ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പ്രഖ്യാപിക്കും. ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ പുതിയ അംഗങ്ങളായി ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ ഇന്നു ചുമതലയേറ്റിരുന്നു. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് ശനിയാഴ്ച വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീയതികൾ യോഗത്തിൽ തീരുമാനമായി. ജമ്മു കാഷ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനും കമ്മീഷന് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണ സജ്ജമായെന്ന് കമ്മിഷൻ അംഗങ്ങൾ ചുമതലയേറ്റതിനു പിന്നാലെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.…
Read MoreCategory: Loud Speaker
കലോത്സവ വിധികർത്താവിന്റെ മരണം; കീടനാശിനി അകത്തുചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കണ്ണൂർ: കേരള സർവകലാശാല കലോത്സവത്തിൽ കോഴ ആരോപണത്തിനിരയായ മാർഗംകളി വിധികർത്താവ് കണ്ണൂർ ചൊവ്വ സൗത്തിലെ സദാനന്ദാലയത്തിൽ സഹദേവന്റെ മകൻ ഷാജി പൂത്തട്ട (പി.എൻ. ഷാജി-51) മരിച്ചത് കീടനാശിനി അകത്ത് ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഷാജിയുടെ ശരീരത്തിൽ അടിയേറ്റതിന്റെ പാടുകളോ ലക്ഷണങ്ങളോ ഇല്ലെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ്നാഥിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐയും രണ്ട് ഗ്രേഡ് എസ്ഐമാരും ഉൾപെടുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം ഷാജി മരിച്ച് കിടന്ന മുറിയിൽ നിന്നു കീടനാശിനിയുടെ കുപ്പിയും ഇത് ഒഴിച്ച ഗ്ലാസും പോലീസ് കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് സംഘം പരിശോധന നടത്തും. കോഴ വാങ്ങിയെന്ന ആരോപണമുയർന്നതിനാൽ മനോ വിഷമം കൊണ്ട് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക വിവരമെന്ന് അന്വേഷണ സംഘം പറഞ്ഞു. ഷാജിയുടെ…
Read Moreബിജെപിക്ക് ജനം നൽകുന്ന ശിക്ഷയുടെ പകുതി പിണറായിക്ക്: കെ. മുരളീധരൻ
തൃശൂർ: മോദിയുടെ കേരളത്തിലെ ഏജന്റാണ് പിണറായി വിജയനെന്ന് തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. അതുകൊണ്ട് ബിജെപിക്ക് ജനങ്ങൾ നൽകുന്നതിന്റെ ശിക്ഷയുടെ പകുതി പിണറായിക്ക് കിട്ടുമെന്നു മുരളീധരൻ പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും തരംതാണ മുഖ്യമന്ത്രിയായി പിണറായി വിജയൻ അധഃപതിച്ചു. 20ൽ 20 സീറ്റിലും ജയിക്കുമെന്ന അമിത ആത്മവിശ്വാസംകൊണ്ട് സമനില തെറ്റിയപോലെ മുഖ്യമന്ത്രി പിച്ചുംപേയും വിളിച്ചുപറയുകയാണ്. പൗരത്വ ഭേദഗതി ബില്ല് സഭയിൽ വന്നപ്പോൾ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാർ കോണ്‍ഗ്രസ് അധ്യക്ഷയുടെ വീട്ടിൽ ലഞ്ച് കഴിക്കുകയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം കല്ലുവച്ച നുണയാണെന്നും മുരളീധരൻ പറഞ്ഞു.
