ബംഗളൂരു: ബംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും 25 ലക്ഷം രൂപ തന്നില്ലെങ്കിൽ സ്ഫോടനം നടത്തുമെന്നും ഭീഷണി. മുഖ്യമന്ത്രി, ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയത്. ഷഹീദ് ഖാൻ എന്ന് പേരുള്ള ഒരു ഐഡിയിൽനിന്നാണ് ഭീഷണി സന്ദേശം. ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നാലെയുണ്ടായ ബോംബ് സ്ഫോടനഭീഷണി ഗൗരവത്തോടെയാണു പോലീസ് കാണുന്നത്. സൈബർ വിംഗ് കേസ് രജിസ്റ്റര്‍ ചെയ്യുകയും നഗരത്തില്‍ വ്യാപക പരിശോധന തുടങ്ങുകയും ചെയ്തു. അതേസമയം, രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് പേര് ഇതുവരെ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
Read MoreCategory: Loud Speaker
ശമ്പള പ്രതിസന്ധി: പണിമുടക്കിനൊരുങ്ങി ജീവനക്കാർ; ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ
തിരുവനന്തപുരം: ശമ്പള വിതരണ പ്രതിസന്ധി രൂക്ഷമായി തുടരവെ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി സർവീസ് സംഘടനകൾ. ശന്പളം മുടങ്ങി ആറ് ദിവസം പിന്നിട്ടതിനാൽ ജോലി ബഹിഷ്കരിച്ചുകൊണ്ടുള്ള സമരങ്ങളുമായി മുന്നോട്ട് പോകുന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് നിലയുറപ്പിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിലെ നഴ്സുമാർക്കും അധ്യാപകർക്കും ഇനിയും ശന്പളം ലഭിച്ചിട്ടില്ല. ശന്പള വിതരണം നീണ്ടുപോയാൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് നഴ്സിംഗ് സംഘടനകളുടെയും നിലപാട്. എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന ഈ ഘട്ടത്തിൽ അധ്യാപകരും കടുത്ത നിലപാട് സ്വീകരിച്ചാൽ വിദ്യാഭ്യാസ മേഖലയെയും ബാധിക്കും. നിയമസഭ ജീവനക്കാർക്കും ശന്പളം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ സ്പീക്കർ അടിയന്തരമായി ഇടപെട്ട് ശന്പളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നിയമസഭ ജീവനക്കാരുടെ അഭിപ്രായം. മറ്റ് പല വകുപ്പുകളിലെയും അൻപത് ശതമാനം ജീവനക്കാർക്ക് മാത്രമാണ്…
Read Moreസിദ്ധാർഥന്റെ മരണം: ഒരു പ്രതി ഇപ്പോഴും പിന്നാമ്പുറത്ത്; പോലീസിന്റെ നിലപാടിനെതിരെ കടുത്ത വിമർശനം
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ എസ്എഫ്ഐക്കാരുടെ ആള്‍ക്കൂട്ട വിചാരണയിലും മര്‍ദനത്തിലും മനംനൊന്ത് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്ഥന് ആത്മഹത്യചെയ്ത കേസില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തില്ല. സിദ്ധാര്‍ഥന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ 19 വിദ്യാര്‍ഥികള്‍ക്കു നേരിട്ട് പങ്കുണ്ടെന്ന് കോളജിലെ ആന്റി റാഗിംഗ് കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതില്‍ 18 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും പഠന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത 19 വിദ്യാര്‍ഥികളുടെ പട്ടികയിലും അറസ്റ്റിലാകാത്ത പ്രതിയുടെ പേരുണ്ട്. എന്നാല്‍ ഇയാള്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. പോലീസ് ഇക്കാര്യത്തില്‍ പ്രതിക്കനുകൂലമായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന വിമര്‍ശനം ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാര്‍ഥികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവു ലഭിക്കാത്തിനാല്‍ പ്രതിചേര്‍ത്തിട്ടില്ല.
