ന്യൂഡൽഹി: നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാവും ജമ്മുകാഷ്മീർ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുളളയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ (ഇഡി) നോട്ടീസ്. ജമ്മു കാഷ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് അഴിമതിക്കേസിലാണ് ഫറൂഖ് അബ്ദുള്ളയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. നേരത്തെയും ഈ കേസിൽ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഫറൂഖ് അബ്ദുളള ജമ്മു കാഷ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ചെയര്മാന് ആയിരുന്ന കാലത്തെ 43 കോടിയുടെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ടാണ് നടപടി.
Read MoreCategory: Loud Speaker
വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി പെണ്‍വാണിഭം; തുര്‍ക്കിഷ് വനിത ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍
ബംഗളൂരു: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പെണ്‍വാണിഭ റാക്കറ്റ് നടത്തിവന്ന തുര്‍ക്കിഷ് വനിതയുള്‍പ്പെടെ എട്ടുപേരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കൂക്ക് ടൗണില്‍ താമസിക്കുന്ന ബിയൊയ്നിസ് സ്വാമി ഗൗഡ (40)യാണ് അറസ്റ്റിലായ തുര്‍ക്കി സ്വദേശിനി. ഇവരാണു സംഘത്തിലെ മുഖ്യ കണ്ണിയെന്നു പോലീസ് പറഞ്ഞു. ബംഗളൂരു സ്വദേശിയായ വ്യവസായിയെ വിവാഹം ചെയ്ത ഇവര്‍ ഇന്ത്യയിലെത്തിയിട്ട് 15 വര്‍ഷമായി. പത്ത് വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് മരിച്ചു. അതിനുശേഷമാണ് പെണ്‍വാണിഭത്തിലേര്‍പ്പെട്ടു തുടങ്ങിയതെന്നു പോലീസ് പറഞ്ഞു. ഇതിനായി സാമൂഹിക മാധ്യമങ്ങളായ ടെലഗ്രാം, വാട്സാപ്പ് എന്നിവയില്‍ ബംഗളൂരു ഡേറ്റിംഗ് ക്ലബ് എന്ന പേരില്‍ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇടപാടുകാരായി സംഘത്തെ സമീപിച്ച് ഒരു ഹോട്ടലിലെത്തിയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വിദേശികളുള്‍പ്പെടെ ഏഴ് സ്ത്രീകളെയും പ്രതികള്‍ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ റാക്കറ്റില്‍ കണ്ണികളാണോയെന്നു പോലീസ് അന്വേഷിച്ചുവരികയാണ്.
Read Moreമണിപ്പുരിൽ വീണ്ടും വെടിവയ്പ്; നാല് പേർ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും വന്‍ സംഘര്‍ഷം. ചുരാചന്ദ്പുര്‍ അതിര്‍ത്തിയിലുണ്ടായ വെടിവയ്പില്‍ നാല് പേര് കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നാണു വിവരം. കുക്കി ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്ക്കുന്ന വോളന്റിയര്‍മാരും മേയ്തി തീവ്രസംഘടനായ ആരംബായ് തെന്ഗോലും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. വനത്തിനുള്ളില്‍വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോയ നാല് മേയ്തി വിഭാഗക്കാരെ നേരത്തേ കാണാതായിരുന്നു. ഇവരാണ് കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Read Moreരാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; ഇന്നു സമരജ്വാലയുമായ് യൂത്ത് കോൺഗ്രസ്; സംസ്ഥാന വ്യാപകമായി ഇന്നു പോലീസ് സ്റ്റേഷനുകളിലേക്കു പ്രതിഷേധ മാർച്ച്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി സമരജ്വാല സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റിയുടെ നിർദേശാനുസരണം ഇന്ന് വൈകുന്നേരം ആറിനാണ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും പ്രതിഷേധമാർച്ചും സമരവും സംഘടിപ്പിക്കാൻ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നേതാക്കൾക്ക് നിർദേശം നൽകി. സമരജ്വാല എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ യൂത്ത് കോണ്‍ഗ്രസിന് പുറമെ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കും. വരുംദിവസങ്ങളിൽ സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിനും രൂപം നൽകിയതായി അബിന്‍ വര്‍ക്കി വ്യക്തമാക്കി. അതേസമയം പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ പതിനൊന്നിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുന്നുണ്ട്. യുഡിഎഫ് എംഎൽഎമാർ ഉൾപ്പെടെയുള്ളവർ മാർച്ചിനെ അഭിസംബോധന ചെയ്യും. സംഘർഷ സാധ്യത കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് പരിസരത്ത്…