Read Moreസെർവർ തകരാർ; റേഷൻ മസ്റ്ററിംഗ് തത്കാലത്തേക്കു നിർത്തി; കാത്തു നിന്ന് ജനങ്ങൾ വലഞ്ഞു
തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് തത്ക്കാലത്തേക്ക് നിർത്തിവച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. സെർവർ തകരാറായതാണ് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സെർവറിന്റെ തകരാർ പരിഹരിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. മസ്റ്ററിംഗിന് തീരുമാനിച്ച ഇന്ന് റേഷൻ കടകളിൽ അരിവിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയെങ്കിലും ചിലർ അത് പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് റേഷൻ മസ്റ്ററിംഗിന് ഭക്ഷ്യവകുപ്പ് നിർദേശം നൽകിയിരുന്നത്. ഇന്ന് രാവിലെ മുതൽ ആയിരകണക്കിന് ആളുകളാണ് മസ്റ്ററിംഗ് നടത്താൻ റേഷൻകടകൾക്ക് മുന്നിൽ ക്യൂ നിന്നത്. സെർവർ തകരാറായതിനെത്തുടർന്ന് വന്നവർ മടങ്ങുകയായിരുന്നു.
Read Moreമോദിയെ വരവേൽക്കാൻ ഒരു ലക്ഷത്തോളം പ്രവർത്തകർ; ഡ്രോൺ പറത്തിയാൽ നിയമനടപടിയെന്ന് പോലീസ്
പത്തനംതിട്ട: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ. സംസ്ഥാനത്ത് എൻഡിഎയുടെ സ്ഥാനാർഥി പട്ടിക പ്രസിദ്ധപ്പെടുത്തിയശേഷമുള്ള പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പ്രചാരണ പരിപാടിയാണിത്. സമ്മേളന വേദിയിൽ എൻഡിഎയുടെ കേന്ദ്ര, സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരുമുണ്ടാകും. എൻഡിഎ സ്ഥാനാർഥികളായ അനിൽ കെ.ആന്റണി (പത്തനംതിട്ട), ബൈജു കലാശാല (മാവേലിക്കര), ശോഭ സുരേന്ദ്രൻ (ആലപ്പുഴ) എന്നിവരെ വേദിയിൽ പ്രധാനമന്ത്രി പരിചയപ്പെടുത്തും. ഒരു ലക്ഷത്തോളം പ്രവർത്തകർ ഒരു ലക്ഷത്തോളം പ്രവർത്തകരെ പരിപാടിയിൽ അണിനിരത്തുമെന്നു ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. പകൽസമയത്തെ ഉയർന്ന താപനില കണക്കിലെടുത്തു പന്തലിൽ ഫാനുകൾ, വെള്ളം അടക്കം ക്രമീകരണങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. പ്രമുഖ വ്യക്തികൾക്കു പ്രത്യേക ഇരിപ്പിടങ്ങളൊരുക്കും. ഓരോ ബൂത്തിൽ നിന്നും 200 പ്രവർത്തകരെ വീതം പങ്കെടുപ്പിക്കാനാണ് എൻഡിഎ സംസ്ഥാന കമ്മിറ്റി നേതാക്കൾക്കു നൽകിയി രിക്കുന്ന നിർദേശം . ഡ്രോൺ പറത്തിയാൽ നിയമനടപടി: പോലീസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച്…
Read Moreഗഡീ…മ്മ്ടെ മഞ്ഞുമ്മലെ പിള്ളേര് പൊളിയാട്ടാ യഥാർഥ മഞ്ഞുമ്മൽ ബോയ്സിനൊപ്പം സിനിമ കാണാനെത്തി അഡ്വ. സുനിൽകുമാർ
