തിരുവനന്തപുരം: കോൺഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കാനിരിക്കേ അപ്രതീക്ഷിതനീക്കങ്ങളുമായി പാർട്ടി നേതൃത്വം. വടകരയിലെ സിറ്റിംഗ് എംപി കെ. മുരളീധരനെ തൃശൂർ മണ്ഡലത്തിലേക്കു മാറ്റുമെന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ. തൃശൂരിലെ സിറ്റിംഗ് എംപി ടി.എൻ. പ്രതാപന് സീറ്റില്ല. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയും ആലപ്പുഴയിൽ കെ.സി. വേണുഗോപാലും സ്ഥാനാർഥികളാകും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ. സുധാകരനും വീണ്ടും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലും സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തും. സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്നലെ ഡൽഹിയിൽ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു. സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം ഇന്നു രാവിലെ ചേരുന്ന സ്ക്രീനിംഗ് കമ്മിറ്റിക്കുശേഷം മാത്രമാണ് ഉണ്ടാകുക. കേരളം, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുക.…
Read MoreCategory: Loud Speaker
പ്രതാപത്തോടെ പ്രതാപന് പകരം മുരളീധരൻ; തൃശൂരിൽ കെ. മുരളീധരനായി ചുവരെഴുതി ടി. എൻ. പ്രതാപൻ
തൃശൂർ: കെ. മുരളീധരനു വേണ്ടി തൃശൂരിൽ ചുവരെഴുതി സിറ്റിംഗ് എംപി ടി. എൻ പ്രതാപൻ. ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്.തൃശൂർ മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ഉറപ്പിച്ചതോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രതാപന് മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ നാളെ രാവിലെ തൃശൂരിലെത്തും. സിറ്റിംഗ് എംപിയായ പ്രതാപൻ തന്നെ ഇത്തവണയും മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. 150ലധികം സ്ഥലങ്ങളിൽ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകൾക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരിക്കെയാണ് മാറ്റം. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശൂര്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി.
Read Moreഡിസംബറോടെ രാമക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും; ക്ഷേത്ര ട്രസ്റ്റ്
ലക്നോ: അയോധ്യ രാമക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2024 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് ശ്രീരാമ ജന്മഭൂതി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നിർമാണപ്രവർത്തനങ്ങൾ നടത്താൻ നിലവിൽ 1500 തൊഴിലാളികളാണ് ഉള്ളത്. പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ 3500 തൊഴിലാളികളെ കൂടി നിയോഗിക്കുമെന്നും ക്ഷേത്ര ട്രെസ്റ്റിലെ അംഗമായ അനിൽ മിശ്ര പറഞ്ഞു. ഇനി രണ്ടുനിലകളിലെ നിർമാണമാണ് പൂർത്തിയാകാനുള്ളത്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം കഴിഞ്ഞ ദിവസം ഡിസംബറിലാണ് പൂർത്തിയായത്. ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത് താഴത്തെ നിലയിലാണ്. ക്ഷേത്രത്തിന് മതിൽ മഴക്കാലത്തിന് മുന്നേ കെട്ടുമെന്നും സമുച്ചയത്തിൽ ആറ് ദേവന്മാരുടെയും ദേവതകളുടെയും ആരാധനാലയങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാൽമീകി, വിശ്വാമിത്ര, അഗസ്ത്യ, വസിഷ്ഠൻ, നിഷാദ്രാജ്, അഹിലി എന്നിവരുടെ അടക്കം ക്ഷേത്രങ്ങളാണ് നിർമിക്കുക. പ്രാണ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ രാമക്ഷേത്രത്തിൽ 75 ലക്ഷം ഭക്തർ സന്ദർശനം നടത്തിയെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ഭക്തരുടെ എണ്ണത്തിലുള്ള വർധനവു കണക്കിലെടുത്ത് രാമജന്മഭൂമിയുടെ പടിഞ്ഞാറേ…
Read Moreഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം; കഴുത്ത് ഞെരിച്ച് കൊന്ന ശേഷം പോലീസിൽ വിവരം അറിയിച്ച് ഭർത്താവ്
ബഹ്ല: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊൽക്കത്തയിലെ ബഹ്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഭാര്യയെ കൊന്നതിന് പിന്നാലെ മൃതദേഹം പുതപ്പിച്ച് കിടത്തിയ ശേഷം കാർത്തിക് ദാസ് മക്കളെ ട്യൂഷന് വിട്ടു.തുടർന്ന് വീട്ടിലെ ജോലികൾ എല്ലാം ചെയ്തത് ഭക്ഷണവും ഉണ്ടാക്കി. ഒടുവിൽ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ ഇയാൾ ഭാര്യയുടെ മൃതദേഹത്തിന് അരികെ ഇരിക്കുകയായിരുന്നു. താൻ മക്കളുടെ വസ്ത്രങ്ങൾ പാക്ക് ചെയ്ത് വച്ചിട്ടുണ്ടെന്നും ട്യൂഷൻ കഴിഞ്ഞ് വരുമ്പോൾ മക്കളെ കൂട്ടിക്കൊണ്ട് പോകാൻ ഭാര്യാ മാതാവിനെ ചുമതലപ്പെടുത്തിയെന്നും പ്രതി പോലീസിനോട് പറഞ്ഞു. കാർത്തിക് പച്ചക്കറി- ഇറച്ചിക്കട നടത്തി വരികയായിരുന്നു. ഭാര്യ സമാപ്തിക്ക് അവിഹിതമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് അയൽവാസികൾ പോലീസിനോട് പറഞ്ഞു. ബുധനാഴ്ചയും കാർത്തിക്കും സമാപ്തിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് കാർത്തിക് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അമ്മ…
Read Moreപാരമ്പര്യം പറഞ്ഞാൽ തെരുവിൽ നേരിടും; പത്മജയെ വിശേഷിപ്പിക്കേണ്ടത് തന്തയെ കൊന്ന സന്താനം എന്നോ; പൊട്ടിത്തെറിച്ച് മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കെ.കരുണാകരന്റെ പാരന്പര്യം ഇനി പത്മജ വേണുഗോപാൽ എവിടെയെങ്കിലും പറഞ്ഞാൽ യൂത്ത് കോണ്‍ഗ്രസ് തെരുവിൽ നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽമാങ്കൂട്ടത്തിൽ. പത്മജ തോറ്റത് പാർട്ടി ഏത് കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിലാണെന്നും രാഹുൽ പറഞ്ഞു.ഇന്ന് കേരളീയസമൂഹം പത്മജയെ വിശേഷിപ്പിക്കേണ്ടത് തന്തക്ക് പിറന്ന മകളെന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ, പത്മജ ഏത് പാർട്ടിയിലും പോകട്ടെ. പത്മജ ചെന്നാൽ ബിജെപിയിൽ കൂടുക ഒരു വോട്ട് മാത്രം. അത് പത്മജയുടെ വോട്ട് – രാഹുൽ പറഞ്ഞു.
