ഇ​ഡി​ക്ക് തി​രി​ച്ച​ടി; ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ കേ​ജ​രി​വാ​ളി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്കും അ​ര​വി​ന്ദ് കെ​ജ​രി​വാ​ളി​നും ആ​ശ്വാ​സം. ഇ​ഡി സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത കേ​സി​ല്‍ ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചു. 15,000 രൂ​പ​യു​ടെ ആ​ള്‍​ജാ​മ്യ​ത്തി​ലാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ​മ​ന്‍​സ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന കേ​ജ​രി​വാ​ളി​ന്‍റെ ആ​വ​ശ്യം ഡ​ൽ​ഹി സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന​ലെ ത​ള്ളി​യി​രു​ന്നു. ഇ​ഡി അ​യ​ച്ച എ​ട്ട് സ​മ​ൻ​സു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി കൈ​പ്പ​റ്റാ​തെ ഒ​ഴി​വാ​ക്കി​യ​ത്. കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ സ​മീ​ർ മ​ഹേ​ന്ദ്രു​വു​മാ​യി കേ​ജ​രി​വാ​ൾ വി​ഡി​യോ കോ​ളി​ൽ സം​സാ​രി​ച്ചെ​ന്നും മ​റ്റൊ​രു പ്ര​തി​യാ​യ മ​ല​യാ​ളി വി​ജ​യ് നാ​യ​രു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നു​മാ​ണ് ഇ​ഡി​യു​ടെ ആ​രോ​പ​ണം.ഇ​ന്ന​ലെ മ​ദ്യ​ന​യ കേ​സി​ൽ ബി​ആ​ർ എ​സ് നേ​താ​വ് കെ. ​ക​വി​ത​യെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

96.8 കോ​ടി വോ​ട്ട​ർ​മാ​ർ വിധിയെഴുതും; 1.8 കോ​ടി ക​ന്നി വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേക്ക്; തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്നു

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ക്ര​മം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ലെ വാ​ർ​ത്താ​സ​മ്മ​ള​ന​ത്തി​ൽ മു​ഖ്യ തെരഞ്ഞെടുപ്പ് ക​മ്മി​ഷ​ണ​ർ രാ​ജീ​വ് കു​മാ​റാ​ണ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ക​മ്മി​ഷ​ണ​ർ​മാ​രാ​യ ഗ്യാ​നേ​ഷ് കു​മാ​ർ, സു​ഖ്ബീ​ർ സി​ങ് സ​ന്ധു എ​ന്നി​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.  ആ​ന്ധ്ര​പ്ര​ദേ​ശ്, ഒ​ഡീ​ഷ, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, സി​ക്കിം എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ളും പ്ര​ഖ്യാ​പി​ക്കും. 543 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​കെ 96.8 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ൽ 49.7 കോ​ടി പു​രു​ഷ വോ​ട്ട​ർ​മാ​രും 47.1 കോ​ടി സ്ത്രീ​വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. 48,000 ട്രാ​ൻ​സ്ജെ​ൻ​ഡ​ര്‌ വോ​ട്ട​ർ​മാ​രും ഇ​ത്ത​വ​ണ​യു​ണ്ട്. 19.75 കോ​ടി പേ​ർ യു​വ വോ​ട്ട​ർ​മാ​രാ​ണ്. 1.8 കോ​ടി ക​ന്നി വോ​ട്ട​ർ​മാ​രാ​ണ് ഇ​ത്ത​വ​ണ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​വ​രി​ൽ 85 ല​ക്ഷം സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണ്. 10.5 ല​ക്ഷം പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബൂ​ത്തു​ക​ളി​ൽ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യി​ട്ടു​ണ്ട്. 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും…

Read More

തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ ഉ​ണ്ടാ​കി​ല്ല; ശ്രീ​കു​മാ​ര​ൻ ​തമ്പി

തി​രു​വ​ന​ന്ത​പു​രം: ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ തി​രു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ഗാ​ന​ര​ച​യി​താ​വ് ശ്രീ​കു​മാ​ര​ൻ​ത​ന്പി. തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​താ​ഭി​ഷേ​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ല്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ക​ക്ഷി​യാ​ണെ​ന്ന് ക​രു​തി അ​ധി​കാ​രം കൈ​യി​ലെ​ടു​ക്ക​രു​ത്. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നോ​ട് പ​റ​യാ​ൻ ത​നി​ക്ക് മ​ടി​യി​ല്ല. ഭ​യ​മു​ള്ള​തു​കൊ​ണ്ടാ​ണ് ഇ​ട​ത് ചാ​യ്‌​വു​ള്ള എ​ഴു​ത്തു​കാ​ർ പ്ര​തി​ക​രി​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