തൃശൂർ: പ്രേക്ഷകർ ഹർഷാരവത്തോടെ നെഞ്ചിലേറ്റിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിൽ മാത്രമല്ല അന്യ സംസ്ഥാനത്തും ചിത്രത്തിനു നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ആവേശത്തിലും സിനിമയുടെ ആഹ്ലാദം കെട്ടുപോകുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശമാണ് എല്ലാ മണ്ഡലങ്ങളിലും. പ്രചരണത്തിരക്കിനിടയിലും തൃശൂരിലെ ഇടത് സ്ഥാനാർഥി വി. എസ്. സുനിൽകുമാർ. മഞ്ഞുമ്മൽ ബോയ്സിനൊപ്പം സിനിമ കാണാനെത്തിയതാണ് സോഷ്യൽ മീഡിയയിലെ ചൂടൻ ചർച്ച. മലയാളികളും തമിഴ്നാട്ടുകാരും മഞ്ഞുമ്മൽ ബോയ്സ് ഏറ്റെടുത്തതിന്റെ കാരണം നമ്മളെല്ലാവരും മനുഷ്യസ്നേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്നത് തന്നെയാണെന്ന് സുനിൽകുമാർ പറഞ്ഞു. സൗഹൃദം സ്നേഹം എന്നൊക്കെ പറയുന്നതിന്റെ ഔനിത്യം എത്രമാത്രമുണ്ടെന്ന് കാണിക്കുന്ന സംഗതിയാണ് സുഭാഷിനെ രക്ഷിക്കാൻ വേണ്ടി സുഹൃത്തുക്കൾ നടത്തിയിട്ടുള്ള സാഹസികമായ പ്രവർത്തനമെന്ന് അദ്ദേഹം അഭിനന്ദിച്ചു. മഞ്ഞുമ്മൽ ബോയ്സിന്റെ പ്രവർത്തനം മാത്രമല്ല, 2018ലും 2019ലും പ്രളയമുണ്ടായപ്പോഴും, 2020ൽ കൊവിഡ് സംഭവിച്ചപ്പോഴുമെല്ലാം നാടിനെ രക്ഷിക്കാൻ വന്നത് കേരളത്തിലെ ചെറുപ്പക്കാർ തന്നെയായിരുന്നു. ആ പാരമ്പര്യം തന്നെയാണ്…
Read Moreസർവത്ര ചൂട്; ഉരുകിയൊലിച്ച് കേരളം; ജാഗ്രത നിർദേശവുമായി കേരള പോലീസ്
തിരുവന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി കേരള പോലീസ്. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീക്ക് സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം എന്നിങ്ങനെ നീളുന്നു ജാഗ്രത നിർദേശങ്ങൾ. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാനിർദേശങ്ങൾ ആണിത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാനിർദേശങ്ങൾ ആണിത്. 11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.…
Read Moreട്രാപ്പിലാക്കുന്ന വാട്സ്ആപ്പ് കോള്‍; ഹണിട്രാപ്പിനെ കരുതിയിരിക്കണമെന്ന് പോലീസ്
കൊച്ചി: സംസ്ഥാനത്ത് അറിഞ്ഞും അറിയാതെയുമൊക്കെ ഹണിട്രാപ്പില്പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. അപരിചിതരുടെ വാട്സാപ്പ് വീഡിയോ കോള്‍ ട്രാപ് ആകുമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. നമ്മുടെ ഫോണില്‍ അറിയാത്ത നമ്പറില്‍ നിന്നോ അറിയാത്ത വ്യക്തികളില്‍ നിന്നോ വരുന്ന വീഡിയോ കോളുകള്‍ ചിലപ്പോള്‍ ട്രാപ് ആകാം. അതിനാല്‍ ഇത്തരം കോളുകള്‍ ശ്രദ്ധിച്ചു മാത്രം എടുക്കണമെന്നാണ് പോലീസ് നിര്‍ദേശം. നമ്മള് കോള്‍ എടുത്താലുടന്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള സ്ക്രീന്‍ റെക്കോര്‍ഡ് എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് പിന്നീട് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സാധ്യത ഏറെയാണ്. വിളിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം തട്ടിപ്പുകാര്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുടെയും മറ്റും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ നഗ്നചിത്രങ്ങള്‍ സൃഷ്ടിച്ച് പണം ചോദിക്കുന്നതിനൊപ്പം സമ്മര്‍ദത്തിനായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ ഇത് അയച്ചുകൊടുക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഇത്തരം കേസുകള്‍…
