തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പോലീസ്. തിരുവനന്തപുരത്തെ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം. ബല പ്രയോഗം വേണ്ടെന്ന് പോലീസിനോട് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങളോട് സംസാരിക്കുന്പോൾ പോലീസ് പിന്നിൽ നിന്ന് രാഹുലിനെ തള്ളുകയും ബലമായി ജീപ്പിലേക്ക് പിടിച്ച് കയറ്റുകയുമായിരുന്നു. വെളുപ്പിന് തന്റെ വീട് വളഞ്ഞ് വീടിന് മുമ്പിൽ വന്ന് മുട്ടിയപ്പോൾ ഒരു മടിയും കൂടാതെ വാതിൽ തുറന്ന് പോലീസ് നടപടികളോട് സഹകരിച്ചയാളാണ് താൻ. എന്നിട്ടും എന്തിനാണ് തനിക്കെതിരെ ബലപ്രയോഗം നടത്തുന്നത് എന്ന് രാഹുൽ പോലീസിനോട് ചോദിച്ചു. അടൂരിലെ വീട്ടിൽ നിന്നും ഇന്ന് പുലർച്ചെ കൺന്റോൺമെന്റ് പോലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ച് കേസിലാണ് അറസ്റ്റ്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലാപാഹ്വാനം നടത്തി എന്നീ…
Read MoreCategory: Loud Speaker
അറസ്റ്റ് ചെയ്യാൻ വന്നവരേയും പറഞ്ഞയച്ച വിജയനേയും ഭയപ്പെടുന്നില്ല, കാരണം അയാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ്, പേര് രാഹുൽ മാങ്കൂട്ടത്തിൽ; പോസ്റ്റുമായി ഷാഫി പറമ്പിൽ
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിൽ പ്രതിഷേധിച്ച് ഷാഫി പറന്പിൽ എംഎൽഎ. രാഹുലിന്റെ വീട്ടിൽ ചെന്ന് പോലീസ് ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നും രാഷ്ട്രീയമായി തന്നെ അതിനെ ചോദ്യം ചെയ്യുമെന്നും ഷാഫി പറന്പിൽ. അറസ്റ്റ് ചെയ്യാൻ വന്നവരെയും പറഞ്ഞയച്ച വിജയനേയും ഭയപ്പെടുന്നില്ല കാരണം അയാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ്, പേര് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് ഷാഫി പറന്പിൽ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…അറസ്റ്റ് ചെയ്യാൻ വന്നവരെയും പറഞ്ഞയച്ച വിജയനേയും ഭയപ്പെടുന്നില്ല,കാരണം അയാൾ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റാണ്, പേര് രാഹുൽ മാങ്കൂട്ടത്തിൽ. വീട് വളഞ്ഞ് നാടകം കാണിക്കാൻ അവൻ തീവ്രവാദിയോ കൊലപാതക കേസിലെ പ്രതിയോ ഒന്നുമല്ലല്ലോ. ആർഷോ മോഡൽ ഓമനിക്കൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പോലീസ് ഇവിടെ രാഹുലിന്റെ വീട്ടിൽ ചെന്ന് ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം അയാൾ തിരുവനന്തപുരത്ത്…
Read Moreപതിനെട്ടാംപടിയിലെ തിരക്ക്; നിരീക്ഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍
ശബരിമല: പതിനെട്ടാംപടിയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്ക്കെതിരേ ഉയരുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിന് ഉന്നത ഉദ്യോഗസ്ഥര്‍. മകരവിളക്ക് ദിവസം അടുത്തെത്തുന്നതോടെ തിരക്ക് വര്‍ധിക്കും. ഈ ദിവസങ്ങളിലെല്ലാം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 80,000 ലെത്തിയിട്ടുണ്ട്. ഒരുലക്ഷത്തോളം ആളുകള്‍ പ്രതിദിനം എത്തുന്നതായാണ് കണക്ക്. മിനിട്ടില്‍ 65 – 70 പേരെയാണ് ഇപ്പോള്‍ പതിനെട്ടാംപടി കയറ്റിവിടുന്നത്. ഇത് പരമാവധിയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അപ്പോഴും തിരക്ക് മരക്കൂട്ടത്തിനപ്പുറത്തേക്ക് നീളുന്നുണ്ട്. മരക്കൂട്ടം മുതല്‍ പതിനെട്ടാംപടി വരെ എത്താന്‍ 14 മണിക്കൂര്‍ വരെ ക്യൂ നില്‍ക്കേണ്ട സാഹചര്യമുണ്ട്. തീര്‍ഥാടകരെ നിയന്ത്രിച്ചു വിടുന്നതിനാലാണിത്. പമ്പയിലും നാലു മണിക്കൂറോളം തീര്‍ഥാടകരെ തടഞ്ഞുവയ്ക്കുന്നുണ്ട്. മലകയറ്റം മണിക്കൂറുകള്‍ നീളുന്നതോടെ തീര്‍ഥാടകരുടെ യാത്രാ ക്രമീകരണങ്ങള്‍ തന്നെ താളംതെറ്റുന്നുണ്ട്. കാനനപാത വഴി കാല്‍നടയായി എത്തുന്നവരുടെ എണ്ണവും കൂടി. വരുംദിവസങ്ങളില്‍ എണ്ണം കൂടുമെന്നതിനാല്‍ സ്പോട്ട് ബുക്കിംഗ് പത്തുവരെ ഉണ്ടാകൂവെന്ന് അറിയിച്ചിട്ടുണ്ട്.
