സം​സ്ഥാ​ന​ത്ത് ക​ഴി‌‌​ഞ്ഞവ​ർ​ഷം ന​വം​ബ​ർ വ​രെ 2,40,959 ക്രി​മി​ന​ൽ കേ​സു​ക​ൾ; വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ൽ വ​ർ​ധന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ഴി‌‌​ഞ്ഞ ന​വം​ബ​ർ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 2,40,959 കേ​സു​ക​ൾ. 2022 ൽ ​സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നേ​ക്കാ​ള്‍ 5,101 കൂ​ടു​ത​ൽ കേ​സു​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡി​സം​ബ​റി​ലെ ക​ണ​ക്കു​ക​ൾ കൂ​ടി ചേ​രു​ന്പോ​ൾ എ​ണ്ണം കൂ​ടും. 2022ൽ 2,35,858 ​കേ​സു​ക​ളാ​ണ് ആ​കെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ൽ വ​ലി​യ വ​ർ​ദ്ധ​ന ഉ​ണ്ടാ​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. 2022ൽ 700 ​വ​ധ​ശ്ര​മ​ക്കേ​സു​ക​ളാ​യി​രു​ന്നു. 2023 ന​വം​ബ​ർ വ​രെ വ​ധ​ശ്ര​മ​ക്കേ​സു​ക​ൾ 918 ആ​യി. അ​തേ​സ​മ​യം കൊ​ല​ക്കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 2022നെ ​അ​പേ​ക്ഷി​ച്ച് 2023ൽ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 2022ൽ ​കേ​സു​ക​ളു​ടെ എ​ണ്ണം 334 ആ​യി​രു​ന്നു​വെ​ങ്കി​ൽ 2023 ന​വ​ബ​ർ വ​രെ 306 ആ​ണ്. 2022 ൽ‍ ​റി​പ്പോ​ർ​ട്ട് ചെ​യ്ത ദേ​ഹോ​പദ്ര​വ കേ​സു​ക​ൾ 17,174 ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ വ​രെ 17,713 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 2022ൽ ​ത​ട്ടി​പ്പു​ക്കേ​സു​ക​ൾ 8307 ആ​ണെ​ങ്കി​ൽ 2023ൽ 10,393 ​കേ​സു​ക​ളാ​യി.…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര വി​രു​ന്ന് ഇ​ന്ന്; ഗ​വ​ർ​ണ​ർക്ക് ക്ഷണമില്ല

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര വി​രു​ന്ന് ഇ​ന്ന്. ഗ​വ​ർ​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ വി​രു​ന്നി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​ക്ക് മാ​സ്ക്ക​റ്റ് ഹോ​ട്ട​ലി​ലെ ച​ട​ങ്ങി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളാ​കും പ​ങ്കെ​ടു​ക്കു​ക. മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ, വി​വി​ധ സാ​മു​ദാ​യി​ക-​സം​ഘ​ട​നാ നേ​താ​ക്ക​ൾ, പൗ​ര​പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. സ​ജി ചെ​റി​യാ​ൻ വി​വാ​ദ പ​രാ​മ​ർ​ശം തി​രു​ത്തി​യ​തി​നാ​ൽ കെ​സി​ബി​സി പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം കോ​ൺ​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ൾ​ക്കും ക്ഷ​ണ​മു​ണ്ടെ​ങ്കി​ലും ഇ​വ​രാ​രും വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. കൂ​ടാ​തെ ഇ​ന്ന് സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ യോ​ഗം ചേ​രു​ന്നു​ണ്ട്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന്‍റെ തി​യതി ഇ​ന്ന​ത്തെ യോ​ഗം പ​രി​ഗ​ണി​ച്ചേ​ക്കും.​ഒ​ന്ന​ര മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന​ത്. ഗ​ണേ​ഷ് കു​മാ​റും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും മ​ന്ത്രി​മാ​രാ​യ ശേ​ഷം ചേ​രു​ന്ന ആ​ദ്യ കാ​ബി​ന​റ്റ് യോ​ഗം കൂ​ടി​യാ​ണ്.