Read Moreമകനെ കൊന്നു ബാഗിലാക്കിയ സംഭവം: സിഇഒ ആത്മഹത്യക്ക് ശ്രമിച്ചു
പനാജി: നാലുവയസുകാരനായ മകനെ കൊന്നു ബാഗിലാക്കിയ സ്റ്റാർട്ടപ്പ് വനിതാ സിഇഒ സുചന സേഥ് കൊലയ്ക്കുശേഷം ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി പോലീസ്. കൈഞരമ്പ് മുറിച്ചാണ് സുചന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും മകൻ മരിച്ചശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നു സുചന മൊഴി നൽകിയെന്നും പോലീസ് പറഞ്ഞു. അപ്പാർട്ട്മെന്റിലെ കിടക്കയിലെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊന്നതെന്നു സുചന സമ്മതിച്ചു. ശ്വാസം മുട്ടിയായിരുന്നു കുട്ടിയുടെ മരണം. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. മാപുസ കോടതിയിൽ ഹാജരാക്കിയ സുചന സേഥിനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ മൂന്നു വർഷമായി ഭർത്താവ് വെങ്കട്ടുമായി സുചന പിരിഞ്ഞുകഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസ് അതിന്റെ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി, എല്ലാ ഞായറാഴ്ചയും…
Read Moreരാഹുൽ മാങ്കൂട്ടത്തിലിനെ വഴിയിൽ വച്ച് അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ മാന്യത: സജി ചെറിയാൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ വഴിയിൽ വച്ച് അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ മാന്യതയെന്ന് മന്ത്രി സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഈ മന്ത്രിസഭയിൽ ജയിലിൽ പോകാത്ത ആരാണ് ഉള്ളത്. താനടക്കമുള്ള ആളുകൾ ജയിലിൽ പോയിട്ടുണ്ട്. അന്ന് ഈ മാധ്യമങ്ങളുടെ ഒന്നും സഹായം ഉണ്ടായിരുന്നില്ല. മാധ്യമങ്ങളുടെ സഹായം ഉണ്ടായിരുന്നെങ്കിൽ താൻ ലോകപ്രശസ്തനായി പോയേനെയെന്ന് സജി ചെറിയാൻ പറഞ്ഞു. മാധ്യമങ്ങൾ ചിലയാളുകൾക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. മാധ്യമങ്ങൾ പുതിയ കുറേ നേതാക്കളെ സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു. അക്രമം നടത്താൻ മുൻകൈ എടുത്ത ആളുകളിൽ ആരാണ് ജയിലിൽ പോകാത്തത്. നിയമത്തിന്റെ മുൻപിൽ കെഎസ്യു എന്നോ ഡിവൈഎഫ്ഐ എന്നോ എസ്എഫ്ഐ എന്നോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ എന്നും മന്ത്രി വിമർശിച്ചു.
Read Moreകേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണം: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് സ്വഭാവികമാണെന്നും കേസിൽ പ്രതികളാകുന്നവരെ അറസ്റ്റ് ചെയ്യുന്നത് സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ നേരത്തേയും എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കള്ള മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടാക്കിയെന്ന് ഗോവിന്ദൻ ആരോപിച്ചു. കള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതി പരിശോധിച്ചശേഷമാണ് ജാമ്യം നിഷേധിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. സമരം നടത്തിയാൽ ജയിലിൽ കിടക്കേണ്ട ആർജവം കാട്ടേണ്ടി വരുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. രാഹുലിനെ ഹീറോയാക്കുന്നത് മാധ്യമങ്ങളാണെന്ന് അദ്ദേഹം വിമർശിച്ചു.