Read Moreസംസ്ഥാനത്തെ 5024. 535 ഹെക്ടർ വനഭൂമി കൈയേറ്റക്കാരുടെ കൈവശം; കൈയേറ്റക്കാർ കൂടുതൽ ഇടുക്കിയിൽ; തൊട്ടുപിന്നിലായി രണ്ട് ജില്ലകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ 5024. 535 ഹെക്ടർ വനഭൂമി സ്വകാര്യ വ്യക്തികൾ ഉൾപ്പെടെയുള്ള കൈയേക്കാരുടെ കൈകളിലെന്ന് വനംവകുപ്പ്. സർക്കാരിന് സമർപ്പിച്ച 2021- 22 കാലയളവിലെ വാർഷിക ഭരണസമിതി റിപ്പോർട്ടിലാണ് കൈയേറ്റങ്ങളുടെ വിശദവിവരം പ്രതിപാദിച്ചിരിക്കുന്നത്. സർക്കിൾ, ഡിവിഷൻ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കയ്യേറ്റങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ കൈയേറ്റങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മൂന്നാർ ഡിവിഷനിലാണ്. 1099.5338 ഹെക്ടർ വനഭൂമിയാണ് മൂന്നാർ ഡിവിഷനിൽ മാത്രം കൈയേറിയതായാണ് റിപ്പോർട്ട്. ഏറ്റവും കുടുതൽ കൈയേറ്റം നടന്നിരിക്കുന്നത് കോട്ടയം, ഇടുക്കി, എറണാകുളം ഉൾപ്പെടുന്ന സർക്കിളിലാണ് 1998.0296 ഹെക്ടർ ആണ് ഇവിടെ കൈയേറിയിരിക്കുന്നത്.\ മലപ്പുറം, പാലക്കാട് ഉൾപ്പെടുന്ന ഈസ്റ്റേണ്‍ സർക്കിളിൽ 1599. 6067 ഹെക്ടറും എറണാകുളം, തൃശൂർ ഉൾപ്പെടുന്ന സെൻട്രൽ സർക്കിളിൽ 319.6097 ഹെക്ടറും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെട്ട നോർത്തേണ്‍ സർക്കിളിൽ 1085. 6648 ഹെക്ടർ കയ്യേറ്റങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്.
