തൃശൂർ: സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി കരുവന്നൂരിൽ മാപ്പുസാക്ഷികൾ. കരുവന്നൂർ സർവീസ് സഹകരണബാങ്കിലെ വായ്പാതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ.സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരാണ് കേസിൽ മാപ്പുസാക്ഷികളാകുക. ഇരുവരേയും മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം സമർപിച്ചഅപേക്ഷ വിചാരണകോടതി അനുവദിച്ചതോടെയാണ് സുനിൽകുമാറും ബിജുകരീമും മാപ്പുസാക്ഷികളാക്കിയത്.ഇവരുടെ രഹസ്യമൊഴിയിൽ സിപിഎം നേതൃത്വത്തിന് തിരിച്ചടിയാകുന്ന പലകാര്യങ്ങളുമുണ്ടെന്നാണ് അഭ്യൂഹം. രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മജിസ്ട്രേറ്റിനു മുന്‍പാകെ രേഖപ്പെടുത്തിയിരുന്നു. ഇതാണ് സിപിഎമ്മിന്റെ ചങ്കിടിപ്പു കൂട്ടുന്നത്. കൂടുതൽ സിപിഎം നേതാക്കളിലേക്ക് ഇഡി അന്വേഷണം ഇനിയും നീളുമോ എന്ന സംശയമാണ് പാർട്ടിപ്രവർത്തകർക്കുള്ളത്. കരുവന്നൂരിലെ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്ന രണ്ടുപേരാണ് ഇപ്പോൾ മാപ്പുസാക്ഷികളായിരിക്കുന്നത്. കേസിലെ 55 പ്രതികളിൽ 33, 34 പ്രതികളാണ് സുനിൽകുമാറും ബിജു കരീമും. കരുവന്നൂരിലെ തട്ടിപ്പിന്റെ മുഴുവൻ കാര്യങ്ങളും ഈ രണ്ടുപേർക്കുമറിയാമെന്നതിനാൽ മാപ്പുസാക്ഷികളാക്കിയ സ്ഥിതിക്ക് ഇവർ എന്തെല്ലാം വെളിപ്പടുത്തുമെന്നതാണ് സിപിഎമ്മിനെ ആശങ്കയിലാഴ്ത്തുന്നത്. വരും ദിവസങ്ങളിൽ…
Read MoreCategory: Loud Speaker
ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-എഎപി സീറ്റുധാരണയിലേക്ക്; ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കും
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്കാൻ ആം ആദ്മി പാർട്ടി തയാറെന്നു റിപ്പോർട്ട്. പകരം ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലായി അഞ്ച് സീറ്റുകള്‍ എഎപിക്കു കോൺഗ്രസ് നൽകണം. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി നടന്ന സഖ്യചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി സീറ്റ് വിഭജനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവച്ചത്. ഡല്‍ഹിയില്‍ ആകെയുള്ള ഏഴു സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നാണ് എഎപി നിലപാട്. ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ്, ചാന്ദിനി ചൗക്ക് ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള താത്പര്യം കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ അറിയിച്ചതായാണു സൂചന. പഞ്ചാബില്‍ ആകെ 13 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ ആറെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നാണ് എഎപിയുടെ നിലപാട്. 2019ല്‍ പഞ്ചാബില്‍ എട്ട് സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. പഞ്ചാബില്‍ എല്ലാ സീറ്റുകളിലും മത്സരിക്കണമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍, സഖ്യത്തിനായി ചില…
Read Moreതമിഴ്നാട്ടിലേക്ക് 7 ലക്ഷം കോടിയുടെ നിക്ഷേപം; പിന്നാലെ സ്റ്റാലിൻ വിദേശപര്യടനത്തിന്
ചെന്നൈ: തമിഴ്നാട് സർക്കാർ രണ്ടു ദിവസങ്ങളിലായി നടത്തിയ ആഗോള നിക്ഷേപസംഗമം വമ്പൻ വിജയമായതിനു പിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിദേശപര്യടനത്തിനു പുറപ്പെടുന്നു. ഈ മാസം 28 നാണു വിദേശ സന്ദർശനം ആരംഭിക്കുക. ആദ്യം സ്പെയ്നിലെത്തുന്ന സ്റ്റാലിൻ അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും സന്ദർശിക്കും. കൂടുതൽ രാജ്യങ്ങൾ കൂടി സന്ദർശിക്കാൻ നീക്കമുണ്ട്. ഇക്കാര്യത്തിൽ തീരുമാനം വൈകാതെയുണ്ടാകും. അതേസമയം രണ്ടു ദിവസങ്ങളിലായി നടന്ന തമിഴ്നാട് സർക്കാരിന്റെ ആഗോള നിക്ഷേപ സംഗമത്തിൽ ഏകദേശം ഏഴു ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപം ഉറപ്പായെന്നാണു റിപ്പോർട്ട്. ലക്ഷ്യമിട്ടത് അഞ്ചു ലക്ഷം കോടിയായിരുന്നെന്നും 6,64,180 കോടിയുടെ ധാരണാപത്രം ഒപ്പിട്ടെന്നും സ്റ്റാലിൻ പറഞ്ഞു. 14.5 ലക്ഷം പേർക്ക് നേരിട്ട് ജോലി ലഭിക്കുന്നതിനൊപ്പം 27 ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇതിലൂടെ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
Read Moreപോലീസ് മര്‍ദിച്ച് കാലൊടിച്ച സൈനികനെ പട്ടാളം ബലമായി ഏറ്റെടുത്തു; സൈനികന്റെ ശരീരം നിറയെ ക്ഷതങ്ങൾ
കോഴിക്കോട്: പോലീസ് മര്‍ദനമേറ്റ് കാലൊടിഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈനികനെ പട്ടാളം ഏറ്റെടുത്തു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍നിന്ന് കണ്ണൂരിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. പോലീസും സൈന്യവും തമ്മിലുള്ള ബലാബലത്തിനൊടുവിലാണ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത സൈനികന് വയനാട് പുല്‍പ്പള്ളി വാടാനക്കവല പഴംപ്ലാത്ത് കെ.എസ്. അജിത്തിനെ സൈന്യം കൊണ്ടുപോയത്. സര്‍വ സന്നാഹങ്ങളുമായി എത്തിയായിരുന്നു സൈന്യത്തിന്റെ നടപടി. സൈനികനെതിരേ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിച്ചതിനടക്കം കേസ് എടുത്തിരുന്നു. അറസ്റ്റ് ചെയ്ത വിവരം പോലീസ് സൈന്യത്തെ അറിയിച്ചിരുന്നില്ല. ചികിത്സ സൈനിക ആശുപത്രിയിലേക്കു മാറ്റണമെന്ന് സൈന്യം പോലീസിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് വഴങ്ങിയില്ല. ഇതോടെയാണ് സൈനികര്‍ ആംബുലന്‍സുമായി സര്‍വ സന്നാഹത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിയത്. സൈന്യം ഇദ്ദേഹത്തിന്റെ ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോകുകയായിരുന്നു. മകനെ പോലീസ് മര്‍ദിച്ചുവെന്ന അമ്മയുെടെ പരാതിയില്‍ കേസ് എടുപ്പിച്ചശേഷമായിരുന്നു നടപടി. പുല്പള്ളി സീതാദേവി ലവകുശ ക്ഷേത്ര…
Read Moreതമിഴ്നാട്ടിൽ ബസ് പണിമുടക്ക്
ചെന്നൈ: ശമ്പളവർധനയടക്കം ആറിന ആവശ്യങ്ങൾ മുന്നോട്ടുവച്ച് തമിഴ്നാട്ടിലെ ഒരു വിഭാഗം സർക്കാർ ബസ് ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ഇന്നലെ രാത്രി 12 മുതൽ ഇന്നു രാത്രി 12 വരെയാണു പണിമുടക്ക്. സിഐടിയു, എഐഎഡിഎംകെ യൂണിയൻ ആയ എടിപി എന്നിവയിലെ അംഗങ്ങളാണു പണിമുടക്കുന്നത്. ഡിഎംകെ അനുകൂല യൂണിയൻ ആയ എല്‍പിഎഫ്, എഐടിയുസി തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. യൂണിയനുകളുടെ ആവശ്യം പൊങ്കലിനു മുൻപ് അംഗീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണു പണിമുടക്കിലേക്കു സംഘടനകൾ കടന്നത്. കേരളത്തിലേക്ക് ഉൾപ്പടെയുള്ള ദീർഘദൂര ബസ് സർവീസുകളെ പണിമുടക്കു ബാധിക്കും. ജോലിക്ക് വരുന്നവരുടെ സുരക്ഷയ്ക്കായി 21,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പൊങ്കലിനോടനുബന്ധിച്ച് 19,000 ബസുകൾ സർവീസ് നടത്തുമെന്നു ഗതാഗതമന്ത്രി വ്യക്തമാക്കി.