Read Moreപരിഷ്കാരങ്ങൾ ഇന്നു മുതൽ നടപ്പാക്കാൻ നിർദേശിച്ചിട്ടില്ലെന്ന് മന്ത്രി ഗണേഷ്കുമാർ; വിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിൽ ഇന്നു മുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ നിർദേശം നൽകിയിരുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല. വകുപ്പിൽ നടന്ന ചർച്ചയുടെ വിവരങ്ങൾ ചില ഉദ്യോഗസ്ഥർ ഒരു വിഭാഗം ഡ്രൈവിംഗ് സ്കൂളുകാർക്ക് ചോർത്തി നൽകി അട്ടിമറിക്കാൻ ശ്രമിച്ചതാണ് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിൽ നടന്ന പ്രതിഷേധങ്ങൾക്കു കാരണമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.ഡ്രൈവിംഗ് ടെസ്റ്റിന് സ്ളോട്ട് കിട്ടിയവർക്കെല്ലാം ടെസ്റ്റിന് അവസരം നൽകാൻ നിർദേശം കൊടുത്തിട്ടുണ്ട്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ കള്ളക്കളിയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെ കരിവാരിതേയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ടെസ്റ്റിന്റെ എണ്ണം നിയന്ത്രിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരുടെ ഭാഗത്ത് അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreഡ്രൈവിംഗ് ടെസ്റ്റിന് ഒറ്റ രാത്രികൊണ്ട് പരിഷ്കാരം; ടെസ്റ്റ് ഗ്രൗണ്ടുകളില്‍ സംഘര്‍ഷം; കോഴിക്കോട് മന്ത്രിയുടെ കോലം കത്തിച്ചു
കോഴിക്കോട്: ഡ്രൈവിംഗ് ടെസ്റ്റിന് ഒറ്റ രാത്രികൊണ്ട് മന്ത്രി ഗണേഷ്കുമാറിന്റെ പരിഷ്കാരം. ടെസ്റ്റ് ഗ്രൗണ്ടുകളില്‍ സംസ്ഥാനത്തുടനീളും പരീക്ഷാര്‍ഥികളുടെ പ്രതിഷേധം ഉയര്‍ന്നു. പലയിടത്തും മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംഘര്‍ഷമുണ്ടായി. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ പോലീസിനെ വിന്യസിച്ചു. മലപ്പുറത്ത് പരീക്ഷയ്ക്ക് എത്തിയവരെ പോലീസ് കൈയേറ്റം ചെയ്തു. ഉദ്യേഗസ്ഥരെ തടഞ്ഞതിന്റെ പേരില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇന്നു പരീക്ഷയ്ക്ക് എത്തിയവര്‍ക്ക് എല്ലാം മറ്റൊരു ദിവസം ടെസ്റ്റ് നടത്തുമെന്ന് മന്ത്രി അറിയിച്ചു.ഒരു ദിവസം ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നവരുടെ എണ്ണം 50 ആയി കുറച്ചുകൊണ്ടാണ് ഇന്നലെ വൈകുന്നേരത്തെ ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സില്‍ മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കിയത്. നിലവില്‍ ഒരു ടെസ്റ്റ് ഗ്രൗണ്ടില്‍ 120 പേര്‍ക്കാണ് ടെസ്റ്റ് നടത്തുക. മൂന്നുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്തവരാണ് ഇന്നു രാവിലെ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ എത്തിയത്. എട്ടുമണിക്കാണ് ടെസ്റ്റ് ആരംഭിക്കുകയെങ്കിലും ക്യൂ സംവിധാനമായതിനാല്‍ പുലര്‍ച്ചെ അഞ്ചിനു തന്നെ ആളുകള്‍…