Read Moreകണ്ണൂർ എടക്കാട് അജ്ഞാതസംഘം പോലീസ് ജീപ്പ് ആക്രമിച്ചു; പോലീസുകാരന് പരിക്ക്; ആക്രമണത്തിന് പിന്നിൽ കഞ്ചാവ് സംഘമെന്ന് സൂചന
കണ്ണൂർ: രാത്രികാല പട്രോളിംഗിനിടെ എടക്കാട് പോലീസിനുനേരേ അജ്ഞാതസംഘത്തിന്റെ അക്രമം. ഇന്നലെ അർധരാത്രി 12 ഓടെയാണ് സംഭവം. പൊതുവാച്ചേരി ഭാസ്കരൻ പീടികയ്ക്ക് സമീപത്ത് വച്ച് യാതൊരു പ്രകോപനവും ഇല്ലാതെ നാലംഗ സംഘം വടിവാൾ കൊണ്ട് വാഹനത്തിനുനേരേ ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ലെവൻ, അജീഷ്, അനിൽകുമാർ, ബോസ് എന്നിവരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. ഇവരിൽ അനിൽ കുമാറിന് പരിക്കേറ്റു. ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. അക്രമത്തിൽ പോലീസ് ജീപ്പിന്റെ ഗ്ലാസ് തകർന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. കഞ്ചാവ് കേസിലെ പ്രതിയാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- പൊതുവാച്ചേരി ഭാസ്കരൻപീടികയ്ക്ക് സമീപം പട്രോളിംഗ് നടത്തവേ സംശയാസ്പദമായനിലയിൽ കർണാടക രജിസ്ട്രേഷനിലുള്ള ഒരു വാഹനം ശ്രദ്ധയിൽപ്പെട്ടു. ഈ വാഹനത്തെ പിന്തുടരവേ പിന്നാലെ കാറിലെത്തിയ നാലംഗസംഘം പോലീസ് ജീപ്പിനെ മറികടക്കാൻ ശ്രമിച്ചു. ഓവർ…
Read Moreബിൽക്കീസ് ബാനു കേസ്; ഗുജറാത്ത് സർക്കാരിന് കനത്ത തിരിച്ചടി; പ്രതികളെ വിട്ടയച്ചതു സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബിൽക്കീസ് ബാനു നൽകിയ ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. 2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനോയെ സംഘം ചേർന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരേ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറഞ്ഞത്. ശിക്ഷാ ഇളവു നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്. ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്,…
Read Moreഗവർണർ നാളെ ഇടുക്കിയിൽ; ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്
ടി.പി. സന്തോഷ് കുമാർതൊടുപുഴ: ഗവർണർ-സർക്കാർ ഭിന്നത നിലനിൽക്കുന്നതിനിടെ നാളെ സംസ്ഥാനം ഉറ്റുനോക്കുന്നത് ഇടുക്കിയിലേക്ക്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലെത്തുന്നതിൽ പ്രതിഷേധിച്ച് ഇടതുമുന്നണി ജില്ലാ ഹർത്താൽ കൂടി പ്രഖ്യാപിച്ചതോടെയാണ് ഗവർണറുടെ സന്ദർശനത്തിനു പ്രത്യേക മാനം കൈവന്നിരിക്കുന്നത്. വ്യാപാര വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് നാളെ ഗവർണർ തൊടുപുഴയിലെത്തുന്നത്. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ ഇതുവരെയും ഒപ്പിടാൻ തയാറാകാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് നാളെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി രാജ്ഭവൻ മാർച്ച് തീരുമാനിച്ചിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് ഗവർണർ ജില്ലയിൽ എത്തുന്നത്. ഇതോടെയാണ് ഗവർണറുടെ സന്ദർശനത്തെ പ്രതിരോധിക്കാൻ ഇടതു മുന്നണി ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചത്.ഗവർണർക്കെതിരേ നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇവിടെയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്ഐയും അറിയിച്ചിട്ടുണ്ട്. ഇതിനിടെ പരിപാടി മാറ്റണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ നേതൃത്വം…
Read Moreചക്ക വേവിച്ച് നൽകിയില്ല: മകൻ അമ്മയുടെ രണ്ട് കെെകളും തല്ലി ഒടിച്ചു; സംഭവം പത്തനംതിട്ടയിൽ
