ട്രാ​പ്പി​ലാ​ക്കു​ന്ന വാ​ട്‌​സ്ആപ്പ് കോ​ള്‍; ഹ​ണി​ട്രാ​പ്പി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​റി​ഞ്ഞും അ​റി​യാ​തെ​യു​മൊ​ക്കെ ഹ​ണി​ട്രാ​പ്പി​ല്‍​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. അ​പ​രി​ചി​ത​രു​ടെ വാ​ട്‌​സാ​പ്പ് വീ​ഡി​യോ കോ​ള്‍ ട്രാ​പ് ആ​കു​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന​ത്.

ന​മ്മു​ടെ ഫോ​ണി​ല്‍ അ​റി​യാ​ത്ത ന​മ്പ​റി​ല്‍ നി​ന്നോ അ​റി​യാ​ത്ത വ്യ​ക്തി​ക​ളി​ല്‍ നി​ന്നോ വ​രു​ന്ന വീ​ഡി​യോ കോ​ളു​ക​ള്‍ ചി​ല​പ്പോ​ള്‍ ട്രാ​പ് ആ​കാം. അ​തി​നാ​ല്‍ ഇ​ത്ത​രം കോ​ളു​ക​ള്‍ ശ്ര​ദ്ധി​ച്ചു മാ​ത്രം എ​ടു​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ര്‍​ദേ​ശം.

ന​മ്മ​ള്‍ കോ​ള്‍ എ​ടു​ത്താ​ലു​ട​ന്‍ മ​റു​വ​ശ​ത്ത് വി​ളി​ക്കു​ന്ന​യാ​ള്‍ ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും നി​ങ്ങ​ളോ​ടൊ​പ്പം ചേ​ര്‍​ന്നു​ള്ള സ്‌​ക്രീ​ന്‍ റെ​ക്കോ​ര്‍​ഡ് എ​ടു​ക്കു​ക​യും ചെ​യ്‌​തേ​ക്കാം.

ഈ ​ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് പി​ന്നീ​ട് പ​ണ​ത്തി​നാ​യി ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്യാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. വി​ളി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഇ​ത്ത​രം ത​ട്ടി​പ്പു​കാ​ര്‍ നി​ങ്ങ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മ​റ്റും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടാ​വും.

അ​തു​കൊ​ണ്ടു​ത​ന്നെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് പ​ണം ചോ​ദി​ക്കു​ന്ന​തി​നൊ​പ്പം സ​മ്മ​ര്‍​ദ​ത്തി​നാ​യി നി​ങ്ങ​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കു​മൊ​ക്കെ ഇ​ത് അ​യ​ച്ചു​കൊ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ത്ത​രം കേ​സു​ക​ള്‍ ഇ​പ്പോ​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. ത​ട്ടി​പ്പി​ന് ഇ​ര​യാ​യ ഒ​രു വി​ഭാ​ഗം മാ​ന​ക്കേ​ട് ഭ​യ​ന്ന് പ​രാ​തി​പ്പെ​ടാ​ൻ മു​തി​രാ​റി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.

ഗോ​ള്‍​ഡ​ന്‍ അ​വ​റിൽതന്നെ ‘1930’ലേ​ക്ക് അ​റി​യി​ക്ക​ണം

ഇ​തി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള വ​ഴി ല​ളി​ത​മാ​ണ്. അ​പ​രി​ചി​ത​രി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ കോ​ളു​ക​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​ക​രു​തെ​ന്ന​താ​ണ് ത​ട്ടി​പ്പി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന വ​ഴി.

ഇ​നി ത​ട്ടി​പ്പി​ല്‍ പെ​ട്ടു​പോ​യാ​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​ന​കം (ഗോ​ള്‍​ഡ​ന്‍ അ​വ​ര്‍) 1930 എ​ന്ന ന​മ്പ​റി​ല്‍ വി​വ​രം അ​റി​യി​ക്ക​ണം. എ​ത്ര​യും വേ​ഗം വി​വ​ര​മ​റി​യി​ക്കു​ന്ന​ത് പ​ണം തി​രി​കെ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കും.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment