ആളൊരുങ്ങി അരങ്ങൊരുങ്ങി… പ്ര​ധാ​ന​മ​ന്ത്രിയെ വ​ര​വേ​ൽ​ക്കാ​ൻ പൂ​ര​ന​ഗ​രി ഒ​രു​ങ്ങി; ന​രേ​ന്ദ്ര​മോ​ദി നാ​ളെ തൃ​ശൂ​രിൽ

തൃ​ശൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മൂ​ന്നാം​വ​ര​വി​നെ സ്വീ​ക​രി​ക്കാ​ൻ തൃ​ശൂ​ർ ഒ​രു​ങ്ങി. ബിജെപി സംഘടിപ്പിക്കുന്ന, ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ർ പങ്കെടുക്കുന്ന മ​ഹി​ളാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​ട​ക്കു​ന്നാ​ഥ​ന്‍റെ മ​ണ്ണി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നാ​ളെ വൈ​കീ​ട്ടെ​ത്തും. തൃ​ശൂ​രി​ലെ​ന്പാ​ടും മോ​ദി​ക്ക് സ്വാ​ഗ​ത​മോ​തി​ക്കൊ​ണ്ടു​ള്ള പ​ടു​കൂ​റ്റ​ൻ ഫ്ളെ​ക്സു​ക​ളും ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പൂ​രാ​വേ​ശ​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ വ​ര​വേ​ൽ​ക്കാ​ൻ പൂ​ര​ന​ഗ​രി സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. നാ​ളെ വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ​യാ​ണ് ന​രേ​ന്ദ്ര​മോ​ദി കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​ത്തെ​ത്തു​ക. കു​ട്ട​നെ​ല്ലൂ​ർ ഹെ​ലി​പാ​ഡി​ൽ വ​ന്നി​റ​ങ്ങു​ന്ന മോ​ദി അ​വി​ടെ നി​ന്ന് റോ​ഡു​മാ​ർ​ഗ​മാ​ണ് ന​ഗ​ര​ത്തി​ലെ​ത്തു​ക. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കാ​ർ​വ്യൂ​ഹം ക​ട​ന്നു​വ​രു​ന്ന വ​ഴി​ക​ളി​ലും മോ​ദി പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് ഷോ ​ന​ട​ക്കു​ന്ന തൃ​ശൂ​ർ സ്വ​രാ​ജ് റൗ​ണ്ടി​ലും മ​ഹി​ളാ​സ​മ്മേ​ള​നം ന​ട​ക്കു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലും വേ​ദി​യു​ടെ സ​മീ​പ​ത്തു​മെ​ല്ലാം ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ന​ഗ​രി​യി​ലേ​ക്ക് 90 ശ​ത​മാ​ന​വും സ്ത്രീ​ക​ളെ​യാ​യി​രി​ക്കും പ്ര​വേ​ശി​പ്പി​ക്കു​ക. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ, മു​ൻ എം​പി സു​രേ​ഷ്ഗോ​പി എ​ന്നി​വ​ര​ട​ക്ക​മു​ള്ള ഏ​താ​നും പു​രു​ഷ​നേ​താ​ക്ക​ൾ​ക്കു മാ​ത്ര​മാ​യി​രി​ക്കും സ​മ്മേ​ള​ന​ന​ഗ​രി​യി​ലേ​ക്ക്…