പത്തനംതിട്ട: മദ്യപിച്ചെത്തിയ മകൻ അമ്മയുടെ ഇരു കൈകളും തല്ലിയൊടിച്ചു. ഇന്ന് രാവിലെ പത്തനംതിട്ട റാന്നിയിലാണ് സംഭവം. തട്ടയ്ക്കാട് തേവർ കാട്ടിൽ സരോജിനിയുടെ(65) കൈയാണ് മകൻ വിജേഷ്(32) തല്ലിയൊടിച്ചത്. ചക്ക വേവിച്ച് കൊടുത്തില്ലെന്ന് പറഞ്ഞാണ് വിജേഷ് അമ്മയുടെ കൈ തല്ലി ഒടിച്ചത്. അടുത്തുള്ള ബന്ധുവീട്ടിൽ നിന്നും വിജേഷിന് ഒരു ചക്ക നൽകിയിരുന്നു. അതുമായി വീട്ടിലെത്തിയ ഇയാൾ അമ്മയോട് അത് വേവിച്ച് നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ മറ്റ് ജോലികൾ ചെയ്തു തീർക്കാൻ ഉള്ളതിനാൽ സരോജിനിക്ക് ചക്ക വേവിക്കാൻ സമയം കിട്ടിയില്ല. ഇതിനിടെ പുറത്തുപോയി തിരിച്ചു വന്ന വിജേഷ് ചക്ക വേവിച്ചില്ലെന്ന് പറഞ്ഞ് വൃദ്ധ മാതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ സരോജിനിക്ക് തലയ്ക്കും നടുവിനും പരുക്കുണ്ട്. ഉടൻ തന്നെ ഇവരെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; രാമായണ കാലത്തെ ചെടികൾ നട്ടുപിടിപ്പിച്ച് അയോധ്യ വികസന അതോറിറ്റി
അയോധ്യ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാമായണകാലത്തെ ചെടികളും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മരങ്ങളും നട്ടുപിടിപ്പിച്ച് അയോധ്യ വികസന അതോറിറ്റി. നിലവിൽ 50,000 ചെടികൾക്കാണ് ഓർഡറുള്ളതെന്നും കൂടുതൽ ഇനം ചെടികൾ ഇവിടെയെത്തുമെന്നും വിവിധ വാഹനങ്ങളുടെ സഹായത്തോടെയാണ് അയക്കുന്നതെന്നും നഴ്സറി ഡയറക്ടർ രാം പ്രകാശ് റാത്തോഡ് പറഞ്ഞു. രാമായണത്തിൽ പരാമർശിച്ചിരിക്കുന്ന സസ്യങ്ങളെ അതോറിറ്റി കൊണ്ടുവരുകയും, കൂടാതെ പൂക്കൾക്ക് ഹോർട്ടികൾച്ചർ സൗന്ദര്യവൽക്കരണം നടത്തുന്നുണ്ടെന്നും അയോധ്യ വികസന അതോറിറ്റി വൈസ് ചെയർമാൻ വിശാൽ സിംഗ് വ്യക്തമാക്കി. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിവിഐപി അതിഥികൾ ക്ഷേത്ര നഗരിയിലെത്തുമെന്നാണ് കരുതുന്നത്. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയിൽ അമൃത് മഹോത്സവമായി ആഘോഷിക്കും. #WATCH | Uttar Pradesh | Plantation…
Read Moreഭർത്താവ് മരിച്ചെന്ന് കരുതി ജീവനൊടുക്കി ഭാര്യ; എന്നാൽ ആശുപത്രിയിൽ നിന്ന് വിട്ടുനൽകിയത് മറ്റൊരാളുടെ മൃതദേഹം
ഒഡിഷ്യ: ഭർത്താവ് മരിച്ചെന്ന് കരുതി ജീവനൊടുക്കി ഭാര്യ. എസി പൊട്ടിത്തെറിച്ച് ശരീരമാകെ പൊള്ളലേറ്റ അവസ്ഥയിലാണ് ദിപീലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മരണം സംഭവിക്കുകയും മൃതദേഹം കുടുംബത്തിന് വിട്ടുനൽകുകയും പിന്നാലെ സംസ്കരിക്കുകയും ചെയ്തു. എന്നാൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് മനോവിഷമത്തിലായിരുന്ന ഭാര്യ സോനയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് ദിലീപ് മരിച്ചിട്ടില്ലെന്നും ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും കുടുംബം അറിയുന്നത്. ശരീരമാസകലം പൊള്ളലേറ്റ് മുഖം തിരിച്ചറിയാൻ കഴിയാത്തവിധത്തിലായതിനാൽ ദിലീപിന്റേത് എന്നുകരുതി മറ്റൊരു മൃതദേഹമാണ് ആശുപത്രിയിൽ നിന്നും കുടുംബത്തിന് നൽകിയത്. ഡിസംബർ 29നാണ് എസി പൊട്ടിത്തെറിച്ച് ദിലീപ് ഉൾപ്പെടെ നാലുപേർക്ക് പൊള്ളലേൽക്കുന്നത്. ശ്രിതം, ജ്യോതി രഞ്ജൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ ജ്യോതി രഞ്ജന്റെ മൃതദേഹമാണ് ദിലപിന്റേത് എന്ന് കരുതി ബന്ധുക്കൾക്ക് വിട്ടുനൽകിയത്. തുടർന്ന് ജനുവരി 31ന് മൃതദേഹം സംസ്കരിച്ചു. പിന്നാലെ പുതുവത്സരദിനത്തിൽ ദിലീപിന്റെ ഭാര്യ സോനയെയും മരിച്ച നിലയിൽ…
Read More