Read Moreമോദിയില്‍ കണ്ടത് നല്ലൊരു നേതൃത്വപാടവം; ഒരു ഉപാധിയും വയ്ക്കാതെ ബിജെപിലേക്ക് പോകുന്നത് കോൺഗ്രസിനെ മടുത്തിട്ടെന്ന് പത്മജ വേണുഗോപാൽ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിടുന്നത് മടുത്തിട്ടാണെന്ന് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതാക്കളാണ് തന്നെ ബിജെപിയാക്കിയതെന്നും പത്മജ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഇതോടെ പാര്‍ട്ടിയില്‍നിന്ന് അകന്നിരുന്നു. പല തവണ പരാതി നല്‍കിട്ടും പരിഗണിച്ചില്ല. വേദനയോടെയാണ് കോണ്‍ഗ്രസ് വിടുന്നത്. ഏറ്റവും എതിര്‍ത്തിരുന്ന സിപിഎമ്മുമായി കൈകോര്‍ക്കാന്‍ വരെ കരുണാകരന് തയാറായത് അത്ര അധികം അപമാനം സഹിച്ചതുകൊണ്ടാണെന്നും പത്മജ പറഞ്ഞു. ഒരു ഉപാധിയും വയ്ക്കാതെയാണ് താൻ ബിജെപിലേക്ക് പോകുന്നത്. തനിക്ക് മനസമാധാനത്തോടെ പ്രവര്‍ത്തിക്കണം. മോദിയില്‍ കണ്ടത് നല്ലൊരു നേതൃത്വപാടവമാണെന്നും അതാണ് തന്നെ ആകര്‍ഷിച്ചതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
Read Moreഭാര്യ വീട്ടുജോലി ചെയ്യുമെന്ന് ഒരു ഭർത്താവ് പ്രതീക്ഷിക്കുന്നത് ക്രൂരതയല്ല: ഭർത്താവിനോട് കുടുംബത്തിൽ നിന്ന് മാറിത്താമസിക്കണമെന്ന് ഭാര്യ ആവശ്യപ്പെടുന്നത് തെറ്റ്; ഹൈക്കോടതി
ഡൽഹി: ഒരു ഭർത്താവ് തന്റെ ഭാര്യ വീട്ടുജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റോ ക്രൂരതയോ അല്ലെന്ന് ഡൽഹി ഹൈക്കോടതി. അതേസമയം ഭർത്താവിനോട് ഭാര്യ കുടുംബത്തിൽ നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. പരസ്പരം ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ കൈമാറുകയും ഒത്തൊരുമിച്ച് നടത്തുകയും ചെയ്യുന്നതാണ് കുടുംബജീവിതത്തിന്റെ പ്രത്യേകത. വിവാഹിതയായ ഒരു സ്ത്രീ വീട്ടുജോലികൾ ചെയ്യുന്നത് അവൾ വീട്ടുജോലിക്കാരിയായതു കൊണ്ടല്ല, മറിച്ച് കുടുംബത്തോടുള്ള അവളുടെ സ്നേഹവും ഉത്തരവാദിത്തവുമാണ് അതിലൂടെ കണക്കാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ച കുടുംബകോടതി ഉത്തരവിനെതിരേ ഒരാൾ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സിഐഎസ്എഫ് അംഗമാണ് പരാതി നൽകിയത്. വീട്ടുജോലികളോ ഉത്തരവാദിത്തങ്ങളോ ചെയ്യാതെ ഭാര്യ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് പരാതിയാണ് ഇയാൾ നൽകിയിരിക്കുന്നത്. കൂടാതെ ഭാര്യയും ഭാര്യവീട്ടുകാരും തന്റെ കുടുംബത്തിൽ നിന്നും മാറിത്താമസിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.
Read Moreഡൽഹി ലക്ഷ്യമാക്കി വീണ്ടും കർഷകർ; അതിർത്തികളിൽ പോലീസ് കാവൽ
ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ ഇന്നു ഡൽഹി ചലോ മാർച്ച് പുനരാരംഭിക്കും. പ്രതിഷേധം കണക്കിലെടുത്ത്, തിക്രി, സിംഗു, ഗാസിപുർ അതിർത്തികളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഡൽഹി പോലീസ് സുരക്ഷ വർധിപ്പിച്ചു. രാജ്യത്തുടനീളമുള്ള കർഷകർ ഇന്നു ഡൽഹിയിൽ എത്തണമെന്നു കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും ആഹ്വാനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 13ന് കർഷകർ “ഡൽഹി ചലോ’ പ്രതിഷേധം ആരംഭിച്ചെങ്കിലും ഹരിയാനയുടെയും പഞ്ചാബിന്റെയും അതിർത്തിയിൽ സുരക്ഷാസേന തടയുകയായിരുന്നു. ഇത് നിരവധി സംഘർഷങ്ങൾക്ക് കാരണമായി. ഇതിനിടെ ഒരു കർഷകൻ മരിക്കുകയും പോലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേൽക്കുകയും ചെയ്തു. ഇതോടെ താൽകാലികമായി സമരം നിർത്തിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു നാളായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിന്റുകളിലാണ് കർഷകർ താമസിക്കുന്നത്. സമരക്കാരായ കർഷകരും കേന്ദ്രവും മുൻകാല ആവശ്യങ്ങൾ ഉന്നയിച്ച് ഇതുവരെ നാലു തവണയെങ്കിലും…
Read More