Read More‘മക്കൾക്കായി പ്രവർത്തിക്കുന്നവർ രാജ്യത്തെ എങ്ങനെ രക്ഷിക്കും’: അമിത് ഷാ
ജൽഗാവ് (മഹാരാഷ്ട്ര): പ്രധാനമന്ത്രി മോദി ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാൻ ശ്രമിക്കുന്പോൾ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി തന്റെ മകൻ രാഹുൽ ഗാന്ധിയെ 20-ാം തവണയും ഇറക്കാൻ ശ്രമിക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുലിനെ പ്രധാനമന്ത്രിയാക്കാനാണ് സോണിയ ശ്രമിക്കുന്നത്. മകൻ ആദിത്യയെ മുഖ്യമന്ത്രിയാക്കാൻ ഉദ്ധവ് താക്കറെ ആഗ്രഹിക്കുന്നു. ശരദ് പവാർ തന്റെ മകളെ മുഖ്യമന്ത്രിയാക്കാൻ ശ്രമിക്കുന്പോൾ എം.കെ. സ്റ്റാലിൻ തന്റെ മകനെ മുഖ്യമന്ത്രിയാക്കാൻ ആഗ്രഹിക്കുന്നു, മമത ബാനർജിയുടെ ആഗ്രഹം അനന്തരവനെ മുഖ്യമന്ത്രിയാക്കാനാണ്. ‘ഇന്ത്യ’ സഖ്യത്തിലെ സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്ന പാർട്ടികൾക്ക് എങ്ങനെയാണ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ കഴിയുകയെന്നും അമിത് ഷാ ചോദിച്ചു. ജൽഗാവിൽ ബിജെപി സംഘടിപ്പിച്ച യുവജന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
Read Moreമുഖ്യമന്ത്രിയെ വിമർശിച്ച് ഷാഫി പറമ്പിൽ; “മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാനും പിവിക്ക് ഉത്തരവാദിത്തമുണ്ട്’
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് ഷാഫിയുടെ വിമർശനം. മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാന്‍ പി വിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഷാഫി പറമ്പില്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘കൊല്ലുന്നതിന് മുന്‍പ് എന്റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നില്ലേ ‘ എന്ന് ഒരു പിതാവ് നമ്മുടെ മുന്നില്‍ വിലപിക്കാനുള്ള കാരണമുണ്ടാക്കിയവരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കിൽ കുറിച്ചത്. രാഹുലിന്റെയും ജെബിയുടെയും അലോഷിയുടേയും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നുവെന്നും കുറിപ്പിലുണ്ട്.
Read Moreസ്വര്‍ണവില സര്വകാലറിക്കാര്ഡില് പവന് വില 47,560 രൂപ; സ്വര്‍ണവില 2300 ഡോളര്‍ വരെ പോയെക്കാമെന്ന് സൂചന
സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,945 രൂപയും പവന് 47,560 രൂപയുമായി. കേരളത്തില്‍ എക്കാലത്തെയും വലിയ വിലയാണിത്. കഴിഞ്ഞ വര്‍ഷം 14 തവണയാണ് സ്വര്‍ണവില റിക്കാര്‍ഡിട്ടത്. ഒടുവില്‍ റിക്കാര്‍ഡ് വില വര്‍ധനയുണ്ടായത് 2023 ഡിസംബര്‍ 28 ന് ആയിരുന്നു. അന്ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമായിരുന്നു സ്വര്‍ണവില. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല് ലക്ഷം രൂപയുടെ വിലവര്‍ധനയാണ് ഉണ്ടായത്. 2017 ജനുവരി ഒന്നിന് ഗ്രാമിന് 2645 രൂപയും പവന് 21,160 രൂപയുമായിരുന്നു സ്വര്‍ണവില. അന്താരാഷ്ട്ര സ്വര്‍ണവില 2,118 ഡോളര്‍ വരെ പോയതിനുശേഷം ഇപ്പോള്‍ 2012 ഡോളറില്‍ എത്തിയിട്ടുണ്ട്. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. വന്‍കിട നിക്ഷേപകര്‍ ഓഹരി മാര്‍ക്കറ്റില്‍…
Read Moreവന്ദേഭാരത് ട്രെയിനുകൾക്ക് മൂന്നിടങ്ങളിൽ കല്ലേറ്
ബംഗളൂരു: വന്ദേഭാരത് ട്രെയിനുകൾക്കു കർണാടകയിൽ ഒറ്റദിവസം മൂന്നിടങ്ങളിൽ കല്ലേറ്. ബംഗളൂരു-ധാർവാഡ്, ധാർവാഡ്-ബംഗളൂരു, മൈസൂരു-ചെന്നൈ വന്ദേഭാരത് ട്രെയിനുകൾക്കുനേരേയാണു മൂന്നിടങ്ങളിൽ കല്ലേറുണ്ടായത്. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലെ സ്ഥലങ്ങളിൽ ഞായറാഴ്ച നടന്ന കല്ലേറിൽ കോച്ചുകളുടെ ഗ്ലാസുകൾ തകർന്നെങ്കിലും യാത്രക്കാർക്കു പരിക്കില്ല. ബംഗളൂരുവിൽനിന്നു ധാർവാഡിലേക്ക് പോവുകയായിരുന്ന വന്ദേഭാരതിനുനേരേ രാവിലെ 6.15നു ബംഗളൂരു ചിക്കബാനവാര സ്റ്റേഷന് സമീപത്തുനിന്നാണ് കല്ലേറുണ്ടായത്. സി6 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. ധാർവാഡിൽനിന്നു ബംഗളൂരുവിലേക്കു വരികയായിരുന്ന വന്ദേഭാരതിനുനേരേ വൈകിട്ട് 3.30നു ഹാവേരിക്ക് സമീപം ഹരിഹറിലായിരുന്നു രണ്ടാമത്തെ കല്ലേറുണ്ടായത്. സി5 കോച്ചിന്റെ ഗ്ലാസാണ് തകർന്നത്. മൈസൂരു-ചെന്നൈ വന്ദേഭാരതിനുനേരേ കർണാടക, ആന്ധ്ര അതിർത്തിയായ കുപ്പത്ത് വച്ച് വൈകിട്ട് 4.30നു കല്ലേറുണ്ടായി. സി4 കോച്ചിന്റെ ഗ്ലാസ് തകർന്നു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കല്ലെറിഞ്ഞവരെ പിടികൂടുമെന്ന് റെയിൽവേ സുരക്ഷ സേന ഐജി രമശങ്കർ പ്രസാദ് പറഞ്ഞു.