Read More

തൃ​ശൂ​ർ പൂ​രം; വ​ട​ക്കുംനാ​ഥ ക്ഷേ​ത്ര​ത്തി​ൽ ചെരുപ്പിന് വിലക്ക്

കൊ​ച്ചി: വ​ട​ക്കുംനാ​ഥ ക്ഷേ​ത്ര​ത്തി​ൽ തൃ​ശൂ​ർ പൂ​ര​ത്തി​ന് ചെ​രു​പ്പ് ധ​രി​ച്ചു പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ആ​രാ​ധ​ന​ക​ൾ ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​ര​ങ്ങ​ൾ​ക്കും പാ​ര​മ്പ​ര്യ​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​യി വേ​ണ​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ക്ഷേ​ത്ര​ത്തി​ലെ നി​ത്യ​പൂ​ജ​ക​ളും ച​ട​ങ്ങു​ക​ളും ഉ​ത്സ​വ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ചെ​രു​പ്പ് ധ​രി​ച്ച് ആ​ളു​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് അ​നു​വ​ദി​ക്ക​രു​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. പോ​യ വ​ർ​ഷ​ത്തെ പൂ​ര​ത്തി​ന് ആ​ചാ​ര​വി​രു​ദ്ധ​മാ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി തൃ​ശൂ​ർ സ്വ​ദേ​ശി കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ കൊ​ണ്ടി​ടു​ന്നു​ണ്ടെ​ന്നും പ്‌​ളാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള​വ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്നു​ണ്ടെ​ന്നു​മു​ള്ള മാ​ധ്യ​മ​വാ​ർ​ത്ത​യി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ര​ണ്ടു കേ​സു​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ൽ മാം​സാ​ഹാ​ര​മ​ട​ക്ക​മു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളു​ന്ന സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​റു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് കോ​ട​തി​യെ അ​റി​യി​ച്ചു.

Read More

ഇ​ൻ​ഡി​ഗോ വി​ള​മ്പി​യ സാ​ൻ​ഡ്‌​വി​ച്ചി​ൽ നിന്ന് യാ​ത്ര​ക്കാ​ര​ന് കി​ട്ടി​യ​ത് ജീവനുള്ള പു​ഴു

ന്യൂഡൽഹി:  ഒ​രു വി​മാ​ന ടി​ക്ക​റ്റി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ന​ൽ​കി​യ ശേ​ഷം പു​ഴു​ക്ക​ൾ നി​റ​ഞ്ഞ ഭ​ക്ഷ​ണം കഴിക്കേണ്ടി വരുന്ന അവസ്ഥ ഒന്ന് സ​ങ്ക​ൽ​പ്പി​ച്ച് നോ​ക്കൂ. അ​ടു​ത്തി​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന് മുംബൈ​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. പ്രൊ​ഫ​ഷ​ണ​ൽ ഡ​യ​റ്റീ​ഷ്യ​നാ​യ ഖു​ശ്ബു ഗു​പ്ത ത​നി​ക്ക് വി​ള​മ്പി​യ സാ​ൻ​ഡ്‌​വി​ച്ചി​ന്‍റെ അ​വ​സ്ഥ കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കി​ട്ടു. ഇ​ൻ​ഡി​ഗോ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ ഖു​ശ്ബു വി​മ​ർ​ശി​ക്കു​ന്ന​ത്  വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ത​ന്‍റെ സാ​ൻ​ഡ്‌​വി​ച്ചി​ൽ പു​ഴു​വി​നെ ക​ണ്ട​പ്പോ​ൾ ജീ​വ​ന​ക്കാ​രെ വി​വ​ര​മ​റി​യി​ച്ച​താ​യും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ അ​തി​നു​ശേ​ഷ​വും മ​ലി​ന​മാ​യ അ​തേ സാ​ൻ​ഡ്‌​വി​ച്ചു​ക​ൾ മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും വി​ത​ര​ണം ചെ​യ്തു. സം​ഭ​വ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ൻ​ഡി​ഗോ ഒ​രു ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​നയും ഇ​റ​ക്കി. യാ​ത്ര​ക്കാ​ര​നോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും വി​ഷ​യം നി​ല​വി​ൽ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തു. എന്നാൽ ത​നി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മോ റീ​ഫ​ണ്ടോ ആ​വ​ശ്യ​മി​ല്ലെ​ന്നും യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തി​നും സു​ര​ക്ഷ​യ്ക്കും മു​ൻ‌​ഗ​ണ​ന നൽകുമെന്ന ഉ​റ​പ്പാണ് വേണ്ടതെന്നും…

Read More

നവകേരള സദസിന് സുരക്ഷാ ഭീഷണി; കിടപ്പാടത്തിനായി വർഷങ്ങളായി സമരം ചെയ്‌ത സർഫാസി വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്‌തു