Read Moreഇന്ത്യയിലെ ദ്വീപുകൾ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേക്ക് പോകാം: ശ്വേതാ മേനോൻ
ഇന്ത്യയിലെ ദ്വീപുകൾ ആസ്വദിച്ച ശേഷം വിദേശ രാജ്യങ്ങളിലേക്ക് പോകാമെന്ന് നടി ശ്വേത മേനോൻ. വസുധൈവ കുടുംബകം, ലോകം ഒരു കുടുംബമായി ഞങ്ങൾ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു പട്ടാളക്കാരന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും ശ്വേത മേനോൻ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ഇന്ത്യയിലെ ദ്വീപുകൾ കാണുന്നതിനും ആസ്വദിക്കുന്നതിനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു എന്ന് ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം…”രാജ്യം വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു പട്ടാളക്കാരന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ…
Read Moreതുടർക്കഥ ആകുന്ന ദുരഭിമാന കൊലകൾ: ഇനി ആരെന്ന ചോദ്യവുമായി തമിഴ്നാടിന്റെ തെരുവുകൾ
ചെന്നൈ: തമിഴ്നാട്ടിൽ ദുരഭിമാന കൊല തുടർകഥ ആകുന്നു. താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്ത പേരിൽ ദമ്പതികളെ വീടിനുള്ളിൽ കൊലപ്പെടുത്തിയ ദുരന്തത്തിന്റെ നടുക്കം മാറും മുൻപേ നഗരത്തെ വിറപ്പിച്ച് മറ്റൊരു ദുരഭിമാന കൊല കൂടി. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ 19 വയസുകാരി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. ഐശ്വര്യയെ പിതാവും ബന്ധുക്കളും ചുട്ടുകൊല്ലുകയായിരുന്നു. അന്യ ജാതിക്കാരനായ നവീനുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഡിസംബർ 31ന് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞു. അതേസമയം മകളെ കാണാനില്ലെന്ന് പറഞ്ഞ് ഐശ്വര്യയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോലീസ് ഇടപെട്ട് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് അനുനയിപ്പിച്ച് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. വീട്ടിലേക്ക് മടങ്ങിയ ഐശ്വര്യയെ നവീൻ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോൺ എടുക്കുകയോ മെസേജുകൾക്ക് മറുപടിയോ ലഭിക്കാതെ വന്നതോടെ നവീൻ പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിതാവും ബന്ധുക്കളും ചേർന്ന് പെൺകുട്ടിയെ…
Read Moreസിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി കരുവന്നൂരിൽ മാപ്പുസാക്ഷികൾ; കരുവന്നൂർ കേസിൽ ഇഡി പിടിമുറുക്കും
തൃശൂർ: സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി കരുവന്നൂരിൽ മാപ്പുസാക്ഷികൾ. കരുവന്നൂർ സർവീസ് സഹകരണബാങ്കിലെ വായ്പാതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരാണ് കേസിൽ മാപ്പുസാക്ഷികളാകുക. ഇരുവരേയും മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം സമർപിച്ചഅപേക്ഷ വിചാരണകോടതി അനുവദിച്ചതോടെയാണ് സുനിൽകുമാറും ബിജുകരീമും മാപ്പുസാക്ഷികളാക്കിയത്.ഇവരുടെ രഹസ്യമൊഴിയിൽ സിപിഎം നേതൃത്വത്തിന് തിരിച്ചടിയാകുന്ന പലകാര്യങ്ങളുമുണ്ടെന്നാണ് അഭ്യൂഹം. രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മജിസ്ട്രേറ്റിനു മുന്‍പാകെ രേഖപ്പെടുത്തിയിരുന്നു. ഇതാണ് സിപിഎമ്മിന്റെ ചങ്കിടിപ്പു കൂട്ടുന്നത്. കൂടുതൽ സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം ഇനിയും നീളുമോ എന്ന സംശയമാണ് പാർട്ടിപ്രവർത്തകർക്കുള്ളത്. കരുവന്നൂരിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന രണ്ടുപേരാണ് ഇപ്പോൾ മാപ്പുസാക്ഷികളായിരിക്കുന്നത്. കേസിലെ 55 പ്രതികളിൽ 33, 34 പ്രതികളാണ് സുനിൽകുമാറും ബിജു കരീമും. കരുവന്നൂരിലെ തട്ടിപ്പിന്റെ മുഴുവൻ കാര്യങ്ങളും ഈ രണ്ടുപേർക്കുമറിയാമെന്നതിനാൽ മാപ്പുസാക്ഷികളാക്കിയ സ്ഥിതിക്ക് ഇവർ എന്തെല്ലാം വെളിപ്പടുത്തുമെന്നതാണ് സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്നത്. വരും ദിവസങ്ങളിൽ…
Read More