്‍ ഡ്രൈ​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് ബ​സ് കു​ന്ദ​മം​ഗ​ലം സ്റ്റേ​ഷ​നി​ൽ…

Read More

പ്ര​ധാ​ന​മ​ന്ത്രി​യെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി: ജാ​ൻ​മ​ണി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: സിജെപി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​മു​ഖ മേ​ക്ക​പ്പ് ആ​ർ​ടി​സ്റ്റ് ജാ​ൻ​മ​ണി ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ബി​ജെ​പി നേ​താ​വ് ന​വ്യ ഹ​രി​ദാ​സ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ​മൂ​ഹ​ത്തി​ൽ ല​ഹ​ള ഉ​ണ്ടാ​ക്കാ​നും സ​മാ​ധാ​നം ത​ക​ർ​ക്കാ​നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പറയുന്നു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 192, 356 (2), കേ​ര​ള പോ​ലീ​സ് ആ​ക്ട് 120 (ഒ) ​എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ജാ​ൻ​മ​ണി ദാ​സി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം സംഭവം വി​വാ​ദ​മാ​യ​തോ​ടെ ജാ​ൻ​മ​ണി ദാ​സ് പ​ര​സ്യ​മാ​യി ക്ഷ​മാ​പ​ണം ന​ട​ത്തി​യി​രു​ന്നു.

Read More

സാ​ബു ജേ​ക്ക​ബ് ‘ച​തി​ച്ചു’, പാ​ര്‍​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന സ്വാ​ത​ന്ത്ര്യം ഇ​ല്ല; അ​ഖി​ല്‍ മാ​രാ​ര്‍ ട്വ​ന്‍റി 20 വി​ട്ടു

കൊ​ച്ചി: സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 പാ​ര്‍​ട്ടി വി​ട്ടു. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം ഇ​ല്ലെ​ന്നും മു​ന്നോ​ട്ട് സ​ഹ​ക​രി​ച്ച് പോ​കാ​ൻ ആ​കു​ന്നി​ല്ലെ​ന്നും അ​ഖി​ൽ മാ​രാ​ർ പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ സാ​ബു എം. ജേ​ക്ക​ബി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​ണ് അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 വി​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സാ​ബു എം.​ജേ​ക്ക​ബ് ഫോ​ൺ വി​ളി​ച്ചാ​ൽ പോ​ലും എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. കൊ​ട്ടാ​ര​ക്ക​ര സീ​റ്റ്‌ ഉ​റ​പ്പ് ന​ൽ​കി​യാ​ണ് ത​ന്നെ ട്വ​ന്‍റി 20 യി​ൽ എ​ത്തി​ച്ച​ത്. പി​ന്നീ​ട് തൃ​പ്പൂ​ണി​ത്തു​റ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വ​ഞ്ചി​ച്ചു. ട്വ​ന്റി 20 സാ​ബു​വി​ന് വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​ന് വേ​ണ്ടി മാ​ത്ര​മു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്നും അ​ഖി​ൽ മാ​രാ​ർ വി​മ​ര്‍​ശി​ച്ചു.

Read More

പണിപാളും ഇനി… റോ​ഡി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യാ​ൽഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പോ​കും

ചാ​ത്ത​ന്നൂ​ർ: റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്യു​മ്പോ​ൾ വ​ണ്ടി​ക​ളി​ൽ നി​ന്നും മ​ലി​ന ജ​ലം റോ​ഡി​ൽ വീ​ണാ​ൽ ക​ർ​ശ​ന ശി​ക്ഷ​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. മീ​ൻ വ​ണ്ടി​ക​ൾ, മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന മ​റ്റ് വ​ണ്ടി​ക​ൾ എ​ന്നി​വ​യ്ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഡ് ചെ​യ്യും. കൂ​ടാ​തെ പി​ഴ​യും ചു​മ​ത്തും. വ​ണ്ടി​ക​ളി​ൽ നി​ന്ന് മ​ലി​ന​ജ​ലം ശ​രീ​ര​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ന്ന ദു​രി​ത​ത്തി​ന് ഇ​തോ​ടെ വി​രാ​മ​മി​ടാ​ൻ ക​ഴി​യും. മ​ത്സ്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് പൈ​പ്പു​ക​ൾ വ​ഴി പൊ​തു​നി​ര​ത്തി​ലേ​ക്ക് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മീ​ൻ​വെ​ള്ളം ഒ​ഴു​ക്കു​ന്ന പ്ര​വ​ണ​ത​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. മ​ത്സ്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി​ട്ടു കൂ​ടി​യാ​ണ് ഈ ​ന​ട​പ​ടി. മ​ലി​ന ജ​ലം റോ​ഡി​ൽ വീ​ണ് ദീ​ർ​ഘ​നേ​രം അ​സ​ഹ്യ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത്…