കൊ​ച്ചി: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റി​വ​ച്ച എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ ന​വ​കേ​ര​ള സ​ദ​സി​നു തു​ട​ക്ക​മാ​യി. ന​വ കേ​ര​ള സ​ദ​സി​ന്‍റെ വേ​ദി​ക്ക് മു​ന്നി​ലെ സ​മ​രക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ സ​ർ​ഫാ​സി വി​രു​ദ്ധ ജനകീയ പ്രസ്ഥാനത്തിന്‍റെ സ​മ​ര​ക്കാ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്‌​ത​ത്. കി​ട​പ്പാ​ട​ത്തി​നു​വേ​ണ്ടി​യാ​ണ് ഇ​വ​ർ സ​മ​രം ചെ​യ്യു​ന്ന​ത്. സ്ത്രീ​ക​ളെ​യും വൃ​ദ്ധ​രെ​യു​മു​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു നീ​ക്കി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​ർ ക​ള​ക്ട​റേ​റ്റി​നു​മു​ന്നി​ൽ സ​മ​രം ചെ​യ്യു​ക​യാ​ണ്. ദ​രി​ദ്ര​രാ​യ ആ​ളു​ക​ളു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ക, ജ​പ്തി​ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ഇ​വ​രെ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഇ​വ​രു​ടെ സ​മ​രം. മു​ഖ്യ​മ​ന്ത്രി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു സ​മ​ര​ക്കാ​ർ ത​യ്യാ​റാ​യി​ല്ല, തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ​മ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്‌​തു നീ​ക്കി​യ​ത്. വ​ഴി​യി​ലു​ട​നീ​ളം പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത​യു​ള്ള​തു​കൊ​ണ്ട് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​മ​ര വേ​ദി​ക്ക്…

Read More

ന്യൂ​ന​മ​ർ​ദം: ബു​ധ​നാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 3 വ​രെ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. അ​റ​ബി​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ​യും കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ​യും സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് മ​ഴ. ഇ​ന്ന് ക​ന്യാ​കു​മാ​രി തീ​ര​ത്ത് മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 65 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. തെ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

Read More

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 10 രൂ​പ​യോ​ളം കു​റ​യും

ന്യൂ​ഡ​ൽ​ഹി: ഈ ​വ​ർ​ഷം ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തു ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല കു​റ​യ്ക്കാ​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം നീ​ക്കം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. പെ​ട്രോ​ൾ ഡീ​സ​ലി​ൽ വി​ല​യി​ൽ ഏ​ക​ദേ​ശം 10 രൂ​പ​യോ​ളം കു​റ​യ്ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ തീ​രു​മാ​നം കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് ഉ​ട​ൻ വ​രു​മെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി രാ​ജ്യ​ത്ത് പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പെ​ട്രോ​ൾ വി​ല മൂ​ന്ന​ക്ക​ത്തി​ലാ​ണ്. ഒ​രു ഘ​ട്ട​ത്തി​ൽ വി​ല ലി​റ്റ​റി​ന് 110 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു. നി​ല​വി​ൽ, ആ​ഗോ​ള ക്രൂ​ഡ് വി​ല കു​ത്ത​നെ ഇ​ടി​യു​ക​യാ​ണ്. ഇ​തും ആ​ഭ്യ​ന്ത​ര ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ വി​ല കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​രി​നെ പ്രേ​രി​പ്പി​ക്കു​ന്നു. ഇ​ന്ധ​ന​വി​ല കു​റ​ച്ച് യു​എ​ഇ അ​ബു​ദാ​ബി: പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി പെ​ട്രോ​ൾ ഡീ​സ​ൽ വി​ല​ക​ൾ കു​റ​ച്ച് യു​എ​ഇ സ​ർ​ക്കാ​ർ. പെ​ട്രോ​ൾ ലി​റ്റ​റി​ന് 14 ഫി​ൽ​സും…