‘സ്വയം സൂക്ഷിച്ചാൽ നിങ്ങൾക്കു കൊള്ളാം’; ഇരുചക്ര വാഹനയാത്രികർക്ക് മുന്നറിയിപ്പുമായി എംവിഡി

തി​രു​വ​ന​ന്ത​പു​രം: തെ​രു​വ് നാ​യ​ക​ള്‍ കു​റു​കെ ചാ​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. റോ​ഡ​പ​ക​ട​ങ്ങ​ള്‍​ക്കു പ്ര​ധാ​ന കാ​ര​ണം തെ​രു​വ് നാ​യ​ക​ളാ​ണ്. സംസ്ഥാനത്ത് തെ​രു​വ് നാ​യ​ക​ള്‍ മൂ​ലം നി​ര​ത്തു​ക​ളി​ല്‍ കഴിഞ്ഞ ഒരു വർഷം 1,376 അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​താ​യും എം​വി​ഡി പ​റ​യു​ന്നു. ഏ​തു​നി​മി​ഷ​വും അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന തെ​രു​വ് നാ​യക​ള്‍ നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു ചാ​ടി​യേ​ക്കാം. പ്ര​ത്യേ​കി​ച്ചും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​വ​രാ​ണ് കൂ​ടു​ത​ലാ​യും ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്. അ​തി​നാ​ല്‍ ഒ​രു അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി നി​ര്‍​ത്താ​ന്‍ പാ​ക​ത്തി​ല്‍ ഉ​ള്ള ത​യാ​റെ​ടു​പ്പോ​ട് കൂ​ടി വേ​ണം ഇ​രു​ച​ക്ര യാ​ത്രി​ക​ര്‍ വാ​ഹ​നം കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്. ചെ​റു റോ​ഡു​ക​ളി​ലാ​ണ് തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്. ഇ​ത്ത​രം റോ​ഡു​ക​ളി​ല്‍ മു​ന്നി​ല്‍ എ​പ്പോ​ഴും ഈ ​വി​ധ​ത്തി​ലു​ള്ള അ​പ​ക​ട​മു​ണ്ട് എ​ന്ന മു​ന്‍​വി​ധി​യോ​ടെ വാ​ഹ​നം ഓ​ടി​ക്കു​വാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും എം​വി​ഡി മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Read More

കെ.രാ​ധാ​കൃ​ഷ്ണ​നെ തീർക്കാൻ പി​ണ​റാ​യി സ്ഥാ​നാ​ർ​ഥി​യാ​ക്കി; അ​ദ്ദേ​ഹം മ​ന്ത്രി​യാ​യി ഇ​വി​ടെ തു​ട​ര​ട്ടെ, പെ​ങ്ങ​ളൂ​ട്ടിയുടെ വിജയം വി​ജ​യ​ന്‍റെ മു​ഖ​ത്തേ​ൽ​ക്കു​ന്ന ആ​ഘാ​ത​മെന്ന് വി. ​ഡി. സ​തീ​ശ​ൻ

ആ​ല​ത്തൂ​ർ: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ആ​ല​ത്തൂ​രി​ൽ സ്ഥാ​നാ​ർ​ഥി ആ​ക്കി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ. അ​ദ്ദേ​ഹം അ​ബ​ദ്ധ​ത്തി​ല്‍ മ​ന്ത്രി​യാ​യ ആ​യ ആ​ളാ​ണ്. അ​ങ്ങ​നെ മ​ന്ത്രി​യാ​യ ആ​ള്‍ നി​യ​മ​സ​ഭ​യി​ല്‍ ത​ന്നെ തു​ട​ര​ട്ടെ​യെ​ന്നും പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്തേ​ണ്ട​ത് ര​മ്യാ ഹ​രി​ദാ​സ് ആ​ണെ​ന്നും വി. ​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ആ​ല​ത്തൂ​ർ ലോ​ക​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ്. തു​ട​ര്‍​ഭ​ര​ണം കി​ട്ടു​ന്ന​തി​ന് മു​ന്‍​പ് പി​ണ​റാ​യി വി​ജ​യ​ന്‍ കു​റേ ആ​ളു​ക​ളെ വെ​ട്ടി. സീ​റ്റ് ന​ൽ​കി​യി​ല്ല. ജ​യി​ച്ചു വ​ന്ന കു​റേ പേ​രെ മ​ന്ത്രി​യാ​ക്കി. അ​ങ്ങ​നെ അ​ബ​ദ്ധ​ത്തി​ല്‍ മ​ന്ത്രി​യാ​യ ആ​ളാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. അ​തു​കൂ​ടി അ​വ​സാ​നി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തെ ഇ​വി​ടു​ന്ന് പ​റ​ഞ്ഞ് വി​ടാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​പ്പോ​ൾ മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. രാ​ധാ​കൃ​ഷ്ണ​ന്‍ മ​ന്ത്രി​യാ​യി ഇ​വി​ടെ തു​ട​ര​ട്ടെ, പെ​ങ്ങ​ളൂ​ട്ടി ജ​യി​ച്ച് പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് എ​ത്ത​ട്ടെ​യെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. രാ​ധാ​കൃ​ഷ്ണ​ൻ മ​ന്ത്രി​യാ​യി തു​ട​രാ​നും ര​മ്യ…