Read Moreസംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 4-5 ദിവസം കേരളത്തിൽ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ അലർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Read Moreപ്രണയപ്പക; ദളിത് യുവാവിനെ ബന്ദിയാക്കി മർദിച്ച് കൊന്നു
ലക്നോ: ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന്റെ പേരിൽ ദളിത് യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മർദിച്ചുകൊലപ്പെടുത്തി. മുസാഫർനഗർ ജില്ലയിലെ ഖതൗലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജസോല ഗ്രാമത്തിലാണു സംഭവം. ഇരുപത്തിയൊന്നുകാരനായ അങ്കിത് ആണ് കൊല്ലപ്പെട്ടത്. പ്രണയത്തിന്റെ പേരിൽ അങ്കിതിനെ ഞായറാഴ്ച വൈകുന്നേരം മുതൽ ബന്ദിയാക്കുകയായിരുന്നുവെന്ന് അങ്കിതിന്റെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗുരുതര പരിക്കേറ്റ നിലയിലാണ് അങ്കിതിനെ പോലീസ് കണ്ടെത്തുന്നത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവാവ് മരിച്ചിരുന്നു. പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതകം, പട്ടികജാതി-വർഗ അതിക്രമങ്ങൾ തടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Moreരാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഭരണകൂട ഭീകരത: രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരും പ്രതിഷേധിക്കാൻ പാടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. രാഹുലിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ നിർദേശാനുസരണമാണ്. സമരം നടത്തിയതിന്റെ പേരിൽ നേതാക്കളെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുന്ന നടപടി കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അടൂരിലെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ കൺന്റോൺമെന്റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നേരത്തെ, 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. സംസ്ഥാനത്ത് പ്രവര്‍ത്തകരെ…
Read Moreഇത് കേരളമാണ് ഉത്തര കൊറിയ അല്ല: കെ.എസ്. ശബരീനാഥൻ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത പോലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥൻ. സർക്കാരിന്റെ ഏകാധിപത്യപ്രവണതകൾക്കെതിരെ ജനങ്ങൾക്ക് വേണ്ടി ജനാധിപത്യപരമായി നടത്തിയ സമരങ്ങളെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി എല്ലാവിധ നിയമപരിരക്ഷയും പാർട്ടി നൽകും. ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പാർട്ടിക്കാരനായ പ്രതിയെ സർക്കാർ സംരക്ഷിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ജനാധിപത്യപരമായി സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ അന്യായമായി കേസെടുക്കുന്നു. ഇത് കേരളമാണെന്നും ഉത്തര കൊറിയ അല്ലെന്നും സിപിഎമ്മും സർക്കാരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ വീട് വളഞ്ഞ് പുലർച്ചെ അറസ്റ്റ് ചെയ്ത സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസും പാർട്ടിയും ശക്തമായി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ശബരിനാഥൻ…
Read Moreരാഹുലിനെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കാതെ പോലീസ്; പിന്നിൽ നിന്ന് തള്ളുകയും ജീപ്പിലേക്ക് വലിച്ച് കയറ്റുകയും ചെയ്തു
തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പോലീസ്. തിരുവനന്തപുരത്തെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. ബല പ്രയോഗം വേണ്ടെന്ന് പോലീസിനോട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങളോട് സംസാരിക്കുന്പോൾ പോലീസ് പിന്നിൽ നിന്ന് രാഹുലിനെ തള്ളുകയും ബലമായി ജീപ്പിലേക്ക് പിടിച്ച് കയറ്റുകയുമായിരുന്നു. വെളുപ്പിന് തന്റെ വീട് വളഞ്ഞ് വീടിന് മുമ്പിൽ വന്ന് മുട്ടിയപ്പോൾ ഒരു മടിയും കൂടാതെ വാതിൽ തുറന്ന് പോലീസ് നടപടികളോട് സഹകരിച്ചയാളാണ് താൻ. എന്നിട്ടും എന്തിനാണ് തനിക്കെതിരെ ബലപ്രയോഗം നടത്തുന്നത് എന്ന് രാഹുൽ പോലീസിനോട് ചോദിച്ചു. അടൂരിലെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ കൺന്റോൺമെന്റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലാപാഹ്വാനം നടത്തി എന്നീ…
Read More