Read More

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ ചു​വ​പ്പുകൊ​ടി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി ഭാ​വി​യി​ൽ റെ​യി​ൽ വി​ക​സ​ന​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ റി​പ്പോ​ർ​ട്ട്. കൂ​ടാ​തെ പ​ദ്ധ​തി റെ​യി​ൽ​വേ​യ്ക്ക് സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്നും ദ​ക്ഷി​ണ റെ​യി​ൽ​വേ റെ​യി​ൽ​വേ ബോ​ർ​ഡി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നി​ല​വി​ലു​ള്ള റെ​യി​ൽ​വേ നി​ർ​മി​തി​ക​ൾ, സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ സി​ൽ​വ​ർ​ലൈ​ൻ എ​ന്തൊ​ക്കെ ആ​ഘാ​തം സൃ​ഷ്ടി​ക്കു​മെ​ന്ന് പ​രി​ഗ​ണി​ച്ചി​ല്ല, തി​രൂ​ർ-​കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്ത് പ​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ അ​ലൈ​ൻ​മെ​ന്‍റു​ക​ൾ തീ​രു​മാ​നി​ച്ചു, സ​മീ​പ​ഭാ​വി​യി​ലെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചി​ല്ല തു​ട​ങ്ങി​യ​വ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭൂ​മി വി​ട്ടു ന​ൽ​കു​ന്ന​ത് റെ​യി​ൽ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​ല​വി​ലു​ള്ള പാ​ത​യു​ടെ വേ​ഗം കൂ​ട്ടു​ന്ന​തി​നെ ഇ​തു ബാ​ധി​ക്കും. പ​ദ്ധ​തി ചെ​ല​വ് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കും.​അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ക്കും മു​മ്പ് റെ​യി​ൽ​വെ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൂ​ടാ​തെ സ്റ്റാ​ൻ​ഡേ​ർ​ഡ് ഗേ​ജ് നി​ല​വി​ലു​ള്ള റെ​യി​ൽ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

Read More

ഡി.​കെ. ശി​വ​കു​മാ​റി​ന് പി​ന്നാ​ലെ സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന് ജ​യ്ഹി​ന്ദ് ചാ​ന​ലി​ലു​ള്ള നി​ക്ഷേ​പ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ തേ​ടി സി​ബി​ഐ നോ​ട്ടീ​സ്. ശി​വ​കു​മാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ലാ​ണ് ചാ​ന​ലി​നോ​ട് സി​ബി​ഐ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ജ​നു​വ​രി 11നു ​മുമ്പായി​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ബം​ഗ​ളൂ​രു ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​ക്കു ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം. ശി​വ​കു​മാ​റും ഭാ​ര്യ ഉ​ഷാ ശി​വ​കു​മാ​റും ന​ട​ത്തി​യി​ട്ടു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളു​ടെ​യും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും ചാ​ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ നി​ക്ഷേ​പ​ങ്ങ​ളു​ടെ രേ​ഖ​ക​ളും സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക്ര​മ​ക്കേ​ടു​ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​നാ​കാ​തെ മു​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ച കേ​സാ​ണി​തെ​ന്നും തി​ക​ച്ചും രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണ് ഈ ​അ​ന്വേ​ഷ​ണ​മെ​ന്നും ജ​യ്ഹി​ന്ദ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി.​എ​സ്. ഷി​ജു വ്യ​ക്ത​മാ​ക്കി.