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും‘ഭാ​ര​ത് അ​രി’; മൂ​ന്നു​മാ​സ​ത്തേ​ക്കു റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അം​ഗീ​കാ​രം

കൊ​ല്ലം: രാ​ജ്യ​ത്തെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത് അ​രി​യും ഭാ​ര​ത് ആ​ട്ട​യും വി​ല്പ​ന ന​ട​ത്തു​ന്ന​തി​ന് റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി. മൂ​ന്നു മാ​സ​ത്തെ പൈ​ല​റ്റ് പ്രോ​ജ​ക്‌​ടി​നാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ഉ​പ​ഭോ​ക്തൃ കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ൽ മൊ​ബൈ​ൽ വാ​ൻ വ​ഴി ഇ​വ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡ് അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ള്ള​ത്. വി​ല​ക്ക​യ​റ്റം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ബ്സി​ഡി നി​ര​ക്കി​ൽ ഭാ​ര​ത് ആ​ട്ട കി​ലോ​ഗ്രാ​മി​ന് 27.50 രൂ​പ​യ്ക്കും ഭാ​ര​ത് അ​രി കി​ലോ​ഗ്രാ​മി​ന് 29 രൂ​പ​യ്ക്കു​മാ​ണ് വി​ൽ​ക്കു​ന്ന​ത്. റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​രി​യും ആ​ട്ട​യും ല​ഭ്യ​മാ​കു​ന്ന മൊ​ബൈ​ൽ വാ​നു​ക​ൾ​ക്ക് സ്റ്റേ​ഷ​നു​ക​ളു​ടെ സ​ർ​ക്കു​ലേ​റ്റിം​ഗ് ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് വ്യ​വ​സ്ഥ​ക​ളോ​ടെ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​തി​നാ​യി ലൈ​സ​ൻ​സ് ഫീ​സോ വ​രു​മാ​ന വി​ഹി​ത​മോ റെ​യി​ൽ​വേ ഈ​ടാ​ക്കി​ല്ല. ന​ട​പ്പി​ലാ​ക്കു​ന്ന സ്റ്റേ​ഷ​നു​ക​ളു​ടെ ലി​സ്റ്റും ഏ​ജ​ൻ​സി​ക​ളു​ടെ പേ​രും സ​ഹി​ത​മാ​യി​രി​ക്കും വി​ല്പ​ന​യ്ക്ക്…

Read More

പ​ണം സ​മാ​ഹ​രി​ക്കാ​ൻ പു​തി​യ നീ​ക്ക​വു​മാ​യി വൈ​ദ്യു​തി വ​കു​പ്പ്; മു​ൻ​കൂ​റാ​യി പ​ണം അ​ട​ച്ച് ഇ​ള​വ് നേ​ടാം