Read Moreപവർകട്ട് ഉണ്ടാകുമോ?…സംസ്ഥാനത്ത് കനത്ത വേനലിൽ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡിൽ; യോഗം വിളിച്ച് പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡ് കടന്നിരിക്കുകയാണ്. വൈദ്യുതി ഉപഭോഗം കൂടിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച അടിയന്തര ഉന്നതതല യോഗം ഇന്ന് നടക്കും. വൈകുന്നേരം മൂന്നിനാണ് യോഗം. കറന്റ് ചാർജ് കൂടുമോ പവർകട്ട് ഉണ്ടാകുമോയെന്നുള്ള നിർണായക തീരുമാനങ്ങൾ ഇന്ന് യോഗത്തിലുണ്ടാവും. കടുത്ത ചൂടിനെ താങ്ങാൻ പറ്റാത്ത ജനങ്ങള്‍ക്ക് പവർ കട്ടെന്ന ഇരുട്ടടി കൂടി ഏറ്റുവാങ്ങേണ്ടി വരുമോയെന്നുള്ള വിവരം ഇന്നറിയാം. കൂട്ടത്തിൽ ചാർജ് വർധന കൂടി ഉണ്ടായാൽ ഡബിൾ ഷോക്കായിരിക്കും ഉണ്ടാകുക. വൈദ്യുതി, ധനകാര്യ വകുപ്പ് മന്ത്രിമാര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍, പ്രതിസന്ധി നേരിടാന്‍ സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കങ്ങള്‍ ആലോചിക്കും. ഉപഭോഗം നിയന്ത്രിക്കാനായില്ലെങ്കില്‍ സര്‍ച്ചാര്‍ജ് കൂട്ടുന്നത് പരിഗണിക്കും. വൈദ്യുതി നിരക്ക് കൂട്ടല്‍,…
Read Moreകേരളത്തിൽനിന്നു ബിഹാറിലേക്ക് ഹോളി സ്പെഷലുമായി റെയിൽവേ; സംസ്ഥാനത്ത് ആറിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചു
കൊല്ലം: കേരളത്തിൽ നിന്ന് ബിഹാറിലേക്ക് ഹോളി സ്പെഷൽ സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനം. കൊച്ചുവേളി-ദാനാപുർ (പറ്റ്ന)-കൊച്ചുവേളി റൂട്ടിൽ പ്രതിവാര എക്സ്പ്രസ് ട്രെയിൻ ഓടിക്കാനാണ് ദക്ഷിണ റെയിൽവേക്ക് അനുമതി നൽകിയിട്ടുള്ളത്. സംസ്ഥാനത്തുള്ള ഉത്തരേന്ത്യൻ സ്വദേശികളെ ഉദ്ദേശിച്ചാണ് ഈ വണ്ടി സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചത്.ഇരു റൂട്ടുകളിലും മൂന്നു വീതം ആകെ ആറ് സർവീസുകളാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാർ പ്രതീക്ഷിച്ചതിലും അധികം ഉണ്ടെങ്കിൽ കൂടുതൽ സർവീസുകൾ നടത്താനും റെയിൽവേ ആലോചിക്കുന്നുണ്ട്. കൊച്ചുവേളി-ദാനാപുർ സർവീസ് (06183) കൊച്ചുവേളിയിൽ നിന്ന് 19, 26, ഏപ്രിൽ രണ്ട് തീയതികളിൽ രാവിലെ 4.15 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ പത്തിന് ദാനാപുരിൽ എത്തും. 06184 ദാനാപുർ കൊച്ചുവേളി സർവീസ് ദാനാപുരിൽ നിന്ന് 22, 29, ഏപ്രിൽ അഞ്ച് തീയതികളിൽ രാത്രി 10.25 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 7.30ന് കൊച്ചുവേളിയിൽ…
Read More