Read More

പാ​ണ​ക്കാ​ട് ത​ങ്ങ​ളെ ക്ഷ​ണി​ച്ചി​ല്ല; ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളുടെ ഉ​ദ്ഘാ​ട​നത്തിനു വി​ല​ക്ക്

കോ​ഴി​ക്കോ​ട്: സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെയ്യാനിരുന്ന എ​സ്കെ​എ​സ്എ​സ്എ​ഫ് പ​രി​പാ​ടി​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി പ​ള്ളി​ക്ക​മ്മി​റ്റി. മു​സ് ലിം ലീ​ഗ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടേ​താ​ണ് ന​ട​പ​ടി. മു​ക്കം മു​രി​ങ്ങം​പു​റാ​യി പ​ള്ളി​ക്ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ എ​സ്കെ​എ​സ്എ​സ്എ​ഫ് ആരംഭിക്കുന്ന സ​ഹ​ചാ​രി സെ​ന്‍റ​റിന്‍റെ ഉദ്ഘാടനമാണ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ നിർവഹിക്കാനിരുന്നത്. പാ​ണ​ക്കാ​ട് ത​ങ്ങ​ൻ​മാ​രെ ക്ഷ​ണി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് പ​ള്ളി​ക്ക​മ്മി​റ്റി പ​രി​പാ​ടി ത​ട​ഞ്ഞ​തെന്നു പറയുന്നു. ഇ​തോ​ടെ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ​പ​ള്ളി കോ​മ്പൗ​ണ്ടി​ന് പു​റ​ത്ത് നിർവഹിച്ച് ജി​ഫ്രി ത​ങ്ങ​ൾ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്നു. പ​ള്ളി​ക്ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നി​ശ്ച​യി​ച്ച​തു​കൊ​ണ്ടാ​ണ് അ​നു​മ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം.​ സ​മ​സ്ത​യു​ടെ പ്ര​ധാ​ന പോ​ഷ​ക സം​ഘ​ട​ന​യാ​യ എ​സ്കെ​എ​സ്എ​ഫ്പാ​ണ​ക്കാ​ട് വി​രു​ദ്ധ ചേ​രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

Read More

മ​ഹി​ളാ സ​മ്മേ​ള​നം കേ​ര​ള​ത്തി​ൽ മാ​റി വ​രു​ന്ന സ്ത്രീ ​മ​ന​സി​ന്‍റെ പ്ര​ഘോ​ഷ​ണ​മാ​ണ്; കെ. സുരേന്ദ്രൻ

തൃ​ശൂ​ർ : ഇ​ന്ന് ജി​ല്ല​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ. പ​തി​നാ​യി​ര​ത്തോ​ളം മ​ഹി​ള​ക​ളെ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലൊ​രു പ​രി​പാ​ടി സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ‌​റ​ഞ്ഞു. മ​ഹി​ളാ സ​മ്മേ​ള​നം കേ​ര​ള​ത്തി​ൽ മാ​റി വ​രു​ന്ന സ്ത്രീ ​മ​ന​സി​ന്‍റെ പ്ര​ഘോ​ഷ​ണ​മാ​ണെ​ന്നും നാ​രീ ശ​ക്തി​യു‌​ടെ ഉ​ജ്ജ​ല​മാ​യി​ട്ടു​ള്ള പ്ര​ക​ട​ന​മാ​ണ് ഇ​തെ​ന്നും കെ. ​സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. സ​മ്മേ​ള​ന ന​ഗ​രി​യി​ൽ പു​രു​ഷ​ന്മാ​ർ​ക്ക് പ​ങ്കാ​ളി​ത്ത​മി​ല്ല. സ​മ്മേ​ള​നം സ്ത്രീ​ക​ൾ ത​ന്നെ ന​ട​ത്തു​ന്ന​തും സ്ത്രീ​ക​ളാ​ണ് എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും ‌അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​മേ​ധ​യാ ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് പൊ​തു​പ്ര​തി​നി​ധി​ക​ൾ ഈ ​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ് തൃ​ശൂ​രി​ലെ പൗ​രാ​വ​ലി​യി​ൽ നി​ന്നും മ​ന​സ്സി​ലാ​യി​ട്ടു​ള​ള​ത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ സ്വീ​കാ​ര്യ​ത​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​വും കേ​ര​ളം അം​ഗീ​ക​രി​ക്കു​ന്നു അ​തി​നോ​ടൊ​പ്പം കേ​ര​ളം അ​ണി ചേ​രു​ന്നു എ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​സ​മ്മേ​ള​നം ന​ൽ​കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കു​ട്ട​ന​ല്ലൂ​ർ…

Read More

ഭാ​ര്യയെ വെ​ട്ടി​ക്കൊ​ന്ന് ഭ​ർ​ത്താ​വ്: ര​ണ്ട് വ​യ​സു​ള്ള മ​ക​ൻ ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ; പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി പി​താ​വും

ഗു​രു​ഗ്രാം: ര​ണ്ടു വ​യ​സു​ള്ള മ​ക​ന്‍റെ മു​മ്പിൽ​വ​ച്ചു ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​വ് മെ​ട്രോ സ്റ്റേ​ഷ​ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്നു റോ​ഡി​ലേ​ക്കു ചാ​ടി ജീ​വ​നൊ​ടു​ക്കി. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ലാ​ണു സം​ഭ​വം. ഗൗ​ര​വ് ശ​ർ​മ​യാ​ണു മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ ആ​ഗ്രാ സ്വ​ദേ​ശി​നി​യാ​യ ല​ക്ഷ്മി റാ​വ​ത്തി​നെ (23) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ക്ത​ത്തി​ൽ മു​ങ്ങി​യ മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ ര​ണ്ടു വ​യ​സ് പ്രാ​യ​മാ​യ കു​ഞ്ഞു ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ർ​ത്ത ആ​യു​ധ​മു​പ​യോ​ഗി​ച്ച് കു​ത്തേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണം. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ആ​റു​മാ​സം മു​മ്പാണ് ഭ​ർ​ത്താ​വ് ഗൗ​ര​വ് ശ​ർ​മ​യ്ക്കൊ​പ്പം ല​ക്ഷ്മി ഗു​രു​ഗ്രാ​മി​ലേ​ക്കു താ​മ​സം മാ​റി​യ​ത്.    

Read More

ഇന്ന് ഒറ്റപ്പെട്ട മഴ; ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം നിരോധിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. അ​റ​ബി​ക്ക​ട​ലി​ന് സ​മീ​പ​മു​ള്ള ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് മ​ഴ​യ്ക്ക് കാ​ര​ണം. അ​തേ​സ​മ​യം ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പ് പ​റ​യു​ന്ന​ത്. 4ന് ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം നി​രോ​ധി​ച്ചു.​കേ​ര​ള ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ല​ക്ഷ​ദ്വീ​പ് പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 45 കി​ലോ​മീ​റ്റ​ർ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യും വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​തയുണ്ട്.

Read More

പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും ഫോ​ട്ടോ​ഷൂ​ട്ടും; മ​ക​ളെ എ​തി​ർ​ത്ത് മാ​താ​പി​താ​ക്ക​ൾ; വീ​ട്ടു​കാ​രോ​ട് പി​ണ​ങ്ങി വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി 

ബം​ഗ​ളൂ​രു: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഫോ​ട്ടോ​ഷൂ​ട്ടി​ന് പോ​കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് 21 കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി ജീ​വ​നൊ​ടു​ക്കി. ബം​ഗ​ളൂ​രു സു​ധാ​മ​ന​ഗ​ര്‍ സ്വ​ദേ​ശി​യും ബി​ബി​എ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ വ​ര്‍​ഷി​ണി​യാ​ണ് മ​രി​ച്ച​ത്. ബി​ബി​എ പ​ഠ​ന​ത്തി​നൊ​പ്പം ഫോ​ട്ടോ​ഗ്രാ​ഫി കോ​ഴ്സും ചെ​യ്തി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യാ​ണ് വ​ര്‍​ഷി​ണി. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബം​ഗ​ളൂ​രു​വി​ലെ ഒ​രു മാ​ളി​ല്‍ ഫോ​ട്ടോ​ഷൂ​ട്ടി​ന് പോ​കാ​ന്‍ വ​ര്‍​ഷി​ണി മാ​താ​പി​താ​ക്ക​ളോ​ട് അ​നു​വാ​ദം ചോ​ദി​ച്ചി​രു​ന്നു. ര​ക്ഷി​താ​ക്ക​ള്‍ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ മു​റി​യി​ല്‍ പോ​യ പെ​ണ്‍​കു​ട്ടി ഫാ​നി​ല്‍ തൂ​ങ്ങി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.    

Read More

കുടിശിക കിട്ടിയില്ലെങ്കിൽ ഔട്ട്‌ലെറ്റുകൾ അടച്ചിടേണ്ടി വരും; സപ്ലൈകോ

തി​രു​വ​ന​ന്ത​പു​രം: കു​ടി​ശി​ക​യി​ന​ത്തി​ലു​ള്ള തു​ക പ​കു​തി​യെ​ങ്കി​ലും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഔ​ട്ട് ലെറ്റു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നും ഇ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പു​മാ​യി സ​പ്ലൈ​കോ. പൊ​തു​വി​പ​ണി​യി​ലെ വി​ല നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ട്ട​തി​ന്‍റെ ഫ​ല​മാ​യി 1500 കോ​ടി​യി​ൽ​പ​രം രൂ​പ സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് സ​പ്ലൈ​കോ​യു​ടെ വാ​ദം. സ​പ്ലൈ​കോ ഔ​ട്ട്ലെ​റ്റു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന ക​രാ​റു​കാ​ർ​ക്കും വ​ൻ​തു​ക കു​ടി​ശി​ക​യാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​തേ തു​ട​ർ​ന്ന് ടെ​ണ്ട​ർ ന​ട​പ​ടി​ക​ളി​ൽ പ ​ങ്കെ​ടു​ക്കാ​തെ പ​ല ക​രാ​റു​കാ​രും പി​ൻ​മാ​റു​ന്ന​ത് സ​പ്ലൈ​കോ ഔ​ട്ട്ലെ​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ താ​ളം തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ബ് സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് തീ​രു​മാ​നി​ക്കു​ക​യും വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മാ​സം വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം വ​രാ​നി​രി​ക്കെ​യാ​ണ് ഇ​നി​യും പി​ടി​ച്ച് നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സ​പ്ലൈ​കോ സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