തി​രു​വ​ന​ന്ത​പു​രം: ഒ​രു വ​ര്‍​ഷ​ത്തെ വൈ​ദ്യു​തി ബി​ല്‍ മു​ന്‍​കൂ​റാ​യി അ​ട​ച്ചാ​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി വൈ​കാ​തെ വൈ​ദ്യു​തി വ​കു​പ്പ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മു​ന്നി​ലെ​ത്തും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന വൈ​ദ്യു​തി ബോ​ര്‍​ഡി​ന് അ​ടി​യ​ന്ത​ര​മാ​യി പ​ണം ആ​വ​ശ്യ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. ഇ​തി​നു​ള്ള സ്‌​കീം ത​യാ​റാ​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വാ​ദം ന​ല്‍​കി. വൈ​ദ്യു​തി മേ​ഖ​ല​യി​ലെ​യും ബോ​ര്‍​ഡി​ന്‍റെ​യും പ്ര​ശ്ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ബോ​ര്‍​ഡ് ഈ ​നി​ര്‍​ദേ​ശം മു​ന്നോ​ട്ട് വെ​ച്ച​ത്. നി​ല​വി​ല്‍ ആ​റ് മാ​സ​ത്തെ ബി​ല്‍ അ​ട​ച്ചാ​ല്‍ ര​ണ്ട് ശ​ത​മാ​ന​വും ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നാ​ലു​ശ​ത​മാ​ന​വും പ​ലി​ശ​യാ​ണ് ബോ​ര്‍​ഡ് ക​ണ​ക്കാ​ക്കു​ന്ന​ത്. പ​ലി​ശ കൂ​ട്ടി ഈ ​രീ​തി വ്യാ​പ​ക​മാ​ക്കാ​നാ​ണ് ബോ​ര്‍​ഡി​ന്‍റെ നീ​ക്കം. വാ​ണി​ജ്യ ബാ​ങ്കു​ക​ള്‍ നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്താ​ല്‍ മു​ന്‍​കൂ​ര്‍ പ​ണം അ​ട​യ്ക്കാ​ന്‍ കൂ​ടു​ത​ല്‍ പേ​ര്‍ ത​യാ​റാ​യേ​ക്കു​മെ​ന്നാ​ണ് ബോ​ര്‍​ഡി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ഈ ​പ​ലി​ശ​ത്തു​ക ബി​ല്ലി​ല്‍നി​ന്ന് കു​റ​യ്ക്കു​ക​യും ചെ​യ്യും. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ കു​ടി​ശി​ക…

Read More

ശ്രീരാമന് ബദലായി ശ്രീമുരുകൻ; അന്തര്‍ദേശീയ മുരുകന്‍ ഫെസ്റ്റുമായി ഡിഎംകെ; ഇ​ത്ത​രം ത​ന്ത്ര​ങ്ങ​ളി​ല്‍ ത​മി​ഴ് ജ​ന​ത വീ​ഴി​ല്ലന്ന് ബിജെപി

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് അ​ന്താ​രാ​ഷ്ട്ര മു​രു​ക​ൻ ഫെ​സ്റ്റി​നൊ​രു​ങ്ങി ഡി​എം​കെ. ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മു​രു​ക ഭ​ക്ത​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ജൂ​ൺ-​ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഫെ​സ്റ്റ് ന​ട​ത്തു​ക. മു​രു​ക​നെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും, പ്ര​ദ​ർ​ശ​ന​ങ്ങ​ളും, കോ​ൺ​ക്ലേ​വു​ക​ളും ഫെ​സ്റ്റി​ൽ സം​ഘ​ടി​പ്പി​ക്കും. ഫെ​സ്റ്റി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി തി​രി​ചെ​ന്ദൂ​ർ മു​രു​ക​ൻ കോ​വി​ൽ മാ​റ്റു​മെ​ന്നും ഇ​തി​നാ​യി 300 കോ​ടി ക്ഷേ​ത്ര​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഹി​ന്ദു റി​ലീ​ജി​യ​സ് ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ്സ് മ​ന്ത്രി പി.​കെ ശേ​ഖ​ര്‍ ബാ​ബു പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ യാ​തൊ​രു രാ​ഷ്ട്രീ​യ​വും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, മു​രു​ക​ൻ ഫെ​സ്റ്റ് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. “കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള പ​ദ്ധ​തി​ക​ളെ സ്റ്റി​ക്ക​ർ മാ​റ്റി ഡി​എം​കെ പ​ദ്ധ​തി​ക​ളാ​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ ആ​ദ്യം ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​വ​ർ ഞ​ങ്ങ​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ പ​ക​ർ​ത്തി രാ​ഷ്ട്രീ​യ​ത്തി​ലും ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ല്‍ മാ​ത്രം…

Read More

വാക്കാണ് ഏറ്റവും വലിയ സത്യം: കേരളപ്പിറവി ദിനത്തിൽ നൽകിയ വാക്ക് പാലിച്ച് സുരേഷ് ഗോപി; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന് 12 ലക്ഷം കൈമാറി