Read More

റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി അ​ധി​ക ല​ഗേ​ജ് ബു​ക്ക് ചെ​യ്യാം: ജൂ​ലൈ 31 മു​ത​ൽ പു​തി​യ സൗ​ക​ര്യം നി​ല​വി​ൽ വ​രും

പ​ര​വൂ​ർ: റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് റി​സ​ർ​വ് ചെ​യ്യു​ന്ന സ​മ​യ​ത്തു​ത​ന്നെ അ​ധി​ക ല​ഗേ​ജു​ക​ൾ ഓ​ൺ​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ജൂ​ലൈ 31 മു​ത​ൽ നി​ല​വി​ൽ വ​രു​ന്നു. നി​ശ്ചി​ത സൗ​ജ​ന്യ പ​രി​ധി​ക്ക​പ്പു​റം ല​ഗേ​ജ് കൊ​ണ്ടു​പോ​കു​ന്ന​വ​ർ​ക്ക് പാ​ഴ്‌​സ​ൽ ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തെ ത​ന്നെ ടി​ക്ക​റ്റി​നൊ​പ്പം ല​ഗേ​ജ് വാ​ൻ ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഈ ​പു​തി​യ സം​വി​ധാ​നം ഉ​പ​ക​രി​ക്കും. റി​സ​ർ​വ് ചെ​യ്ത ക​മ്പാ​ർ​ട്ടു​മെ​ന്റു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​ക്കു​ള്ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് വ്യ​ക്തി​ഗ​ത ല​ഗേ​ജു​ക​ൾ ബു​ക്ക് ചെ​യ്യാ​മെ​ന്ന റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് മാ​റ്റം.അ​തേ​സ​മ​യം എ​സി ത്രീ-​ട​യ​ർ, എ​സി ചെ​യ​ർ കാ​ർ, സെ​ക്ക​ൻ​ഡ് ക്ലാ​സ് ക​മ്പാ​ർ​ട്ടു​മെ​ന്റു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള സൗ​ജ​ന്യ ല​ഗേ​ജ് അ​ല​വ​ൻ​സി​ലും പ​ര​മാ​വ​ധി പ​രി​ധി​യി​ലും മാ​റ്റ​മു​ണ്ടാ​കി​ല്ല. സൗ​ജ​ന്യ പ​രി​ധി​യും പ​ര​മാ​വ​ധി അ​നു​വ​ദ​നീ​യ​മാ​യ പ​രി​ധി​യും ഒ​ന്നു​ത​ന്നെ​യാ​യ എ​സി ത്രീ-​ട​യ​ർ, എ​സി ചെ​യ​ർ കാ​ർ ക്ലാ​സു​ക​ളി​ൽ അ​ധി​ക ല​ഗേ​ജ് ബു​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. നി​ല​വി​ലെ വ്യ​വ​സ്ഥ​യ​നു​സ​രി​ച്ച് എ​സി ഫ​സ്റ്റ് ക്ലാ​സി​ൽ 70…

Read More

കൊ​ര​ട്ടി അ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്ക​ണം: റെ​യി​ൽ​വേ മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി

കൊ​ര​ട്ടി: കൊ​ര​ട്ടി അ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്കു സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ര​ട്ടി അ​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി കേ​ന്ദ്ര റെ​യി​ൽ​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നു നി​വേ​ദ​നം ന​ൽ​കി. 2010ലും 2016​ലും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. സ്റ്റേ​ഷ​ൻ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. കാ​ല​പ്പ​ഴ​ക്ക​വും കേ​ടു​പാ​ടു​ക​ളും നേ​രി​ടു​ന്ന സ്റ്റേ​ഷ​ൻ കെ​ട്ടി​ടം പു​ന​ർ​നി​ർ​മി​ക്ക​ണം. സ്റ്റേ​ഷ​നി​ലെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ള്ള കാ​ത്തി​രി​പ്പു​ഷെ​ഡു​ക​ളും മി​നി വെ​യി​റ്റിം​ഗ് ഷെ​ഡു​ക​ളും എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണം. അ​ട​ച്ചു​പൂ​ട്ടി​യ ലെ​വ​ൽ ക്രോ​സിം​ഗി​നു പ​ക​രം അ​ണ്ട​ർ​ബ്രി​ഡ്ജ് നി​ർ​മി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് കാ​ല​ത്തി​നു​മു​ന്പ് ഇ​വി​ടെ സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രു​ന്ന കോ​ട്ട​യം – നി​ല​ന്പൂ​ർ, നി​ല​ന്പൂ​ർ – കോ​ട്ട​യം, ഗു​രു​വാ​യൂ​ർ-​മ​ധു​ര ട്രെ​യി​നു​ക​ൾ​ക്കു വീ​ണ്ടും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.…

Read More