Read Moreകോപ്പിയടിയിലെ തർക്കം; കോളജ് ഹോസ്റ്റലിൽ വിദ്യാർഥി കൊല്ലപ്പെട്ടു
നിസാമാബാദ്(തെലങ്കാന): പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോളജ് ഹോസ്റ്റലിൽ വിദ്യാർഥി കൊല്ലപ്പെട്ടു. തെലങ്കാന നിസാമാബാദിലെ സർക്കാർ കോളജ് ഹോസ്റ്റലിൽ വെങ്കട്ട് എന്ന ഇരുപത്തിയൊന്നുകാരനാണു മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയടക്കം ഏഴുപേർ അറസ്റ്റിലായി. ഇവർക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തു. ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥി പരീക്ഷയിൽ കോപ്പിയടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നു പോലീസ് വ്യക്തമാക്കി. കോപ്പിയടിക്കുന്നത് വെങ്കട്ട് ചോദ്യം ചെയ്തതോടെ ഒന്നാം വർഷ വിദ്യാർഥി അതേ കോളജ് ഹോസ്റ്റലിലെ താമസക്കാരനായ ജ്യേഷ്ഠനെ വിവരമറിയിച്ചു. ജ്യേഷ്ഠൻ മറ്റു വിദ്യാർഥികൾക്കൊപ്പമെത്തി വെങ്കട്ടിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വെങ്കട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreസിദ്ധാർഥന്റെ മരണം ആത്മഹത്യയാക്കാൻ ‘ദൃശ്യം’ സിനിമയെ വെല്ലുന്ന തിരക്കഥ; ആരോപണവുമായി കെഎസ്യു
കണ്ണൂർ: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാനുള്ള ആസൂത്രിത നീക്കം തുടക്കം മുതൽ നടത്തിയെന്ന് കെഎസ്യു. രേഖകളിൽ ഉൾപ്പെടെയുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് രംഗത്ത് വന്നത്. സിദ്ധാർഥന്റെ കൊലപാതവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അട്ടിമറി നടന്നു. അട്ടിമറി സംഭവങ്ങൾക്ക് പിന്നിൽ ദൃശ്യം സിനിമയെ വെല്ലുന്ന തിരക്കഥയാണ്. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി നടന്നത് ആത്മഹത്യയാണെന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള ബോധപൂർവമായ നീക്കങ്ങൾ പോലീസിന്റെയും ഡീനിന്റെയും ഭാഗത്തുനിന്നുണ്ടായി. സംഭവം നടന്ന ദിവസം വൈത്തിരി പോലീസ് സ്റ്റേഷനിൽ എടുത്ത എഫ്ഐആർ നമ്പർ 77/2024 ൽ തന്നെ അട്ടിമറി നീക്കത്തിനുള്ള തെളിവുകളുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്തുകൊണ്ടുള്ള എഫ്ഐആറിൽ “ടിയാൻ ഏതോ മാനസിക വിഷമത്താൽ സ്വയം കെട്ടിത്തൂങ്ങി മരണപ്പെട്ടു’ എന്ന് രേഖപ്പെടുത്തിയതിൽതന്നെ ദുരൂഹതയുണ്ട്. അതുപോലെതന്നെ എഫ്ഐആറിൽ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവം നടന്നത് ഉച്ചയ്ക്ക്…
Read Moreഞാൻ മോദിയുടെ സ്ഥാനാർഥിയാണ്; എല്ലാ മത വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കും; അനിൽ ആന്റണി
പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു എന്ന് എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. താൻ മോദിയുടെ സ്ഥാനാർഥിയാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ പാർട്ടിയല്ല ബിജെപി. ഇത്തവണ കേരളത്തിൽ നിന്ന് ഒന്നിൽ കൂടുതൽ എംപിമാർ ബിജെപിക്ക് ഉണ്ടാകുമെന്ന് അനിൽ ആന്റ്ണി പറഞ്ഞു. ക്രൈസ്തവ സഭകളുടെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി. സി ജോര്‍ജിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി. പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ല. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിൽ ആന്റണിക്ക് പത്തനംതിട്ട മണ്ഡലം എന്താണെന്ന് അറിയില്ലെന്നായിരുന്നു പി. സി ജോർജിന്റെ വിമർശനം. ബിഷപ്പുമാരും, എൻഎസ്എസും തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ പിന്തുണ അനിൽ ആന്റണിക്ക് ലഭിക്കുമോയെന്നകാര്യത്തിൽ സംശയമുണ്ടെന്ന് പിസി പറഞ്ഞിരുന്നു. താൻ മത്സരിക്കുകയെന്നത് പ്രവർത്തകരുടെ ആവശ്യമായിരുന്നു. താഴേക്കിടയിലുള്ള പ്രവർത്തകരുടെ വികാരം മനസിലാക്കി വേണമായിരുന്നു തീരുമാനമെടുക്കേണ്ടിയിരുന്നതെന്നും…
Read More