തിരുവനന്തപുരവും കൊല്ലവും വച്ചുമാറിയാൽ രണ്ടിടത്തും ഇടതുപക്ഷം ജയിക്കും: സി. ദിവാകരൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് സി​പി​ഐ​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം മ​ണ്ഡ​ല​ങ്ങ​ൾ വ​ച്ചു മാ​റി​യാ​ൽ ര​ണ്ടി​ട​ത്തും ഇ​ട​തു​പ​ക്ഷം വി​ജ​യി​ക്കു​മെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് സി.​ ദി​വാ​ക​ര​ൻ. മു​തി​ര്‍​ന്ന ഇ​ട​തു​നേ​താ​ക്ക​ള്‍ അ​തി​നു​ള്ള രാ​ഷ്ട്രീ​യ പ​ക്വ​ത​ കാ​ട്ട​ണ​മെ​ന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ സി.​ ദി​വാ​ക​ര​ൻ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം അ​നു​കൂ​ല തൊ​ഴി​ലാ​ളി-​യു​വ​ജ​ന, സ​ര്‍​വീ​സ് സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ണ്ട്. എ​ൻ​ജി​ഒ യൂ​ണി​യ​നാ​യാ​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​യാ​ലും അ​വ​രെ​യെ​ല്ലാം സ്വാ​ധീ​നി​ക്കു​ന്ന രാ​ഷ്ട്രീ​യം സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്ര​മാ​ണെ​ന്നും സി.​ ദി​വാ​ക​ര​ൻ പ​റ​യു​ന്നു. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ട​ത് എം​പി​മാ​രു​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​ന് മ​ണ്ഡ​ലം​വ​ച്ചു​മാ​റ​ല്‍​പോ​ലെ​യു​ള്ള വി​ട്ടു​വീ​ഴ്ച​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നും സി.​ദി​വാ​ക​ര​ൻ പ​റ​യു​ന്നു. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​ഐ​യും കൊ​ല്ല​ത്ത് സി​പി​എ​മ്മു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സീ​റ്റു​ക​ള്‍ പ​ര​സ്പ​രം വ​ച്ചു​മാ​റി​യാ​ല്‍ ര​ണ്ട് സ്ഥ​ല​ത്തും വി​ജ​യ​സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വി​ല​യി​രു​ത്ത​ലു​ക​ൾ ഇ​ട​തു​മു​ന്ന​ണി​യി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്നു. 2009 മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ശി ത​രൂ​ർ…

Read More

മ​ദ്യം ന​ല്‍​കി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു; 17കാ​രി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു

ഇ​ടു​ക്കി: മ​ദ്യം ന​ല്‍​കി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 17കാ​രി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ് പെ​ണ്‍​കു​ട്ടി ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന​ത്. അ​തീ​വ ഗു​രു​ത​ര നി​ല​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ണ​യം ന​ടി​ച്ച് പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നു ഇ​ര​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ നെ​ടു​ങ്ക​ണ്ടം കോ​മ്പ​യാ​ര്‍ മു​രു​ക​ന്‍​പാ​റ ഈ​ട്ടി​ക്കാ​ല​യി​ല്‍ ആ​ഷി​ക്ക് ഹ​ക്കീം (23), സൃ​ഹു​ത്തു​ക്ക​ളാ​യ കോ​മ്പ​യാ​ര്‍ മു​രു​ക​ന്‍​പാ​റ കു​ഴി​വേ​ലി​ല്‍ അ​നേ​ഷ് അ​നി​ല്‍​കു​മാ​ര്‍(21), പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കൗ​മാ​ര​ക്കാ​ര​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ആ​ഷി​ക്ക് കൂ​ട്ടു​പ്ര​തി​യാ​യ അ​നേ​ഷി​ന്‍റെ ഫോ​ണി​ല്‍ നി​ന്നു പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം മൂ​വ​രും കൂ​ടി പെ​ണ്‍​കു​ട്ടി​ക്ക് ബ​ല​മാ​യി മ​ദ്യം ന​ല്‍​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം ആ​ഷി​ക് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ അ​നേ​ഷി​ന്‍റെ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി.

Read More