തൃ​ശൂ​ര്‍: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സു​രേ​ഷ്‌​ഗോ​പി 12 ല​ക്ഷം ന​ല്‍​കി. നെ​ട്ടി​ശേ​രി​യി​ലെ വീ​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ധ​ന​സ​ഹാ​യം കൈ​മാ​റി. ക​ഴി​ഞ്ഞ ന​വം​ബ​റി​ലെ കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ല്‍ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’-​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​തീ​ക്ഷ ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പ​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ധ​ന​സ​ഹാ​യം ന​ല്‍​കാ​മെ​ന്ന് സു​രേ​ഷ്‌​ഗോ​പി വാ​ക്ക് ന​ൽ​കി​യി​രു​ന്നു. അ​ദ്രി​ജ, റെ​ന, അ​ഭി​രാ​മി, വീ​ന​സ് പോ​ള്‍, പ്രീ​തി, ശ്രാ​വ​ന്തി​ക, മി​ഖ, ടീ​ന എ​ല്‍​സ, ഗോ​പി​ക, അ​നീ​ഷ എ​ന്നീ പ​ത്ത് പേ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​ണ് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. 1,20,000 രൂ​പ​യാ​ണ് ഒ​രാ​ളു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വേ​ണ്ടു​ന്ന ചെ​ല​വ്. പി​ന്നീ​ട് സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള പ​ണം തി​രി​ച്ചു​കി​ട്ടും. ചി​ല​പ്പോ​ള്‍ പ​ണം തി​രി​ച്ചു​കി​ട്ടു​ന്ന​തി​ന് ഒ​രു വ​ര്‍​ഷ​മെ​ങ്കി​ലും കാ​ല​താ​മ​സം എ​ടു​ക്കും. പ​ണം തി​രി​ച്ചു​കി​ട്ടു​ന്ന​തു പ്ര​കാ​രം അ​ടു​ത്ത പ​ത്തു​പേ​ര്‍​ക്ക് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്താം. പ​ണം ത​നി​ക്ക് തി​രി​ച്ചു ത​രേ​ണ്ട​തി​ല്ല​ന്ന് സു​രേ​ഷ്‌​ഗോ​പി നേ​ര​ത്തെ…

Read More

ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ കൊ​ണ്ടു​വ​ന്ന​ത് രാ​ഷ്ട്രീ​യ​ത്തി​ലെ ക​ള്ള​പ്പ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ;​ ഇല്ലാ​താ​ക്കു​ന്ന​തി​ന് പ​ക​രം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​താ​യി​രു​ന്നു​; അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ സം​ബ​ന്ധി​ച്ച സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ താ​ൻ പൂ​ർ​ണ​മാ​യി മാ​നി​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​രാ​ഷ്ട്രീ​യ​ത്തി​ലെ ക​ള്ള​പ്പ​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്നും അ​ത് ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് പ​ക​രം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു സു​പ്രീം കോ​ട​തി​യു​ടെ വി​ധി എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്ക​ണം. സു​പ്രീം കോ​ട​തി വി​ധി​യെ ഞാ​ൻ പൂ​ർ​ണ്ണ​മാ​യി മാ​നി​ക്കു​ന്നു. എ​ന്നാ​ൽ ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും റ​ദ്ദാ​ക്കു​ന്ന​തി​ന് പ​ക​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു വേ​ണ്ട​ത്. 1,100 രൂ​പ സം​ഭാ​വ​ന​യി​ൽ നി​ന്ന് 100 രൂ​പ പാ​ർ​ട്ടി​യു​ടെ പേ​രി​ൽ നി​ക്ഷേ​പി​ക്കു​ക​യും 1,000 രൂ​പ സ്വ​ന്ത​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് നേ​താ​ക്ക​ൾ ചെ​യ്യു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സി​നെ പ​രാ​മ​ർ​ശി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​റ​ഞ്ഞു. മൊ​ത്തം 20,000 കോ​ടി ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ളി​ൽ ഏ​ക​ദേ​ശം 6,000 കോ​ടി രൂ​പ ബി​ജെ​പി​ക്ക് ല​ഭി​ച്ചു . ബാ​ക്കി ബോ​ണ്ടു​ക​ൾ എ​വി​ടെ​പ്പോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ടി​എം​സി​ക്ക് 1,600 കോ​ടി, കോ​ൺ​ഗ്ര​സി​ന് 1,400 കോ​ടി​യും…

Read More