Read More

ഗ​വ​ർ​ണ​ർ ഇ​ന്നു തി​രി​ച്ചെ​ത്തും; പ്ര​തി​ഷേ​ധ​ത്തി​നു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇ​ന്ന് ത​ല​സ്ഥാ​ന​ത്ത് മ​ട​ങ്ങിയെ​ത്തും. ഇ​ന്നും ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ലേ​ക്കു​ള്ള നാ​മ​നി​ർ​ദ്ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​രോ ത​വ​ണ​യും റൂ​ട്ട് മാ​റ്റി​യാ​ണ് ഗ​വ​ർ​ണ​റു​ടെ യാ​ത്ര. ഇ​ന്ന​ലെ ക​ണ്ണൂ​ർ പ​യ്യാ​ന്പ​ലം ബീ​ച്ചി​ൽ എ​സ്എ​ഫ്ഐ പാ​പ്പാ​ഞ്ഞി​യു​ടെ മാ​തൃ​ക​യി​ലു​ള്ള ഗ​വ​ർ​ണ​റു​ടെ കോ​ലം ക​ത്തി​ച്ചു. അ​തേ​സ​മ​യം വാ​ഹ​ന​ത്തി​ന് അ​ടു​ത്ത് പ്ര​തി​ഷേ​ധി​ച്ചാ​ൽ താ​ൻ പു​റ​ത്ത് ഇ​റ​ങ്ങു​മെ​ന്ന നി​ല​പാ​ട് ഗ​വ​ർ​ണ​ർ ക​ഴി​ഞ്ഞ ദി​വ​സ​വും ആ​വ​ർ​ത്തി​ച്ചു. കൂ​ടാ​തെ ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​ത്ത​തി​നെ​തി​രെ എ​ൽ​ഡി​എ​ഫ് പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ഈ ​മാ​സം 9ന് ​രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. സെ​പ്റ്റം​ബ​ർ 14 നാ​ണ് നി​യ​മ​സ​ഭ ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ​ത്.

Read More

ചത്തത് 13 പശുക്കൾ, മന്ത്രി റിപ്പോർട്ട് തേടി; പ​തി​ന​ഞ്ചു​കാ​ര​ന്‍റെ ഫാ​മി​ലെ പ​ശു​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു

തൊ​ടു​പു​ഴ: പ​തി​ന​ഞ്ചു​കാ​ര​ന്‍ ന​ട​ത്തി​യി​രു​ന്ന ഫാ​മി​ലെ 13 പ​ശു​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു. വെ​ള്ളി​യാ​മ​റ്റം കി​ഴ​ക്കേ​പ​റ​മ്പി​ല്‍ മാ​ത്യു ബെ​ന്നി​യു​ടെ ഫാ​മി​ലെ പ​ശു​ക്ക​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി​യും ഇ​ന്നു പു​ല​ര്‍​ച്ചെ​യു​മാ​യി ച​ത്ത​ത്. പി​താ​വി​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷ​മാ​ണ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു മാ​ത്യു പ​തി​മൂ​ന്നാം വ​യ​സി​ല്‍ ക്ഷീ​ര മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്ന​ത്. കു​ട്ടി​ക​ര്‍​ഷ​ക​നാ​യ മാ​ത്യു​വി​ന്‍റെ പ​ശു​ക്ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത ദാ​രു​ണ സം​ഭ​വം നാ​ടി​നാ​കെ വേ​ദ​ന​യാ​യി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട മാ​ത്യു​വി​നെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​തു​വ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ടും​ബാം​ഗ​ങ്ങ​ള്‍ പു​റ​ത്തു പോ​യി​രു​ന്നു. രാ​ത്രി എ​ട്ടോ​ടെ തി​രി​ച്ചു വ​ന്ന​തി​നു ശേ​ഷം പ​ശു​ക്ക​ള്‍​ക്ക് തീ​റ്റ കൊ​ടു​ത്തു. ഇ​തി​ല്‍ മ​ര​ച്ചീ​നി​യു​ടെ തൊ​ലി​യും ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​താ​യി സംശയി ക്കുന്നു. ഏ​താ​നും സ​മ​യം ക​ഴി​ഞ്ഞ​തോ​ടെ പ​ശു​ക്ക​ള്‍ ഒ​ന്നൊ​ന്നാ​യി ത​ള​ര്‍​ന്നു വീ​ഴു​ക​യും പി​ന്നീ​ട് ചാ​കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി. ഇ​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നു​സ​രി​ച്ച് വെറ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രാ​യ ഡോ.​ഗ​ദ്ദാ​ഫി, ഡോ.​ക്ലി​ന്‍റ്, ഡോ.​സാ​നി, ഡോ.​ജോ​ര്‍​ജി​ന്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി…

Read More